അബ്ദ കോടികൾ കൈകോർത്തു വന്നി-
ശ്ശബ്ദ ഖഡ്ഗമിതെൻ കൈയിലേകി.
എന്തിനാണെന്നോ?- ചെന്നിണം പോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാൻ!
ശ്ശബ്ദ ഖഡ്ഗമിതെൻ കൈയിലേകി.
എന്തിനാണെന്നോ?- ചെന്നിണം പോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാൻ!
എന്തിനായിരിക്കും ആ പടവാൾ???
വെളിച്ചംവരുന്നു - ചങ്ങമ്പുഴ
വഞ്ചനക്കൊന്ത പൂണുനൂൽ തൊപ്പി-
കുഞ്ചനങ്ങളറത്തു മുറിക്കാൻ.
മർത്ത്യനെ മതം തിന്നാതെ കാക്കാൻ
മത്സരങ്ങളെ മണ്ണടിയിക്കാൻ.
വിഭ്രമങ്ങളെ നേർവഴി കാട്ടാൻ
വിശ്രമങ്ങളെത്തട്ടിയുണർത്താൻ.
വേലകൾക്കു കരുത്തു കൊടുക്കാൻ
വേദനകൾക്കു ശാന്തി പൊടിക്കാൻ...
തത്സമത്വജ സാമൂഹ്യ ഭാഗ്യം
മത്സരിക്കാതെ കൊയ്തെടുപ്പിക്കാൻ...
നിസ്തുലോൽക്കർഷ ചിഹ്നരായ് നിൽക്കും
നിത്യതൃപ്തിതൻ ചെങ്കൊടി നാട്ടാൻ!
ശപ്ത ജീവിത കോടികൾ വന്നി-
ശ്ശബ്ദസീരമിതെൻ കൈയിലേകി...
എന്തിനാണെന്നോ?-കട്ടപിടിച്ചോ-
രന്തരംഗമുഴുതു മറിക്കാൻ..
തപ്തവേദാന്തമ,ല്ലമൃതാർദ്ര-
തത്ത്വ ശാസ്ത്രം തളിച്ചു നനയ്ക്കാൻ.
ജീവ കാരുണ്യപൂരം വിതയ്ക്കാൻ
ജീവിതങ്ങൾക്കു പച്ചപി ടിപ്പിക്കാൻ.
ഭാവി ലോകത്തിലെങ്കിലുമോരോ
ഭാവുകങ്ങൾ തളിർത്തുല്ലസിക്കാൻ...
വിത്തനാഥരും ദാസരും പോയി
വിശ്വരംഗത്തിൽ മർത്ത്യതയെത്താൻ...
കർഷകന്റെ തെളിമിഴിക്കോണിൽ
ഹർഷരശ്മികൾ നൃത്തമാടിക്കാൻ...
ദുഷ്പ്രഭുത്വത്തിൻ പട്ടടകൂട്ടാൻ
സൽപ്രയത്നത്തെപ്പൂമാല ചാർത്താൻ!
ഇജ്ജഗത്തു ദുഷിച്ചു, ജീർണ്ണിച്ചു,
സജ്ജഗത്തൊന്നു സജ്ജമാക്കും ഞാൻ...!
No comments:
Post a Comment