Wednesday, October 21, 2015

October 21, 2015 at 07:25AM

തീയ്യിൽ കിടന്നു വെന്തുരുകി പിടഞ്ഞുതീരുമ്പോൾ ആ കിടാങ്ങൾ വിളിച്ചു കരഞ്ഞത് ദൈവത്തോടാവുമോ അതോ മോഡിയോടോ!!!

Wednesday, October 14, 2015

October 14, 2015 at 09:12PM

ഉള്ളിക്കറി ഉള്ളിക്കറി...

October 14, 2015 at 07:27PM

ഹോപ്പ് ഇംഗ്ലീഷ് മീഡിയം എന്ന സ്കൂളിൽ #നാലുവയസ്സുള്ള കുഞ്ഞ് ക്ലാസ്സിൽ മൂത്രമൊഴിച്ചതിന് ആ കുഞ്ഞിന്റെ ബാക്ക് ടീച്ചർ പൊള്ളിച്ചു എന്ന് മനോരമ ന്യൂസിൽ വാർത്ത!!

October 14, 2015 at 11:25AM

#kasargod #roads വാട്സാപ്പിൽ വന്നൊരു മെസേജാണിത്! കാസർഗോഡ് ജില്ലയിലെ നാഷണൽ ഹൈവേയുടെ പരിതാപകരമായ അവസ്ഥയെ ഇത്രനന്നായി വരച്ചുകാണിക്കാൻ ഇതിൽപരം മറ്റൊന്നു വേണ്ടമെന്നില്ല. കഴിഞ്ഞ പ്രാവശ്യം എന്റെ ഒരു ദുരിതം വിവരിക്കുകയുണ്ടായി. സിനിമാ നടൻ ജയസൂര്യ വന്നു പോയിട്ട് എർണാകുളത്ത് ഏതോ ആയൂർവേദ ആശുപത്രിയിൽ ഉഴിച്ചിലിൽ ആണെന്നും കേട്ടു. എന്തായാലും വായിക്കുക... ഒരു മുൻ കരുതൽ നല്ലതാണ്. ......... ........... ......... തെക്കൻ ജില്ലകളിൽ താമസിക്കുന്ന സുഹൃത്തുളെ... നിങ്ങൾക്കായി ഞങ്ങൾ കാസർഗോഡ് ജില്ലക്കാരുടെ അടിയന്തിര അറിയിപ്പ്.... നിങ്ങളോ സുഹൃത്തുക്കളോ ബന്ധുക്കളോ ഈ ജില്ലവഴി കാറിലോ മറ്റു വാഹനങ്ങളിലോ മംഗലാപുരം ഭാഗത്തേക്ക് അടുത്ത 2-3 മാസത്തിനുള്ളിൽ പോകാൻ പരിപാടിയുണ്ടെങ്കിൽ ചില മുൻകരുതൽ എടുക്കുന്നത് നല്ലതായിരിക്കും... എന്തന്നാൽ നീലേശ്വരത്തിനും മംഗലാപുരത്തിനും ഇടയിലുണ്ടായിരന്ന 90 കി.മീ. എൻ.എച്ച് 17 എന്ന പ്രതിഭാസം പകുതിയിലധികം കാണാതായിട്ട് ഇപ്പോൾ മാസങ്ങളായി.... ആയതിനാൽ നിങ്ങൾ യാത്ര പുറപ്പെടുന്നതിന് മുമ്പ് ലൈഫ്ജാക്കറ്റ്, പിണ്ഡതൈലം, ഹെൽമറ്റ് (കാറിലാണെങ്കിലും വേണം), നട്ടെല്ലിനു വലിച്ചുകെട്ടാനുളള വടി, ഒരു മെക്കാനിക്ക്, ഒരു ലോറി ഇവ കൂടി കരുതുക. ഈ ലോറി എന്തിനാണ് എന്ന സംശയം ഉണ്ടല്ലേ. .പറയാം.. ഒന്നുകിൽ നിങ്ങൾ നീലേശ്വരത്ത് എത്തിയ ഉടൻ കാർ ലോറിയിൽ കയറ്റി യാത്ര തുടരുക. യാത്രക്കാർക്ക് മംഗലാപുരം വരെ ട്രെയിനിനു പോകാം.. അല്ലെങ്കിൽ കാർ മുന്നിലും ലോറി പിറകിലുമായി യാത്ര തുടങ്ങാം.. വഴിയിൽ കാറിന്റെ അവയവങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ലോറിയിൽ കയറ്റുക. മംഗലാപുരം എത്തുമ്പോഴേക്കും കാറ് മൊത്തമായി ലോറിയിൽ ആയിക്കഴിയും... ലോറിയെ നാട്ടിലേക്ക് തിരിച്ചയച്ച് വേറേ വണ്ടി പിടിച്ച് യാത്ര തുടരാം.😝 അല്ലെങ്കിൽ യാത്ര തലശേരി ഇരിട്ടി വീരാജ്പേട്ട തലക്കാവേരി മടിക്കേരി വഴി മംഗലാപുരത്തിനു പോകാം.... അപ്പോൾ നിങ്ങളുടെ അടുത്ത ചോദ്യം അവിടെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഒന്നുമില്ലേ ഇതൊന്നും കാണാൻ ... തെരെഞ്ഞടുപ്പ് അടുത്തില്ലേ... അടുത്ത തെരെഞ്ഞടുപ്പിൽ അവരെ തോൽപ്പിക്കാല്ലോ... എന്നൊക്കയല്ലേ... ഹ.. ഹ.... എന്നാൽ ഞങ്ങൾ കാസ്രോട്ടുകാർ അങ്ങിനെയല്ല.... ഇവിടെ "കോട്ട സിസ്റ്റം" ആണ് കാലങ്ങളായി തുടരുന്നത്... ബേക്കൽക്കോട്ട, ചന്ദ്രഗിരി കോട്ട എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ പച്ചക്കോട്ട, ചുവപ്പുകോട്ട, കാവിക്കോട്ട തുടങ്ങി പലകോട്ടകളും ഉണ്ട് ഇവിടെ . അവിടെ മത്സരിക്കുന്നവരുടെ കഴിവ് ഞങ്ങൾക്ക് വിഷയമല്ല. ഒരു "കല്ലിനോ" "തൂണിനോ" കോട്ടയുടെ കളർ അടിച്ചു വിട്ടാൽ മതി ഞങ്ങൾ ജയിപ്പിച്ചോളും. അതുകൊണ്ടു തന്നെ ഞങ്ങൾ ജയിപ്പിച്ച് വിട്ടവർക്ക് ഞങ്ങളെയോർത്ത് യാതൊരു ടെൻഷനുമുണ്ടാവാറില്ല... അവർക്ക് ഒരുപാട് ജോലിയൊക്ക ഉള്ളതല്ലേ...... ഞങ്ങൾക്ക് ഇതൊക്കെ ശീലായി.. മന്ത്രിമാരാണെങ്കിൽ ഈ വഴി വരാറുമില്ല. പൊതുമരാമത്ത് മന്ത്രിയെ ഓട്ടോറിക്ഷയിൽ ഈ വഴി സഞ്ചരിക്കാൻ ക്ഷണിക്കണമെന്നുണ്ടായിരുന്നു ... പക്ഷേ വിളിക്കേണ്ടവരൊക്കെ മൗനവ്രതത്തിലാണ്. ..... അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ശുഭയാത്ര നേരുന്നു..... മുമ്പ് ഹൈവെ ഉണ്ടായിരുന്ന ചില സ്ഥലങ്ങളുടെ ഫോട്ടോ ഇതോടൊപ്പം അയക്കുന്നു. .. ......... .......... എന്നും പറഞ്ഞ് കുറച്ച് ഫോട്ടോസും അയച്ചു കിട്ടിയിട്ടുണ്ട്....

