Sunday, September 30, 2018

ശാസ്ത്രാവ്

സത്യാന്വേഷകരേ ഇതിലേ ഇതിലേ!! സംസാരിക്കുന്ന തെളിവുകൾ പോരട്ടേ! സത്യങ്ങൾ പുറത്തുവരട്ടെ


എന്തുതന്നെയായാലും കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. ബൗദ്ധികസങ്കേതമായിരുന്നു ശബരിമല എന്ന വിഷയത്തിൽ ഇന്നധികമാർക്കും തർക്കം കാണില്ല. വ്യക്തവും ശുദ്ധവുമായ കണക്കുകളും കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അതു സ്ഥിതീകരിക്കുവാൻ നിർവ്വഹമുള്ളൂ. നെറ്റിൽ ചില സ്ഥലത്തു നിന്നെടുത്ത ഒരു വിശകലനമിതാ കൊടുക്കുന്നു. വായിക്കുക. സപ്പോർട്ട് ചെയ്യാനോ എതിർക്കാനോ സംസാരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ ചേർക്കുക.


 ശാസ്താവ് എന്നാൽ ധമ്മം ശാസിക്കുന്നവൻ ബുദ്ധൻ, ധമ്മം എന്നാൽ സദാചാരം'
ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായി രുന്നു. 8000 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ ) ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ശിലയിൽ കൊത്തി വച്ചിട്ടുണ്ട്. (ശിലാശാസനം) ആര്യാക്രമത്തിൽ പലായനം ചെയ്ത ബുദ്ധ സന്യാസിമാർ പമ്പാനദി നീന്തി മറുകര കേറി രക്ഷപെട്ടപ്പോൾ",, പമ്പകടന്നു " എന്നൊരു പദവും മലയാളത്തിന് ലഭിച്ചു.. ബുദ്ധമതത്തിൽ ജാതിയില്ല. നാനാജാതി മതസ്ഥർക്കും അവിടെ സ്ഥാനമുണ്ട് .അവിടെ ആർക്കും പോകാം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പോകാം. മത്സ്യ മാംസാദികൾ കഴിക്കാം ഗോത്രാചാരം പിന്തുടരുന്ന ബുദ്ധിസ്റ്റ് പഗോഡയാണത്.

എന്റെ നാട്ടിൽ ഉള്ളവരും എന്റെ പിതാവും ഉൾപ്പെടെ 41 ദിവസം വൃതം എടുത്ത് 41-ാം ദിവസം ആഴിയും പടുക്കയും ഭാഗവത പാരായണവും കഞ്ഞിസദ്യയും വില്ലടിച്ചാൻ പാട്ടും ഭജനയും ശാസ്താംപാട്ടും നടത്തി കെട്ട് മുറുക്കി വച്ചിട്ട് അടുക്കളയിൽ കയറി മീൻ കറി കൂട്ടി സദ്യ കഴിച്ച് നോയമ്പ് മുറിച്ചിട്ടാണ് ശബരിമലക്ക് പോകുന്നത്. പോകുമ്പോ ഒരു ഗ്രൂപ്പായിട്ടാണ് പോകുന്നത് വാറ്റ് ചാരായം അരി പച്ചക്കറി സാധനങ്ങൾ പാചകത്തിനുള്ള പാത്രങ്ങൾ ചൂട്ട് കെട്ടുകൾ തുടങ്ങിയവയും കൊണ്ട് പോകും. 1984 ന് ശേഷമാണ് ശബരിമലയിൽ ചാരായവും കഞ്ചാവും നിരോധിച്ചത്.

ശ്രീ ബുദ്ധനും മാംസാഹാരം കഴിക്കുമായിരുന്നു. നല്ല ബുദ്ധമതക്കാർ, ദലൈലാമ ഉൾപ്പെടെ ബുദ്ധമതക്കാൾ മാംസം കഴിക്കുന്നവരാണ്. ബുദ്ധൻ മരിച്ചത്‌ പോലും പന്നിയിറച്ചി കഴിച്ചാണെന്ന് പറയപ്പെടുന്നു. ഇതെഴുതുന്ന ഞാൻ സുഹൃത്തുക്കളുമൊത്ത് വർഷങ്ങളോളം ഒരു വൃതം പോലുമെടുക്കാതെ ബൈക്കിൽ ശബരിമല സന്ദർശിച്ചിട്ടുള്ളതാണ് ഒരു പുലിയും നാളിതുവരെ ഞങ്ങളെപിടിക്കാൻ വന്നിട്ടില്ല; ചാലക്കയം പമ്പയിലെ ആദിവാസി ഊരുകാരോട് ചോദിച്ചാൽ അവർ പറയും അവിടെ അയ്യപ്പനല്ല. പുത്തനാണെന്ന്. (ബുദ്ധൻ) അപ്പോൾ ഒരു സംശയം തോന്നാം -ആരാണ് അയ്യപ്പൻ ? ശരിയായ ചില നിഗമനങ്ങളും ചരിത്രപരമായ തെളിവുകളിൽ ചിലവ ഇവിടെ കുറിക്കട്ടെ.

ഹിന്ദു ദേവന്മാരിൽ സുപരിചിതനായ കഥാപാത്രമാണ് “ശാസ്താവ്”. ചാത്തൻ, ചാത്തപ്പൻ, അയ്യൻ, അയ്യപ്പൻ, അയ്യനാർ, ചേവകൻ, വേട്ടക്കൊരുമകൻ, നിലവയ്യൻ, ഹരിഹരസുതൻ...etc എന്നിങ്ങനെ ശാസ്താവിന് മറ്റ് നാമങ്ങളുണ്ട്. രസകരമായ ഒരു വസ്തുതയിതാണ്, വടക്കേ ഇന്ത്യയിൽ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവന്മാരും ദൈവങ്ങളുടെയും പട്ടികയിൽ ദക്ഷിണ ഇന്ധ്യയിലെ ‘ശാസ്താവിനെ’ മിക്കപേരും അറിയുന്നില്ല. ദക്ഷിണ ഇന്ധ്യയിൽ പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക് ‘ശാസ്താവ്’ എന്ന നാമം സുപരിചിതമാണ്. പ്രചലിതമായിരിക്കുന്ന കെട്ടുകഥകളെയും പുരാണകഥളെയും മാറ്റിനിർത്തി പ്രാചീന ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ‘ശാസ്താവ്’ എന്ന വാക്ക് പാലിയിൽ നിന്നുള്ളതാണെന്ന് ധാരാളം തെളിവുകളുണ്ട്. ബുദ്ധൻറെ പല സുത്തങ്ങളിലും (discourses) നമുക്ക് കാണാനാകും. ബുദ്ധനെ വിളിച്ചിരുന്ന മറ്റൊരു പേരാണ് ശാസ്താവ്. ശാസ്താവിൻറെ അർത്ഥം - ഉത്തമനായ അഥവാ ശ്രേഷ്ഠനായ ശിക്ഷകൻ. ദക്ഷിണ ഇന്ധ്യയിൽ ബുദ്ധിസ്സത്തിൻറെ വരവോടെ പാലിഭാഷയുടെ പ്രഭാവം വളരെയധികമുണ്ടായി.

ശാസ്താവിന് സമാനർത്ഥപദമാണ് ‘അയ്യൻ’. പാലിയിൽ ‘അയ്യാ’, സംസ്കൃതത്തിൽ ‘ആര്യാ’ (പാലിയിൽ ‘ർ’ ശബ്ദം ലോഭിക്കും) എന്നും പറയും. ബുദ്ധൻറെ ശ്രേഷ്ഠ സംഘത്തെ ‘അയ്യ സംഘം’ അഥവാ ‘ആര്യ സംഘം’ എന്ന് പറയപ്പെടുന്നു. തമിഴകത്ത് എല്ലായിപ്പോഴും ‘അപ്പന്’ വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ബുദ്ധിസ്സം വളരെ ആഴത്തിൽ കേരളീയരുടെ മനസ്സിലും സംസ്കാരത്തിലും ഭാഷയിലും പ്രഭാവമുണ്ടാക്കിയിരുന്നു. അയ്യപ്പൻ എന്നാൽ ശ്രേഷ്ഠനായ അച്ഛൻ. ബുദ്ധനെയും പ്രഗൽഭരായ ബൗദ്ധ ശിക്ഷകന്മാരെയും വിളിക്കാൻ ഉപയോഗിച്ചിരുന്ന പദമായിരുന്നു ‘അയ്യപ്പൻ’. ദക്ഷിണ ഇന്ത്യക്കാർ ഇന്നും ആശ്ചര്യസൂചകമായി ‘അയ്യോ’, ‘അയ്യാ’ എന്നും, (പ്രതിവിപ്ലവത്തിൽ) negative പദമായി അതിനെ ‘അയ്യേ’, അയ്യം (അഴുക്ക) എന്നിങ്ങനെ ഉപയോഗിക്കുന്നു. 1930 കളിൽ ചില ഉത്സവങ്ങളിൽ ‘അരുംപോരുൾ അയ്യോ, ഹേ പുത്താ’ അതായത് ‘ശ്രേഷ്ഠനായ പിതാവേ, ഹേ ബുദ്ധാ’ എന്ന് വിളിക്കാറുണ്ടായിരുന്നു. പാലിയിലെ ബുദ്ധൻ എന്ന പദത്തെ പുത്തൻ (പുതിയ മനുഷ്യൻ) എന്നും, ബുദ്ധനെ പുത്തനച്ചൻ എന്നും പറയുന്നു. ശാസ്താവ് എന്ന പദത്തെയും അതിൻറെ നാനാപദങ്ങളെയും ഇപ്രകാരം ചേരളരാജ്യത്ത് സാർവത്രികമായി ഉപയോഗിച്ചിരുന്നു.

