Wednesday, September 26, 2018
September 26, 2018 at 05:02AM
#പ്രണയം പ്രണയമൊക്കെ പലവഴി, പലമാതിരിയുണ്ട്. പെണ്ണിനോട് അങ്ങോട്ടു മാത്രമാവും, അങ്ങോട്ടും ഇങ്ങോട്ടുമാവും, അതുമല്ലെങ്കിൽ ഒരാൾക്ക് ഇങ്ങോട്ടുമാത്രവും ആയേക്കാം. ഈ മൂന്നു ലെവലിലൂടെയും വന്നശേഷം തന്നെയാണിവിടെ ഇന്നു നിൽക്കുന്നതും. ഈയിടെ ഒരു പെണ്ണുവിളിച്ചു. അവൾ, ഇങ്ങോട്ടു മാത്രമായി അനന്യമായ പ്രണയം ഉള്ളിൽ സൂക്ഷിച്ച്, ആസുരതാളമായ ഉൾത്തിമിർപ്പോടെ അലറിത്തുള്ളിയൊരു പെണ്ണായിരുന്നു. എനിക്കവളെ അക്കാലത്ത് പ്രേമിക്കാൻ തോന്നിയതേ ഇല്ല എന്നതാണു സത്യം. അഞ്ചാറുവർഷത്തെ പരിചയത്തിനു ശേഷം തുറന്നു പറയാനുള്ള പക്വത വന്നശേഷമാണവൾ പ്രണയത്തെ പറ്റി അവൾ പറഞ്ഞത്. അവളുടെ താണ്ഡവനൃത്തമൊക്കെ അവസാനിപ്പിച്ച് മറ്റൊരു വഴിയിലേക്കു ഇടയ്ക്കെന്നോ നീങ്ങി. ഞാനിവിടെ ഇങ്ങനെയൊക്കെ ആയി നടക്കുന്നു. ഫെയ്സ്ബുക്കൊക്കെ വന്നപ്പോൾ വെറുതേയെങ്കിലും അവളുടെ പേരു കൊടുത്ത് സേർച്ച് ചെയ്യുന്ന സൂക്കേട് എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായി. പഴയ പരിചയക്കാരുടെ പേരുകളൊക്കെ അന്വേഷിക്കാറുണ്ട്. ഈ പേര് പലരീതിയിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചു സേർച്ച് ചെയ്തിട്ടും എനിക്കു കണ്ടെത്താനായില്ല. എന്തായാലും അങ്ങോട്ട് ചോദിച്ചേക്കാം എന്നു കരുതി ആ പൊട്ടിയോട് കഴിഞ്ഞ തവണ വിളിച്ചപ്പോൾ തുറന്നു ചോദിച്ചു: “നീ ഫെയ്സ്ബുക്കിലൊന്നും ഇല്ലേ; ഓർക്കുട്ടിൽ ഒരുകാലത്ത് തകർത്ത് വാരിയ ആളായിരുന്നല്ലോ നീ“ എന്ന്. അവൾ പറഞ്ഞു, “ഉണ്ട്... ഞാൻ ഫെയ്സ്ബുക്കിലുണ്ട്. നിങ്ങളെ പറ്റി ഞാൻ ഭർത്താവിനോടു പറഞ്ഞിരുന്നു. വർഷങ്ങൾക്കു മുമ്പ്, ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പേ നിങ്ങളെ ഞാൻ ഫെയ്സ്ബുക്കിൽ നിന്നും ബ്ലോക്ക് ചെയ്തിരുന്നു. ഭർത്താവിനോടു പറഞ്ഞത് അയാൾ ഒരാക്സിഡന്റിൽ മരിച്ചു പോയി എന്നായിരുന്നു. ഇപ്പോഴും നിങ്ങളുടെ പേരു പറഞ്ഞ് എന്നെ അദ്ദേഹം കളിയാക്കാറുണ്ട്“. ആ പൊട്ടിയുടെ വാക്ക് സത്യമായതിനാലോ എന്നറിയില്ല കാലക്രമത്തിൽ ഒരാക്സിഡന്റ് വന്നു ചേർന്നു. മൂന്നാലുമാസം മരണതുല്യവും ഒന്നുരണ്ടു വർഷത്തിൽ അധികം പാതിജീവനും പാതിമനസ്സുമായും കഴിച്ചുകൂടി, പലപല നഷ്ടങ്ങളിലൂടെ പലരുടെ ശ്രമങ്ങളിലൂടെ ഈ വഴിയിലായി. അടുത്തമാസത്തേക്ക് അതിനു മൂന്നുവർഷങ്ങൾ തികയുന്നു!! മറ്റൊരു ഫ്രൊഫൈലിലൂടെ ആ പെണ്ണീപോസ്റ്റ് കാണുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ പെണ്ണേ ഇന്നു വിളിക്കുക... പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടീ പാടിയുമാടിയും പലചേഷ്ടകൾ കാട്ടി വിഭ്രമവിഷവിത്തു വിതയ്ക്കീകിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ സുരസുഷമേ...
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള് ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര് അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment