Friday, November 09, 2018

2018-11-09T04:38:36.000Z

96 എന്ന തമിഴ് സിനിമകണ്ടപ്പോൾ അവളെ ഓർത്തു പോയി. ഓൺലൈനിൽ അവളില്ല. അകലത്ത് എവിടെയോ മറഞ്ഞിരിപ്പുണ്ട്. 96 ഇൽ ആയിരുന്നു ഞാൻ പ്രിഡിഗ്രി കഴിഞ്ഞത്. അന്നവൾ എനിക്കായി പാടിയ പാട്ടിന്നും ഓർമ്മയിലുണ്ട്; പാടുന്ന മുഖവും അതേപടി ഇരിക്കുന്നു. ഇന്നലെ അവളെ പറ്റി മഞ്ജുവിനോടു പറയുമ്പോൾ പാട്ട് ഓർത്തെടുക്കാൻ അല്പം ബുദ്ധിമുട്ടി. ഇപ്പോൾ ഓർക്കുന്നു; അതിലേറെ ആ കുട്ടിയേയും!! അന്നവൾ കോളേജിൽ പാടിയ പാട്ടിതാണ്. മുടിപൂക്കള്‍ വാടിയാല്‍ എന്തോമനേ നിന്‍റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനെ മുഖമോട്ടു തളര്‍ന്നാലെന്തോമനേ നിന്‍റെ മനം മാത്രം മാഴ്കരുതെന്നോമനെ... ( മുടിപ്പൂക്കള്‍..) കങ്കണമുടഞ്ഞാലെന്തോമനേ ... നിന്‍റെ കൊഞ്ചലിന്‍ വളക്കിലുക്കം പോരുമേ... കുണുങ്ങുന്ന കൊലുസെന്തിന്നോമനേ നിന്‍റെ പരിഭവ കിണുക്കങ്ങള്‍ പോരുമേ ... ( മുടിപ്പൂക്കള്‍..) കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്‍റെ പ്രണയം നിന്നാഭരണമല്ലയോ.... നിലക്കാത്ത ധനമെന്തിന്നോമനേ നിന്‍റെ മടിയിലെന്‍ കണ്മണികളില്ലയോ... ( മുടിപ്പൂക്കള്‍..)


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License