ശാസ്താവായ ബുദ്ധൻറെയും, സംഘത്തിൻറെ പ്രതീകമായ അവലോകീതീശ്വര ബുദ്ധൻറെയും വിഗ്രഹങ്ങൾ പത്മാസന, അർദ്ധപത്മാസന, ചിനമുദ്രകളിൽ കാണാം. ശാസ്താംകോവിലുകളിൽ ഏറ്റവും പ്രഥാനപ്പെട്ടതും പ്രാചീനവുമായ ശബരിമല (ശിബിർ കേന്ദ്രം). പിൽകാലത്ത് അത് തീർഥാടന കേന്ദ്രമായി മാറുകയായിരുന്നു. തീർഥാടനത്തിന് അനുയോജ്യമായ ധനു-മകര മാസങ്ങളിൽ തീർഥാടകർ എത്തുന്നത് വ്യക്തികളായും ഗ്രൂപ്പ്‌കളായുമായിരുന്നു. ഗ്രൂപ്പുകളെ നയിച്ചിരുന്നത് ഉപാദ്ധ്യന്മാരായിരുന്നു (preceptors). പഞ്ചശീലങ്ങൾ ആചരിച്ചും, കഠിന നിഷ്ഠയോടെ ലൌകിക സുഖങ്ങളെ ത്വേജിച്ചും അവിടേക്ക് ആയിരങ്ങൾ ബുദ്ധ-ധമ്മ-സംഘ ശരണംവിളികളോടെ ദക്ഷിണഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്ന് എല്ലാ വർഷവും എത്തുന്നു. പത്താം നൂറ്റാണ്ടിൻറെ അവസാനം വരെ ശബരിമലയിലെ (പൊന്നമ്പലമേട് - മാളികപുറം) തീർഥാടന കേന്ദ്രത്തിൻറെ ചുമതല ശാസ്താവ് അഥവാ അയ്യപ്പൻ എന്ന് വിളിക്കപ്പെടുന്ന ബൗദ്ധ ശിക്ഷകർക്കായിരുന്നു.

ഇനി ശ്രീ അയ്യപ്പൻ ആരെന്ന് നോക്കാം. 
ഹിന്ദു പുരാണകഥയിൽ അയ്യപ്പനെ പരിചയപ്പെടുത്തുന്നത് ആ വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയിലാണ് കാണപ്പെടുന്നത്. ചുരുക്കി വിവരിക്കാം, പാലാഴിമഥനത്തിൽ അസുരന്മാർ കൈക്കലാക്കിയ ‘അമൃതിനെ’ ദേവന്മാർക്ക് വീണ്ടെടുത്തു നൽകാനായി വിഷ്ണു വിശ്വമോഹിനിയുടെ (അഭിസാരികയുടെ) രൂപത്തിൽ അവതാരമെടുത്തു. വിശ്വമോഹിനിയുടെ (വിഷ്ണുവിൻറെ) വശ്യസുന്ദര രൂപത്തിൽ ശിവൻ ആകർഷിക്കപ്പെട്ടു. വിശ്വമോഹിനിയുടെ തുടയിൽ ശുക്ലസ്കലനം സംഭവിക്കുകയും അവിടെനിന്ന് ശിവനു ഒരു പുത്രൻ ജനിക്കുകയും ചെയ്തു. (ഹരിഹര പുത്രൻ എന്ന് വിളിക്കപെടുന്നു). തുടർന്ന് ശബരിമലയിലെ വനത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു. പന്തളം രാജാവിൻറെ വേട്ടയാടൽ പര്യടനത്തിനിടെ ആ ശിശുവിനെ കണ്ടെത്തുകയും വളർത്തുമകനായി സുശ്രുഷിക്കുകയും ധർമ്മശാസ്താ രാജാവായി അവരോധിക്കുകയും ചെയ്തു... ശിവനും വിഷ്ണുവിനെ പോലെ ശക്തരായ ഹിന്ദു ദൈവങ്ങൾക്ക് അനുയോജ്യമായ ലൈഗിക പങ്കാളിയെ ലഭിക്കാത്തതും (ലക്ഷ്മി, പാർവതി ഉണ്ടായിട്ടും) അറപ്പും വെറുപ്പും ഉളവാക്കുന്ന യുക്തിക്ക് നിരക്കാത്ത തുടയിൽ നിന്നുള്ള പുത്രജന്മം ഉച്ചത്തിൽ പറയുന്നത്, ശൈവ-വൈഷ്ണവ cult കൾ കേരളത്തിൽ ബുദ്ധിസ്സത്തിന് അധ:പതനം സംഭവിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ശബരിമല വിഹാരവും അവിടത്തെ വരുമാനവും കൈക്കലാക്കാനുള്ള പ്രയത്നങ്ങളുടെ കഥയാണ്‌. പിൻതലമുറകൾ ഈ കഥയുടെ ആധികാരികതയെ ചോദ്യംചെയ്യാതെ അംഗീകരിച്ചു വിശ്വസിച്ചു പോരുന്ന അജ്ഞതയെ കേരള ചരിത്രകാരൻ കെ. എൻ. ഗോപാലൻ പിള്ളയുടെ കേരളമാഹാചരിത്രത്തിൽ ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്.

ഇന്ന് ഹിന്ദു ഐതീഹങ്ങളിൽ അയ്യപ്പനെ പരിചയപ്പെടുത്തുന്ന മ്ലേച്ചവും അപഹാസ്യവുമായ ഐതീഹ-കെട്ടുകഥകളിൽ നിന്ൻ ഭിന്നമായി ചരിത്രത്തിൽ അദേഹത്തിന് വലിയ സ്ഥാനമുണ്ട്.

ഇനി ശാസ്താവ് എന്ന അയ്യപ്പനെ ചരിത്രത്തിലൂടെ നോക്കാം. 
മധുരയിലെ പ്രാചീന പാണ്ട്യൻ വംശാവലിയിലെ അംഗമായ പന്തളം രാജവിൻറെ മൂലവംശം വസിച്ചിരുന്നത് കുറ്റാലം എന്ന പ്രദേശത്തായിരുന്നു. 856 AD യിൽ ശിവകാശിയിലെ മറവ അധികാരികളും ശിവഗംഗയും ബലാത്ക്കാരമായി അവിടെന്നിന്ന് ആട്ടിയോടിക്കുകയും, തുടക്കത്തിൽ സഹ്യപർവ്വത്തിൽ റാന്നി ഭാഗത്തായി (150 വർഷങ്ങളോളം ഏതാണ്ട് 1006 AD വരെ) അഭയാർത്തികളായി കുടിയേറുകയും, പിൽക്കാലത്ത് പന്തളം കേന്ദ്രികരിച്ച് നാട്ടുരാജ്യആസ്ഥാനം പണിയുകയുമായിരുന്നു. പി. ആർ. രാമ വർമ്മയുടെ ‘അയ്യപ്പ ചരിത്രത്തിൽ’ പറയുന്നത്, ശാസ്താവ് അയ്യപ്പൻ ജനിച്ചത് 1006 AD ക്ക് ശേഷമാകാം. പൊന്നമ്പലമേട്ടിലെ മഹായാന സമ്പ്രദായത്തിലെ അനുയായിയായിരുന്ന വിഹാഹിതനായ യോഗിക്ക് ജനിച്ച പുത്രനായിരുന്നു അയ്യപ്പൻ. ആയോധനകലകൾ അഭ്യസിച്ച അയ്യപ്പനെ പന്തളം രാജാവിൻറെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അയക്കുകയായിരുന്നു.

അയ്യപ്പനെ ചേകവൻ എന്ന് വിളിക്കുന്നതിൽ കേരളത്തിലെ ഈഴവ സമൂഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ചെറിയ ചെറിയ എതിരാളി ഗ്രൂപ്പുകളുമായി സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റക്കൊറ്റക്കോ കൂട്ടമായോ അംഗം വെട്ടുന്നവരായിരുന്നു (ഈഴവപയറ്റു ആയോധനകല) ചേകവന്മാർ. അയ്യപ്പനെ ഈഴവപയറ്റു അഭ്യസിപ്പിച്ചിരുന്നത് തണ്ണീർമുക്കം ചിറപ്പാഞ്ചിറയിലെ ആശാനായിരുന്നു (മൂപ്പിൽ). ചെമ്പകശേരിയിൽ മൂപ്പിൽ ഗുരുക്കന്മാർക്ക് ഒട്ടേറെ കളരിപുരങ്ങൾ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുടെ സൈന്യത്തിന് മൂപ്പിൽ ആശാനായിരുന്നു, തന്നയുമല്ല അവർ സാമ്പത്തികമായും ശക്തരുമായിരുന്നു.

മൂപ്പിൽ അയ്യപ്പൻറെ സന്തത സഹാവാസിയായിരുന്നു. അദ്ദേഹം അയ്യപ്പനെ മറ്റ് യോദ്ധാക്കളോടൊപ്പം പരീക്ഷണപോരിന് കളത്തിൽ ഇറക്കിയിരുന്നില്ല. കാരണം, അക്കാലത്ത് മറവന്മാർ ശബരിമല ആക്രമിച്ച് സമ്പത്ത് കൊള്ളയടിക്കുന്നതിനെ നേരിടാനും ശബരിമലയെ തിരിച്ചുപ്പിടിക്കാനും അയ്യപ്പന് ശക്തി സംഗ്രഹിക്കാൻ മൂപ്പിൽ തൽപ്പരനായിരുന്നു. അതിനിടക്ക് മൂപ്പിലിൻറെ സുന്ദരിയായ മകൾ പൊൻകുടിയുമായി അയ്യപ്പൻ പ്രണയത്തിലായി. അവൾ അയ്യപ്പൻറെ കായിക ബലത്തിലല്ല ആകൃഷ്ടയായത്‌, മറിച്ച് ശബരിമല കേന്ദ്രത്തെ തിരിച്ചുപിടിക്കാനുള്ള ദൌത്യവും അദ്ദേഹത്തിൻറെ ധാർമിക അന്വേഷണത്തിലുമായിരുന്നു പൊൻകുടിക്ക് താൽപര്യം തോന്നിയത് എന്ന് പറഞ്ഞു. അവരുടെ പ്രേമബന്ധത്തെ കുറിച്ച് ‘ഇഴോത്തിശേഷം’ (ഇഴവ പെൺകൊടിയുമായുള്ള തുടർസംഭവങ്ങൾ) എന്ന് ശീർഷകത്തിൽ അനവധി പാട്ടുകളിൽ കാണപ്പെടുന്നു. ആ പ്രണയനന്തരം മൂപ്പിലും തൻറെ യോദ്ധാക്കളും അയ്യപ്പനിലൂടെ കണ്ട ദൌത്യം ഉപേക്ഷിച്ചു. എന്നാൽ അയ്യപ്പൻ തൻറെ തരുണിയോടുള്ള പ്രതിജ്ഞ ത്യജിച്ച്കൊണ്ട്, പ്രതിജ്ഞാബദ്ധതയോടെ എരുമേലിയിലെക്ക് തൻറെ സൈന്യവുമായി പ്രയാണം ചെയ്തു.

എരുമേലിയിൽ കോട്ടപ്പടി എന്ന സ്ഥലത്ത് തൻറെ ഉറ്റ ചങ്ങാതിയായ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) മകനായ ബാബർ (വാവർ) റിനെ കാണാൻ പോയി. അവിടെ യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങൾ വാവരും സംഘവും ഒരുക്കിയിട്ടുണ്ടായിരുന്നു. (അതിനുമുമ്പ് അവിടത്തെ മലനിരകളിൽ വാവർ കവർച്ചാസംഘത്തിൻറെ നേതാവും അറബ് വ്യാപാരികളുമായി ബന്ധമുള്ള ആളായിരുന്നു. ഒരിക്കൽ വാവരും അയ്യപ്പനും യുദ്ധത്തിന് വെല്ലുവിളിക്കുകയും, ദ്വന്ദയുദ്ധത്തിനോടുവിൽ അവർ വിശ്വസ്തരായ ചങ്ങാതിമാരാകുകയും ചെയ്തു.) അങ്ങനെ അയ്യപ്പനും, മൂപ്പിലും, വാവരും സഖ്യ ചേർന്ന് ശബരിമല കേന്ദ്രത്തിനെ നിയന്ത്രിച്ചിരുന്ന മറവന്മാരുടെ തമിഴ് പ്രദേശത്തിലുള്ള അഴുതക്ക് സമീപം ഇഞ്ചിപാറയിലെ കോട്ട വളയുകയും ഓർക്കാപുറത്തുള്ള ആക്രമണത്തിലൂടെ മരവന്മാരെ കീഴ്പ്പെടുത്തി അവരെ തുരത്തിയോട്ടിച്ചു. അതിൽപിന്നെ അയ്യപ്പൻ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിൻറെ ചുവട്ടിൽ ആയുധം വെച്ചുപേക്ഷിക്കുകയും, ശബരിമല കേന്ദ്രത്തിലേക്ക് നടന്നുനീങ്ങി. പന്തളം രാജാവിൻറെ ഭരണസമതിക്ക് അതിൻറെ ചുമതല ഏൽപ്പിക്കുകയും, കുറേനാൾ അവിടെ ചിലവഴിക്കുകയും ചെയ്തു.

ആ അവസരത്തിൽ പൊൻകുടി തൻറെ ചെറിയ സൈന്യവുമായി അയ്യപ്പനെ തേടിയെത്തിയപ്പോൾ ഒരക്ഷരം പോലും ഉരിയാടാതെ ധ്യാനാവസ്ഥയിൽ ഇരിക്കുന്ന അയ്യപ്പനെയാണ് കണ്ടത്. ആത്മീയ പങ്കാളിത്തം മാത്രം പ്രതിജ്ഞ ചെയ്തിരുന്ന പൊൻകുടിയെ പൊന്നമ്പലമേട്ടിലെ ഭിക്ഷുണി സംഘത്തിൻറെ മടത്തിലെക്ക് അയ്യപ്പൻ അയക്കുകയാരുന്നു ചെയ്തത്. അവർ അപ്രകാരം അത് അനുസരിക്കുകയും, അതിൻറെ സൂചകമായി എല്ലാ വർഷവും മകരമാസം ഒന്നാംതിയതി ദീപം കത്തിക്കുകയും, അത് പിൽക്കാലത്ത് ഒരു ആചാരമായി രൂപപ്പെടുകയും ചെയ്തു.

അയ്യപ്പൻ ശ്രീലങ്ക സന്ദർശിക്കാൻ തീരുമാനിക്കുകയും, പടച്ചട്ട മാറ്റി ഭിക്ഷു വേഷത്തിൽ അവിടെ എത്തുയും ചെയ്തു. ചില കഥകളിൽ പറയുന്നത് അദ്ദേഹം അവിടെ ഒരു രാജകുടുംബത്തിലെ യുവറാണിയെ വിവാഹം ചെയ്തുവെന്നും, പിന്നീട് നിർവാണ പ്രപ്തിക്കായി പ്രതിജ്ഞ എടുക്കുകയും ഒരു ബ്രഹുത്തായ വിഹാറിലേക്ക് പോകുകയും ചെയ്തുവെന്നാണ്.

ബുദ്ധൻറെ 18 നാമങ്ങളിൽ ഒന്നാണ് ‘ശാസ്താവ്’. ബുദ്ധനെ തന്നെയാണ് അയ്യപ്പൻ എന്ന് പറയുന്നതും. എന്നാൽ ഇവിടെ പറയുന്ന അയ്യപ്പൻ ഒരു യോദ്ധാവായായ മനുഷൻറെ പേര് മാത്രമാണ്. അദ്ദേഹം ശബരിമലയും പൊന്നമ്പലമേടും തിരിച്ചുപിടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ബൗദ്ധ ധാർമിക ജീവിതത്തിലേക്ക് പ്രവേശിച്ച വ്യക്തിയുമായിരുന്നു. ജാതിയുടെയോ മതത്തിൻറെയോ വേർതിരിവില്ലാതെ വാവരുമായുള്ള സൗഹൃദവും നല്ല ഉദ്ദേശത്തോടെയുള്ള യുദ്ധവും തികഞ്ഞ ബൗദ്ധ മനസ്സിനെയാണ് ചൂണ്ടികാണിക്കുന്നത്.

1950 കളിൽ ടി. കെ. നാരായണ പിള്ളയുടെ ദുസ്സഹമായ ഭരണ സമയത്ത്, ചില ഗൂഡാലോചനയുടെ ഭാഗമായി ശിഷിക്കില്ലെന്ന ഉറപ്പുനൽകി കൊണ്ട് ചില ക്രിസ്ത്യൻ മതഭ്രാന്തന്മാരാൽ പുരാതന ക്ഷേത്രത്തെ കത്തിച്ച് നശിപ്പിക്കുകയും അതിനുള്ളിലെ ശാസ്താ വിഗ്രഹത്തെ അടിച്ചുതകർക്കുകയും ചെയ്യിച്ചു. പിന്നീട് ക്ഷേത്രത്തിൻറെ രൂപകൽപന തന്നെ മുഴുവനായി മാറ്റുകയും, പുതുതായി സ്ഥാപിച്ച ശാസ്തവിഗ്രഹിത്തിന് പഴയതിൻറെ ഏകദേശ രൂപം മാത്രമേ നൽകിയുള്ളൂ. അയ്യപ്പൻ എന്നാൽ ബുദ്ധ ബോധിസത്വനായാണ്‌ മഹായാനികൾ പരിഗണിക്കുന്നത്. അത് അർദ്ധപത്മാസന മുദ്രയിലുള്ളതും, അവലോകീതീശ്വരയുടെ വലതുകൈ ചിന്നമുദ്രയും, ഇടതുകൈലെ നാല് വിരളുകൾ നാല് ‘അയ്യ സത്യ’ങ്ങളെ സൂചിപ്പിക്കുന്നു. ബുദ്ധിസ്സത്തിൻറെ വിദ്യാർഥിയും സോഷിയോ – അന്ത്രോപോളജിസ്റ്റ് കൂടിയായ ഡോ. എ. അയ്യപ്പൻ ശബരിമലയിലെ ശാസ്തവിഗ്രഹത്തെ തിരിച്ചറിഞ്ഞത് ‘സാമന്തഭദ്ര ബോധിസത്വ’ (സംരക്ഷകൻ) രൂപവുമായി സാദൃശ്യമുണ്ടെന്നാണ്. കേസരി ബാലകൃഷ്ണ പിള്ളയുടെ അഭിപ്രായത്തിൽ ശാസ്താവിനു അവലോകീതേശ്വര ബോധിസത്വനിൽ ‘മഹാ-സത്വ ബോധിസത്വൻ’ (എല്ലാ ബോധിസത്വന്മാരെയും സംരക്ഷിക്കുന്നവൻ) എന്ന് നാമമാണുള്ളത്. ധർമ്മശാസ്താവ് എന്നാൽ ‘ധമ്മത്തെ സംരക്ഷിക്കുന്നവൻ’ എന്ന അർത്ഥം കൂടിയുണ്ട്.

ഇന്ന് നടമാടുന്ന തീർഥാടന പര്യടനം ബ്രഹ്മാണാധിപത്യത്തിൻറെ മൂർച്ചവസ്ഥയിൽ ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ചവയാണ്. വാവരുടെ പിൻഗാമികൾക്ക് തങ്ങളുടെ പള്ളിയില് ആരാധന നടത്താനുള്ള അവകാശം ഉണ്ടെന്ന് കാണിക്കാൻ 1708 AD യിലെ ചില തെളിവികൾ കേരള ഹൈകോടതിയിലും തുടർന്ന് സുപ്രീംകോടതിയിൽ നിന്ന് ചില വിശിഷ്ട്ട ബഹുമതി സൂചകമായ ആചാരങ്ങൾ നടത്താനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.

സന്നിധാനത്തെ പ്രതീതാത്മക 18 പടികൾ സൂചിപ്പിക്കുന്നത്, നാല് അയ്യ സത്യങ്ങൾ, 8 അഷ്ട്ടാഗ മാർഗ്ഗങ്ങൾ, ത്രിരത്നങ്ങൾ (ബുദ്ധ-ധമ്മ-സംഘ), മൂന്ന് ചിത്ത ഭാവനകൾ (കരുണ-മോധിത-മൈത്രി) എന്നിങ്ങനെ. (ഹിന്ദുക്കൾ ഇന്ന് 18 പടികൾക്ക് നൽകുന്ന അർത്ഥങ്ങൾ തട്ടികൂട്ടി ഉണ്ടാക്കിയവയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും). ബുദ്ധൻറെ 18 പേരുകളെയും അത് സൂചിപ്പിക്കുന്നു. അയ്യപ്പനെ ക്ഷത്രീയനാക്കിയും ഓരോ ചിന്നങ്ങളും അടയാളങ്ങളും നാമങ്ങളും പുനഃപ്രതിഷ്ടിച്ചും ചേദിച്ചും ദുർവ്യാഖ്യാനം ചെയ്തും ചരിത്രസത്യത്തെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിക്കാത്ത വിധത്തിൽ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ അജ്ഞതയാൽ ബ്രാഹ്മണിക്കൽ- സവർണ്ണ വ്യവസ്ഥയെ പരിപാലിച്ചു പോരുന്നു.

September 30, 2018 at 07:57AM

1829-ൽ സതി നിർത്തലാക്കിയപ്പോൾ “റെഡി റ്റു ജമ്പ്"-ന്റെ ആൾക്കാരും ഏറെ ഉണ്ടായിരുന്നു. അവകാശം ഏവർക്കുമുണ്ട്. അതും നടക്കണം!

Saturday, September 29, 2018

September 29, 2018 at 04:08PM

ഹിന്ദി അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനു സമാന്തരമായി മലയാള അക്ഷരങ്ങളും പഠിപ്പിക്കുന്നുണ്ട് ആത്മികയെ. സ്വരാക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞു; ഇടയേലേത് ചോദിച്ചാലും എഴുതി കാണിക്കുന്നുണ്ട്. ഇന്നാണവൾ ഞെട്ടിക്കുന്ന ആ സത്യം പറഞ്ഞത് സ്വരാക്ഷരങ്ങളിൽ ഏകാരവും ഓകാരവും ഇല്ലെന്ന്! മലയാളത്തിൽ ഉണ്ട് മോളേ, എന്ന് പറഞ്ഞപ്പോൾ അവൾക്ക് പറഞ്ഞു “ഈ അച്ഛനൊന്നുമറിയില്ല; അങ്ങനെ പഠിപ്പിച്ചത് തെറ്റിപ്പോയതാണെന്ന്! സമാന്തര പഠനം വേണ്ടാന്നു തോന്നുന്നു... #അക്ഷരമാല #ആത്മിക #Aatmika

Thursday, September 27, 2018

September 27, 2018 at 09:19AM

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ...

September 27, 2018 at 08:29AM

രണ്ടുകാര്യങ്ങൾ ഉണ്ട്... പ്രണയവും ഭക്തിയും തന്നെ!! ........... ......... ........... ............ ......... ....... #പ്രണയം കഴിഞ്ഞ കുറേ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ട്. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ്‌വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ വല്യമ്മച്ചി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്നുണ്ടാവും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും ശ്രദ്ധ കേന്ദ്രീകരിപ്പിച്ചതായിരുന്നു. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ എന്നൊരിക്കൽ തോന്നിയിരുന്നു. ആ പകർത്തൽ അത്രമേൽ നിർമ്മലമായ സ്നേഹത്തിനു മേലുള്ള കടന്നുകയറ്റം ആയിപ്പോകുമെന്നു നിലച്ച് വേണ്ടാന്നു വെച്ചു. അവരെ ഇന്നും കണ്ടു! #ഭക്തി മേൽക്കഥയിലെ കഥാനായകനും സുഹൃത്തും തന്നെയാണു ഇതിലെയും കഥാനായകർ. ആ മുത്തശ്ശനും സുഹൃത്തുമാണു ചിലപ്പോഴൊക്കെ നടക്കാനിറങ്ങുക. അവരും സമപ്രായക്കാർ തന്നെ. സിൽക്ക്‌ബോർഡിലേക്ക് എത്തുന്നിടത്ത് ഒരു ഗംഭീരൻ മലയാളി ഹോട്ടൽ ഉണ്ട്. ആ ഹോട്ടലിനു മുന്നിൽ റോഡും അതിനിപ്പുറം നടക്കാനുള്ള വഴിയും. ഓപ്പോസിറ്റായി രണ്ട് അപ്പൂപ്പന്മാരും ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഹോട്ടലിനു നേരെ നോക്കി കണ്ടടച്ചു പ്രാർത്ഥിക്കുന്നതു കാണാം!! ഹോട്ടൽ രാവിലെ അടങ്ങിരിക്കും. കോവിലുകളോ പ്രാർത്ഥിക്കാൻ വക നൽകുന്ന എന്തെങ്കിലുമോ ആ പരസരത്തെങ്ങുമില്ലെന്ന് മനസ്സിലായി. എങ്കിലും ചെരുപ്പഴിച്ചു വെച്ച് അവർ ആരോടായിരിക്കും പ്രാർത്ഥിക്കുന്നത് എന്നറിയാനൊരു കൗതുകം തോന്നി. കഴിഞ്ഞ വെള്ളിയാഴ്ചയാണെന്നു തോന്നുന്നു. അതേ സ്ഥലത്തു നിന്ന് ഇരുപതോളം വയസ്സുവരുന്ന ഒരു പെണ്ണ് കണ്ണുകൾകൂപ്പി, തൊഴുതുനിന്ന് വട്ടം തിരിയുന്നത് കണ്ടു (ഏത്തം ഇടുന്നതു പോലെ ഇവിടെ, കർണാടകയിൽ ഉള്ളൊരു ചടങ്ങാണിത്). അല്പസമയം നിന്നെങ്കിലും അവൾക്ക് നിർത്താൻ ഭാവമില്ല. രാത്രിയിൽ വീട്ടിൽ എത്തി, ലൈറ്റൊക്കെ ഓഫ് ചെയ്ത് ആരും കാണാതെ കണ്ണടച്ച് ഞാനും അല്പസമയം കറങ്ങിനോക്കി. തലകറങ്ങിപ്പോയി! ഇന്നലെയാരും ആ ഭാഗത്തില്ലാതെ വന്നപ്പോൾ മൊബൈൽ ഫോണിൽ ആരെയോ വിളിക്കുന്ന ഭാവേന, ഞാൻ ആസ്ഥലത്തു നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി; ചുറ്റും നോക്കി... ദൂരെ, ഒരു അരക്കിലോമീറ്ററിൽ അപ്പുറം വരുമായിരിക്കണം, ഹോട്ടൽ ബിൽഡിങ്ങിനും സമീപത്തെ മുടിവെട്ടുകടയ്ക്കും ഇടയിലൂടെ അങ്ങു ദൂരെയായി ഏതോ ഒരു അമ്പലത്തിന്റേതാണെന്നു തോന്നുന്നു മേൽഭാഗം തെളിഞ്ഞു കാണാം. അവിടുത്തെ ദൈവത്തെയാവണം ഇവർ പ്രാർത്ഥിക്കുന്നത്. ആ കൃത്യമായ സ്ഥലത്തു നിന്നു നോക്കിയാൽ മാത്രമേ അമ്പലത്തിന്റെ മേൽമൂടി കാണുവാൻ സാധിക്കുകയുള്ളൂ. ഇതൊകണ്ടാവണം, ആ രണ്ടു വൃദ്ധർ ഊഴമിട്ട് നിന്ന്, ഒരാൾക്കുശേഷം മറ്റൊരാൾ എന്ന നിലയിൽ പ്രാർത്ഥിക്കുന്നത്. ഇത് കണ്ടതുകൊണ്ടാവണം, ആ പെണ്ണും ഇടയ്ക്കുവന്ന് പ്രാർത്ഥിക്കുന്നത്. ഒരുപക്ഷേ സമീപഭാവിയിൽ അവിടെ പ്രിസരത്തു തന്നെ ഒരു കോവിൽ ഉയർന്നേൽക്കാൻ സാധ്യത കാണുന്നുണ്ട്. എൻ.ബി. രണ്ടിലും ഉള്ള കഥാനായകൻ വല്യച്ഛനെ കാണുമ്പോൾ എന്തോ എനിക്ക് സഖാവ് വി. എസ്. അച്യുതാനന്ദനെ ഓർമ്മവരും. അദ്ദേഹത്തോടുള്ള ഇഷ്ടവും എവിടെയൊക്കെയോ കാണുന്ന സാമ്യവും ആവണം അതിനു കാരണം.

