Friday, November 30, 2018

2018-11-30T10:31:31.000Z

ശ്ശോ ഞാനൊക്കെ എത്രയെത്ര കഥകളെഴുതീട്ടുണ്ട്. ഒരു പുല്ലനും സോമനടിക്കുന്നില്ലല്ലോ. ചായില്യം ചത്തുകിടന്നിട്ട് കൊല്ലമൊന്നാവാറായി #സോമനടി

2018-11-30T00:51:36.000Z

പിള്ളയുടെ #ശബരിമല #രഥയാത്ര ദീപ നിഷാന്തിന്റെ #സോമനടി വിഷയത്തിൽ കുതിർന്ന് ഇല്ലാതെയാവാം!

Thursday, November 29, 2018

2018-11-29T10:22:34.000Z

വിമാനത്തിനും റേഷനുമായി കേരളം കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി രൂപ, പുനര്‍നിര്‍മാണത്തിന് ഫണ്ടില്ല! 😏

2018-11-29T03:06:23.000Z

ശരിക്കും പഴങ്കഞ്ഞിക്ക് ആ അവാർഡൊക്കെ കിട്ടിയാരുന്നോ!! എന്താല്ലേ കാലം #കുളുത്ത് 🤡

2018-11-29T02:55:35.000Z

വിഭ്രമ വിഷവിത്തു വിതക്കിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ ആര് ആരോടു പറഞ്ഞു? 🙈

Tuesday, November 27, 2018

2018-11-27T16:04:56.000Z

വേദാന്തം വൈദികരോതുന്നതു കേട്ടു വേവലാതിപ്പെടും വേലക്കാരേ, പള്ളിയിൽ ദൈവ,മില്ലമ്പലത്തിലും കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി...

Monday, November 26, 2018

2018-11-26T15:43:02.000Z

#വാട്സാപ്പ് വിശേഷങ്ങൾ ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാൾ നിന്നെ ഇപ്പോൾ കുടിക്കും. വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർ‍ഗ്ഗം. വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാൻ നിനക്ക് തരാം നിന്റെ നിറം മാറുമ്പോൾ അയാൾ നിന്നെ കുടിക്കില്ല. വെള്ളത്തിന് സന്തോഷമായി. വിഷത്തിൽ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാൽ‍ വേഗം നിന്റെ ഒരു തുള്ളി എന്നിൽ‍ കലക്കൂ. ഞാൻ രക്ഷപ്പെടട്ടെ. വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി. അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാൻ‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടു അയാൾ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി. വെള്ളം ആഹ്ലാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവൻ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.'' വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ''സുഹൃത്തേ, എനിക്ക് നിന്നിൽ‍ പടരാനേ കഴിയൂ. നിന്നിൽ‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.'' സമൂഹത്തിലെ ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളിൽ‍, പ്രവൃത്തികളിൽ അവർ‍ വിഷം കലർത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവർ നമ്മിൽ‍ പടർ‍ന്നുകയറുന്നു. അവസാനം എല്ലാം കൈ വിട്ടു പോകുമ്പോഴാണ് നമുക്ക് അവരെ മനസ്സിലാവുക. ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്. സുഹൃദ് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക, സൂക്ഷിക്കുക. ആദ്യം നമുക്ക് മനുഷ്യത്വം ഉള്ളവരാകാം...

2018-11-26T03:41:02.000Z

തീവ്രത കുറഞ്ഞ ലൈംഗിക പീഡനങ്ങൾക്ക് സമീപിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള!! 🤔 ഇനി തീവ്രത കൂടിയത് എങ്ങനെയായിരിക്കും?

Saturday, November 24, 2018

2018-11-24T11:14:04.000Z

ആതുരേ വ്യസനേ പ്രാപ്തേ
ദുർഭിക്ഷേ ശസ്ത്യസങ്കടേ
രാജദ്വാരേ ശ്മശാനേ ച
യസ്തിഷ്ഠതി സ ബാന്ധവഃ

#ചാണക്യദർശനം അദ്ധ്യായം 1 ശ്ലോകം 12 രോഗശയ്യയിൽ ആയെന്നാലും നിർഭാഗ്യം വന്നാലും ക്ഷാമം നേരിടുമ്പോഴും ശത്രുക്കൾക്കിടയിൽ പകച്ചിരിക്കുമ്പോഴും നമ്മെ വിട്ടുപോകാതെ കൂടെ നിൽക്കുന്നവരാണു നമ്മുടെ യഥാർത്ഥ ബന്ധുക്കൾ!