Tuesday, October 13, 2015

October 13, 2015 at 07:34PM

കേരളത്തിലെ മുഖ്യ ടൗണുകളിൽ ഓടോറിക്ഷ നിരോധിക്കണമെന്നേ ഞാനും പറയൂ. ഉബറിന്റെ സൗകര്യം എർണാകുളത്തു നിന്നും ഉപയോഗിച്ചിരുന്നു. തർക്കിച്ചും പറ്റിച്ചും യാത്രക്കാരെ വലയ്ക്കുന്ന ഓട്ടോക്കാരന്റെ ദുർമുഖം കാണുന്നതിലും ഭേദം നടക്കാൻ പറ്റുന്ന ദൂരത്തൊക്കെ നടന്നുതന്നെ പോവുകയാണെന്റെ പതിവ്.. ഇവിടെയാണെങ്കിൽ ഒല, ഉബർ, ടാക്സി4ഷു‌വർ ഒക്കെ ഉപയോഗിച്ചും കാര്യം സാധിക്കും. ഒരിക്കൽ കാഞ്ഞങ്ങാടുനിന്നും ഓട്ടോക്കാരോട് അടിയുണ്ടാക്കേണ്ടി വന്നേപ്പിന്നെ ഓട്ടോയിൽ പോയതുതന്നെ വളരെ കുറവായിരുന്നു.

Sunday, October 11, 2015

October 11, 2015 at 01:32PM

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! http://ift.tt/1PnCWWb

October 11, 2015 at 07:16AM

#കവിത #diaspora ശ്യാമവർണമോഹിനീ കഠോരഭാഷിണീ പ്രിയേ, പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ... മാറ്റിനിക്കു പോകുവാൻ നിനക്കു വേണ്ടിയിന്നലെ കാത്തു നിന്നു കാത്തു നിന്നു ഷോ തുടങ്ങിടും വരെ, വന്നതില്ല കണ്മണീ വരുന്നുവോ വരുന്നുവോ എന്നു നോക്കി. നോക്കി ഞാൻ തിരിച്ചു പോയ് നിരാശനായ്... പൈസയെത്രയോ മുടക്കി പദ്ധതി ഒരുക്കി നിന്റെ ഫെയ്സ് കാണുവാൻ കൊതിച്ചു സൈക്കിളേറി വന്നു ഞാൻ... പുള്ളിയുള്ള ബ്ലൗസുവേണമെന്നു നീ പറഞ്ഞുടൻ കള്ളടിച്ച പോലെ ഞാൻ കറങ്ങി സിറ്റി മൊത്തമേ... അന്നു ഞാനൊളിച്ചൊളിച്ച് നിന്റെ വീട്ടിൽ വന്നതും നിന്റെ ജന്നലിന്റെ കമ്പി മാറ്റുവാൻ ശ്രമിച്ചതും; നിന്റെ ഫാദർ കണ്ടതും; പുളീടെ കമ്പൊടിച്ചതും ഞാനെടുത്ത് ഗേറ്റു ചാടി ഓടി രക്ഷപെട്ടതും... ഇത്ര വേഗം നീ മറന്നതെന്തു ശാരദേ പ്രിയേ ഹാർട്ടു പഞ്ചറായി ഞാൻ മരിക്കുവാൻ കിടക്കുകിൽ രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..!

Saturday, October 10, 2015

October 10, 2015 at 10:07AM

നിങ്ങളൊക്കെ കൂടി എനക്കൊരു അവാർഡ് താഡേ!! തിരിച്ചു കൊടുത്തു പ്രതിഷേധിക്കാൻ മുട്ടുന്നു!

Friday, October 09, 2015

October 09, 2015 at 07:39AM

#thiyya #ezhava #തീയ്യർ #ഈഴവർ വെള്ളാപ്പള്ളി തുള്ളുന്നതു കണ്ട് നാട്ടിലെ തീയ്യന്മാർ എന്തിനാണു തുള്ളുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈഴവരും തീയ്യരും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്!! ഒരു ഈഴവൻ തീയ്യത്തിപ്പെണ്ണിനെ കല്യാണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല; നേരെ പോയി വാലു തെക്കോട്ടാണോ എന്നു നോക്കിയാണു പെണ്ണാലോചിക്കാറുള്ളത്; ഇനി അഥവാ ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ ഓരും പേരുമില്ലാതെ തെക്കുനിന്നും തെണ്ടിത്തിരിഞ്ഞു വന്ന ഏതെങ്കിലും ഒരുത്തനായിരിക്കും അത്. അവന്റെ സൂക്കേട് തീരുമ്പോൾ പെണ്ണിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സുന്ദരമായൊരു ഏർപ്പാടായിരുന്നു കുറച്ചുകാലം മുമ്പു വരെ കണ്ടിരുന്നത്. നാടൊട്ടുക്ക് ഗുരുമന്ദിരം കെട്ടി ഈഴവർ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട് - ചെറുതെങ്കിലും തീയ്യന്മാരുടെ ഒഴുക്കങ്ങോട്ട് കണ്ടു വരുന്നുമുണ്ട്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ സംസ്കാരം കളഞ്ഞുകുളിച്ച് തൊണ്ടച്ഛനെ മാറ്റി നാരായണഗുരുവിനെ ദൈവമാക്കി വിളക്കുവെയ്ക്കുന്നത് ചരിത്രനിഷേധമാണ് - തെറ്റാണ്. വേരും നേരും അറുത്ത് മറ്റുള്ളവരുടെ വിടുവായിത്തത്തിനു കൂട്ടുനിൽക്കുന്നതിലൂടെ വഞ്ചിക്കപ്പെടുകയേ ഉള്ളൂ. തീയ്യന്മാരെ വിറ്റ് കാശാക്കുകയേ ഉള്ളൂ ഈഴവപ്രമാണിമാർ...

October 09, 2015 at 07:03AM

നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ... ... ... ... വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്...

October 09, 2015 at 07:01AM

മുടി നീട്ടി വളർത്തി, ഇടതുവശം അല്പം ചെരിച്ച്, ഉരുട്ടി, കുടുമ കെട്ടണം! കോണകത്തിന് ഓർഡർ കൊടുക്കണം!! പഴുതാര മീശയും കൃതാവും വേണം... വീതിയേറിയ തോർത്തുമുണ്ടുടുക്കണം! എനിക്ക് പൈതൃകം പേറുന്ന സംസ്കാരിയാവണം! കേരളത്തിൽ ജനിച്ചു പോയില്ലേ!!

October 09, 2015 at 07:00AM

പ്രണയപര്‍വം ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്‍, ഒരു വെറും മാത്ര മാത്രമെങ്കിലും നിന്‍ കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍, അതുമതി തോഴി, കഠിനവ്യഥകള്‍ ചുമന്നുപോകുവാന്‍ കല്പാന്തകാലത്തോളം!!

Thursday, October 08, 2015

October 08, 2015 at 12:56PM

സർവ്വമതസമ്മേളനങ്ങളോ മതനിരപേക്ഷതയോ മതേതരത്വമോ ഒന്നുമല്ല വേണ്ടത്. കടുത്ത മതനിരാസമാണാവശ്യം . ഇപ്പോൾ കള്ളുഷാപ്പുകൾക്ക് കൊടുക്കുന്ന പരിഗണന വേണമെങ്കിൽ അല്പകാലത്തേക്ക് ആവാമെന്നുമാത്രം. ആൾക്കാർക്ക് പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ...

