നാളേക്ക് മൂന്നുവർഷം!! മുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ. കണ്ടുനിൻ കരിം കാർകുഴൽക്കെട്ടിൽ രണ്ടുതാരക പൂക്കൾ ഞാൻ തത്വചിന്തകൾകൊണ്ട് കൂരിരുൾ മുറ്റിയോരെന്റെ മാനസം മന്ദം മന്ദം തഴുകി നീ നിന്റെ മന്ദഹാസ നിലാവിനാൽ പാട്ടുപാടുന്ന രണ്ടു കൊച്ചല കൂട്ടി മുട്ടുന്ന മാതിരി തമ്മിലൊന്നു പുണർന്നു നമ്മുടെ കൺമുനകളും നമ്മളും..!
Tuesday, June 30, 2015
June 30, 2015 at 09:52AM
കോൺഗ്രസ്സിനോടുള്ള ആഭിമുഖ്യമായിരിക്കില്ല; വർഗീയതയോടും രാഷ്ട്രീയകാപട്യത്തോടുമുള്ള ശരാശരി മലയാളിയുടെ പ്രതികരണമാണിത് #അരുവിക്കര
Labels:
facebook,
Facebook Status,
RajeshOdayanchal
June 30, 2015 at 09:48AM
ജയലളിത കീ ജയ്.... ധൈര്യമുണ്ടെങ്കിൽ തമിഴ്‌നാട്ടിലോട്ടു വാടാ..... #അരുവിക്കര #സിപിഎം
Labels:
facebook,
Facebook Status,
RajeshOdayanchal
June 30, 2015 at 09:25AM
സിപിഎമ്മിന്റെ താത്ത്വികം കേൾക്കാൻ മലയാളീസിന്റെ ജന്മം ഇനിയും ബാക്കി!! #അരുവിക്കര
Labels:
facebook,
Facebook Status,
RajeshOdayanchal
June 30, 2015 at 07:02AM
ആരു ജയിക്കും?!! #അരുവിക്കര
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, June 27, 2015
June 27, 2015 at 11:06AM
അരുവിക്കര തെരഞ്ഞെടുപ്പുകഴിഞ്ഞാലും ആന്റണിക്ക് കിട്ടിയ #ആറാട്ടുമുണ്ടൻ എന്ന പേരിനി മാറുമെന്ന് തോന്നുന്നില്ല!
Labels:
facebook,
Facebook Status,
RajeshOdayanchal
June 27, 2015 at 11:03AM
ഹ ഹ ഹ! ഈ സുരേഷ്ഗോപിക്കെന്തിനാ വേണ്ടാത്തപണി! എൻ എസ് എസ് ആസ്ഥാനത്തു നിന്നും സുകു.നായർ ഇറക്കിവിട്ടെന്ന്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, June 24, 2015
June 24, 2015 at 09:48AM
അരുവിക്കരയിലെ #BJP യുടെ ഇലക്ഷന്‍ #പ്രചരണഗാനം : " ഇനി വരുന്നൊരു തലമുറയ്ക്ക് റോഡില്‍ മേയ്ക്കപ്പ് സാദ്ധ്യമോ.. മലിനമായൊരു റോഡുകള്‍ അതിൽ കുണ്ടും കുഴിയും വേറെയും ഇനി വരുന്നൊരു തലമുറയ്ക്ക് റോഡില്‍ മേയ്ക്കപ്പ് സാദ്ധ്യമോ.. വികസനം.. അയൽ രാജ്യമായൊരു ബോംബൈ കണ്ടു പഠിക്കണം വികസനം.. അയൽരാജ്യമായൊരു ചെന്നൈൽ നിന്നു തുടങ്ങണം ജയത്തിനായ് തപസ്സിരിക്കും രാജേട്ടനോട്ടുകൾ ചെയ്യണം ഇനി വരുന്നൊരു തലമുറയ്ക്ക് റോഡില്‍ മേയ്ക്കപ്പ് സാദ്ധ്യമോ " - രചന, സംഗീതം, ആലാപനം : അമൃത (മേഘ്ന വിൻസെന്റ്) #whatsapp
Labels:
facebook,
Facebook Status,
RajeshOdayanchal
June 24, 2015 at 09:00AM
എന്തൊക്കെ ത്യാഗങ്ങളാ നമ്മുടെ നേതാക്കൾ ചെയ്യുന്നത് അല്ലേ!! #bjp #rajagopal #chandanamazha
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, June 23, 2015
June 23, 2015 at 10:52AM
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴി മുന ആരുടേതാവാം. ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന നിനവുകള്‍ ആരെ ഓര്‍ത്താവാം.
