Monday, February 26, 2018

Tux Paint ടെക്സ് പെയിന്റ്

കുഞ്ഞങ്ങൾ നല്ല ചിത്രകാരി/ന്മാരാണല്ലോ.. അവരുടെ സങ്കല്പത്തിലെ രൂപം വളരെ ആകർഷകമായി അവർ വരച്ച് ചേർക്കാറുണ്ട്. ഇപ്പോൾ അവരറിയാതെ തന്നെ കമ്പ്യൂട്ടർ പഠിപ്പിക്കുക എന്നതും ഒരു കടമയാണ്. ഇതു രണ്ടും ചേർന്നുപോകാനും കുഞ്ഞുങ്ങളുടെ ഉള്ളിലുറങ്ങുന്ന ആ റിയാലിറ്റിയെ വെളിയിൽ കൊണ്ടുവരാനും ഏറെ നല്ലതെന്നു തോന്നിയ സോഫ്റ്റ്‌വെയറാണ് ടെക്സ് പെയിന്റ്.

ഓപ്പൺ സോഴ്സായതിനാൽ ടക്സ് പെയിന്റ് ഫ്രീയായിട്ട് ലഭ്യമാവുന്നു. പലതരത്തിലുള്ള ക്യാൻവാസുകളും മാജിക്കൾ ടൂളിൽ, കുഞ്ഞുങ്ങൾക്ക് ആകർഷകങ്ങളായ നിരവധി കാര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഏറെ രസകരവുമാണിത്. കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഇന്റെർഫെയ്സും രസകരമായ ശബ്ദങ്ങളും ഒക്കെയായി രസകരമായിരിക്കും കുഞ്ഞുങ്ങലുടെ കൊച്ചു ലോകം.

ഓരോ സൗണ്ട്‌സ് കേട്ടാൻ തന്നെ കുഞ്ഞുങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവുന്ന തരത്തിൽ അവർ പഠിച്ചു വെയ്ക്കുന്നുണ്ട്. ഒന്നുമറിയാതെ തന്നെ കമ്പ്യൂട്ടറിന്റെ ബേസിക് പാഠാവലികൾ കൂടി അവർ പഠിച്ചെടുക്കുന്നുണ്ട് എന്നതാണു സത്യം. 3 നും 10 നും ഇടയിൽ പ്രായമായവരുടെ ബുദ്ധിയോടും വികാരത്തോടും മാത്രം ഈ സോഫ്റ്റ്‌വെയറീനെ കാണുക; വിലയിരുത്തുക.

കൊച്ചുകുഞ്ഞുങ്ങളുള്ള ഏവർക്കുമിത് ഗുണകരമാവുമെന്നു കരുതുന്നു. ഉപയോഗിച്ചു നോക്കുക. ലിനക്സിലും മാക്കിലും വിൻഡോസിലും ഫോണിലും ഒക്കെയും ഉപയോഗിക്കാവുന്നതാണിത്. കമ്പ്യൂട്ടറിൽ തന്നെയാവുന്നത് നല്ലതെന്നു തോന്നുന്നു. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇതാണ്: http://www.tuxpaint.org/download/

#TuxPaint #Drawing #Program

Thursday, February 15, 2018

February 15, 2018 at 07:43AM

ജന്മദിനം

February 15, 2018 at 06:11AM

#ഫെയ്സ്ബുക്ക് ലീവ് 120 ദിവസങ്ങൾ!! ഫെയ്സ്ബുക്കിൽ നിന്നും നാലുമാസത്തേയ്ക്ക് ലീവെടുക്കുന്നു. ജന്മദിനത്തോടെ തുടങ്ങാമെന്നു കരുതിയിരിക്കുകയായിരുന്നു. തീർച്ചയായും ജൂൺ 15 നു തിരിച്ചു വരുന്നതാണ്. മുമ്പൊരിക്കൽ 99 ദിവസത്തേക്ക് ലീവെടുത്തു പോയിരുന്നു; അതുപോലെ തന്നെയാണിതും. 99 അല്പം കൂടി കൂട്ടിയിട്ട് 120 ദിവസങ്ങളിലേക്ക് റൗണ്ട് ചെയ്തു. അന്നേക്കു നാലുമാസം കൃത്യമായി വരികയും ചെയ്യുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ ശ്രദ്ധിക്കുക, ഒക്കെ നാലുമാസം കഴിഞ്ഞു മാത്രമേ നോക്കുകയുള്ളൂ... വിട്ടുപോകേണ്ടവർക്ക് പോവുകയും ആവാം. Diaspora യിലും വാട്സാപ്പിലും ഗൂഗിൾ പ്ലസ്സിലും ഒക്കെയായി സ്ഥിരം ഏർപ്പാടുകളുമായി ഉണ്ടായിരിക്കുന്നതാണ്. ലീവെടുക്കുന്നത് ഫെയ്സ്ബുക്കിൽ നിന്നും മാത്രമാണ്. ഫെയ്സ്ബുക്കിലൊരു പുതുജന്മം ആവശ്യമാണെന്നു തോന്നി...

Wednesday, February 14, 2018

February 14, 2018 at 05:25AM

കൂട്ടുകാർക്കേവർക്കും ഹൃദ്യമായ പ്രണയദിനാശംസകൾ!! പ്രണയം… അനാദിയാം അഗ്നിനാളം… പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍ പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം ആത്മാവിലാത്മാവ് പകരുന്ന പുണ്യം പ്രണയം…! ........... ............ .............. ............. . ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍ അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു… വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍ പ്രണയം അനാഥമാകുന്നു… പ്രപഞ്ചം അശാന്തമാകുന്നു… http://ift.tt/2o5lDnj

Friday, February 09, 2018

February 09, 2018 at 08:40PM

ശിവരാത്രിയും വാലന്റൈൻസ് ഡേയും നാട്ടിൻപുറത്ത്!!!

February 09, 2018 at 07:06PM

#യാത്ര... #ശിവരാത്രി

Monday, February 05, 2018

February 05, 2018 at 07:59AM

മഞ്ജൂസിനോടൊപ്പം വന്നവരിൽ ചിലർ!!

Sunday, February 04, 2018

February 04, 2018 at 08:20PM

#പൂമ്പാറ്റ പല പല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകള്‍ നീക്കി അരളിച്ചെടിയുടെ ഇലതന്നടിയില്‍ അരുമാക്കിങ്ങിണിപോലെ വീശും കാറ്റത്തിളകിത്തുള്ളി വീഴാതങ്ങനെ നിന്നു. ഒരുനാള്‍ സൂര്യനുദിച്ചുവരുമ്പോള്‍ വിടരും ചിറകുകള്‍ വീശി പുറത്തുവന്നു അഴകുതുടിക്കും പൂമ്പാറ്റത്തളിരായി. വിടര്‍ന്നു വിലസും പനിനീര്‍പ്പൂവില്‍ പറന്നുപറ്റിയിരുന്നു. പൂവില്‍തുളളും പൂവതുപോലെ പൂന്തേനുണ്ടു കഴിഞ്ഞു.

Friday, February 02, 2018

February 02, 2018 at 06:19AM

ആസാനേ ആസാനേ... മറന്നേക്കല്ല കേട്ടാ!! #ഓർമ്മദിനം കൊച്ചിൻ ഹനീഫ!

Thursday, February 01, 2018

ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍

ഇന്നും ചന്ദ്രഹ്രഹണം ആയിരുന്നെങ്കിൽ വൈകുന്നേരം 10 മിനിറ്റിനുള്ളീൽ വീട്ടിലെത്തിയേനെ! ഇന്നലെ #ബാംഗ്ലൂർ #ട്രാഫിക് ഫ്രീ!!
....................
ഗ്രഹണ സമയത്ത് ഭൂമി പൂർണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യ രശ്മികൾക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങൾ ചന്ദ്രനിൽ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈർഘ്യം കുറഞ്ഞ വർണ രാശികൾക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വർണങ്ങൾ മാത്രമേ നിരീക്ഷകന് കാണാൻ കഴിയൂ. അതായത് പൂർണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും.

ഒന്നര നൂറ്റാണ്ടിനിടെ സംഭവിക്കുന്ന അത്ഭുത പ്രതിഭാസം ആണിത്. ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ചുവരുന്ന പൂര്‍ണചന്ദ്രഗ്രഹണം ഇന്നലെ (ജനുവരി 31, 2018) വൈകിട്ട് ദൃശ്യമായി. ഇതിന് മുമ്പ് ഇത്തരം ഒരു പ്രതിഭാസം സംഭവിച്ചത് 1866 ല്‍ ആണ്. ഇപ്പോള്‍ 152 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു ദൃശ്യവിരുന്ന ആവര്‍ത്തിക്കുന്നത്. വൈകിട്ട് 6.21 മുതല്‍ 7.37 വരെയാണ് ഗ്രഹണം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഇത് ദര്‍ശിക്കാമെന്നതായിരുന്നു പ്രത്യേകത.

ബ്ലൂമൂണ്‍

ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ സയന്‍സ് കമ്യൂണിറ്റി വിളിക്കുന്ന പേരാണിത്. അപൂര്‍വമായത് എന്ന പ്രയോഗമാണ് ഇതിന് പിന്നിലുള്ളത്. ചന്ദന്റെ നിറവുമായി ബന്ധമൊന്നുമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലൂ മൂണ്‍ എന്നാല്‍ ഒരു ഋതുവില്‍ നാല് വെളുത്ത വാവുണ്ടായാല്‍ മൂന്നാമത്തെ വെളുത്ത വാവെന്നും പറയാം.

സൂപ്പര്‍ മൂണ്‍

ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ഒരു ദീര്‍ഘ വൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന്‍ ഇതിലൂടെ കടന്നു പോകും. അത്യപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്തെത്തുമ്പോള്‍ വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ പറയുന്ന പേരാണ് സൂപ്പര്‍ മൂണ്‍. ഈ സമയം ചന്ദ്രബിംബത്തിന്റെ വലിപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ജനുവരി രണ്ടിന് സൂപ്പര്‍ മൂണ്‍ ആയിരുന്നു.

ബ്ലഡ് മൂണ്‍
ഗ്രഹണ സമയത്ത് ഭൂമി പൂര്‍ണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തില്‍ വച്ച് സൂര്യ രശ്മികള്‍ക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ രാശികള്‍ക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വര്‍ണങ്ങള്‍ മാത്രമേ നിരീക്ഷകന് കാണാന്‍ കഴിയൂ. അതായത് പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും. കറുപ്പാകില്ല.

ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ചുവരുന്നുവെന്നതാണ് ഇന്നലത്തെ ചാന്ദ്ര വിസ്മയത്തിന്റെ പ്രത്യേകത.

പോസ്റ്റഡ്: February 01, 2018 at 06:32AM
ചിത്രം: Irvin calicut
https://commons.wikimedia.org/wiki/File:Eclipse_and_Super_blue_blood_moon_31.01.2018_DSCN9664.jpg
...

Read more at: http://www.reporterlive.com/2018/01/31/468023.html

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License