സത്യാന്വേഷകരേ ഇതിലേ ഇതിലേ!! സംസാരിക്കുന്ന തെളിവുകൾ പോരട്ടേ! സത്യങ്ങൾ പുറത്തുവരട്ടെ
എന്തുതന്നെയായാലും കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. ബൗദ്ധികസങ്കേതമായിരുന്നു ശബരിമല എന്ന വിഷയത്തിൽ ഇന്നധികമാർക്കും തർക്കം കാണില്ല. വ്യക്തവും ശുദ്ധവുമായ കണക്കുകളും കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അതു സ്ഥിതീകരിക്കുവാൻ നിർവ്വഹമുള്ളൂ. നെറ്റിൽ ചില സ്ഥലത്തു നിന്നെടുത്ത ഒരു വിശകലനമിതാ കൊടുക്കുന്നു. വായിക്കുക. സപ്പോർട്ട് ചെയ്യാനോ എതിർക്കാനോ സംസാരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ ചേർക്കുക.
ശാസ്താവ് എന്നാൽ ധമ്മം ശാസിക്കുന്നവൻ ബുദ്ധൻ, ധമ്മം എന്നാൽ സദാചാരം'
ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായി രുന്നു. 8000 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ ) ശബരിമല പിടിച്ചടക്കിയതെന്ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ശിലയിൽ കൊത്തി വച്ചിട്ടുണ്ട്. (ശിലാശാസനം) ആര്യാക്രമത്തിൽ പലായനം ചെയ്ത ബുദ്ധ സന്യാസിമാർ പമ്പാനദി നീന്തി മറുകര കേറി രക്ഷപെട്ടപ്പോൾ",, പമ്പകടന്നു " എന്നൊരു പദവും മലയാളത്തിന് ലഭിച്ചു.. ബുദ്ധമതത്തിൽ ജാതിയില്ല. നാനാജാതി മതസ്ഥർക്കും അവിടെ സ്ഥാനമുണ്ട് .അവിടെ ആർക്കും പോകാം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പോകാം. മത്സ്യ മാംസാദികൾ കഴിക്കാം ഗോത്രാചാരം പിന്തുടരുന്ന ബുദ്ധിസ്റ്റ് പഗോഡയാണത്.
എന്റെ നാട്ടിൽ ഉള്ളവരും എന്റെ പിതാവും ഉൾപ്പെടെ 41 ദിവസം വൃതം എടുത്ത് 41-ാം ദിവസം ആഴിയും പടുക്കയും ഭാഗവത പാരായണവും കഞ്ഞിസദ്യയും വില്ലടിച്ചാൻ പാട്ടും ഭജനയും ശാസ്താംപാട്ടും നടത്തി കെട്ട് മുറുക്കി വച്ചിട്ട് അടുക്കളയിൽ കയറി മീൻ കറി കൂട്ടി സദ്യ കഴിച്ച് നോയമ്പ് മുറിച്ചിട്ടാണ് ശബരിമലക്ക് പോകുന്നത്. പോകുമ്പോ ഒരു ഗ്രൂപ്പായിട്ടാണ് പോകുന്നത് വാറ്റ് ചാരായം അരി പച്ചക്കറി സാധനങ്ങൾ പാചകത്തിനുള്ള പാത്രങ്ങൾ ചൂട്ട് കെട്ടുകൾ തുടങ്ങിയവയും കൊണ്ട് പോകും. 1984 ന് ശേഷമാണ് ശബരിമലയിൽ ചാരായവും കഞ്ചാവും നിരോധിച്ചത്.