Wednesday, November 21, 2018

2018-11-21T08:04:31.000Z

ൠതുവാ‍യപെണ്ണിനുമിരപ്പന്നു ദാഹകനും പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട- നരുതാത്തതല്ല ഹരിനാരായണായ നമഃ

2018-11-21T04:59:29.000Z

കാഞ്ഞങ്ങാട് SBI ലെ സുകന്യസമൃദ്ധി അകൗണ്ട്... .......... ........... ........... ............... . #കാഞ്ഞങ്ങാട് #SBI യിൽ നിന്നും ഇപ്പോൾ തെറി പാർസലായി കിട്ടി. ആത്മികയുടെ പേരിൽ ഒരു #സുകന്യസമൃദ്ധി അക്കൗണ്ട് പണ്ടു തുടങ്ങിയതാണു വിഷയം. ആമീസിന്റെ ഫോട്ടോ ചോദിച്ച് ഒരിക്കൽ ബാങ്കിൽ നിന്നും വിളിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതുമായി ചെന്ന് ഞാൻ അകൗണ്ട് അപ്ഡേറ്റ് ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ എന്റെ ഫോട്ടോ ചോദിച്ചു. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞപ്പോൾ, കുറച്ച് കാശടച്ചതല്ലേ കളയാൻ പാടില്ലല്ലോ എന്നു കരുതി ഫോട്ടോയുമായി ബാംഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാടേക്ക് ടിക്കറ്റ് ബുക്കി, അവരുടെ ഓഫീസിൽ കൊടുത്തിട്ടു വന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ വീണ്ടും ഫോട്ടോ ചോദിച്ച് ബഹളമായി. വാട്സാപ്പ് വഴി അനിയത്തിക്ക് ഫോട്ടോ അയച്ചിട്ട് പ്രിന്റെടുത്ത് അതു കൊണ്ടുപോയി കൊടുക്കാൻ അവളെ ഏല്പിച്ചപ്പോൾ അവൾ തന്നെ അതുപ്രകാരം ചെയ്തു. കുറച്ചധികം ഫോട്ടോസ് വീട്ടിൽ തന്നെ വെച്ചു വന്നതിനാൽ പിന്നത്തെ തവണ, അമ്മ നേരിട്ട് പോയി സംഗതി കൊണ്ടുക്കൊടുത്തു, ഫയൽസ് അപ്ഡേറ്റ് ചെയ്തു വന്നു. കഴിഞ്ഞ ദിവസം നാട്ടിപ് വന്നപ്പോൾ കാഞ്ഞങ്ങാട് SBI യിൽ നിന്നും വിനീത് എന്നൊരാളുടെ ഫോൺ വന്നു. അന്നു ശനിയാഴ്ച ശശികല കാരണം ഹർത്താലായതിനാൽ കാഞ്ഞങ്ങാടേക്ക് എത്തിച്ചേരാൻ പറ്റിയില്ല. ഞായറാഴ്ച ഇവർ അടച്ചിടുകയും ചെയ്യും. ഞാൻ ഫോട്ടോയും ഇവിടെ പറഞ്ഞ കാര്യങ്ങളൊക്കെയും പച്ചമലയാളത്തിൽ എഴുതി ഒരു കത്തും വെച്ച് കവറിലാക്കി പ്രശാന്തിനെ ഏൽപ്പിച്ചു വന്നു. പ്രശാന്ത് (Prasanth) കവർ ഇതുവരെ കൊടുത്തിരുന്നില്ല. വിനീതിന്റെ കോൾ ഇപ്പോൾ വീണ്ടും വന്നു. ഞാൻ പറഞ്ഞു, "എന്ത് വൃത്തികെട്ട പണിയാ വിനീതേ നിങ്ങൾ കാണിക്കുന്നത്. എത്ര പ്രാവശ്യമാ ഫോട്ടോ വാങ്ങിക്കുന്നത്, ഒരു അകൗണ്ടുമായി ബന്ധപ്പെട്ട് ഫയൽ എങ്കിലും സൂക്ഷിക്കരുതോ" എന്ന്. ഇതിലെ #വൃത്തികെട്ട എന്ന വാക്ക് മൂപ്പർക്ക് ഇഷ്ടായില്ല. സാറാ സാറേ സാമ്പാറേ എന്നൊക്കെ വിളിച്ച് താണു കേണു പറയണമായിരുന്നു എന്നു തോന്നി! ഇവരെന്താ വല്ല മാര്യേജ് ബ്യൂറോയും സൈഡായി നടത്തുന്നുണ്ടോ, സൗമ്യനും സുമുഖനുമായ എന്റെ സൗന്ദര്യം കാണിച്ച ആളുകളെ ആകർഷിക്കാനായിട്ട്? കാഞ്ഞങ്ങാട് SBI പുതിയ ബിൽഡിങിലൊക്കെ മാറിയിട്ട് കുട്ടപ്പനായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഞാനവിടെ പോവുകയും ചെയ്തിരുന്നു. ഒരു ഫോട്ടോ നിമിത്തം എനിക്ക് മുടക്കേണ്ടി വന്ന കാശിനിവർ ഉത്തരവാദികളാവില്ലല്ലോ! അകൗണ്ട് ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള പണി നോക്കണം.