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, June 22, 2015
June 22, 2015 at 10:11PM
ദേശീയപതാകകൊണ്ട് മൂക്കു പിഴിഞ്ഞാൽ പൊലീസു പിടിക്ക്വോ?
Labels:
facebook,
Facebook Status,
RajeshOdayanchal
June 22, 2015 at 08:05PM
ലാലു മേലേടത്ത് വരുന്നതും നോക്കിയിരിക്കുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
June 22, 2015 at 07:17AM
ഹോ!! ഇപ്പം നട്ടേനെ!! #വായനാവാരം
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, June 21, 2015
June 21, 2015 at 08:37AM
#yoga #യോഗ ജീവോ ജീവസ്യ ജീവനം!! "ഇങ്ക്വിലാബ്; സിന്ദാബാദ്..!" എന്ന മോഡിലുള്ള മുദ്രാവാക്യങ്ങളുമായി യോഗജാഥകൾ സജീവമാവുന്നു. ഇന്നു രാവിലെ ബൊമ്മനഹള്ളി ഗണേശന്റെ അമ്പലത്തിൽ തടിച്ചുകൂടി; ജാഥയായി പോവുന്നവർ!! ജാഥയിൽ കേട്ടത്: (മുദ്രാവാക്യം ശൈലിയിൽ) വൺ ഡേ......... മാത്തറം! യോഗാ............. ജീവനം! ജീവനം.............. യോഗ! ജയ് ജയ്......... .. ഗണേശാ.. യോഗാ...... ...... ജീവനം! സൺ ഡേ......... മാത്തറം!
Labels:
facebook,
Facebook Status,
RajeshOdayanchal
June 21, 2015 at 07:27AM
2012 ഇൽ ഇതേ ദിവസം ഇട്ട പോസ്റ്റ് #2012July21
Labels:
facebook,
Facebook Status,
RajeshOdayanchal
June 21, 2015 at 07:26AM
2013 ഇൽ ഇതേ ദിവസം ഇട്ട പോസ്റ്റ് #2013July21
Labels:
facebook,
Facebook Status,
RajeshOdayanchal
June 21, 2015 at 07:25AM
കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട പോസ്റ്റ് #2014July21
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, June 20, 2015
June 20, 2015 at 02:23PM
#മതം #മദം മതത്തിന്റെ കടുമ്പിടുത്തങ്ങളിൽ മുങ്ങിക്കിടക്കുന്നവർ പൊതുജനങ്ങളെ ഒരിടത്തും പ്രതിനിധീകരിക്കരുത്. അബ്ദുറബ്ബിനെ പോലുള്ള മന്ത്രിമാർ പരിഷ്കൃതസമൂഹത്തിനു തന്നെ നാണക്കേടാണ്. പൊതുജനസംവിധാനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, തുടങ്ങിയവയൊക്കെയും മതവിമുക്തമാക്കേണ്ടതുണ്ട്! വിവിധവിദ്യാലയങ്ങൾ നോക്കുക, മതംബിംബങ്ങളും ചിഹ്നങ്ങളും നിറഞ്ഞ കട്ടൗട്ടറുകളും ബോർഡുകളും പോസ്റ്ററുകളുമാണ് കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കുന്നത്. ഒന്നാം ക്ലാസിലേക്ക് കാലെടുത്തു വെയ്ക്കുന്ന ഒരു കുഞ്ഞുമനസ്സ് എത്രമാത്രം മതംബിംബങ്ങളെ കണ്ടശേഷമാണ് ക്ലാസിലേക്ക് കയറിച്ചെല്ലുന്നത് ? മതവേഷധാരികളായ അദ്ധ്യാപകരും അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിച്ചുള്ള വിദ്യയാവില്ലേ പകർന്നു നൽകുക!! എന്തിനാണിതൊക്കെ ഇത്ര ചെറുപ്പത്തിലേ കുഞ്ഞു മനസ്സിലേക്ക് ഇവയൊക്കെ അടിച്ചേൽപ്പിക്കുന്നത്? നാളെ മറ്റു മതങ്ങളെ വിശ്വാസങ്ങളെ വെറുക്കുന്ന, അല്ലെങ്കിൽ അവയെ ഉൾക്കൊള്ളാനാവാത്ത ഒരായിരം അബ്ദുറബ്ബുമാരെ ജനിപ്പിക്കാനോ? എന്തായാലും മമ്മൂട്ടിക്ക് ഒരു കൈ! (y)
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, June 19, 2015
June 19, 2015 at 07:08PM
#മിശ്രവിവാഹം മിശ്രവിവാഹം മത വിശ്വാസത്തിന് എതിരാണ് എന്ന ഇടുക്കി കത്തനാരുടെ നിരീക്ഷണം ഏറെ കൃത്യതയുള്ള നിരീക്ഷണം തന്നെയാണ്. എന്തെന്നാൽ, മതം മാനവികതയ്ക്ക് എതിരാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുകയും അതിരുകൾ ഇല്ലാതാവുകയും ചെയ്യുന്നത് മതങ്ങൾ എതിർത്തേ മതിയാവൂ. മതങ്ങൾക്ക് വേണ്ടത് നല്ലൊരു മനുഷ്യ സമൂഹത്തെയല്ല. അവർക്കു വേണ്ടത് അനുസരണയുള്ള അടിമകളെയും അവരെ വെച്ച് വിലപേശി വാങ്ങിക്കുന്ന അധികാരവും ആണ്. മനുഷ്യർ ഒന്നായാൽ, ജാതിമതഭേദങ്ങൾ ഇല്ലാതായാൽ ഒരു വിപത്തും സംഭവിക്കില്ല. എന്തെങ്കിലും ദോഷം മിശ്രവിവാഹത്തിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് മതങ്ങൾക്കു മാത്രമാണ്.
Labels:
facebook,
Facebook Status,
RajeshOdayanchal
June 19, 2015 at 08:54AM
#വായനാദിനം സ്പെഷ്യൽ ഒരു നല്ല വായനക്കാരൻ 1000 ജന്മങ്ങളിലൂടെ കടന്നു പോകുന്നു; വായിക്കാത്തവന് മറ്റുള്ളവർ ഉപദേശിച്ചുനൽകുന്ന ഒറ്റ ജന്മം മാത്രം!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 19, 2015 at 08:48AM
ഇന്നു #വായനാദിനം!! എല്ലാവർക്കും ഹൃദ്യമായ ആശംസകൾ... എഴുതാൻ പഠിപ്പിച്ച, വായിക്കാൻ പഠിപ്പിച്ച എല്ലാ ഗുരുഭൂതർക്കും പ്രണാമം!! ------------------------------------------------------ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. ------------------------------------------------------ ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽമലർമൊട്ടുകളേ അണയ്ക്കുമമ്മമാരുടെ ചിറകു- ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ തണുത്ത നീർശയ്യാഞ്ചലം വിട്ടു തല ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ അകലുന്നൂ തമസ്സടിവാനിൽ വർണ്ണ- ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു സകലലോകബാന്ധവൻ കൃപാകരൻ പകലിൻ നായകനെഴുന്നള്ളീടുന്നു ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ- ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം ഒരുമതേടുവിനെഴുന്നള്ളത്തിതു വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ ഉരയ്ക്കല്ലിങ്ങനെയുദാരമായ് സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം? കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, June 16, 2015
June 16, 2015 at 09:59PM
#whatsapp #SunnyWayne #Mukesh മുകേഷിന്റെ ഓഡിയോയ്ക്ക് പുറകേ അടുത്തതും എത്തിയല്ലോ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, June 14, 2015
June 14, 2015 at 02:45PM
നിവിൻ പോളിയുടെ ഫോട്ടോയും അപ്ലോഡ് ചെയ്ത് എല്ലാരും എന്നെ ടാഗ് ചെയ്യുന്നു!! എന്താണോ സംഗതി?
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, June 11, 2015
June 11, 2015 at 09:23PM
ശൗചാലയം കാണുമ്പോൾ വിദ്യാബാലനെ ഓർമ്മ വരുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
June 11, 2015 at 02:33PM
ഇനിയും പൊട്ടാത്ത ഡാമേ!! നിന്നാസന്ന പൊട്ടലിൽ നിനക്കാത്മശാന്തി!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 11, 2015 at 01:25PM
എട്ടുവീട്ടിൽ പിള്ളമാരോട് സഹതാപം തോന്നുന്നു!! ന്നാലും അങ്ങനെ ചെയ്യരുതായിരുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 11, 2015 at 11:01AM
റിംഗ് റിംഗ് ... (ആരാധകനും കൂട്ടുകാരനും കൂടി അടക്കിപ്പിടിച്ച സംസാരം) റിംഗ് റിംഗ് ... (38 സെക്കന്റ് റിംഗ് ചെയ്ത ശേഷം) താരം: ഹലോ. ആരാധകൻ: ഹലോ, താരം സാറാണോ? താരം: ആരാത്? ആരാധകൻ: ഞാൻ സാറിന്റെ ഒരു ആരാധകനാണ്. താരം: ഒരിക്കലുമല്ല. ആരാധകൻ: ങേ..? താരം: ഒരിക്കലുമല്ല. നിങ്ങളുടെ പേരെന്താണ്? ആരാധകൻ: (കുറച്ച് നേരം ആലോചിച്ച്) അലൂസ്. താരം: നിങ്ങളുടെ പേരെന്താണ്? ആരാധകൻ: അലൂസ്. താരം: പേരെന്താണെന്ന്.? ആരാധകൻ: അലൂസ്. താരം: എവിടന്ന് വിളിക്കുന്നു? ആരാധകൻ: കോതമംഗലം. താരം: 11 മണിക്കാണോടാ കോപ്പേ ഒരാളെ വിളിക്കുന്നത്? ആരാധകൻ: (അടക്കിപ്പിടിച്ച ചിരി) താരം: നീ പകലൊക്കെ എവിടായിരുന്നു? ആരാധകൻ: വർക്കിലായിരുന്നു. അതുകാരണമാണു. താരം: ഇനി മേലാൽ വിളിക്കരുത്. പ്ലീസ്. ആരാധകൻ: ങേ..? താരം: മേലാൽ എന്നെ വിളിക്കരുത്. എനിക്ക് താല്പര്യമില്ല. ആരാധകൻ: അല്ല സാറേ.. സാറിന്റെ നമ്പർ .. താരം: മേലാൽ വിളിക്കരുത്. 11 മണിക്ക് ഒരാളെ വിളിക്കുന്നു എന്ന് പറഞ്ഞാൽ എനിക്ക് 'മലര്' വിലയല്ലേടാ നീ തരുന്നത്, 'മലര്' വില? നിന്റെയൊക്കെ വിളിക്ക് രാത്രി ജോലിയും കഴിഞ്ഞിട്ട് ഇങ്ങിനെ വെയ്റ്റ് ചെയ്തിരിക്കുന്ന 'എണ്ണ'യാണ്. മേലാൽ വിളിക്കരുത്. പകലൊക്കെ വിളിക്കുന്നത് അന്തസുണ്ടല്ലോടാ. 'മലരേ'. അന്തസുണ്ടല്ലോ മനുഷ്യന്. 11 മണിക്ക് ഒരാളിനെ വിളിച്ചൊണർത്തീട്ട് ആരാധകനാണെന്ന്. എതാരാധകൻ? ഞാൻ പറഞ്ഞോ നിന്റടുത്ത് ആരാധിക്കാൻ? ബ്ലഡി റാസ്കൽ. മേലാൽ വിളിച്ച് പോകരുത്. ആരാധകൻ: സാറ് തെറി പറയുന്നതെന്തിനാ? താരം: പിന്നെന്തിനാടാ 'മലരേ' 11 മണിക്ക് വിളിച്ചൊണർത്തീട്ട് എന്തിന്റെ കാര്യം നിനക്കൊക്കെ 11 മണിക്ക് വിളിക്കാൻ? ആരാധകൻ: (അടക്കിപ്പിടിച്ച ചിരി) താരം: എടാ അന്തസ് വേണമെടാ മനുഷ്യനായിക്കഴിഞ്ഞാൽ. ഞാനൊക്കെ ഇത്രയും പ്രായമുള്ള ഒരാളല്ലേ. വിളിക്കുന്പഴത്തേക്ക് അതിനൊക്കെ ഒരു മാന്യത വേണമെടാ. ആരാധകൻ: അല്ല, ഇതിക്കൂടുതൽ ഇനി എന്ത് മാന്യത... താരം പാതിരാത്രി വിളിച്ചൊണർത്തീട്ട് ആരാധകൻ. നീയൊക്കെ എന്താ കളിക്കുന്നോടാ 'മലരേ'. കളിപ്പുള്ളയാണോടാ നിന്റെയൊക്കെ? ആരാധകൻ: (അവ്യക്തമായി താരം പറയുന്നത് അനുകരിക്കുന്നു) താരം: 'പുന്നാര മോനെ'. എന്നിട്ട് പിന്നെ വാചകമടിക്കുന്നൊ? മേലാൽ വിളിച്ച് പോകരുത്. ഈ നന്പരിൽ വിളിച്ച് കഴിഞ്ഞാൽ ഞാൻ കംപ്ലയിന്റ് ചെയ്യും. ആരാധകൻ. 'മലര്'. ആരാധകൻ: സാറിനെ ഇനി എങ്ങനെയാ ആരാധിക്കുക? താരം: നിന്റെ ആരാധന വേണ്ടെനിക്ക്, 'മലരേ'. 11 മണിക്ക് വിളിക്കാൻ ഒരു സാമാന്യബോധം വേണ്ടെടാ.. ബുദ്ധി വേണ്ടെടാ 'മലരേ'. ഒരു പ്രായം ചെന്നൊരാള്, ജോലി കഴിഞ്ഞിട്ട് കിടന്നുറങ്ങുന്ന ആളിനെ വിളിച്ചൊണർത്തി ആണാ-വകണാ എന്ന് പറഞ്ഞിട്ട് പൊട്ടിച്ചിരിക്കാനാണോടാ നീയൊക്കെ നടക്കുന്നത്? ഇഡിയറ്റ്. ആരാധകൻ: ബ്ലഡി ഫൂൾ . ആരാധകൻ: (കൂട്ടുകാരൻ) പുല്ല്, പോകാൻ പറഞ്ഞാ അവനോട്. പുള്ളി ആരാ? താരം: 'ഊഞ്ഞാലാ' 'തക്കാളീ' 'പൂമാനമേ'
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, June 10, 2015
June 10, 2015 at 05:55AM
കഴിഞ്ഞ 6,7 തീയ്യതികളിൽ നടന്ന വിക്കി പഠനശിബിരത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരിയിൽ പോകേണ്ടി വന്നു. പെരുന്നയിലെ ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനശിബിരം. വിക്കി ഡിജിറ്റൈസേഷൻ സംസ്ഥാനതല ജേതാക്കളായ ജില്ലയിലെ കുട്ടികൾക്കുള്ള സമ്മാനവിതരണ അതോടനുബന്ധിച്ച് നടന്നിരുന്നു. പഠനശിബിരം കഴിഞ്ഞ് ഐടി@സ്കൂൾ കോഡിനേറ്ററായ ടോണി മാഷും സഹ അദ്ധ്യാപകരും ഞങ്ങളെ കൊണ്ടുപോയത് അടുത്തു തന്നെയുള്ള ചരിത്രപ്രാധാന്യമുള്ള ചില സ്ഥലങ്ങളിലേക്കായിരുന്നു. അതിൽ ഒന്നാണ് താഴെ കാണുന്ന ചിത്രങ്ങളിൽ ഉള്ളത്. ചങ്ങനാശേരിക്കടുത്ത്, മുൻ എൻ എസ്, എസ് ജനറൽ സെക്രട്ടറി ശ്രീ നാരായണ പണിക്കരുടെ വീടിന്റെ പുറകുവശത്തായി ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഈ പ്രാചീന ക്ഷേത്രാവശിഷ്ടങ്ങൾ കാണുന്നത്. ജൈന-ബുദ്ധ പാഠശാലകളിൽ ഒന്നായിരുന്നു ഇതെന്ന് പൊതുവേയുള്ള സംസാരം. ഇതുവരെ പുറം ലോകം അധികം അറിയാത്ത ഈ ക്ഷേത്രാവശിഷ്ടം കൃത്യമായി സംരക്ഷിക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശേഷിപ്പുകൾ ഇന്നൊരു സ്വകാര്യവ്യക്തിയുടെ ജന്മാവകാശമായി മാറീയിരിക്കുന്നു. സ്ഥലമുടമ പുറത്തു നിന്നും ഒരാളെ പോലെ അങ്ങോട്ട് അടുപ്പിക്കില്ലെന്ന് വണ്ടി നിർത്തും മുമ്പ് തന്നെ ടോണിമാഷു പറഞ്ഞിരുന്നു. ഒരിക്കൽ ചിത്രമെടുക്കാൻ ചെന്ന മാഷിന്റെ സഹപ്രവർത്തകനോട് സ്ഥലമുടമ 5000 രൂപ ചോദിച്ചത്രേ! ഞങ്ങൾ എത്തിച്ചേരുമ്പോൾ സമീപത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ടോണിമാഷും സുഗീഷും മനോജും മറ്റും ഓടിനടന്നു ചിത്രങ്ങൾ എടുത്തുതുടങ്ങി, അന്നേരം എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാൾ മുന്നിൽ വന്നുനിന്നു. ചിത്രങ്ങൾ എടുക്കരുത് എന്നാവശ്യപ്പെട്ടു. എന്തായാലും കാരണം തിരക്കണമല്ലോ എന്നോർത്ത് ഞാൻ കാര്യമെന്തെന്ന് ചോദിച്ചു. ഇവിടുന്ന് ചിത്രമെടുത്ത് പോയവരൊന്നും നേരെ ആയിട്ടില്ല എന്നും അതു പാടില്ല എന്നും അയാൾ തീർത്തു പറഞ്ഞു. പേരു ചോദിച്ചപ്പോൾ അജിത് ആണെന്നും ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു. അയാളുടെ സ്വകാര്യസ്വത്താണത്രേ ഇത്! മൂപ്പരുടെ നിൽപ്പും ഭാവവും അത്ര പന്തിയല്ലെന്നു തോന്നിച്ചു. കൂടെ സഹായിക്കാനായി ഭാര്യയും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു പബ്ലിസിറ്റി കിട്ടിയാൽ തന്നെ സ്ഥലം നഷ്ടപ്പെടുമെന്നുള്ള വേവലാതിയാവാം ആ ഡോക്ടറെ ഒരു അന്ധവിശ്വാസി ചമയാൻ പ്രേരിപ്പിച്ചത്. പക്ഷേ, ചരിത്രസ്മാരകങ്ങൾ ഇങ്ങനെ കാടുപിടിച്ച് നശിക്കേണ്ടതല്ല. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഇവിടേക്ക് എത്തിച്ചേരേണ്ടതുണ്ട്. പരിസരം ഖനനം ചെയ്തുനോക്കിയാൽ പല നല്ല തെളിവുകളും കിട്ടുമെന്നത് ഉറപ്പാണ്.
Labels:
facebook,
Facebook Status,
RajeshOdayanchal
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License