Monday, November 26, 2018

2018-11-26T15:43:02.000Z

#വാട്സാപ്പ് വിശേഷങ്ങൾ ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാൾ നിന്നെ ഇപ്പോൾ കുടിക്കും. വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർ‍ഗ്ഗം. വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാൻ നിനക്ക് തരാം നിന്റെ നിറം മാറുമ്പോൾ അയാൾ നിന്നെ കുടിക്കില്ല. വെള്ളത്തിന് സന്തോഷമായി. വിഷത്തിൽ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാൽ‍ വേഗം നിന്റെ ഒരു തുള്ളി എന്നിൽ‍ കലക്കൂ. ഞാൻ രക്ഷപ്പെടട്ടെ. വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി. അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാൻ‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടു അയാൾ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി. വെള്ളം ആഹ്ലാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവൻ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.'' വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ''സുഹൃത്തേ, എനിക്ക് നിന്നിൽ‍ പടരാനേ കഴിയൂ. നിന്നിൽ‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.'' സമൂഹത്തിലെ ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളിൽ‍, പ്രവൃത്തികളിൽ അവർ‍ വിഷം കലർത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവർ നമ്മിൽ‍ പടർ‍ന്നുകയറുന്നു. അവസാനം എല്ലാം കൈ വിട്ടു പോകുമ്പോഴാണ് നമുക്ക് അവരെ മനസ്സിലാവുക. ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്. സുഹൃദ് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക, സൂക്ഷിക്കുക. ആദ്യം നമുക്ക് മനുഷ്യത്വം ഉള്ളവരാകാം...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License