2018-11-21T00:55:07.000Z

പിള്ളേച്ചൻ വല്ലോം മാറ്റിപ്പറഞ്ഞോ സുഹൃത്തേ? 🤔🤔🤔🤔

Monday, November 19, 2018

2018-11-19T03:02:53.000Z

ശശികല ശബരിമലയ്ക്ക് പോയതുപോലായി ഹർത്താലു കാരണം എന്റെ യാത്ര!! ഇത് 5 ആം തവണയാ പറ്റുന്നത്! 😏

Wednesday, November 14, 2018

2018-11-14T11:05:19.000Z

ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം പരമിഹ പരദേശം പാർക്കിലത്യന്ത മോശം പറകിൽ നഹി കലാശം പാരിലിങ്ങേകദേശം സുമുഖി നരകദേശം തന്നെയാണപ്രദേശം!

2018-11-14T00:12:06.000Z

#ലളിതം സുഭഗം ഇതു ജീവിതം ............... ............... .............. ഇവിടെയുണ്ടു ഞാൻ എന്നറിയുവാൻ മധുരമായൊരു കൂവൽ മാത്രം മതി ഇവിടെയുണ്ടായിരുന്നു ഞാനെന്നതി- ന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായ് അടയിരുന്നതിൻ ചൂടുമാത്രം മതി ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ? പി പി രാമചന്ദ്രൻ

Tuesday, November 13, 2018

2018-11-13T12:18:18.000Z

#ശബരിമല മണ്ഡലകാലം വരുന്നു. സ്റ്റേ പോലും ഇല്ലാതെ പരമോന്നത നീതിപീഠത്തിന്റെ വിധിയും ജനുവരി 22 വരെ നിലനിൽക്കുന്നു. ഭക്തരിലെ ഭീകരർ തലങ്ങും വിലങ്ങും രഥമുരുട്ടി, പ്രശ്നങ്ങളുണ്ടാക്കി, വന്മലയും കാനനവീഥികളും പിന്നിട്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മഹോത്സവത്തെ ഗംഭീരമാക്കാനും മറ്റുമായി ഒരു ബലിദാനികൾക്കായി തിരക്കഥകൾ ഏറെ മെനയും. എങ്ങാനുമൊരു ബലിദാനി സൃഷ്ടിക്കപ്പെട്ടാൽ അക്കാരണത്താൽ ഇനിയൊരു പൊലീസുകാരനു തൂങ്ങിച്ചാവാൻ ഇടവരരുത്. എല്ലാ പാർട്ടിക്കാരും എല്ലാ മതക്കാരും എല്ലാ വിശ്വാസക്കാരും പൊലീസുകാരായി ഉണ്ട്. കേന്ദ്രസേനയുടെ സംരക്ഷണമാണിപ്പോൾ അയ്യപ്പനാവശ്യം. ജനുവരി 22 വരെയെങ്കിലും സുപ്രീം കോടതിയുടെ മാനം രക്ഷിക്കാൻ കേന്ദ്രസേനയുടെ സഹായം കേരളം ആവശ്യപ്പെടാൻ പാടില്ലേ? പ്രളയസമയത്ത് പറന്നിറങ്ങിയ ധീരവ്യക്തിത്വങ്ങൾ ഏറെയില്ലേ നമുക്ക്! നിയമമെന്തെന്ന് അവർ കാണിച്ചാൽ പരിക്കേൽക്കാതെ മലയാള സമൂഹം രക്ഷപ്പെടില്ലേ! മണ്ഡലകാലത്ത് പെണ്ണു പടി കേറിയാൽ പിന്നെയവിടെ എത്ര ചാണകം തെളിച്ചാലാണത്, 22 നു വിധിമാറിയാൽ, ശരിയാവുക? പ്രശ്നസങ്കീർണ്ണമാക്കാമെന്നല്ലാതെ മറ്റൊരു കാര്യം ഇതുകൊണ്ടില്ല.