September 27, 2018 at 05:23AM

വേണോങ്കിൽ യൂസാം വേണ്ടെങ്കിൽ യൂസേണ്ട!! #ആധാരം എന്തിനോ വേണ്ടി കുരയ്ക്കുന്ന 🐕

Wednesday, September 26, 2018

September 26, 2018 at 06:17AM

പട്ടരും നായരും നമ്പൂരിയും സ്വാർഥം കെട്ടി പടുത്തുള്ളോരമ്പലങ്ങൾ, പെറ്റ സംസ്കാരത്തിൻ ജീർണ്ണിച്ചതാം ശവ- പ്പെട്ടി ചുമന്നു നടക്കുവോരേ!

September 26, 2018 at 05:02AM

#പ്രണയം പ്രണയമൊക്കെ പലവഴി, പലമാതിരിയുണ്ട്. പെണ്ണിനോട് അങ്ങോട്ടു മാത്രമാവും, അങ്ങോട്ടും ഇങ്ങോട്ടുമാവും, അതുമല്ലെങ്കിൽ ഒരാൾക്ക് ഇങ്ങോട്ടുമാത്രവും ആയേക്കാം. ഈ മൂന്നു ലെവലിലൂടെയും വന്നശേഷം തന്നെയാണിവിടെ ഇന്നു നിൽക്കുന്നതും. ഈയിടെ ഒരു പെണ്ണുവിളിച്ചു. അവൾ, ഇങ്ങോട്ടു മാത്രമായി അനന്യമായ പ്രണയം ഉള്ളിൽ സൂക്ഷിച്ച്, ആസുരതാളമായ ഉൾത്തിമിർപ്പോടെ അലറിത്തുള്ളിയൊരു പെണ്ണായിരുന്നു. എനിക്കവളെ അക്കാലത്ത് പ്രേമിക്കാൻ തോന്നിയതേ ഇല്ല എന്നതാണു സത്യം. അഞ്ചാറുവർഷത്തെ പരിചയത്തിനു ശേഷം തുറന്നു പറയാനുള്ള പക്വത വന്നശേഷമാണവൾ പ്രണയത്തെ പറ്റി അവൾ പറഞ്ഞത്. അവളുടെ താണ്ഡവനൃത്തമൊക്കെ അവസാനിപ്പിച്ച് മറ്റൊരു വഴിയിലേക്കു ഇടയ്ക്കെന്നോ നീങ്ങി. ഞാനിവിടെ ഇങ്ങനെയൊക്കെ ആയി നടക്കുന്നു. ഫെയ്സ്ബുക്കൊക്കെ വന്നപ്പോൾ വെറുതേയെങ്കിലും അവളുടെ പേരു കൊടുത്ത് സേർച്ച് ചെയ്യുന്ന സൂക്കേട് എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായി. പഴയ പരിചയക്കാരുടെ പേരുകളൊക്കെ അന്വേഷിക്കാറുണ്ട്. ഈ പേര് പലരീതിയിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചു സേർച്ച് ചെയ്തിട്ടും എനിക്കു കണ്ടെത്താനായില്ല. എന്തായാലും അങ്ങോട്ട് ചോദിച്ചേക്കാം എന്നു കരുതി ആ പൊട്ടിയോട് കഴിഞ്ഞ തവണ വിളിച്ചപ്പോൾ തുറന്നു ചോദിച്ചു: “നീ ഫെയ്സ്ബുക്കിലൊന്നും ഇല്ലേ; ഓർക്കുട്ടിൽ ഒരുകാലത്ത് തകർത്ത് വാരിയ ആളായിരുന്നല്ലോ നീ“ എന്ന്. അവൾ പറഞ്ഞു, “ഉണ്ട്... ഞാൻ ഫെയ്സ്ബുക്കിലുണ്ട്. നിങ്ങളെ പറ്റി ഞാൻ ഭർത്താവിനോടു പറഞ്ഞിരുന്നു. വർഷങ്ങൾക്കു മുമ്പ്, ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പേ നിങ്ങളെ ഞാൻ ഫെയ്സ്ബുക്കിൽ നിന്നും ബ്ലോക്ക് ചെയ്തിരുന്നു. ഭർത്താവിനോടു പറഞ്ഞത് അയാൾ ഒരാക്സിഡന്റിൽ മരിച്ചു പോയി എന്നായിരുന്നു. ഇപ്പോഴും നിങ്ങളുടെ പേരു പറഞ്ഞ് എന്നെ അദ്ദേഹം കളിയാക്കാറുണ്ട്“. ആ പൊട്ടിയുടെ വാക്ക് സത്യമായതിനാലോ എന്നറിയില്ല കാലക്രമത്തിൽ ഒരാക്സിഡന്റ് വന്നു ചേർന്നു. മൂന്നാലുമാസം മരണതുല്യവും ഒന്നുരണ്ടു വർഷത്തിൽ അധികം പാതിജീവനും പാതിമനസ്സുമായും കഴിച്ചുകൂടി, പലപല നഷ്ടങ്ങളിലൂടെ പലരുടെ ശ്രമങ്ങളിലൂടെ ഈ വഴിയിലായി. അടുത്തമാസത്തേക്ക് അതിനു മൂന്നുവർഷങ്ങൾ തികയുന്നു!! മറ്റൊരു ഫ്രൊഫൈലിലൂടെ ആ പെണ്ണീപോസ്റ്റ് കാണുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ പെണ്ണേ ഇന്നു വിളിക്കുക... പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടീ പാടിയുമാടിയും പലചേഷ്ടകൾ‍ കാട്ടി വിഭ്രമവിഷവിത്തു വിതയ്ക്കീകിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ സുരസുഷമേ...

Tuesday, September 25, 2018

September 25, 2018 at 01:28PM

മരണം രംഗബോധമില്ലാത്ത കോമാളിയാണ് ടീച്ചർജീ... #എംടി, #മഞ്ഞ് ഉച്ചനീചത്വമില്ല; വലുപ്പ ചെറുപ്പമില്ല; ജാതിമതരാഷ്ട്രീയഭേദമില്ല...!

September 25, 2018 at 06:04AM

ഒടുവിൽ അന്യന്റെ, അന്യന്റെയാമവൾ; അവളെ ഞാനുമ്മ വച്ച പോൽ മറ്റൊരാൾ; അവളുടെ നാദം, സൗവർണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകൾ; ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം; പ്രണയം അത്രമേൽ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീർഘം; ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം; ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ; ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിൽ അവളെ വാരിയെടുക്കയാലാവണം ; ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ; അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ ഒടുവിലത്തെ സഹനമിതെങ്കിലും ഇതുവരേക്കായവൾക്കായി കുറിച്ചതിൽ ഒടുവിലത്തെ കവിതയിതെങ്കിലും; #PabloNeruda – #TowerOfLight

Monday, September 24, 2018

September 24, 2018 at 08:02PM

വേദാന്തം വൈദികരോതുന്നതു കേട്ടു വേവലാതിപ്പെടും വേലക്കാരേ, പള്ളിയിൽ ദൈവ, മില്ലമ്പലത്തിലും കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി...!

Friday, September 21, 2018

September 21, 2018 at 07:09AM

കൂട്ടുകാരീ, നമ്മൾ‍ കോർ‍ത്ത കയ്യഴിയാതെ, ചേർ‍ത്ത, ഹൃത്താളഗതിയൂർ‍ന്നു പോകാതെ, മിഴി വഴുതി വീഴാതെ, ഇരുൾ‍ക്കയം പൂകാതെ, കാത്തിരിക്കേണമിനി നാം തനിച്ചല്ലോ!! ............ .......... #മേഘങ്ങളേകീഴടങ്ങുവിൻ #മധുസൂദനൻ നായർ

Thursday, September 20, 2018

September 20, 2018 at 02:29PM

മല മല മല മലയാളം!! ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.

Wednesday, September 19, 2018

September 19, 2018 at 07:26PM

ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെ കണ്ടില്ലെങ്കിൽ! ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ #സൂര്യകാന്തി #ശങ്കരക്കുറുപ്പ്

September 19, 2018 at 05:13PM

#പക ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു; തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്- വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു; പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട്... #കാട്ടാക്കട

September 19, 2018 at 09:43AM

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാ- നൊരുകോടിയീശ്വര വിലാപം ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാ- നൊരു കോടി ദേവ നൈരാശ്യം...

September 19, 2018 at 05:58AM

#ഓർമ്മകളിലോരോണം ............ ............. .............. ............ ഒടുവിൽ‍ അമംഗള ദർ‍ശനയായ്‌ ബധിരയായ്‌ അന്ധയായ്‌ മൂകയായി നിരുപമ പിംഗള കേശിനിയായ്‌ മരണം നിൻ മുന്നിലും വന്നു നിൽക്കും... പരിതാപമില്ലാതവളോടൊപ്പം പരലോക യാത്രക്കിറങ്ങും മുമ്പേ; വഴിവായനയ്ക്കൊന്നു കൊണ്ടു പോകാൻ സ്മരണ തൻ ഗ്രന്ഥാലയത്തിലെങ്ങും ധൃതിയിലെന്നോമനേ, നിൻ ഹൃദയം പരതി പരതി തളർന്നു പോകേ... ഒരു നാളും നോക്കാതെ മാറ്റി വച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും അതിലന്നു നീയെന്റെ പേരു കാണും അതിലെന്റെ ജീവന്റെ നേരു കാണും... പരകോടിയെത്തിയെൻ യക്ഷ ജന്മം പരമാണു ഭേദിക്കുമാ നിമിഷം... ഉദിതാന്തര ബാഷ്പ പൌർണമിയിൽ പരിദീപ്തമാകും നിൻ‍ അന്തരംഗം... ക്ഷണികേ ജഗൽ‍ സ്വപ്ന മുക്തയാം നിൻ ഗതിയിലെൻ‍ താരം തിളച്ചൊലിക്കും... ............ ............. .............. ............ ബാലചന്ദ്രൻ‍ #ചുള്ളിക്കാട്, #സദ്ഗതി

Tuesday, September 18, 2018

September 18, 2018 at 06:05AM

#കുമാരനാശാൻ #മണിമാല #പ്രഭാതനക്ഷത്രം ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽമലർമൊട്ടുകളേ അണയ്ക്കുമമ്മമാരുടെ ചിറകു- ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ തണുത്ത നീർശയ്യാഞ്ചലം വിട്ടു തല ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ അകലുന്നൂ തമസ്സടിവാനിൽ വർണ്ണ- ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു സകലലോകബാന്ധവൻ കൃപാകരൻ പകലിൻ നായകനെഴുന്നള്ളീടുന്നു ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ- ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം ഒരുമതേടുവിനെഴുന്നള്ളത്തിതു വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ ഉരയ്ക്കല്ലിങ്ങനെയുദാരമായ് സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം? കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

Monday, September 17, 2018

September 17, 2018 at 03:54PM

#Meeting_Between_Friends ട്രന്റൊക്കെ പോയി പണി നോക്കട്ടെ! ഏവരും കൂടെ ഉണ്ടായാൽ മാത്രം മതി...

Wednesday, September 12, 2018

ഇന്നും കണ്ടു...


ദിനേശ്ബീഡി + തീപ്പെട്ടി
ചെറുപ്പത്തിലൊക്കെ ഞാൻ അതിശയിച്ചു നിന്നിട്ടുണ്ട്. കാണുന്ന ആണുങ്ങളുടെ എല്ലാവരുടെ കയ്യിലും ദിനേശ് ബീഡി പാക്കറ്റും ഒരു തീപ്പെട്ടിയും… എവിടേക്ക് യാത്രപോകുമ്പോളും ഇത് കരുതി വെയ്ക്കും. ഞാൻ അന്നു കരുതി, ആണുങ്ങൾക്ക് ഇതൊക്കെ അത്യാവശ്യമാ. എന്നിട്ട്, ഞാനൊക്കെ വലുതാവുമ്പോൾ ഇതൊക്കെ കയ്യിൽ പിടിച്ച് നടക്കുന്ന കാര്യം വെറുതേ ഓർക്കും… ഭീകരം!!

വല്യ ബുദ്ധിമുട്ടു തോന്നി. ഷർട്ടിന്റെ പോക്കറ്റിലോ, മുണ്ടിന്റെ തുമ്പിലായി ഒതുക്കിയോ, അരയിലോ മറ്റോ തിരുകിയോ വെയ്ക്കണം!! എത്രമാത്രം ബുദ്ധിമുട്ടാണ് ഒരാൺ ജീവിതം എന്നു കരുതി വേവലാതി പെട്ടിരുന്ന കാലമായിരുന്നു അത്…

ഇന്നു പക്ഷേ, വലിയും കുടിയുമൊന്നുമില്ല; ന്നാലും ഇന്നൊരുത്തനെ കണ്ടു ക്യാബിൽ. ഇടയ്ക്ക് പലവട്ടം കണ്ടതു തന്നെയാണിത്. പുള്ളിയുടെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു ചെറിയ മൊബൈൽ ഫോൺ. ചെവിയിൽ വയർ തിരുകി പാന്റിന്റെ പോക്കറ്റിലോ മറ്റോ മറ്റൊരു സ്മാർട്ട് ഫോൺ. പാട്ട് കേൾക്കുകയാണെന്നു തോന്നി. കൂടാതെ കൈയ്യിൽ ഒരു ചെറു ടാബ് + ബാഗ്. ടാബിൽ ഗൂഗിൾ മാപ്പെടുത്ത് പോകേണ്ട സ്ഥലത്തേക്കുള്ള ദൂരം നോക്കുകയാണു മൂപ്പൻ!! മാർത്തഹള്ളിയിലേക്കാണ്. അടുത്തിരിക്കുന്ന എന്നോടു ചോദിച്ചാൽ തീരുന്ന കാര്യമായിരുന്നു!!

ദിനേശ് ബീഡി പാക്കറ്റിനും തീപ്പെട്ടിക്കും പകരം രൂപഭാവവ്യത്യാസങ്ങളോടെ മറ്റൊരു സംഗതി ആൺജീവിതത്തെ കീഴടക്കുന്നു. രണ്ടു കൈയ്യിലും രണ്ടു കക്ഷത്തിലുമായി 4 ഫോൺ വെച്ചു നടക്കുന്ന നിത്യജീവികൾ പലരുണ്ട് ചുറ്റുപാടുകളിൽ. മാറ്റം കാലാനുസൃതമായി വരുന്നു; പോകുന്നു! കണ്ടറിഞ്ഞു നടക്കുക എന്നതാണു നല്ലത്!

ഏയ് ഓട്ടോ!!

ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുക / kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക!!

ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്.

ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് 6,32,426 ഓട്ടോറിക്ഷകളാണ്.
കൂടുതല്‍ ഓട്ടോറിക്ഷകളുള്ളത് മലപ്പുറത്ത് – 78,328 എണ്ണം.
രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം – 74,856 ഓട്ടോറിക്ഷകള്‍.
ഏറ്റവും കുറവ് ഓട്ടോറിക്ഷയുള്ളത് വയനാട്ടിലും – 13,757 എണ്ണം.
കൊല്ലം( 52,927),
പത്തനംതിട്ട (25,489),
ആലപ്പുഴ (29,212),
കോട്ടയം (42,030 ),
ഇടുക്കി (22,432 ),
എറണാകുളം (59,936),
തൃശൂര്‍ (61,595 ),
പാലക്കാട് (45,914 ),
കോഴിക്കോട് (53,395 ),
കണ്ണൂര്‍ (47,469 ),
കാസര്‍കോട് (25,067)...

#മനോരമ
https://www.manoramaonline.com/news/latest-news/2018/09/11/whatsapp-number-for-complaint-aganist-autorickshaws.html

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

സ്കൂളിന്റെ നാൾവഴി

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചിലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

മറ്റുകാര്യങ്ങൾ

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.


ചിത്രങ്ങൾ സംസാരിക്കുന്നു

ഒരുപക്ഷേ ഇതുമാവാം!

2019 ലെ തെരഞ്ഞെടുപ്പ് അടുക്കാറായി. ഇനി, ഇന്നു കാണുന്ന ഗ്യാസ്‌വിലയും എണ്ണവിലകളും ഒക്കെ പുകയായി മാറി 50 രൂപയിലേക്കു തന്നെ തിരികെ പാലായനം ചെയ്യുമെന്നു കരുതാം. കൂടാതെ ഗ്രാമാന്തരങ്ങൾ വരെ നീളുന്ന പുത്തൻ പദ്ധതികളിലൂടെ ജനോപകാരപ്രദമായ സേവനങ്ങളും ലഭ്യമാവണം.

ഭരണനേതൃത്വത്തിലെ ശകുനിമാരുടെ പകിടകൾ എപ്രകാരം ഉരുളുമെന്ന് ഇനിയുള്ള കാലം നമുക്കു കണ്ടറിയാം. അല്പകാലത്തേക്ക് ബ്രെയ്ൻവാഷ് ചെയ്തു തലച്ചോറുകളെ പാകപ്പെടുത്താൻ അറിയാത്തവരല്ല നമ്മുടെ നേതാക്കൾ. വേണ്ടുംവിധം ഏവരും സ്റ്റേജിൽ തന്നെ കാണും.

ഏവർക്കും വേണ്ടത് തെരഞ്ഞെടുപ്പിൽ വിജയിക്കുക, അധികാരം കൈയ്യാളുക എന്നതുമാത്രമായി മാറിയിരിക്കുന്നു. സമയമാവുമ്പോൾ ഒക്കെയും പതം വരുത്തി വോട്ടുചോദിക്കാൻ ഇത്തരം മാജിക്കുകൾ കാണിക്കാനിവർക്ക് വല്ലാത്ത കൗശലവുമാണ്.

Tuesday, September 11, 2018

പ്രണയം

പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍ പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം ആത്മാവില്‍ ആത്മാവ് പകരുന്ന പുണ്യം പ്രണയം... തമസ്സിനെ പൂ നിലാവാക്കും നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും താരങ്ങളായ് സ്വപ്ന രാഗങ്ങളായ് ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങളാല്‍ അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു... പ്രപഞ്ചം മനോജ്ഞാമാകുന്നു... പ്രണയം... ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍ അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍ പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു... പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു... മധുസൂദനൻ നായർ - #MadhusoodananNair

വെളിച്ചം വരുന്നു - ചങ്ങമ്പുഴ

അബ്ദ കോടികൾ കൈകോർത്തു വന്നി-
ശ്ശബ്ദ ഖഡ്ഗമിതെൻ കൈയിലേകി.
എന്തിനാണെന്നോ?- ചെന്നിണം പോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാൻ!

എന്തിനായിരിക്കും ആ പടവാൾ???
വെളിച്ചംവരുന്നു - ചങ്ങമ്പുഴ
വഞ്ചനക്കൊന്ത പൂണുനൂൽ തൊപ്പി-
കുഞ്ചനങ്ങളറത്തു മുറിക്കാൻ.

മർത്ത്യനെ മതം തിന്നാതെ കാക്കാൻ
മത്സരങ്ങളെ മണ്ണടിയിക്കാൻ.

വിഭ്രമങ്ങളെ നേർവഴി കാട്ടാൻ
വിശ്രമങ്ങളെത്തട്ടിയുണർത്താൻ.

