Home

ഗൂഗിൾ ബസ്സിലേക്ക് പോസ്റ്റ് ചെയ്യാൻ വേണ്ടി മുമ്പ് തുടങ്ങിയ ഒരു ബ്ലോഗാണിത്. ഗൂഗിൾ ബസ്സിൽ പോസ്റ്റുന്നവയൊക്കെ പിന്നീടൊരു ഉപകാരത്തിനു കിട്ടാതെ വരുന്നു. 2500 ലേറെ പോസ്സ്റ്റിങ്സ് ആണ് ഗൂഗിൾ ബസ്സിൽ കഴിഞ്ഞ ഒന്നര വർഷം കൊണ്ട് പോസ്റ്റ് ചെയ്തത്. അവ കൃത്യമായി ക്രമീകരിച്ച് വെയ്ക്കുകയാണെങ്കിൽ പിന്നീട് എന്തെങ്കിലും ആവശ്യം വരുമെന്നു തോന്നിയിരുന്നു. ആ ചിന്തയുടെ ഫലമാണ് ഈ ബ്ലോഗ്! നിങ്ങൾക്കും ഉപകാരപ്പെടുമെന്നു തന്നെ വിശ്വസിക്കുന്നു...

ബസ്സ് കട്ടപ്പുറത്തായി :( ബസ്സ് അല്പം വേഷമാറി പ്ലസ് എന്ന രൂപത്തിൽ അവതരിച്ചു. എന്തായാലും ഇതിൽ പോസ്റ്റു ചെയ്യുന്ന കാര്യങ്ങൾ പ്ലസ്സിലേക്ക് അപ്പോൾ തന്നെ ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷനും ഗൂഗിൾ തന്നു. അതുകൊണ്ട് ഈ ബ്ലോഗ് തുടർന്നു പോകുന്നു...

ഇപ്പോൾ ഇത് ഫെയ്സ്ബുക്കിൽ ഞാനിടുന്ന സ്റ്റാറ്റസ്സുകൾ ശേഖരിച്ചു വെയ്ക്കാനൊരിടമെന്ന നിലയിൽ ആണു കൈകാര്യം ചെയ്യുന്നത്.  ഫെയ്സ്ബുക്കിലിടുന്ന സ്റ്റാറ്റസ് മെസേജുകൾ തനിയെ ഇവിടെ വന്നു നിറയും. അവിടെ അത് സേർച്ച് ചെയ്തെടുക്കാൻ ബുദ്ധിമുട്ടാകയാലും, അഞ്ചാറുവർഷം കുത്തിപ്പിടിച്ചെഴുതിയതൊക്കെ എവിടേക്കോ പോയി മറഞ്ഞതിനാലും ഇങ്ങനൊരു സാഹത്തിനു തയ്യാറായി. ഫെയ്സ്ബുക്കിലെ സ്റ്റാറ്റസുകൾ പലപ്പോഴും അതാതു സമയത്തെ പ്രത്യേകതകയോ സംഭവങ്ങളെയോ മുൻ നിർത്തിയോ കൂടുതൽ ട്രെൻഡിങായി മാറിയ വാർത്തകളെ പറ്റിയോ ഒക്കെ ആവും, കാലവും സന്ദർഭവും മാറി വന്ന് ഇവിടെ വായിക്കുമ്പോൾ പലതിലും വാലും തലയും ഇല്ലല്ലോ എന്ന തോന്നലുണ്ടാവാൻ സാധ്യതയുണ്ട്. 

എന്തായാലും  തുടർന്നു വായിക്കുക...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License