Tuesday, September 11, 2018
പ്രണയം
പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്ന്നപ്പോള്
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആത്മാവില്‍ ആത്മാവ് പകരുന്ന പുണ്യം
പ്രണയം...
തമസ്സിനെ പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങളാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു... പ്രപഞ്ചം മനോജ്ഞാമാകുന്നു...
പ്രണയം...
ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു...
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു...
മധുസൂദനൻ നായർ - #MadhusoodananNair
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
കൊല്ലൂരിൽ
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
#അരിയാഹാരം കഴിക്കുന്നവർ വിവേകികളായിരിക്കുന്നന്നു! #ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് കേരളത്തിനുള്ള റേഷൻ സൗജന്യം കേന്ദ്രം നിർത്തുന്നു!
-
സുനിൽ, നിന്നെ ആദ്യം പിടിച്ച് ഞാൻ ഫെയ്സ്ബുക്കിലിട്ടതിന്റെ വാർഷികമാണെന്ന്!! കൂടെ ഫോട്ടോയും...
-
മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയ...
-
തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ! ........... ........... നല്ല ഹൈമവത...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment