#കരിയർനെറ്റ് ടെക്നോളജീസ്.
കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ്ട്. 2007 ഒക്ടോബർ 22 നായിരുന്നു ഞാൻ കരിയർനെറ്റിൽ കയറിയത്. അന്നു കേവലം 200 ഓളം ആൾക്കാർ മാത്രമേ കമ്പനിയിൽ ഉണ്ടായിരുന്നുള്ളൂ. അന്നുണ്ടായിരുന്നവരിൽ 37 പേർ ഇന്നും കൂടെ തന്നെയുണ്ട്. നിലവിൽ 2000ത്തിൽ അധികം ആളുകൾ വർക്കു ചെയ്യുന്ന ഇന്ത്യയിൽ തന്നെ കൽക്കത്ത, ഗാർഗോൺ, നോയിഡ, ഹൈദ്രാബാദ്, മുംബൈ, പൂനെ, ചെന്നൈ തുടങ്ങി എട്ടോളം സ്ഥലങ്ങളിൽ കരിയർനെറ്റുണ്ട്. ബാംഗ്ലൂരിലാണ് ഹെഡ് ഓഫീസ്. 1999 നവംബർ 15 നായിരുന്നു തുടക്കം.

ഇതേ മാനേജ്മെന്റിന്റെ തന്നെ Hirepro, Ultra fine minerals, Long house,
Wok to asia, Indiqube എന്നീ കമ്പനികളിലും ഈ 12 വർഷങ്ങൾക്കിടയിൽ വർക്ക്
ചെയ്തിരുന്നു. നിലവിൽ ഹയർപ്രോയുടെ കൂടെയാണു ഞാനുള്ളത്.
2015 ഒക്ടോബറിൽ കമ്പനി മാറാൻ ശ്രമിക്കുകയും EF Education First എന്ന കമ്പനിയിൽ ജോലി കിട്ടുകയും ചെയ്തിരുന്നു. മൂന്നുമാസത്തെ നോട്ടീസ് പിരിയഡ് ഉണ്ടായിരുന്നു അന്ന്. ജോയിൻ ചെയ്യാനായി കാത്തിരുന്ന സമയത്തായിരുന്നു ആക്സിഡന്റ് ആയി രണ്ടേകാൽ വർഷത്തോളം പ്രശ്നസങ്കീർണമായി തീർന്നത്. ഓപ്പറേഷനു വേണ്ടുന്ന മൂന്നര ലക്ഷവും കൂടാതെ ജോലിയൊന്നും ചെയ്യാതെ തന്നെ ഒരുവർഷത്തോളം കരിയർനെറ്റ് എനിക്ക് സാലറി തന്നതും ഏറെ പ്രധാനപ്പെട്ടതാണ്.
ഇപ്പോൾ വീണ്ടും മറ്റൊരിടത്തേക്കു മാറാൻ ശ്രമിക്കുകയാണ്. എംഫസിസ് (Mphasis), ഐടിസി (ITC Limited) എന്നീ കമ്പനികളിൽ ലഭിച്ചിരുന്നെങ്കിലും അവർ അതു ഹോൾഡ് ചെയ്തു വെച്ചു. അനിയന്ത്രിതമായി വന്ന ഫിനാൻഷ്യൽ ക്രൈസിസ് ആണ് ഇന്ത്യൻ കമ്പനികളെ ജാഗരൂകരാക്കി മാറ്റി നിയന്ത്രിച്ചു നിർത്താൻ കാരണമെന്ന് എംഫസിസിലെ HR പറഞ്ഞിരുന്നു. ഇന്റെർവ്യു എടുത്ത വ്യക്തിയും ഇതേകാര്യം പറഞ്ഞിരുന്നു. ഏതായാലും കരിയർനെറ്റ് ഇന്നേക്ക് 20 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇന്നേ ദിവസം ആഘോഷമാണ് കമ്പനിയിൽ. മുമ്പായിരുന്നെങ്കിൽ ഗോവയിലോ, ഊട്ടിയിലോ കൊടൈക്കനാലിലോ ഒക്കെയായത് മഹനീയമാക്കിയേനെ!

No comments:
Post a Comment