വേലകൾക്കു കരുത്തു കൊടുക്കാൻ
വേദനകൾക്കു ശാന്തി പൊടിക്കാൻ...

തത്സമത്വജ സാമൂഹ്യ ഭാഗ്യം
മത്സരിക്കാതെ കൊയ്തെടുപ്പിക്കാൻ...

നിസ്തുലോൽക്കർഷ ചിഹ്നരായ് നിൽക്കും
നിത്യതൃപ്തിതൻ ചെങ്കൊടി നാട്ടാൻ!

ശപ്ത ജീവിത കോടികൾ വന്നി-
ശ്ശബ്ദസീരമിതെൻ കൈയിലേകി...

എന്തിനാണെന്നോ?-കട്ടപിടിച്ചോ-
രന്തരംഗമുഴുതു മറിക്കാൻ..

തപ്തവേദാന്തമ,ല്ലമൃതാർദ്ര-
തത്ത്വ ശാസ്ത്രം തളിച്ചു നനയ്ക്കാൻ.

ജീവ കാരുണ്യപൂരം വിതയ്ക്കാൻ
ജീവിതങ്ങൾക്കു പച്ചപി ടിപ്പിക്കാൻ.

ഭാവി ലോകത്തിലെങ്കിലുമോരോ
ഭാവുകങ്ങൾ തളിർത്തുല്ലസിക്കാൻ...

വിത്തനാഥരും ദാസരും പോയി
വിശ്വരംഗത്തിൽ മർത്ത്യതയെത്താൻ...

കർഷകന്റെ തെളിമിഴിക്കോണിൽ
ഹർഷരശ്മികൾ നൃത്തമാടിക്കാൻ...

ദുഷ്പ്രഭുത്വത്തിൻ പട്ടടകൂട്ടാൻ
സൽപ്രയത്നത്തെപ്പൂമാല ചാർത്താൻ!

ഇജ്ജഗത്തു ദുഷിച്ചു, ജീർണ്ണിച്ചു,
സജ്ജഗത്തൊന്നു സജ്ജമാക്കും ഞാൻ...!

Monday, September 10, 2018

പ്രതീക്ഷ

ഒരുനാൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്യും; അപ്പോഴേക്കും എല്ലാവരും അറസ്റ്റ് ചെയ്യാത്തതെന്താ എന്നു ചോദിച്ചു മടുത്തിരിക്കും. അക്കാലത്ത്, എല്ലാവരും പിണറായിസത്തെ വാഴ്ത്തിപ്പാടും! സുന്ദരമായി ഇക്കാര്യമങ്ങ് അവസാനിക്കും - പരിക്കുകളില്ലാതെ തെരഞ്ഞെടുപ്പു നേരിടും!

കന്യാസ്ത്രീ, പള്ളീലച്ചൻ, അറസ്റ്റ്, കഴപ്പ്

ഹർത്താൽ

ഇന്ന് ഭാരതം മൊത്തത്തിൽ ഹർത്താലാണ്. മോദിയുടെ ക്രമമില്ലാത്ത ഗ്യാസ്/ഡീസൽ/പെട്രോൾ വിലവർദ്ധനയും അനുബന്ധമായി കൂടുന്ന മറ്റുവിലക്കയറ്റങ്ങളിലും പ്രതിഷേധിച്ചാണു ഹർത്താൽ.

ബിജെപി ഭരണകൊണ്ടുണ്ടായ മാറ്റങ്ങളുടെ രത്നചുരുക്കം.
1) വർഗ്ഗീയത വർദ്ധിച്ചു. മുൻപ് കേട്ടിട്ടില്ലാത്ത വിധം വിവിധ മത സമൂഹങ്ങൾ അകന്നു

2) പെട്രോൾ, ഡീസൽ വില ആഗോള വിപണിയിൽ കുറയുമ്പോൾ ഇന്ത്യയിൽ റെക്കോർഡ് ഉയരത്തിൽ. ജനക്ഷേമം അല്ല ലക്ഷ്യമെന്ന് വ്യക്തം. ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുന്ന ദിവസവും വില കൂടി

3) LPG സിലിണ്ടർ വില 800 കടന്ന് ഇപ്പോൾ 2014 ലെ വിലയേക്കാൾ ഇരട്ടിയായി

4) ഇന്ത്യൻ രൂപയുടെ വില റെക്കോർഡ് താഴ്ച്ചയിൽ. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും വിലയിടിവ് ഇന്ത്യൻ കറൻസിക്ക്.

5) തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. പത്തു വർഷത്തിനിടെ ആദ്യമാണ് ഇത്ര നിരക്ക് വർദ്ധന. മിനിമം ചാർജ് 5 ൽ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു.

6) തീവണ്ടി ചരക്ക് കൂലി 10% കൂട്ടി

7) നോട്ട് നിരോധനം നാടകം നടത്തി ജനങ്ങളെ ദുരിതത്തിൽ ആക്കി. പക്ഷെ നിരോധിച്ച കറൻസി 99. 3 % വും തിരിച്ചെത്തി.

8) 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന വാഗ്ദാനം അഞ്ചു വർഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇനി 2019 ൽ നോക്കാം എന്നാണ് വാഗ്ദാനം.

9) 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും എന്ന് പ്രഖ്യാപിച്ച മോഡി 50 ദിവസങ്ങൾക്കു ശേഷം ഇന്നോളം അക്കാര്യം എവിടെയും മിണ്ടുന്നില്ല.

10) വർഷാവർഷം 2 കോടി ജോലികൾ ഉണ്ടാക്കുമെന്ന 2014 വാഗ്ദാനം പുലർന്നില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഐടിയിൽ മാത്രം വരുന്ന 3 വർഷങ്ങൾ കൊണ്ട് ഇപ്പോൾ ജോലിയുള്ള 640000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും എന്നാണ് HfS research firm ന്റെ കണക്ക്

11) റാഫേൽ ഇടപാട് : ഖത്തർ ഫ്രാൻസിൽ നിന്ന് വാങ്ങിയ ഒരു റാഫേൽ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോഡി വാങ്ങിയത് 1526 കോടി രൂപയ്ക്ക്. 126 വിമാനങ്ങൾ സാങ്കേതിക വിദ്യ കൈമാറ്റമടക്കം 526 കോടി ഓരോന്നിനുമായി ഇന്ത്യയ്ക്ക് നൽകാമെന്ന് upa കാലത്ത് നൽകാൻ ധാരണയായ കരാർ വെട്ടി 36 വിമാനങ്ങൾ 59000 കോടി രൂപയ്ക്ക് അനിൽ അംബാനിയുടെ കമ്പനിയെ ഇട നിലക്കാരാക്കി ഇന്ത്യ വാങ്ങി.

12) സ്വജന പക്ഷപാതം :യോഗ ഗുരുവും മോഡിയുടെ അനുയായിയുമായ ബാബാ റാം ദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നൽകി.

13) RBI കണക്കുകൾ പ്രകാരം 3 വർഷത്തിനിടെ 2. 4 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് ലോൺ എഴുതി തള്ളി.

14) മോഡി ഭരണത്തിൽ കർഷക ആത്മഹത്യ 40% കൂടി. ആത്മഹത്യ ചെയ്യുന്ന കർഷകരിൽ തന്നെ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.

15) GST പരാജയം. 25 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം

16) നോട്ട് നിരോധനം മൂലം ജിഡിപി യിൽ 3 ലക്ഷം കോടി നഷ്ടം.

17) 2008 ലെ ആഗോള മാന്ദ്യത്തിൽ പോലും പിടിച്ചു നിന്ന ബാങ്കുകൾ ഇക്കഴിഞ്ഞ പാദത്തിൽ 44,000 കോടിയുടെ നഷ്ടത്തിൽ .

18) ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങൾക്ക്‌ ലഭിക്കാതിരിക്കാൻ പെട്രോളിൽ 200% ഉം ഡീസലിൽ 400% ഉം കേന്ദ്ര നികുതി കൂട്ടി.

19) 2014 ന് മുൻപ് കാർഷിക വരുമാന വളർച്ച നിരക്ക് 4. 2 % ആയിരുന്നു എങ്കിൽ ഇപ്പോഴത് 1. 9% ആയി ചുരുങ്ങി

20) കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ 9 ബില്യൺ ഡോളർ ഇടിവ്‌.

21) രാജ്യ സുരക്ഷയിൽ വീഴ്ച : 2014 മുതൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാൾ 72% കൂടുതലാണെന്ന് SATP ( സൗത്ത് ഏഷ്യ ടെററിസ്റ്റ് പോർട്ടൽ ) ഡാറ്റ സ്ഥിരീകരിക്കുന്നു

22) ഭീകരാക്രമണങ്ങളിൽ വർദ്ധനവ് : ബിജെപി ഭരണത്തിൽ കാശ്മീരിൽ മാത്രമുണ്ടായ ഭീകരാക്രമണങ്ങളിൽ 42% വർദ്ധനവുണ്ടായി.

23) കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിന്റെ എണ്ണം 37% കൂടി

24) 2015 ൽ നരേന്ദ്രമോഡി ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യയുടെ 10000 ഏക്കർ ഭൂമി ബംഗ്ലാദേശിന് വിട്ടു കൊടുത്തപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയത് 500 ഏക്കർ ഭൂമി മാത്രം. ദുർബല രാജ്യമായ ബംഗ്ളാദേശിന്റെ മുൻപിൽ പോലും സമ്പൂർണ്ണ അടിയറവ് വെച്ച നയതന്ത്ര പരാജയം.

25) കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 7. 31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യൻ ബാങ്കുകളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡാണ്.

26) ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നീരവ് മോഡി 11,400 വായ്പ്പയെടുത്ത് വിദേശത്തേക്ക് കടന്നു. 2016 ൽ അതായത് അദ്ദേഹം മുങ്ങുന്നതിനു 2 വർഷങ്ങൾക്കു മുൻപ് തന്നെ ഹരിപ്രസാദ് S. V എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഈ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ കത്ത് മുഖേന അഭ്യർത്ഥിച്ചിരുന്നു എങ്കിലും 2018 ജനുവരിയിൽ നരേന്ദ്രമോഡിയും ടോപ് ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ പോലും നീരവ് മോഡി പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ബിജെപിയുടെ ഫണ്ട് ദാതാവ് ആയിരുന്നു നീരവ് എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു. പൊതുമുതൽ മോഷ്ടിക്കുന്ന സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ചെയ്തത്.

27) വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് വിദേശത്ത് വിലസുന്നു

28) സ്വിസ് ബാങ്കിലെ കള്ളപ്പണത്തിൽ 50% വർദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകൾ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം.

29) പട്ടിണി ഇൻഡക്സിൽ ഇന്ത്യ വീണ്ടും മോശമായി. 119 രാജ്യങ്ങളിൽ ഇന്ത്യ 100 ആം റാങ്കിലാണ്. അയൽ രാജ്യങ്ങളായ China (29th rank), Nepal (72), Myanmar (77), Sri Lank (84) and Bangladesh (88) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ നില മെച്ചപ്പെടുത്തി. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയൽ രാജ്യങ്ങളിൽ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിൽ ചാടി. സ്ഥാനം 78 ആണ്.

30) പശുക്കൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയപ്പോൾ മനുഷ്യർ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി.

31) ഗോമാംസത്തിന്റെ പേരിൽ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാർത്തകൾ സാധാരണയായി

32) അതേ സമയം ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമെന്ന റെക്കോർഡ് ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്ട്രേലിയയേയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 3680 മില്യൺ ഡോളർ ആണ് ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകർക്കുന്നു എന്ന് പ്രധാന മന്ത്രി ആവുന്നതിനു മുൻപ് മോഡി പ്രസംഗിച്ചിരുന്നു.

33) ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടിയ Allanasons Pvt Ltd എന്ന കമ്പനിയെ ഡയമണ്ട് അവാർഡ് നൽകി കേന്ദ്ര സർക്കാർ ആദരിച്ചു

34) സ്ത്രീ സുരക്ഷയിൽ വലിയ വീഴ്ച്ച. 12 % മാണ് ബലാത്സംഗം 2016 ൽ മാത്രം കൂടിയത്. കത്വയിൽ എട്ടു വയസ്സുകാരിയെ റേപ്പ് ചെയ്ത പ്രതികളെ രക്ഷിക്കാൻ ബിജെപി റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാഓ റേപ്പ് കേസിൽ കുറ്റവാളിയായ ബിജെപി എം. എൽ. എയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപി അയാളെ കൈവിട്ടു.

35) നീതി ന്യായം അട്ടിമറിക്കപ്പെടുന്നു: മലേഗാവ് ബോംബ് സ്ഫോടന കേസിലെ ദൃക്‌സാക്ഷി മൊഴികൾ കോടതിയിൽ നിന്ന് കാണാതായി. 2012 ലെ SIT കോടതി വിധി അനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസിൽ 28 വർഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു.

36) നേപ്പാളിന്‌ 6000 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചപ്പോൾ പ്രളയം ബാധിച്ച കേരളത്തിന്‌ വെറും 650 കോടി. ഐക്യ രാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടഞ്ഞു.

37) പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.

38) ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7000 കോടി. പക്ഷെ ഗംഗ ഇന്നും മലിനമായി തുടരുന്നു

39) മോഡിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ

40) ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകൻ ജെയ്‌ഷയുടെ സ്വത്തിൽ 16000 മടങ്ങ് വർദ്ധനവ്.

41) അമിത് ഷ ഡയറക്കറ്റർ ആയ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ നോട്ടു നിരോധനത്തിന് ശേഷം 5 ദിവസങ്ങൾക്കുള്ളിൽ മാറ്റിയെടുത്തത് 745. 59 കോടിയുടെ നിരോധിത നോട്ടുകൾ. ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റി കൊടുത്ത റെക്കോർഡ് ഈ ബാങ്കിന് സ്വന്തം.

42) NABARD ന്റെ കണക്കനുസരിച്ച് ഈ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരിൽ വെറും 0. 09 % പേരാണ് 2. 5 ലക്ഷമോ അതിന് മുകളിലോ ഡെപ്പോസിറ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0. 09 % പേര് ആരാണ്. ഈ വലിയ തുക എങ്ങനെ മാറ്റിയെടുത്തു.

43) 2012 ൽ അമിത് ഷായുടെ ആസ്തി 1. 90 കോടി. 2017 ൽ 19 കോടി. വരുമാന സ്രോതസ്സ് എന്താണ്?

44) ഇന്ത്യയിൽ നിർമ്മിക്കുക എന്ന് കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈൻ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെർടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖ.

45) ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം 4 billion ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വർഷം മാത്രം FDI ( foreign direct investment ) ൽ ഉണ്ടായത്. Make in india ആരെയും ആകർഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അർദ്ധ പാദത്തിൽ മാത്രം 37 ബില്യൺ ഡോളർ ആകർഷിച്ചു കഴിഞ്ഞു.

46) UPA സർക്കാരിന്റെ നിർമൽ ഭാരത് അഭിയാൻ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ച് ഭാരതിന്റെ പേരിൽ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും UPA ഭരണത്തിൽ ആദ്യ 4 varshaw നിർമ്മിച്ച ടോയിലെറ്റുകളുടെ എണ്ണവും വർഷവും കാണുക:

11.3 million 2008-09
12.4 million in 2009-10
12.2 million in 2010-11
8.8 million in 2011-12

സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ടോയ്ലറ്റ് പണിതു എന്നാണ്. എന്നാൽ 16400 കോടി രൂപ ഈ പേരിൽ ജനങ്ങളിൽ നിന്ന് അധികം പിഴിഞ്ഞിട്ടും ഉണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു.

47) സ്മാർട്ട്‌ സിറ്റി പദ്ധതി പ്രകാരം 90 സിറ്റികൾ സ്മാർട്ട്‌ ആക്കും എന്ന് പ്രഖ്യാപിച്ചു. പൂർത്തിയായത് 5% മാത്രം.

48) പാളിയ ഡിജിറ്റലൈസേഷൻ :RBI റിപ്പോർട്ട്‌ തെളിയിക്കുന്നത് വിപണിയിലെ ക്യാഷ് കൈമാറ്റം 37% കൂടുകയാണുണ്ടായത് എന്നാണ്. നോട്ട് നിരോധനം കൊണ്ട് എന്ത് നേടി

49) പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ചെലവ് 21000 കോടി. ഇനി തിരിച്ചു വരാത്ത കറൻസി വെറും 10720. കോടി. 10720 കോടി പിടിക്കാൻ 21000 കോടി ചെലവിട്ടത് നൂറ്റാണ്ടിലെ അപൂർവ്വത

50) ലോകത്തെ ഏറ്റവും കൂടുതൽ GST റേറ്റ് ഇന്ത്യയിലാണ്. ഏറ്റവും സങ്കീർണ്ണമായ 6 തരം നികുതിയും ഉയർന്ന റേറ്റും വ്യാപാരികൾക്ക് തലവേദനയാവുന്നു. ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി ഏറ്റവും കൂടുതൽ എതിർത്ത പദ്ധതിയാണ് ഇത്. ഭരണത്തിൽ വന്നപ്പോൾ മലക്കം മറിഞ്ഞു.

51) 9 വർഷത്തിനിടെ മൻമോഹൻ സിങ് വിദേശ യാത്രയ്ക്ക് വേണ്ടി ചെലവിട്ടത് 642 കോടി. മോഡി ഈ വർഷം ജൂലൈ വരെ 1484 കോടി.

52) ആധാർ ലീക്ക്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾക്ക് സുരക്ഷ ഇല്ലാതായി. ആധാർ ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി എതിർത്ത പദ്ധതി കൂടി ആയിരുന്നു. മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണം.

53) 2012 ൽ മോഡി FDI വിദേശ രാജ്യങ്ങൾക്ക് തീറെഴുതി കൊടുക്കൽ ആണെന്ന് പ്രസ്താവന നടത്തി. 2016 ൽ 100% FDI അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചിൽ

54) 4 വർഷത്തിനിടെ അഥവ1475 ദിവസങ്ങളിൽ മോഡി 800 ദിവസങ്ങൾ പബ്ലിക് റാലി നടത്തി , 200 ദിവസങ്ങൾ വിദേശത്ത് ചെലവിട്ടു. പാർലമെന്റിൽ വന്നത് വെറും 19 ദിവസം മാത്രം.

55) ക്രിമിനലുകളെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് മോഡി തന്റെ ആദ്യത്തെ പാർലമെന്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മോഡിയുടെ ക്യാബിനെറ്റ് മന്ത്രിമാരിൽ 3 ൽ ഒന്നും ക്രിമിനൽ കേസ് ഉള്ളവർ

56) ബിജെപി ഇതുവരെ ഭരിക്കാത്ത സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങൾ ആണ് വികസനത്തിൽ മികച്ചു നിൽക്കുന്നത്.

Sunday, September 02, 2018

ഇ-തൂറൽ


ഡിജിറ്റൽ ഇന്ത്യ..... 😀 ഡിജിറ്റൽ കക്കൂസ്.... 😀 ഇ - ടോയ്‌ലെറ്റ്... 😀 ഇ-തൂറൽ

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License