Wednesday, December 28, 2016

December 28, 2016 at 07:16AM

2014 ഇൽ...

December 28, 2016 at 07:16AM

പണ്ട് കണ്ണൂരിൽ ഇന്ന് കാഞ്ഞങ്ങാട്...!

Tuesday, December 27, 2016

December 27, 2016 at 06:38AM

ഗുഡ് ഷെപ്പേഡ് പള്ളി പടന്നകാട്...

Monday, December 26, 2016

December 26, 2016 at 05:17AM

കേരളത്തിലെ വിക്കിമീഡിയ പ്രവർത്തകർ ഒത്തുചേരുന്ന വിക്കിസംഘോമോത്സവം ഇന്ന്, നാളെ, മറ്റന്നാൾ കഞ്ഞങ്ങാടിനടുത്ത് പടന്നക്കാടുവെച്ച് നടക്കുന്നു !!

Sunday, December 25, 2016

December 25, 2016 at 09:56AM

രണ്ടുമണിക്കൂർ വൈകിയത്രേ... മംഗലാപുരം എതിയതേ ഉള്ളൂ... :(

Saturday, December 24, 2016

December 24, 2016 at 07:33PM

ഇപ്പം വരുമായിരിക്കും വണ്ടി... ഇനിയും ഒരുമണിക്കൂർ ഇരിക്കണം. റോഡിലൊന്നും തിരകേ കണ്ടില്ല... പെട്ടെന്നെത്തി :(

December 24, 2016 at 03:17PM

വിക്കിസംഗമോത്സവം - കാഞ്ഞങ്ങാട്! പുരാതന മൃഗങ്ങൾക്ക് മലയാളം വിക്കിപീഡിയയിലെ പ്രാതിനിധ്യം. വിക്കിസംഗമോത്സവവേദിയിൽ വിശദമായി തന്നെ Irvin ഇക്കാര്യം അവതരിപ്പിക്കുന്നതായിരിക്കും. സംഭവത്തെ വിശദമാക്കാൻ ആവശ്യമായ ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്. അവ കാണാൽ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം... goo.gl/ppcEKl

Friday, December 23, 2016

December 23, 2016 at 03:04PM

വിക്കിസംഗമോത്സവയാത്ര... വിക്കിസംഗമോത്സവത്തിന് പടന്നക്കാടേക്ക് വരുന്നവർക്ക് ഗൂഗിൾ മാപ്പിങ് ഉപകരിക്കും എന്നു കരുതുന്നു. മാപ്പ് ഇവിടെ കൊടുത്തിരിക്കുന്നു http://ift.tt/2h8xOYa . രണ്ടു യാത്രാമാർഗവും ഉണ്ട്. ആദ്യത്തേത് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പടന്നക്കാടേക്കും, രണ്ടാമത്തേത് നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും പടന്നക്കാടേക്കും ആണ്. തിരുവനന്തപുരം ഭാഗത്തു നിന്നും ട്രൈനിനു വരുന്നവർ നിലേശ്വരം വ്തന്നെ ഇറങ്ങാൻ ശ്രമിക്കുക. നീലേശ്വരത്ത് നിന്നും 4.5 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്നും 6.5 കിലോമീറ്ററും ആണ്. സൗകര്യം നീലേശ്വരം തന്നെ. ബസ്സിനു വരുന്നവർക്ക് പടന്നക്കാട് റെയിൽ വേ മേൽപ്പാലം കഴിഞ്ഞപ്പോൾ തന്നെ ഇറങ്ങാം... കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയവർ ബസ്റ്റാന്റിലേക്ക് നടന്നു വന്നോളൂ... അവിടുന്ന് നീലേശ്വരം പോകുന്ന ബസ്സിൽ കയറിയാൽ മതി

December 23, 2016 at 07:07AM

ആമീസ് കുറച്ചുനാളായിട്ട് വീഡിയോ സോങ്സ് ഒക്കെ കേൾക്കുമ്പോൾ തന്നെ കാണാതെ പഠിക്കാനും തുടങ്ങിയിട്ടുണ്ട്... വൃത്തിയായി പാടിയതും അല്ലാത്തതും ഒക്കെ അതേപടി യൂടൂബിൽ പ്രൈവറ്റായിട്ടെങ്കിലും അപ്ലോഡ് ചെയ്യുന്ന പരിപാടിയുണ്ട്... ഭാവിയിൽ അവൾ കാണട്ടെ :) https://youtu.be/T5nvjNTtkvo - മിനുങ്ങും മിന്നാമിനുങ്ങേ https://youtu.be/8ljX1O_v22U - മാൾമുനക്കണ്ണിലെ മാരിവില്ലേ https://youtu.be/kYjzUB5t1D4 - മുരുകാ മുരുകാ പുലിമുരുകാ

Wednesday, December 21, 2016

December 21, 2016 at 07:09PM

ചായില്യം ഹാക്ക് ചെയ്യാൻ വീണ്ടും ശ്രമം!! ഇന്നലെ വൈകുന്നേരം 3:37 ന് പെരുമ്പാവൂരിൽ വെച്ച് BSNL ബ്രോഡ്ബാന്റ് കണക്ഷൻ ഉപയോഗിക്കുന്ന ഒരു മഹാൻ എന്റെ സൈറ്റ് chayilyam.com ഹാക്ക് ചെയ്യാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഐപി അഡ്രസ്സ് എന്തായാലും ഇപ്പോൾ പറയുന്നില്ല. അവന്റെ ഒരുമാസത്തെ എന്റെ സൈറ്റുമായി ബന്ധപ്പെട്ട ഡീറ്റൈൽസ് കൈയ്യിലുണ്ട്. ഇവിടെ ഫെയ്സ്ബുക്കിൽ ഉള്ള ആരെങ്കിലും പെരുമ്പാവൂരുള്ളവരുണ്ടോ? ആരെങ്കിലും ആണോ പിന്നിൽ? സൈറ്റ് ഹാക്ക് ചെയ്യാൻ വല്യ പണിയൊന്നുമില്ല... കാര്യങ്ങൾ വല്ലതും അറിയാനാണെങ്കിൽ ചോദിച്ചാൽ പോരേ!! മുമ്പുതൊട്ടേ ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയതിനാലാണ് ഈ ചിത്രം ഷെയർ ചെയ്യുന്നത്. അന്നുതന്നെ മതിയായ മാറ്റങ്ങൾ സൈറ്റിൽ വരുത്തിയിരുന്നു. ഇന്ന് വീണ്ടും വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്യായമായി സൈറ്റിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവരുടെ ഡിറ്റൈൽസ് കൃത്യമായി കിട്ടുന്നുമൂണ്ട്. കിട്ടിയ തെളിവുകൾ ഒക്കെ പൊലീസിനെ കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഈയിടെ ആയി ക്ഷമിക്കുന്ന ശീലം കുറച്ച് അധികമാ... പത്താം ക്ലസ് ബാച്ചിൽപണ്ടു പഠിച്ചവർക്കും വിക്കിപീഡിയയിലെ ചില സുഹൃത്തുക്കൾക്കും ചില അധ്യാപകർക്കും ഒക്കെ ഈ ക്ഷമാശീലം ഈയടുത്തായിട്ട് മനസ്സിലായിട്ടുണ്ടാവണം... സൈറ്റിന്റെ കാ‍ാര്യമല്ല; ചിലതൊക്കെ അവരോട് വ്യക്തമായി തന്നെ ഷെയർ ചെയ്തിട്ടുണ്ട്.... ആ പെരുമ്പാവൂരുകാരൻ ഇവിടെയുണ്ടെങ്കിൽ ഇതൊരു ഓർമ്മപ്പെടുത്തലായി കാണുക. സൈറ്റ് ഹാക്ക് ചെയ്യാൻ വല്യ പണിയൊന്നും ഇല്ല.... പക്ഷേ എന്റെ സൈറ്റിൽ ആ പുറമേ കാണുന്ന സംഗതികളേ ഉള്ളൂ എന്നറിയുക... സൈറ്റിന്റെ തീം ഞാൻ തന്നെ ഉണ്ടാക്കിയതാണ്. വേണമെങ്കിൽ ഫ്രീയായിട്ട് തരാനും തയ്യാറാണ്. ഇനിയും ഈ ഐപ്പി അഡ്രസ്സിൽ നിന്നോ സമീപപ്രദേശങ്ങളിൽ നിന്നോ ഇതുമാതിരി പ്രവർത്തനങ്ങൾ നടന്നാൽ പിറ്റേ ദിവസം തന്നെ പൊലീസ് തപ്പിവരും എന്നറിയുക... ഡല്ലിക്കാരനെയോ കൽക്കത്തക്കാരനേയോ ഇന്ത്യക്ക് പുറത്തുള്ളോനെയോ പൊക്കുന്ന പണിയൊന്നുമില്ല ഒരു പെരുമ്പാവൂരുകാരനെ പൊക്കാൻ!!

Tuesday, December 20, 2016

December 20, 2016 at 07:11AM

#വിക്കിസംഗമോത്സവം #wikipedia സംഗമോത്സവത്തിനും വരുന്ന തിങ്കളാഴ്ച കാഞ്ഞങ്ങാട് കൊടിയേറ്റം! വിക്കിപീഡിയകളെ കുറിച്ചും മറ്റ് നിരവധി വിക്കിസംരംഭങ്ങളെ പറ്റിയും അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു... അവസരങ്ങൾ എന്നും നിങ്ങളെ തേടി വരില്ല!; ഈ വിജ്ഞാന വിപ്ലവത്തിൽ പങ്കാളികളാവൂ!!

December 20, 2016 at 06:47AM

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌- പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ് മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക- ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസ ലീലനായവൻ വാഴ്‌കെ അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ- ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു വാസന്തമഹോത്സവമാണവർക്കെന്നാൽ അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു കവിത : മാമ്പഴം കവി : വൈലോപ്പിള്ളി ശ്രീധരമേനോൻ

Monday, December 19, 2016

December 19, 2016 at 05:56AM

ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ… അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ കയ്യാല മേലൊന്നു കേറി നോക്കി അമ്മ പറഞ്ഞു – കേറല്ലേ അയ്യപ്പച്ചങ്കരാ കേറല്ലേ! അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ കയ്യാല മേലൊന്നു കേറി നോക്കി അയ്യപ്പച്ചങ്കരൻ തടപുടിനത്തോം കയ്യാല മോളീന്ന് ചക്കപോലെ അയ്യോ നാട്ടുകാരോടി വന്നു അയ്യപ്പച്ചങ്കരാ താഴെ വീണോ! ആളു പിടിച്ചു ഏലേല അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല പടയാളു വന്നു പിടിച്ചു നോക്കി തടിമാടനൊന്നുമേ പൊങ്ങിയില്ല രാജാവു വന്നു മന്ത്രി വന്നു രാജ്യത്തെ പട്ടാളമൊക്കെ വന്നു പടയാളും കുതിരയും നട്ടുകാരും പിടിയെടാപിടിയെടാ ഏലേലാ എല്ലാരുമൊത്തു പിടിച്ചുനോക്കി ഏലയ്യാ പിടി ഏലയ്യാ ഏലേലയ്യ ഏലയ്യാ തടിമാടനയ്യപ്പച്ചങ്കരനോ പൊടിപോലുമെന്നിട്ടനക്കമില്ല 🙁 ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ… Humpty Dumpty sat on a wall, Humpty Dumpty had a great fall. All the King’s horses, And all the King’s men Couldn’t put Humpty together again! http://ift.tt/2hXm8wo

Sunday, December 18, 2016

December 18, 2016 at 03:12PM

മുരുകാ... മുരുകാ... പുലിമുരുകാ... ഇനി അംബരമുയരണം വേൽമുരുകാ... പോരിനിറങ്ങിയ പോരഴകാ... ഇനി ചെങ്കനലാകണം പുലിമുരുകാ മുരുകാ... മുരുകാ... പുലിമുരുകാ... ഇനി അംബരമുയരണം വേൽമുരുകാ... പോരിനിറങ്ങിയ പോരഴകാ... ഇനി ചെങ്കനലാകണം പുലിമുരുകാ... മുരുകാ... മുരുകാ... പുലിമുരുകാ... ഇനി അംബരമുയരണം വേൽമുരുകാ... പോരിനിറങ്ങിയ പോരഴകാ... ഇനി ചെങ്കനലാകണം പുലിമുരുകാ...