ശ്രീ ബുദ്ധനും മാംസാഹാരം കഴിക്കുമായിരുന്നു. നല്ല ബുദ്ധമതക്കാർ, ദലൈലാമ ഉൾപ്പെടെ ബുദ്ധമതക്കാൾ മാംസം കഴിക്കുന്നവരാണ്. ബുദ്ധൻ മരിച്ചത് പോലും പന്നിയിറച്ചി കഴിച്ചാണെന്ന് പറയപ്പെടുന്നു. ഇതെഴുതുന്ന ഞാൻ സുഹൃത്തുക്കളുമൊത്ത് വർഷങ്ങളോളം ഒരു വൃതം പോലുമെടുക്കാതെ ബൈക്കിൽ ശബരിമല സന്ദർശിച്ചിട്ടുള്ളതാണ് ഒരു പുലിയും നാളിതുവരെ ഞങ്ങളെപിടിക്കാൻ വന്നിട്ടില്ല; ചാലക്കയം പമ്പയിലെ ആദിവാസി ഊരുകാരോട് ചോദിച്ചാൽ അവർ പറയും അവിടെ അയ്യപ്പനല്ല. പുത്തനാണെന്ന്. (ബുദ്ധൻ) അപ്പോൾ ഒരു സംശയം തോന്നാം -ആരാണ് അയ്യപ്പൻ ? ശരിയായ ചില നിഗമനങ്ങളും ചരിത്രപരമായ തെളിവുകളിൽ ചിലവ ഇവിടെ കുറിക്കട്ടെ.
ഹിന്ദു ദേവന്മാരിൽ സുപരിചിതനായ കഥാപാത്രമാണ് “ശാസ്താവ്”. ചാത്തൻ, ചാത്തപ്പൻ, അയ്യൻ, അയ്യപ്പൻ, അയ്യനാർ, ചേവകൻ, വേട്ടക്കൊരുമകൻ, നിലവയ്യൻ, ഹരിഹരസുതൻ...etc എന്നിങ്ങനെ ശാസ്താവിന് മറ്റ് നാമങ്ങളുണ്ട്. രസകരമായ ഒരു വസ്തുതയിതാണ്, വടക്കേ ഇന്ത്യയിൽ ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവന്മാരും ദൈവങ്ങളുടെയും പട്ടികയിൽ ദക്ഷിണ ഇന്ധ്യയിലെ ‘ശാസ്താവിനെ’ മിക്കപേരും അറിയുന്നില്ല. ദക്ഷിണ ഇന്ധ്യയിൽ പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക് ‘ശാസ്താവ്’ എന്ന നാമം സുപരിചിതമാണ്. പ്രചലിതമായിരിക്കുന്ന കെട്ടുകഥകളെയും പുരാണകഥളെയും മാറ്റിനിർത്തി പ്രാചീന ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ‘ശാസ്താവ്’ എന്ന വാക്ക് പാലിയിൽ നിന്നുള്ളതാണെന്ന് ധാരാളം തെളിവുകളുണ്ട്. ബുദ്ധൻറെ പല സുത്തങ്ങളിലും (discourses) നമുക്ക് കാണാനാകും. ബുദ്ധനെ വിളിച്ചിരുന്ന മറ്റൊരു പേരാണ് ശാസ്താവ്. ശാസ്താവിൻറെ അർത്ഥം - ഉത്തമനായ അഥവാ ശ്രേഷ്ഠനായ ശിക്ഷകൻ. ദക്ഷിണ ഇന്ധ്യയിൽ ബുദ്ധിസ്സത്തിൻറെ വരവോടെ പാലിഭാഷയുടെ പ്രഭാവം വളരെയധികമുണ്ടായി.
ശാസ്താവിന് സമാനർത്ഥപദമാണ് ‘അയ്യൻ’. പാലിയിൽ ‘അയ്യാ’, സംസ്കൃതത്തിൽ ‘ആര്യാ’ (പാലിയിൽ ‘ർ’ ശബ്ദം ലോഭിക്കും) എന്നും പറയും. ബുദ്ധൻറെ ശ്രേഷ്ഠ സംഘത്തെ ‘അയ്യ സംഘം’ അഥവാ ‘ആര്യ സംഘം’ എന്ന് പറയപ്പെടുന്നു. തമിഴകത്ത് എല്ലായിപ്പോഴും ‘അപ്പന്’ വളരെ വലിയ സ്ഥാനമാണ് നൽകുന്നത്. ബുദ്ധിസ്സം വളരെ ആഴത്തിൽ കേരളീയരുടെ മനസ്സിലും സംസ്കാരത്തിലും ഭാഷയിലും പ്രഭാവമുണ്ടാക്കിയിരുന്നു. അയ്യപ്പൻ എന്നാൽ ശ്രേഷ്ഠനായ അച്ഛൻ. ബുദ്ധനെയും പ്രഗൽഭരായ ബൗദ്ധ ശിക്ഷകന്മാരെയും വിളിക്കാൻ ഉപയോഗിച്ചിരുന്ന പദമായിരുന്നു ‘അയ്യപ്പൻ’. ദക്ഷിണ ഇന്ത്യക്കാർ ഇന്നും ആശ്ചര്യസൂചകമായി ‘അയ്യോ’, ‘അയ്യാ’ എന്നും, (പ്രതിവിപ്ലവത്തിൽ) negative പദമായി അതിനെ ‘അയ്യേ’, അയ്യം (അഴുക്ക) എന്നിങ്ങനെ ഉപയോഗിക്കുന്നു. 1930 കളിൽ ചില ഉത്സവങ്ങളിൽ ‘അരുംപോരുൾ അയ്യോ, ഹേ പുത്താ’ അതായത് ‘ശ്രേഷ്ഠനായ പിതാവേ, ഹേ ബുദ്ധാ’ എന്ന് വിളിക്കാറുണ്ടായിരുന്നു. പാലിയിലെ ബുദ്ധൻ എന്ന പദത്തെ പുത്തൻ (പുതിയ മനുഷ്യൻ) എന്നും, ബുദ്ധനെ പുത്തനച്ചൻ എന്നും പറയുന്നു. ശാസ്താവ് എന്ന പദത്തെയും അതിൻറെ നാനാപദങ്ങളെയും ഇപ്രകാരം ചേരളരാജ്യത്ത് സാർവത്രികമായി ഉപയോഗിച്ചിരുന്നു.
ശാസ്താവായ ബുദ്ധൻറെയും, സംഘത്തിൻറെ പ്രതീകമായ അവലോകീതീശ്വര ബുദ്ധൻറെയും വിഗ്രഹങ്ങൾ പത്മാസന, അർദ്ധപത്മാസന, ചിനമുദ്രകളിൽ കാണാം. ശാസ്താംകോവിലുകളിൽ ഏറ്റവും പ്രഥാനപ്പെട്ടതും പ്രാചീനവുമായ ശബരിമല (ശിബിർ കേന്ദ്രം). പിൽകാലത്ത് അത് തീർഥാടന കേന്ദ്രമായി മാറുകയായിരുന്നു. തീർഥാടനത്തിന് അനുയോജ്യമായ ധനു-മകര മാസങ്ങളിൽ തീർഥാടകർ എത്തുന്നത് വ്യക്തികളായും ഗ്രൂപ്പ്‌കളായുമായിരുന്നു. ഗ്രൂപ്പുകളെ നയിച്ചിരുന്നത് ഉപാദ്ധ്യന്മാരായിരുന്നു (preceptors). പഞ്ചശീലങ്ങൾ ആചരിച്ചും, കഠിന നിഷ്ഠയോടെ ലൌകിക സുഖങ്ങളെ ത്വേജിച്ചും അവിടേക്ക് ആയിരങ്ങൾ ബുദ്ധ-ധമ്മ-സംഘ ശരണംവിളികളോടെ ദക്ഷിണഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്ന് എല്ലാ വർഷവും എത്തുന്നു. പത്താം നൂറ്റാണ്ടിൻറെ അവസാനം വരെ ശബരിമലയിലെ (പൊന്നമ്പലമേട് - മാളികപുറം) തീർഥാടന കേന്ദ്രത്തിൻറെ ചുമതല ശാസ്താവ് അഥവാ അയ്യപ്പൻ എന്ന് വിളിക്കപ്പെടുന്ന ബൗദ്ധ ശിക്ഷകർക്കായിരുന്നു.
ഇനി ശ്രീ അയ്യപ്പൻ ആരെന്ന് നോക്കാം.
ഹിന്ദു പുരാണകഥയിൽ അയ്യപ്പനെ പരിചയപ്പെടുത്തുന്നത് ആ വ്യക്തിയെ തേജോവധം ചെയ്യുന്ന രീതിയിലാണ് കാണപ്പെടുന്നത്. ചുരുക്കി വിവരിക്കാം, പാലാഴിമഥനത്തിൽ അസുരന്മാർ കൈക്കലാക്കിയ ‘അമൃതിനെ’ ദേവന്മാർക്ക് വീണ്ടെടുത്തു നൽകാനായി വിഷ്ണു വിശ്വമോഹിനിയുടെ (അഭിസാരികയുടെ) രൂപത്തിൽ അവതാരമെടുത്തു. വിശ്വമോഹിനിയുടെ (വിഷ്ണുവിൻറെ) വശ്യസുന്ദര രൂപത്തിൽ ശിവൻ ആകർഷിക്കപ്പെട്ടു. വിശ്വമോഹിനിയുടെ തുടയിൽ ശുക്ലസ്കലനം സംഭവിക്കുകയും അവിടെനിന്ന് ശിവനു ഒരു പുത്രൻ ജനിക്കുകയും ചെയ്തു. (ഹരിഹര പുത്രൻ എന്ന് വിളിക്കപെടുന്നു). തുടർന്ന് ശബരിമലയിലെ വനത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു. പന്തളം രാജാവിൻറെ വേട്ടയാടൽ പര്യടനത്തിനിടെ ആ ശിശുവിനെ കണ്ടെത്തുകയും വളർത്തുമകനായി സുശ്രുഷിക്കുകയും ധർമ്മശാസ്താ രാജാവായി അവരോധിക്കുകയും ചെയ്തു... ശിവനും വിഷ്ണുവിനെ പോലെ ശക്തരായ ഹിന്ദു ദൈവങ്ങൾക്ക് അനുയോജ്യമായ ലൈഗിക പങ്കാളിയെ ലഭിക്കാത്തതും (ലക്ഷ്മി, പാർവതി ഉണ്ടായിട്ടും) അറപ്പും വെറുപ്പും ഉളവാക്കുന്ന യുക്തിക്ക് നിരക്കാത്ത തുടയിൽ നിന്നുള്ള പുത്രജന്മം ഉച്ചത്തിൽ പറയുന്നത്, ശൈവ-വൈഷ്ണവ cult കൾ കേരളത്തിൽ ബുദ്ധിസ്സത്തിന് അധ:പതനം സംഭവിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ശബരിമല വിഹാരവും അവിടത്തെ വരുമാനവും കൈക്കലാക്കാനുള്ള പ്രയത്നങ്ങളുടെ കഥയാണ്. പിൻതലമുറകൾ ഈ കഥയുടെ ആധികാരികതയെ ചോദ്യംചെയ്യാതെ അംഗീകരിച്ചു വിശ്വസിച്ചു പോരുന്ന അജ്ഞതയെ കേരള ചരിത്രകാരൻ കെ. എൻ. ഗോപാലൻ പിള്ളയുടെ കേരളമാഹാചരിത്രത്തിൽ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.
ഇന്ന് ഹിന്ദു ഐതീഹങ്ങളിൽ അയ്യപ്പനെ പരിചയപ്പെടുത്തുന്ന മ്ലേച്ചവും അപഹാസ്യവുമായ ഐതീഹ-കെട്ടുകഥകളിൽ നിന്ൻ ഭിന്നമായി ചരിത്രത്തിൽ അദേഹത്തിന് വലിയ സ്ഥാനമുണ്ട്.
ഇനി ശാസ്താവ് എന്ന അയ്യപ്പനെ ചരിത്രത്തിലൂടെ നോക്കാം.
മധുരയിലെ പ്രാചീന പാണ്ട്യൻ വംശാവലിയിലെ അംഗമായ പന്തളം രാജവിൻറെ മൂലവംശം വസിച്ചിരുന്നത് കുറ്റാലം എന്ന പ്രദേശത്തായിരുന്നു. 856 AD യിൽ ശിവകാശിയിലെ മറവ അധികാരികളും ശിവഗംഗയും ബലാത്ക്കാരമായി അവിടെന്നിന്ന് ആട്ടിയോടിക്കുകയും, തുടക്കത്തിൽ സഹ്യപർവ്വത്തിൽ റാന്നി ഭാഗത്തായി (150 വർഷങ്ങളോളം ഏതാണ്ട് 1006 AD വരെ) അഭയാർത്തികളായി കുടിയേറുകയും, പിൽക്കാലത്ത് പന്തളം കേന്ദ്രികരിച്ച് നാട്ടുരാജ്യആസ്ഥാനം പണിയുകയുമായിരുന്നു. പി. ആർ. രാമ വർമ്മയുടെ ‘അയ്യപ്പ ചരിത്രത്തിൽ’ പറയുന്നത്, ശാസ്താവ് അയ്യപ്പൻ ജനിച്ചത് 1006 AD ക്ക് ശേഷമാകാം. പൊന്നമ്പലമേട്ടിലെ മഹായാന സമ്പ്രദായത്തിലെ അനുയായിയായിരുന്ന വിഹാഹിതനായ യോഗിക്ക് ജനിച്ച പുത്രനായിരുന്നു അയ്യപ്പൻ. ആയോധനകലകൾ അഭ്യസിച്ച അയ്യപ്പനെ പന്തളം രാജാവിൻറെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അയക്കുകയായിരുന്നു.
അയ്യപ്പനെ ചേകവൻ എന്ന് വിളിക്കുന്നതിൽ കേരളത്തിലെ ഈഴവ സമൂഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും ചെറിയ ചെറിയ എതിരാളി ഗ്രൂപ്പുകളുമായി സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റക്കൊറ്റക്കോ കൂട്ടമായോ അംഗം വെട്ടുന്നവരായിരുന്നു (ഈഴവപയറ്റു ആയോധനകല) ചേകവന്മാർ. അയ്യപ്പനെ ഈഴവപയറ്റു അഭ്യസിപ്പിച്ചിരുന്നത് തണ്ണീർമുക്കം ചിറപ്പാഞ്ചിറയിലെ ആശാനായിരുന്നു (മൂപ്പിൽ). ചെമ്പകശേരിയിൽ മൂപ്പിൽ ഗുരുക്കന്മാർക്ക് ഒട്ടേറെ കളരിപുരങ്ങൾ ഉണ്ടായിരുന്നു. പല നാട്ടുരാജ്യങ്ങളുടെ സൈന്യത്തിന് മൂപ്പിൽ ആശാനായിരുന്നു, തന്നയുമല്ല അവർ സാമ്പത്തികമായും ശക്തരുമായിരുന്നു.
മൂപ്പിൽ അയ്യപ്പൻറെ സന്തത സഹാവാസിയായിരുന്നു. അദ്ദേഹം അയ്യപ്പനെ മറ്റ് യോദ്ധാക്കളോടൊപ്പം പരീക്ഷണപോരിന് കളത്തിൽ ഇറക്കിയിരുന്നില്ല. കാരണം, അക്കാലത്ത് മറവന്മാർ ശബരിമല ആക്രമിച്ച് സമ്പത്ത് കൊള്ളയടിക്കുന്നതിനെ നേരിടാനും ശബരിമലയെ തിരിച്ചുപ്പിടിക്കാനും അയ്യപ്പന് ശക്തി സംഗ്രഹിക്കാൻ മൂപ്പിൽ തൽപ്പരനായിരുന്നു. അതിനിടക്ക് മൂപ്പിലിൻറെ സുന്ദരിയായ മകൾ പൊൻകുടിയുമായി അയ്യപ്പൻ പ്രണയത്തിലായി. അവൾ അയ്യപ്പൻറെ കായിക ബലത്തിലല്ല ആകൃഷ്ടയായത്, മറിച്ച് ശബരിമല കേന്ദ്രത്തെ തിരിച്ചുപിടിക്കാനുള്ള ദൌത്യവും അദ്ദേഹത്തിൻറെ ധാർമിക അന്വേഷണത്തിലുമായിരുന്നു പൊൻകുടിക്ക് താൽപര്യം തോന്നിയത് എന്ന് പറഞ്ഞു. അവരുടെ പ്രേമബന്ധത്തെ കുറിച്ച് ‘ഇഴോത്തിശേഷം’ (ഇഴവ പെൺകൊടിയുമായുള്ള തുടർസംഭവങ്ങൾ) എന്ന് ശീർഷകത്തിൽ അനവധി പാട്ടുകളിൽ കാണപ്പെടുന്നു. ആ പ്രണയനന്തരം മൂപ്പിലും തൻറെ യോദ്ധാക്കളും അയ്യപ്പനിലൂടെ കണ്ട ദൌത്യം ഉപേക്ഷിച്ചു. എന്നാൽ അയ്യപ്പൻ തൻറെ തരുണിയോടുള്ള പ്രതിജ്ഞ ത്യജിച്ച്കൊണ്ട്, പ്രതിജ്ഞാബദ്ധതയോടെ എരുമേലിയിലെക്ക് തൻറെ സൈന്യവുമായി പ്രയാണം ചെയ്തു.
എരുമേലിയിൽ കോട്ടപ്പടി എന്ന സ്ഥലത്ത് തൻറെ ഉറ്റ ചങ്ങാതിയായ അലിക്കുട്ടിയുടെയും ഫാത്തിമയുടെയും (പാത്തുമ്മ) മകനായ ബാബർ (വാവർ) റിനെ കാണാൻ പോയി. അവിടെ യുദ്ധത്തിന് ആവശ്യമായ സന്നാഹങ്ങൾ വാവരും സംഘവും ഒരുക്കിയിട്ടുണ്ടായിരുന്നു. (അതിനുമുമ്പ് അവിടത്തെ മലനിരകളിൽ വാവർ കവർച്ചാസംഘത്തിൻറെ നേതാവും അറബ് വ്യാപാരികളുമായി ബന്ധമുള്ള ആളായിരുന്നു. ഒരിക്കൽ വാവരും അയ്യപ്പനും യുദ്ധത്തിന് വെല്ലുവിളിക്കുകയും, ദ്വന്ദയുദ്ധത്തിനോടുവിൽ അവർ വിശ്വസ്തരായ ചങ്ങാതിമാരാകുകയും ചെയ്തു.) അങ്ങനെ അയ്യപ്പനും, മൂപ്പിലും, വാവരും സഖ്യ ചേർന്ന് ശബരിമല കേന്ദ്രത്തിനെ നിയന്ത്രിച്ചിരുന്ന മറവന്മാരുടെ തമിഴ് പ്രദേശത്തിലുള്ള അഴുതക്ക് സമീപം ഇഞ്ചിപാറയിലെ കോട്ട വളയുകയും ഓർക്കാപുറത്തുള്ള ആക്രമണത്തിലൂടെ മരവന്മാരെ കീഴ്പ്പെടുത്തി അവരെ തുരത്തിയോട്ടിച്ചു. അതിൽപിന്നെ അയ്യപ്പൻ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിൻറെ ചുവട്ടിൽ ആയുധം വെച്ചുപേക്ഷിക്കുകയും, ശബരിമല കേന്ദ്രത്തിലേക്ക് നടന്നുനീങ്ങി. പന്തളം രാജാവിൻറെ ഭരണസമതിക്ക് അതിൻറെ ചുമതല ഏൽപ്പിക്കുകയും, കുറേനാൾ അവിടെ ചിലവഴിക്കുകയും ചെയ്തു.
ആ അവസരത്തിൽ പൊൻകുടി തൻറെ ചെറിയ സൈന്യവുമായി അയ്യപ്പനെ തേടിയെത്തിയപ്പോൾ ഒരക്ഷരം പോലും ഉരിയാടാതെ ധ്യാനാവസ്ഥയിൽ ഇരിക്കുന്ന അയ്യപ്പനെയാണ് കണ്ടത്. ആത്മീയ പങ്കാളിത്തം മാത്രം പ്രതിജ്ഞ ചെയ്തിരുന്ന പൊൻകുടിയെ പൊന്നമ്പലമേട്ടിലെ ഭിക്ഷുണി സംഘത്തിൻറെ മടത്തിലെക്ക് അയ്യപ്പൻ അയക്കുകയാരുന്നു ചെയ്തത്. അവർ അപ്രകാരം അത് അനുസരിക്കുകയും, അതിൻറെ സൂചകമായി എല്ലാ വർഷവും മകരമാസം ഒന്നാംതിയതി ദീപം കത്തിക്കുകയും, അത് പിൽക്കാലത്ത് ഒരു ആചാരമായി രൂപപ്പെടുകയും ചെയ്തു.
അയ്യപ്പൻ ശ്രീലങ്ക സന്ദർശിക്കാൻ തീരുമാനിക്കുകയും, പടച്ചട്ട മാറ്റി ഭിക്ഷു വേഷത്തിൽ അവിടെ എത്തുയും ചെയ്തു. ചില കഥകളിൽ പറയുന്നത് അദ്ദേഹം അവിടെ ഒരു രാജകുടുംബത്തിലെ യുവറാണിയെ വിവാഹം ചെയ്തുവെന്നും, പിന്നീട് നിർവാണ പ്രപ്തിക്കായി പ്രതിജ്ഞ എടുക്കുകയും ഒരു ബ്രഹുത്തായ വിഹാറിലേക്ക് പോകുകയും ചെയ്തുവെന്നാണ്.
ബുദ്ധൻറെ 18 നാമങ്ങളിൽ ഒന്നാണ് ‘ശാസ്താവ്’. ബുദ്ധനെ തന്നെയാണ് അയ്യപ്പൻ എന്ന് പറയുന്നതും. എന്നാൽ ഇവിടെ പറയുന്ന അയ്യപ്പൻ ഒരു യോദ്ധാവായായ മനുഷൻറെ പേര് മാത്രമാണ്. അദ്ദേഹം ശബരിമലയും പൊന്നമ്പലമേടും തിരിച്ചുപിടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ബൗദ്ധ ധാർമിക ജീവിതത്തിലേക്ക് പ്രവേശിച്ച വ്യക്തിയുമായിരുന്നു. ജാതിയുടെയോ മതത്തിൻറെയോ വേർതിരിവില്ലാതെ വാവരുമായുള്ള സൗഹൃദവും നല്ല ഉദ്ദേശത്തോടെയുള്ള യുദ്ധവും തികഞ്ഞ ബൗദ്ധ മനസ്സിനെയാണ് ചൂണ്ടികാണിക്കുന്നത്.
1950 കളിൽ ടി. കെ. നാരായണ പിള്ളയുടെ ദുസ്സഹമായ ഭരണ സമയത്ത്, ചില ഗൂഡാലോചനയുടെ ഭാഗമായി ശിഷിക്കില്ലെന്ന ഉറപ്പുനൽകി കൊണ്ട് ചില ക്രിസ്ത്യൻ മതഭ്രാന്തന്മാരാൽ പുരാതന ക്ഷേത്രത്തെ കത്തിച്ച് നശിപ്പിക്കുകയും അതിനുള്ളിലെ ശാസ്താ വിഗ്രഹത്തെ അടിച്ചുതകർക്കുകയും ചെയ്യിച്ചു. പിന്നീട് ക്ഷേത്രത്തിൻറെ രൂപകൽപന തന്നെ മുഴുവനായി മാറ്റുകയും, പുതുതായി സ്ഥാപിച്ച ശാസ്തവിഗ്രഹിത്തിന് പഴയതിൻറെ ഏകദേശ രൂപം മാത്രമേ നൽകിയുള്ളൂ. അയ്യപ്പൻ എന്നാൽ ബുദ്ധ ബോധിസത്വനായാണ് മഹായാനികൾ പരിഗണിക്കുന്നത്. അത് അർദ്ധപത്മാസന മുദ്രയിലുള്ളതും, അവലോകീതീശ്വരയുടെ വലതുകൈ ചിന്നമുദ്രയും, ഇടതുകൈലെ നാല് വിരളുകൾ നാല് ‘അയ്യ സത്യ’ങ്ങളെ സൂചിപ്പിക്കുന്നു. ബുദ്ധിസ്സത്തിൻറെ വിദ്യാർഥിയും സോഷിയോ – അന്ത്രോപോളജിസ്റ്റ് കൂടിയായ ഡോ. എ. അയ്യപ്പൻ ശബരിമലയിലെ ശാസ്തവിഗ്രഹത്തെ തിരിച്ചറിഞ്ഞത് ‘സാമന്തഭദ്ര ബോധിസത്വ’ (സംരക്ഷകൻ) രൂപവുമായി സാദൃശ്യമുണ്ടെന്നാണ്. കേസരി ബാലകൃഷ്ണ പിള്ളയുടെ അഭിപ്രായത്തിൽ ശാസ്താവിനു അവലോകീതേശ്വര ബോധിസത്വനിൽ ‘മഹാ-സത്വ ബോധിസത്വൻ’ (എല്ലാ ബോധിസത്വന്മാരെയും സംരക്ഷിക്കുന്നവൻ) എന്ന് നാമമാണുള്ളത്. ധർമ്മശാസ്താവ് എന്നാൽ ‘ധമ്മത്തെ സംരക്ഷിക്കുന്നവൻ’ എന്ന അർത്ഥം കൂടിയുണ്ട്.
ഇന്ന് നടമാടുന്ന തീർഥാടന പര്യടനം ബ്രഹ്മാണാധിപത്യത്തിൻറെ മൂർച്ചവസ്ഥയിൽ ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ചവയാണ്. വാവരുടെ പിൻഗാമികൾക്ക് തങ്ങളുടെ പള്ളിയില് ആരാധന നടത്താനുള്ള അവകാശം ഉണ്ടെന്ന് കാണിക്കാൻ 1708 AD യിലെ ചില തെളിവികൾ കേരള ഹൈകോടതിയിലും തുടർന്ന് സുപ്രീംകോടതിയിൽ നിന്ന് ചില വിശിഷ്ട്ട ബഹുമതി സൂചകമായ ആചാരങ്ങൾ നടത്താനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.
സന്നിധാനത്തെ പ്രതീതാത്മക 18 പടികൾ സൂചിപ്പിക്കുന്നത്, നാല് അയ്യ സത്യങ്ങൾ, 8 അഷ്ട്ടാഗ മാർഗ്ഗങ്ങൾ, ത്രിരത്നങ്ങൾ (ബുദ്ധ-ധമ്മ-സംഘ), മൂന്ന് ചിത്ത ഭാവനകൾ (കരുണ-മോധിത-മൈത്രി) എന്നിങ്ങനെ. (ഹിന്ദുക്കൾ ഇന്ന് 18 പടികൾക്ക് നൽകുന്ന അർത്ഥങ്ങൾ തട്ടികൂട്ടി ഉണ്ടാക്കിയവയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും). ബുദ്ധൻറെ 18 പേരുകളെയും അത് സൂചിപ്പിക്കുന്നു. അയ്യപ്പനെ ക്ഷത്രീയനാക്കിയും ഓരോ ചിന്നങ്ങളും അടയാളങ്ങളും നാമങ്ങളും പുനഃപ്രതിഷ്ടിച്ചും ചേദിച്ചും ദുർവ്യാഖ്യാനം ചെയ്തും ചരിത്രസത്യത്തെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിക്കാത്ത വിധത്തിൽ കാര്യങ്ങളെ മാറ്റപ്പെട്ടിരിക്കുന്നു, പൊതുജനം തങ്ങളുടെ അജ്ഞതയാൽ ബ്രാഹ്മണിക്കൽ- സവർണ്ണ വ്യവസ്ഥയെ പരിപാലിച്ചു പോരുന്നു.
No comments:
Post a Comment