2018-11-13T03:12:59.000Z

#ശബരിമല താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ആരും ഒളിഞ്ഞു നോക്കേണ്ട, ഇതിൽ #കുമ്മനം ഇല്ല. ശ്രീധരൻ പിള്ളയില്ല! രമേശ് ചെന്നിത്തലയില്ല, കെ സുധാകരൻ ഇല്ല, ഷാനിമോൾ ഉസ്മാൻ ഇല്ല, രാഹുൽ ഈശ്വർ ഇല്ല, ആർ എസ് എസ് ഇല്ല, കോൺഗ്രസ്സ് ഇല്ല!! ഇതിനു പോലും പറ്റുന്നില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഇവരുടെ കഴിഞ്ഞകാല നാടകം കളി? ............ .............. ............. പുനഃ പരിശോധന ഹർജികൾ ( ആകെ 49) ............ .............. ............. 1. കണ്ഠര് രാജീവര് 2. നായർ സർവീസ് സൊസൈറ്റി (ജനറൽ സെക്രട്ടറി സുകുമാരൻ നായർ) 3. ശൈലജ വിജയൻ & others 4. ചേതന കൺസെയ്ൻസ് ഫോർ വുമൺ 5. പീപ്പിൾ ഫോർ ധർമ്മ 6. ഇന്റർ കോണ്ടിനെനെന്റൽ അസോസിയേഷൻ ഓഫ് ലോയേഴ്സ് 7. പന്തളം കൊട്ടാരം നിർവാഹക സംഘം 8. ശബരിമല ആചാര സംരക്ഷണ ഫോറം 9. മധുര സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി 10. കേരള ക്ഷേത്ര സംരക്ഷണ സമിതി. 11. മുഖ്യ തന്ത്രി 12. അഖില ഭാരതീയ മലയാളീ സംഘ് (ജനറൽ സെക്രട്ടറി) 13. വേൾഡ് ഹിന്ദു മിഷൻ 14. ഉഷ നന്ദിനി. വി 15. സമസ്ത നായർ വനിത സമാജം 16. ശബരിമല അയ്യപ്പ സേവാ സമാജം 17. എസ്. ജയാ രാജ് കുമാർ, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത് 18. ഓൾ കേരള ബ്രാഹ്മണൻ അസോയിസേഷൻ 19. ഡോ. പി കെ ഷിബു 20. അഖിൽ ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ 21. ദീപക് പ്രഭാകരൻ 22. അഖിൽ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം 23. നായർ സർവീസ് സൊസൈറ്റി ( ഡൽഹി യൂണിറ്റ്) 24. പ്രയാർ ഗോപാല കൃഷ്‌ണൻ 25. ഓൾ റിലീജിയൻ അഫിനിറ്റി മൂവേമെന്റ് 26. ഗ്ലോബൽ നായർ സേവാ സമാജ് 27. ട്രാവൻകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്) 28. രജിത ടി ഓ 29. രാജശ്രീ ചൗധരി ആൻഡ് others 30. മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി 31. വൈക്കം ഗോപകുമാർ 32. ആത്മ ഡിവൈൻ ട്രസ്റ്റ് 33. മോഹൻ മാവിലക്കണ്ടി ആൻഡ് others 34. കെ ഉമാ ദേവി 35. ഓൾ കേരള ബ്രാഹ്മണൻ ഫെഡറേഷൻ 36. ആത്മാർത്ഥം ട്രസ്റ്റ് & others 37. സതീഷ് നായർ & others 38. അനീഷ് കെ വർക്കി & others 39. ശബരിമല ആചാര സംരക്ഷണ സമിതി 40. ശ്രീമിഥുൻ 41. ഡോ. എസ് കെ ഖാർവെൻതാൻ 42. ഡി വി രമണ റെഡ്‌ഡി 43. കേരള മുന്നോക്ക സഭ 44. പി സി ജോർജ് 45. അഖിൽ ഭാരതീയ അയ്യപ്പ സേവാ സംഘം 46. എൻ ശ്രീ പ്രകാശ് 47. പെരുവംമൂഴി ആലിൻചുവട് ശ്രീ അയ്യപ്പൻ കോവിൽ & others 48. ബി. രാധാകൃഷ്ണൻ മേനോൻ 49. യോഗക്ഷേമ സഭ റിട്ട് ഹർജികൾ നൽകിയവർ ............. .............. ........ 1. ജി വിജയകുമാർ 2. എസ്. ജയാ രാജ് കുമാർ 3. ശൈലജ വിജയൻ & others 4. അഖില ഭാരതീയ മലയാളീ സംഘ്