Friday, December 16, 2016

December 16, 2016 at 06:10AM

വിക്കിമീഡിയരുടെ ശ്രദ്ധയ്ക്ക്... കാഞ്ഞങ്ങാടേക്ക് വിക്കിപീഡിയ മീറ്റപ്പിനു വരുന്ന വിക്കിപീഡിയർ ആരെങ്കിലും ഒരാൾ ദേശീയഗാനത്തിന്റെ ഒരു mp3 കൈയ്യിൽ വെച്ചോളൂ... തീരുമാനങ്ങളൊക്കെ പെട്ടന്നാവും...! പണി പാലും വെള്ളത്തിൽ വാങ്ങിക്കാൻ താല്പര്യമില്ല - പൊലീസുകാരൊക്കെ സ്ഥലത്തു തന്നെ കാണും... പേർസണലായി ആരെയും ടാഗ് ചെയ്യുന്നില്ല; എല്ലാ വിക്കിപീഡിയരും കരുതിയിരുന്നാൽ നല്ലത്!!

Wednesday, December 14, 2016

December 14, 2016 at 08:46AM

ഒടയഞ്ചാലിന്റെ ഇന്നത്തെ അവസ്ഥ മാതൃഭൂമി പറയുന്നു... :(

December 14, 2016 at 06:35AM

ദേശീയഗനം പാടാനൊന്നും എനിക്കറിയില്ല... എന്തോ വലിയ ദേശദ്രോഹമാണത്രേ!! സിനിമയ്ക്ക് പോയാൽ ഏറ്റ് നിന്ന് കൈകൂപ്പി സ്തുതിക്കുകയും തൊട്ട് നെറ്റിയേൽ വെയ്ക്കുകയും ഒക്കെ വേണമായിരിക്കണം.. പൂജ മതിയായ രീതിയിൽ ചെയ്തില്ലെങ്കിൽ പൊലീസ് പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോകും എന്ന് മനസ്സിലായി... എണിറ്റ് നിന്നാൽ തീരാവുന്ന പ്രശ്നത്തിനമാണെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലല്ലോ... ഒന്നുമില്ലെങ്കിൽ വർഷാവർഷം കണ്ടമാനം ഇങ്കംടാക്സ് വാങ്ങിച്ചു കൊണ്ടുപോകുന്നില്ലേ ഗവണമെന്റ്!! ആ‍ാ സ്നേഹം ഇങ്ങനെയൊക്കെയല്ലേ കാണിക്കാനാവൂ.. ദേശീയഗാനം പൂജയ്ക്കു വേണ്ടി മാത്രമല്ല, പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള മാർഗമൊക്കെയാണത്രേ!! ഗാനത്തെ ഇങ്ങനെയൊക്കെ ഉപയോഗിക്കുന്നത് ദേശവിരുദ്ധവും ആവില്ലായിരിക്കും. അവരെ പൊലീസ് പിടിക്കാനും പോകുന്നില്ല... സംഗതി ഇതാണ് - സംശയം വേണ്ട... http://ift.tt/2hjFjiH << സംവിധായകൻ കമൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് ബിജെപി; കൊടുങ്ങല്ലൂരിലെ വസതിക്കു മുന്നിൽ ദേശീയഗാനം ആലപിക്കും >>

Tuesday, December 13, 2016

December 13, 2016 at 08:23AM

പരിപാടി ഇത്തവണ കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനു സമീപം പടന്നക്കാടാണ്. ഡിസംബർ മാസം തന്നെ 26, 27, 28 തീയ്യതികളിലായി സംഗമോത്സവം നടക്കുന്നു. താല്പര്യം ഉള്ളവരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Monday, December 12, 2016

December 12, 2016 at 06:52PM

ടാക്കീസിൽ ദേശീയഗാനം പാടുമ്പോൾ എണീറ്റ് നിന്നില്ലെങ്കിൽ പൊലീസ് വന്ന് അറസ്റ്റ് ചെയ്യുമെന്ന്!! ചെയ്തു കഴിഞ്ഞു ഇപ്പം...

December 12, 2016 at 03:27PM

കിസ് ഓഫ് ലൗ!!!

December 12, 2016 at 03:26PM

ഇന്ന് രജനീകാന്തിന്റെ ജന്മദിനം...

Sunday, December 11, 2016

December 11, 2016 at 09:41AM

കഴിവിന്റെ അവസാനം അറ്റം വരെ പെറ്റുകൂട്ടണം... ഇതിനായി എല്ലാവരും മത്സരബുദ്ധിയോടെ മുന്നോട്ടുവരണം... ബൈബിളിൽ ഇതിന് അവലംബമായി ചിലതൊക്കെ പറഞ്ഞിട്ടുണ്ടത്രേ!! ...... ........ ........ ............. ......... .. . . കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ക്രിസ്തുമസിന് മുന്നോടിയായി വിശ്വാസികള്‍ക്ക് അയച്ച ഇടയലേഖനത്തിലാണ് കുടുംബാസൂത്രണത്തിനെതിരെ ഇടുക്കി രൂപതാധ്യക്ഷന്‍ ആഞ്ഞടിച്ചത്. കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ പതിന്മടങ്ങ് ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്ന ഇവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറയുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികള്‍ വേണ്ടെന്ന് വെക്കാന്‍ പലരും തീരുമാനിക്കുന്നതിന്റെ കാരണം. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുതെന്ന ബൈബിള്‍ വചനം കുറിച്ചുകൊണ്ടാണ് ഇടയലേഖനം സമാപിക്കുന്നത്. http://ift.tt/2hzcUSX

Saturday, December 10, 2016

December 10, 2016 at 06:10AM

പ്രിയതമയെ കാത്ത്!! പ്രപഞ്ചസത്യാന്വേഷികള്‍ താപസ- രലഞ്ഞ താഴ്‌വരയിങ്കല്‍ യുഗങ്ങളായ്‌ ഞാനീവനഭൂമിയില്‍ ഹൃദയമിടിപ്പുമൊതുക്കി അകലത്തെങ്ങോ പതിയും നിന്‍ പദ- പതനം കാത്തു കിടക്കേ കേട്ടുമറന്നൊരു കഥയെന്നോര്‍മ്മയില്‍ നീന്തി വരുന്നൂ വീണ്ടും... Malayalam Wikipedia @ 10 Years - Kannavam Forest - Kannur

Friday, December 09, 2016

December 09, 2016 at 06:27AM

വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ അഗ്രഹിക്കുന്നവർക്കായി രജിസ്റ്റർ ചെയ്യാൻ ഒരു ഫോം....

Wednesday, December 07, 2016

December 07, 2016 at 01:59PM

കവിത കേൾക്കുന്നു… ചങ്ങമ്പുഴ - വിരുന്നുകാരൻ! … … … നിൻ കനിവിൻ നിധികുംഭത്താലേവമെ- ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ, എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ സംതൃപ്തനായ് ഞാൻ ജഗൽപിതാവേ! ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി- പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ! ഭാവപ്രദീപ്തമാമെൻമനംപോലെ, യി- പ്പൂവിട്ട മുറ്റം പരിലസിപ്പൂ; പിച്ചവെച്ചെത്തുമെന്നോമന പ്പൈതലിൻ- കൊച്ചിളം കാലടിപ്പാടു ചൂടി! ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ- ജന്യമായീടുമിക്കണ്ണുനീരിൽ! ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ- ളാകാരമേന്തിയണഞ്ഞപോലെ, കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ- കൈകളിലെങ്ങനെ നീയൊതുങ്ങി? http://ift.tt/2g91Q2u #poem #കവിത

December 07, 2016 at 12:35PM

രാജേഷ് Odayanchal: മമ്മീ മമ്മീ കുടം എന്നെഴുതാന്‍ നാന്‍ പഠിച്ചു. എങ്ങനാ മോളെ? ആദ്യം കു എഴുതണം പിന്നെ എസും സീറോയും. കര്‍ത്താവേ, കുവിനുംകൂടി ഇംഗ്ളീഷ് തന്നു ന്‍റെ മോളെ രക്ഷിക്കണേ. :കുരൂപ്പുഴ ശ്രീകുമാർ ഇത് സത്യമാണെന്ന് ഇന്നുരാവിലെ ബോധ്യമായി. 5:30 ന് ആമി എണീറ്റ് അച്ഛ... അച്ഛാന്നു വിളിക്കുന്നു. എന്തേ ആമീസേ എന്നു ചോദിച്ചപ്പോൾ അവൾ പറയുകയാ: "ഞാൻ അച്ഛനെ ടെൻ ടൈംസ് വിളിച്ചു; അപ്പോൾ ഒരു ഫോക്സ് വന്ന് എന്നെ കടിച്ചു" എന്ന്. അതിരാവിലെ ഒരു സ്വപ്നം കണ്ടതാവണം അവൾ. അല്ലെങ്കിൽ വൈകിയേ എഴുന്നേക്കാറുള്ളൂ...ഇന്ന് അതിരാവിലെ ആയിപ്പോയി.

December 07, 2016 at 11:48AM

സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ. ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര പോലൊന്നുണ്ടോ തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം? നമ്മളോരോരുത്തരിലും ഇങ്ങനെയൊരാന ഉറങ്ങിക്കിടക്കുന്നുണ്ട്!!.. സഹ്യന്റെ മകൻ എന്ന കവിതയിൽ നിന്നും #poem #കവിത

Tuesday, December 06, 2016

December 06, 2016 at 09:40AM

അറിഞ്ഞിരിക്കേണ്ട കാര്യം!!!

December 06, 2016 at 07:06AM

പണനിരോധനവും ക്യാഷ്‌ലെസും കാർഡ് ഉപയോഗവും ചർച്ചയാവുന്ന ഈ അവസരത്തിൽ വീണ്ടും ഷെയർ ചെയ്യാൻ പറ്റിയ ഒരു പഴയ കാര്യം.. ഇതൊരു ചെറിയ പ്രശ്നമല്ല; പലപ്പോഴും അനുഭവിക്കേണ്ടി വന്നതും കൊടുക്കേണ്ടി വന്നതും ആയൊരു പ്രശ്നമാണ്... 2% കൂടുതൽ കൊടുക്കുക എന്ന പരിപാടി...

Monday, December 05, 2016

December 05, 2016 at 05:09PM

ചരിതം ആവർത്തിച്ചേക്കും!! ,..... ..... .... ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ 'ടൈമി'ന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ അഡോൾഫ് ഹിറ്റ്ലർ 1938 ഇൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു... വാർത്ത ഇവിടെ ടൈംസിൽ തന്നെ... http://ift.tt/1h2ewm5

December 05, 2016 at 02:45PM

എഴുത്തിനെ സ്നേഹിക്കുന്നവർക്കായി ഒരു അവസരം...

December 05, 2016 at 06:13AM

വിപ്ലവ സൂര്യനെ ഓർക്കാൻ ഒരു ദിവസം... ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ്‌ നെൽസൺ മണ്ടേല (ഇംഗ്ലീഷ്: Nelson Rolihlahla Mandela] ജനനം 1918 ജൂലൈ 18 - 2013 ഡിസംബർ 5). ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ വിജയിച്ച് 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായിരുന്നു അദ്ദേഹം, ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയൻ. ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽ തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്. മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വി സിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌, 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ്‌ ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്‌. 2009 നവംബറിൽ യു. എൻ. പൊതുസഭ നെൽസൺ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18, ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു. http://ift.tt/2gEey8t

Sunday, December 04, 2016

December 04, 2016 at 07:35PM

കല്യാണം കഴിച്ചവരൊക്കെ എത്രയും പെട്ടന്ന് മക്കളെ ഉണ്ടാക്കിക്കോ!! പണി ഏത് വഴിക്കാ വരുന്നത് എന്ന് പറയാൻ പറ്റില്ല... ഹിന്ദുലേബൽ ഇല്ലാത്തവർക്കായിരിക്കണം ഇതു പ്രധാനമായും ബാധിക്കുക... കഴിയാവുന്ന രീതിയിലൊക്കെ ഒരു ISIS രിതിയിലേക്കു തന്നെയാ പോക്ക്!! http://ift.tt/2goGXwa