Wednesday, October 07, 2015

October 07, 2015 at 03:53PM

മിനിയാന്ന് കെ എസ് ആർ ടി സി ബസ്സിനായിരുന്നു ബാംഗ്ലൂരേക്ക് വന്നത്. കാഞ്ഞങ്ങാടു നിന്നും കാസർഗോട്ടേക്ക് ബസ്സു കേറിയപ്പോൾ മാറിപ്പോയി; മാവുങ്കാൽ വഴിയായിരുന്നു അത് വന്നത്! മാവുങ്കാൽ മുതൽ കാസർഗോഡ് വരെയുള്ള ദേശിയപാതയുടെ അവസ്ഥ ഒന്നു കാണേണ്ടതാണ്! ഒരു മീറ്റർ ദൂരം പോലുമില്ല കുഴിയില്ലാത്തതായിട്ട്... കുലുങ്ങിക്കുലുങ്ങി കാസർഗോഡ് എത്തുമ്പോഴേക്ക് ഒരുവിധമായിപ്പോയി! ഒരു മണിക്കൂർ മുമ്പേ കാസർഗോഡ് എത്തിയതിനാൽ ബസ്റ്റാന്റിനു ചുറ്റും തേരാപ്പാരാ നടന്ന് ഉളുക്കും ചതവും ഒക്കെ നേരെയാക്കി എടുത്തു! കേരള കേന്ദ്ര സർവ്വകലാശാലാ എന്നൊക്കെ റോഡരികിൽ ബോർഡും കെട്ടിടങ്ങളും ഒക്കെയുണ്ട്.. പക്ഷേ, റോഡിലൂടെയുള്ള യാത്ര മാരകമാണ്. കാസർഗോഡ് നിന്നും കർണാടക ബോർഡർ വരെയുള്ള യാത്രയിലും വിശേഷിച്ച് പറയാനൊന്നുമില്ല - എങ്കിലും മാവുങ്കാൽ-കാസർഗോഡിനെക്കാൾ എത്രയോ ഭേദമാണ്. ബോർഡർ കഴിഞ്ഞാൽ എന്തു രാജകീയമാണ് യാത്ര!! കർണാടകയുടെ ഭാഗമാവണമെന്ന് വിളിച്ചു കൂവാനാണാഗ്രഹം!! എന്തായാലും... വോട്ട് ചോദിച്ചുകൊണ്ട് അവരെത്താൻ സമയമായിരിക്കുന്നു! പ്രിയപ്പെട്ട നാട്ടുകാരെ മറക്കാതെ കൈകാര്യം ചെയ്തേക്കണം എന്നോർമ്മപ്പെടുത്തുന്നു... വികസനം എന്നത് തെക്കൻ ജില്ലകൾക്ക് മാത്രമായി വീതിച്ചു നൽകി വല്ലപ്പോഴും കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് ഒതുങ്ങിക്കൂടുന്ന കാസർഗോഡുകാരെ അവർ മാനിക്കാറില്ല; ഇത് മാറേണ്ടതാണ്. പഞ്ചായത്തു തലം തൊട്ട് നമുക്കും തുടങ്ങണം...

Tuesday, October 06, 2015

October 06, 2015 at 09:22AM

സിപിഎമ്മും കോൺഗ്രസ്സും ഒന്നിക്കണം - നാടു ഭരിക്കാനെങ്കിലും ...

October 05, 2015 at 11:53PM

:) ഇത് കിടു!!

Sunday, October 04, 2015

October 04, 2015 at 05:08PM

പശുവും പട്ടിയും പിന്നെ മീറ്റർ റീഡിങ്ങുകാരനും!!! വാട്സാപ്പിലെ അവസ്ഥ ഭീകരമാണ്!!

Thursday, October 01, 2015

October 01, 2015 at 08:44AM

ബീഫ് കഴിച്ചവനെ സംഘികൾ തല്ലിക്കൊന്നതിനേക്കാൾ ഞാനമ്പരന്നു പോയത്, കഴിച്ചത് ബീഫ് തന്നെയോ എന്നറിയാൻ ലാബ് ടെസ്റ്റിനു പറഞ്ഞു വിട്ട പൊലീസുകാരുടെ അവസ്ഥയെ കുറിച്ചോർത്തായിരുന്നു!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License