Monday, April 22, 2013

KSEB - Online Bill Payment

ഇലക്ട്രിസിറ്റി ബില്ല് ഓൺലൈനിൽ...
#KSEB യിൽ കയറിക്കൂടിയ പരാദജീവികളെ എടുത്തു കളഞ്ഞതോടൊപ്പം ഉമ്മച്ചൻ സർക്കാർ ചെയ്ത മറ്റൊരു നല്ല കാര്യം ഇലക്ട്രിസിറ്റി ബിൽ ഓൺലൈൻ ആയി അടയ്ക്കാനുള്ള സംവിധാനം കൂടി കൊണ്ടുവന്നു എന്നതാണ്.

വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രി ഉമ്മച്ചൻ ചാണ്ടിക്കും അഭിവാദ്യങ്ങൾ....

ബില്ല് കാണാൻ: http://kseb.in/index.php?option=com_wrapper&view=wrapper&Itemid=61

ബില്ല് അടയ്ക്കാൻ: pg.kseb.in/ui/qpay.php

Tuesday, April 02, 2013

പെണ്ണൊരുമ്പെട്ടാൽ!

ഇതാണു പറയുന്നത് പെണ്ണൊരുമ്പെട്ടാൽ എന്ന്!!
തെരുവിൽ തല്ലാനും സദസ്സിൽ കൂവാനും മാത്രമല്ല നല്ലോരു മന്ത്രിയെ തൂക്കിയെടുത്ത് എറിയുന്നതിലും പെണ്ണ് ജയിച്ചിരിക്കുന്നു. ഗാർഹിക പീഡനം എന്ന വിഷയത്തെ വില കുറച്ചു കാണുകയല്ല! കുടുംബമായി കഴിയുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ വരും. ഇതിനേക്കാൾ ഭീകരമായ പ്രശ്നങ്ങൾ അടങ്ങന്നു കുടുംബങ്ങളും കാണും പക്ഷേ,
അതൊന്നും നമ്മളന്വേഷിക്കേണ്ട കാര്യം അല്ല! അതിനായി ഇവിടെ പൊലീസുണ്ട്, കോടതികളുണ്ട്...
 ഈ തള്ളച്ചി അല്ല തങ്കച്ചി ഇതിനിടയിൽ കേറി പൊളിറ്റിക്സ് കളിക്കുകയാണെന്ന് ഏതു പൊട്ടനും അറിയും... ചുമ്മാ ഓരോ റിയാലിറ്റി ഷോകൾ!! അതുകൊണ്ട് എന്തു സംഭവിച്ചു? പൊതുക്ഷേമാർത്ഥം പ്രവർത്തിച്ച നല്ലോരു മന്ത്രിയെ പിടിച്ച് പുറത്താക്കി! ആ എം എൽ. എ സ്ഥാനം കൂടി അങ്ങ് രാജിവെച്ചാൽ കാണാം കളി.. കേരളം മുഴുവൻ ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും!!
 കേരളത്തെ വലിയതോതിൽ ബാധിക്കുന്ന മൂന്ന് വിജിലൻസ് കേസിനെ നേരിടുന്ന മന്ത്രി പ്രമുഖൻ അപ്പുറത്തിരുന്നു കണ്ണിറുക്കിക്കാണിക്കുന്നു! അപ്പോൾ ഇപ്പുറത്ത് സത്യസന്ധമായി ഭരിച്ചുകാണിച്ച ഒരു മന്ത്രി കേവലമൊരു കുടുംബ വഴക്കിന്റെ പേരിൽ രാജി വെയ്ക്കേണ്ടി വന്നത് എന്നത് ഏറെ സങ്കടകരം ആയി തോന്നുന്നു!! ഉപചാപങ്ങളാവാം... ഇത് ഏറെ കടന്നു പോയിരിക്കുന്നു....

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License