December 04, 2016 at 07:13AM

തോന്ന്യാക്ഷരങ്ങള്‍!! അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി- ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ! ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ – സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ! http://ift.tt/2gOjcOW

December 04, 2016 at 07:09AM

നീതിസൂര്യന്റെ ഓർമ്മയ്ക്കായി ഒരു ദിവസം!!

Saturday, December 03, 2016

December 03, 2016 at 04:46PM

അന്യസംസ്ഥാനക്കാർക്കെതിരേയും ഭിക്ഷാടനക്കാർക്കെതിരേയും വൻതോതിലുള്ള മെസേജുകൾ കുറേ നാളായി വാട്സാപ്പിൽ വന്നോണ്ടിരിക്കുന്നു! ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, അവരെ ഭിക്ഷാടകരായി മാറ്റുന്നു എന്നൊക്കെ പറഞ്ഞ്... സംഗതി സത്യത്തിൽ നടക്കുന്നതാണോ?

December 03, 2016 at 08:50AM

വാട്സാപ്പിലെ മിക്കകൂട്ടുകാരുടേയും "ഫ്രണ്ടിന്റെ" ഭാര്യേടെ പേര് "സ്വർണ" എന്നാണുപോലും!!! എന്തായാലും ഫ്രണ്ട്സിനൊന്നും ആ പേരിൽ ഒരു ഭാര്യ ഇല്ലാന്നുള്ള സമാധനം :) ഗവണ്മെന്റ് വന്ന് കേറിപ്പിടിക്കും എന്നതിനാലാവണം ഫ്രണ്ടിന്റെ ഭാര്യ ആയത് എന്ന് എന്റെയൊരു കുരുട്ടുബുദ്ധി കൊണ്ട് പണ്ടാരം തോന്നുകയും ചെയ്തു.

December 03, 2016 at 04:01AM

സിനിമാ തിയറ്ററിൽ നിന്നും ദേശീയ ഗാനം കഴിഞ്ഞ് ചിലർ ഇറങ്ങി ഓടി....( പഴയ സ്കൂളോർമകൾ അങ്ങ് വന്നുപോയി)

Friday, December 02, 2016

December 02, 2016 at 05:11AM

ഇന്ന് UAE യുടെ ദേശീയദിനം - അവിടെയുള്ള കൂട്ടുകാർക്കൊക്കെ നല്ലൊരു ദിവസം ആശംസിക്കുന്നു... ....... ............. ............. ............. ................. . ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറവ് എമിറേറ്റ്സ് (UAE). തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തൽ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത് അബുദാബിയാണ്. കൂടുതൽ വായനയ്ക്ക്: http://ift.tt/2grOSMp

