Sunday, December 11, 2016
December 11, 2016 at 09:41AM
കഴിവിന്റെ അവസാനം അറ്റം വരെ പെറ്റുകൂട്ടണം... ഇതിനായി എല്ലാവരും മത്സരബുദ്ധിയോടെ മുന്നോട്ടുവരണം... ബൈബിളിൽ ഇതിന് അവലംബമായി ചിലതൊക്കെ പറഞ്ഞിട്ടുണ്ടത്രേ!! ...... ........ ........ ............. ......... .. . . കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ക്രിസ്തുമസിന് മുന്നോടിയായി വിശ്വാസികള്‍ക്ക് അയച്ച ഇടയലേഖനത്തിലാണ് കുടുംബാസൂത്രണത്തിനെതിരെ ഇടുക്കി രൂപതാധ്യക്ഷന്‍ ആഞ്ഞടിച്ചത്. കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ പതിന്മടങ്ങ് ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്ന ഇവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറയുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികള്‍ വേണ്ടെന്ന് വെക്കാന്‍ പലരും തീരുമാനിക്കുന്നതിന്റെ കാരണം. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുതെന്ന ബൈബിള്‍ വചനം കുറിച്ചുകൊണ്ടാണ് ഇടയലേഖനം സമാപിക്കുന്നത്. http://ift.tt/2hzcUSX
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment