Showing posts with label ശ്രീകുമാരൻ തമ്പി. Show all posts
Showing posts with label ശ്രീകുമാരൻ തമ്പി. Show all posts

Wednesday, September 28, 2011

മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ...

പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് അന്നത്തെ കാമുകി എന്നെ ഉദ്ദേശിച്ച് ഒരു പാട്ടു പാടുന്നു എന്ന പബ്ലിസിറ്റിയോടെ കോളേജ് ഡേയ്‌ക്ക് സ്റ്റേജിൽ കേറിനിന്ന് പാടി നാണം കെടുത്തിയ പാട്ടാണിത്!!
ഹോ  വല്ലാത്ത നൊസ്റ്റി!!
ആ കുട്ടി എവിടെ ഉണ്ടോ എന്തോ!!



മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ...
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്‌കരുതെന്നോമനേ...

കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെ
പരിഭവക്കിണുക്കങ്ങള്‍ പോരുമേ...

കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെ
പ്രണയം നിന്‍ ആഭരണമല്ലയോ
നിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെ
മടിയിലെന്‍ കണ്മണികളില്ലയോ...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License