Thursday, December 01, 2016

December 01, 2016 at 09:17PM

എറണാകുളത്തെ ഓട്ടോ തൊഴിലാളികളുടെ പെരുമാറ്റം ചർച്ചയാവുകയാണല്ലോ ഇപ്പോൾ! എനിക്കും വല്യ താല്പര്യമില്ലാത്ത കക്ഷികളാണ് ഓട്ടോറിക്ഷ ഡ്രൈവർമാരും ബാഗ്ലൂരിലെ ബസ് കണ്ടക്ടർമാരും. ഇന്നും ഒരു 81 രൂപ ചുമ്മാതെ പോയി. ഇവിടെ സിൽക്ക് ബോർഡുമുതൽ ബലന്തൂർ വരെ 8 കിലോമിറ്റർ യാത്രചെയ്യാൻ ബസ്സിന് 19 രൂപയാണ് ചാർജ്. 20 രൂപയാണു കൊടുക്കുക; ബാക്കി ഒരുരൂപ ഒരിക്കൽ പോലും തിരിച്ച് കിട്ടിയിട്ടില്ല - ചോദിക്കാനും പോകാറില്ല. പോക്കറ്റ് നിറെയെ ചില്ലറ ഉണ്ടെങ്കിലും അതില്ലെന്നേ പറയുകയുള്ളൂ. ഞാൻ എന്നും പ്രൈവറ്റ് ബസ്സിനാണു പോകാറുള്ളത് അവർക്ക് കൃത്യമായി 15 രൂപ മതിയവും. 5 രൂപ തിരിച്ചു തരികയും ചെയ്യും. ഇന്ന് അല്പം വൈകയതു കാരണവും 100 രൂപ കൊടുത്തതു കാരണവും അയാൾ ചില്ലറ ഉണ്ടായിട്ടു പോലും ടിക്കറ്റിന്റെ പുറകിൽ എഴുതി തന്നു. സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങിപ്പോയി. ചോദിച്ചാൽ 80 രൂപ കിട്ടേണ്ടതായിരുന്നു. തെറ്റ് എന്റേത് തന്നെ. ഇവിടെ ബാഗ്ലൂരിലെ ഓട്ടോഡ്രവർമാരും ഇങ്ങനെ കണ്ടമാനം ചാർജുപറയുന്നവരാ... ഒന്നരകിലോമീരർ പോകാൻ 450 രൂപ 5 വർഷം മുമ്പേ പറയുമായിരുന്നു ഇവർ. ഇപ്പോൾ എത്രയാണെന്നറിയില്ല. ഒല ടാക്സി വന്നതിനു ശേഷം അതിലാണു യാത്രയൊക്കെ. അല്ലെങ്കിലും ഓട്ടോചാർജ് ചോദിക്കുന്നതല്ലാതെ യാത്ര ഇതുവരെ ചെയ്തിട്ടില്ല. മീറ്റർ ഇടാൻ പറഞ്ഞാൽ ആരും തയ്യാറാവാറില്ല എന്നതാണു കാര്യം - ഇപ്പോൾ എങ്ങനെയാണോ എന്തോ. എങ്കിലും നാട്ടിൽ നിന്നും വന്ന് മഡിവാളയിൽ ബസ്സിറങ്ങുമ്പോൾ ക്യൂ നിന്നു വിളിക്കുന്ന ഓട്ടോ ഡ്രൈവർമാരോട് ബൊമ്മനഹള്ളിയിലേക്കുള്ള ചാർജ് ചുമ്മാ ചോദിക്കും... 300 രൂപയിൽ കുറഞ്ഞിട്ട് ഇതുവരെ ആരും പറഞ്ഞിട്ടില്ല... മാക്സിമം ഒരു ഒന്നരകിലോമിറ്റർ തന്നെയാണു ദൂരം... കാഞ്ഞങ്ങാട് നടന്ന ഒരു ഓട്ടോറിക്ഷ വിശേഷം http://ift.tt/2fJpVwA എറണാകുളത്ത് നടന്ന മറ്റൊരു വിശേഷം http://ift.tt/2gPB2jI എഴുതാൻ കാരണം: http://ift.tt/2fJvwms

December 01, 2016 at 08:49AM

രാജേഷ് Odayanchal: ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി മാറിയത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌. ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ, പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ, വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ, തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ, ഗാഹേ തവജയഗാഥാ, ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ. ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ! 1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്.ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'വന്ദേമാതരം' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി. http://ift.tt/2gmRbA4

December 01, 2016 at 06:50AM

അതിർത്തിരക്ഷാസേന നിലവിൽ വന്ന ദിവസം: ----------------------------------------- ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്. [ബീ.എസ്.എഫ്. പരേഡ് 186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ഡിസംബർ ഒന്നിനാണു സ്ഥാപിതമായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്.. കൂടുതൽ വിവരങ്ങൾ: http://ift.tt/2fG6KnB ഇന്നത്തെ ദിവസത്തെ മറ്റു ചില വിശേഷങ്ങൾ: ----------------------------------------- നാഗാലാന്റ് നിലവിൽ വന്നു എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു ലോക എയ്‌ഡ്‌സ്‌ ദിനം അർജുന രണതുംഗ ജന്മദിനം

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License