Monday, November 12, 2018

2018-11-12T08:00:34.000Z

വിനയേട്ടനെ കണ്ടിട്ട് ഏഴുവർഷങ്ങൾ!!

2018-11-12T03:27:45.000Z

തിരോന്തരം പപ്പനാഭന്റെ സിസിടിവി ഒരു അഹിന്ദുവിനെ പിടികൂടിയെന്നു മൂപ്പർ ഒരൂസം ഹർത്താൽ നടത്തീന്നും കേട്ടു!! സത്യാണോ?

Sunday, November 11, 2018

2018-11-11T10:21:07.000Z

നീ വന്നു ചിത്രപ്രദർശനം തീർന്നൊരീ ദ്ദീപം കെടുന്ന ചലചിത്ര ശാലയിൽ പാതിരചന്ദ്രികേ നീ വന്നു വാസന്ത നൃത്തം നിലച്ചതാമാരാമ വേദിയിൽ!

2018-11-11T02:05:16.000Z

എങ്ങും പരന്നൊഴുകും ധവളമാം മുങ്ങിക്കൊഴുത്തു മിനുത്തു ധരാതലം ഗംഗാതരംഗം പരന്നു ധവളമാം വംഗാംബുധി പോൽ വെളുത്തു നഭഃസ്ഥലം!

Friday, November 09, 2018

2018-11-09T09:37:50.000Z

ഫെയ്സ്ബുക്കിലെ ആത്മികായനം #ആത്മിക #Aatmika #Aami #ആമി

2018-11-09T04:38:36.000Z

96 എന്ന തമിഴ് സിനിമകണ്ടപ്പോൾ അവളെ ഓർത്തു പോയി. ഓൺലൈനിൽ അവളില്ല. അകലത്ത് എവിടെയോ മറഞ്ഞിരിപ്പുണ്ട്. 96 ഇൽ ആയിരുന്നു ഞാൻ പ്രിഡിഗ്രി കഴിഞ്ഞത്. അന്നവൾ എനിക്കായി പാടിയ പാട്ടിന്നും ഓർമ്മയിലുണ്ട്; പാടുന്ന മുഖവും അതേപടി ഇരിക്കുന്നു. ഇന്നലെ അവളെ പറ്റി മഞ്ജുവിനോടു പറയുമ്പോൾ പാട്ട് ഓർത്തെടുക്കാൻ അല്പം ബുദ്ധിമുട്ടി. ഇപ്പോൾ ഓർക്കുന്നു; അതിലേറെ ആ കുട്ടിയേയും!! അന്നവൾ കോളേജിൽ പാടിയ പാട്ടിതാണ്. മുടിപൂക്കള്‍ വാടിയാല്‍ എന്തോമനേ നിന്‍റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനെ മുഖമോട്ടു തളര്‍ന്നാലെന്തോമനേ നിന്‍റെ മനം മാത്രം മാഴ്കരുതെന്നോമനെ... ( മുടിപ്പൂക്കള്‍..) കങ്കണമുടഞ്ഞാലെന്തോമനേ ... നിന്‍റെ കൊഞ്ചലിന്‍ വളക്കിലുക്കം പോരുമേ... കുണുങ്ങുന്ന കൊലുസെന്തിന്നോമനേ നിന്‍റെ പരിഭവ കിണുക്കങ്ങള്‍ പോരുമേ ... ( മുടിപ്പൂക്കള്‍..) കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്‍റെ പ്രണയം നിന്നാഭരണമല്ലയോ.... നിലക്കാത്ത ധനമെന്തിന്നോമനേ നിന്‍റെ മടിയിലെന്‍ കണ്മണികളില്ലയോ... ( മുടിപ്പൂക്കള്‍..)

Wednesday, November 07, 2018

2018-11-07T02:10:46.000Z

ഇതിനിടേൽ ഞാൻ ശബരിമലേലും പോയെന്ന് ഫെയ്സ്ബുക്ക്!! ഒളിക്കണ്ണിട്ട് നോക്കുകയാ സുക്കറളിയൻ!!

Tuesday, November 06, 2018

November 06, 2018 at 10:38AM

യുക്തി യുക്തം വചോ ഗ്രാഹ്യം ബാലാതപി ശുകാതപി യുക്തിഹീനം വചസ്ത്യാജ്യം വൃദ്ധാതപി ശുകാതപി!

Monday, November 05, 2018

November 05, 2018 at 08:15PM

പ്രശ്നം നിറഞ്ഞു നിൽക്കുന്ന ശബരിമലയിലേക്ക്, നിലവിലെ കാര്യങ്ങൾ അറിയാമെന്നിരിക്കെ, മാലയിട്ട് മലചവിട്ടാൻ പോകുന്ന പെണ്ണുങ്ങൾക്കും ചവിട്ടിക്കാൻ സൂക്കേട് കാണിക്കുന്ന ഭർത്താക്കന്മാർക്കും ഒന്നൊന്നര പ്രാന്താണ്. ഒരു രണ്ടുമൂന്നു കൊല്ലക്കാലം മലയാളി പെണ്ണുങ്ങൾ ക്ഷമിച്ചിരുന്നാൻ നോർമ്മലായി തന്നെ ഏതു പൊന്നുമോൾക്കും മലചവിട്ടാൻ പറ്റുന്ന സന്ദർഭം വന്നെത്തുമെന്നാതാണു സത്യം. കാര്യങ്ങൾ അറിയാതെ വന്നുചേരുന്ന തമിഴത്തീനും തെലുങ്കത്തീനും പമ്പയിൽ വെച്ചു യാത്രമുറിച്ചു കാവൽ നിൽക്കാതെ, പൊലീസ് സംരക്ഷണത്തിൽ തന്നെ പടി ചവിട്ടിപ്പിച്ചാൽ മതിയായിരുന്നു. ഒരു പ്രശ്നവും ഇല്ലാതെ സംഗതി ക്ളീനാവേണ്ടതായിരുന്നു. നാലോട്ടിനു വേണ്ടി കള്ളം പറഞ്ഞ് ആൾക്കാരേയും ഭക്തരേയും പറ്റിക്കുന്ന പിള്ളേച്ചന്മാരും, മലചവിട്ടു വിപ്ലവം സൃഷ്ടിക്കാൻ എത്തുന്ന പെണ്ണുങ്ങളും ഒരുപോലെ ഭീകരരാണ്. നാടിനു ശാപമാണിക്കൂട്ടർ!

Saturday, November 03, 2018

November 03, 2018 at 07:49AM

പ്രാകൃതവും അലൗകികവുമായ പ്രപഞ്ചപ്രതിഭാസങ്ങളിൽപ്പെട്ട് പ്രാക്തന സമൂഹം അത്ഭുതപരന്തന്ത്രരായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു!!

Friday, November 02, 2018

November 02, 2018 at 04:57PM

അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു! ഒച്ചയില്ലിവർക്കാർക്കും കരയുവാൻ പച്ചവെള്ളത്തിനും വിലപേശണം! 😔

Thursday, November 01, 2018

November 01, 2018 at 06:22PM

തൃപ്രസാദവും മൗന ചുംബനങ്ങളും പങ്കുവെയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായ് ഓടി വന്നതാണു ഞാൻ!! 😽

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License