Tuesday, November 13, 2018
2018-11-13T12:18:18.000Z
#ശബരിമല മണ്ഡലകാലം വരുന്നു. സ്റ്റേ പോലും ഇല്ലാതെ പരമോന്നത നീതിപീഠത്തിന്റെ വിധിയും ജനുവരി 22 വരെ നിലനിൽക്കുന്നു. ഭക്തരിലെ ഭീകരർ തലങ്ങും വിലങ്ങും രഥമുരുട്ടി, പ്രശ്നങ്ങളുണ്ടാക്കി, വന്മലയും കാനനവീഥികളും പിന്നിട്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മഹോത്സവത്തെ ഗംഭീരമാക്കാനും മറ്റുമായി ഒരു ബലിദാനികൾക്കായി തിരക്കഥകൾ ഏറെ മെനയും. എങ്ങാനുമൊരു ബലിദാനി സൃഷ്ടിക്കപ്പെട്ടാൽ അക്കാരണത്താൽ ഇനിയൊരു പൊലീസുകാരനു തൂങ്ങിച്ചാവാൻ ഇടവരരുത്. എല്ലാ പാർട്ടിക്കാരും എല്ലാ മതക്കാരും എല്ലാ വിശ്വാസക്കാരും പൊലീസുകാരായി ഉണ്ട്. കേന്ദ്രസേനയുടെ സംരക്ഷണമാണിപ്പോൾ അയ്യപ്പനാവശ്യം. ജനുവരി 22 വരെയെങ്കിലും സുപ്രീം കോടതിയുടെ മാനം രക്ഷിക്കാൻ കേന്ദ്രസേനയുടെ സഹായം കേരളം ആവശ്യപ്പെടാൻ പാടില്ലേ? പ്രളയസമയത്ത് പറന്നിറങ്ങിയ ധീരവ്യക്തിത്വങ്ങൾ ഏറെയില്ലേ നമുക്ക്! നിയമമെന്തെന്ന് അവർ കാണിച്ചാൽ പരിക്കേൽക്കാതെ മലയാള സമൂഹം രക്ഷപ്പെടില്ലേ! മണ്ഡലകാലത്ത് പെണ്ണു പടി കേറിയാൽ പിന്നെയവിടെ എത്ര ചാണകം തെളിച്ചാലാണത്, 22 നു വിധിമാറിയാൽ, ശരിയാവുക? പ്രശ്നസങ്കീർണ്ണമാക്കാമെന്നല്ലാതെ മറ്റൊരു കാര്യം ഇതുകൊണ്ടില്ല.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment