Showing posts with label IFTTT. Show all posts

Tuesday, May 07, 2019

ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു...

2019-05-07T02:29:49.000Z

Monday, May 06, 2019

😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!!

2019-05-06T03:57:07.000Z

Saturday, May 04, 2019

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം

2019-05-04T00:07:42.000Z

Friday, May 03, 2019

തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍ മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍ ഈ വീടിവിടേയ്ക്കു ദാസഗൃഹം.

2019-05-03T02:29:19.000Z

പണ്ട്...

പണ്ട്...
2019-05-02T23:42:24.000Z

Thursday, May 02, 2019

കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ? ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും!! 😕

2019-05-02T11:14:24.000Z

കള്ളവോട്ട് ചെയ്തവർക്കെതിരെ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ മാത്രം!! 😔

2019-05-02T02:53:54.000Z

Wednesday, May 01, 2019

മഹാരാഷ്ട്രയിൽ‍ സുരക്ഷാ സൈനികർക്ക് നേരെ മാവോവാദി ആക്രമണം, 15 സൈനികർ‍ക്ക് മരിച്ചു! 😞

2019-05-01T09:50:43.000Z

പണ്ട് പ്രിഡിഗ്രിക്കാലം തൊട്ടേ നല്ല ബുക്സ് തപ്പി നടക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ട പ്രധാന സ്ഥലമായിരുന്നു നിലേശ്വരത്തെ ബോധി ബുക്സ്. കാഞ്ഞങ്ങാടൊന്നും അന്ന് ഇതുപോലെ നല്ലൊരു ബുക്സ് ഷോപ്പ് ഉണ്ടായിരുന്നില്ല; ഇന്ന് ആരാണോ എന്തോ കടയുടെ ഉടമസ്ഥൻ! എന്തായാലും പുള്ളിയുടെ കൈയ്യൊടിഞ്ഞു!! വഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ പരസ്യമായി ഉമ്മ വെച്ച കമിതാക്കളെ ഇയാൾ ചോദ്യം ചെയ്തത്രേ. കാമുകൻ തള്ളിയപ്പോൾ ചോദ്യകർത്താവ് ഓടയിൽ വീണ് കൈയ്യൊടിഞ്ഞു. എന്തായാലും ക്രൂരമായി മർദ്ദിച്ചതൊന്നും ആകാൻ ഇടയില്ല; ഞാൻ കാമുകർക്കൊപ്പം തന്നെ നിൽക്കുന്നു. “പറ്റിപ്പോയി സഹോ, ഒന്നു ക്ഷമിച്ചു കള“ എന്നിപ്പോൾ ആ കാമുകൻ പയ്യൻ ഒരുപക്ഷേ അലമുറയിടുന്നുണ്ടാവണം! എന്തായാലും സംഭവത്തിൽ പൊലീസ് കേസെടുത്തു. കാമുകരെ പിടിക്കാനായി #സിസിടീവി ദൃശ്യങ്ങൾ നോക്കി പൊലീസ് മുന്നോട്ട് പോവുമത്രേ!! സിസിടീവി വില്ലനാവുന്ന മറ്റൊരു ദാരുണ കാഴ്ചയാണപ്പോൾ കാണാൻ കിടക്കുന്നത്! ആകപ്പാടെയുള്ള കേരളത്തിൽ പോലും സിപിഎമ്മിനെ കണ്ടമാനം നാണംകെടുത്തിയ സുന്ദരവില്ലനാണ് സിസിടീവി. സിസിടീവിയോട് ഒരപേക്ഷയേ ഉള്ളൂ, ആ കാമുകഹൃദയങ്ങളെ ഇനിയും പ്രണയിക്കാൻ അനുവദിക്കുക, ദയവായി ദൃശ്യങ്ങൾ പൊലീസിനു കൈമാറരുത്! #മന്നം‌പുറത്ത് കാവിലേക്കുള്ള ഇടവഴിയിൽ എന്നും കാണുന്ന രണ്ടുകൂട്ടരാണ് കമിതാക്കളും കല്യാണ ബ്രോക്കർമാരും. ബ്രോക്കർമാർ വയസ്സന്മാരാണ്. അന്നൊന്നും ആർക്കും ഇവർ ശല്യക്കാരായിരുന്നില്ല. കാലം മാറി, സമൂഹവും. ഇതൊക്കെ അറിഞ്ഞ് പിള്ളേരും ശ്രദ്ധിക്കണമായിരുന്നു. സിസിടിവി നോക്കുന്നവൻ ഒരു രസത്തിന് ഈ രംഗമൊക്കെ വാട്സാപ്പിൽ ഇട്ടാൻ നാളെ ലോകം മൊത്തത്തിൽ കണ്ടു പുളകം കൊള്ളും. നഷ്ടം ഭീകരമായി ബാധിക്കുക കാമുകിയുടെ ജീവിതത്തെയായിരിക്കും. #കാമുകീകാമുകർ ഉള്ള വിശ്വാസത്തിന്റെ സ്നേഹത്തിന്റെ ഉറപ്പിന്റെ ബലത്തിൽ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും ഇന്ന് #വാട്സാപ്പ്, #ടെലെഗ്രാം പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിറഞ്ഞാടുകയാണ്. ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും എന്റെ #കാമകേളികൾ ഇങ്ങനെ വരില്ലെന്നും പ്രിയനെന്നെ ചതിക്കില്ലെന്നുമുള്ള വിശ്വാസത്തിൽ ഒക്കെയും പങ്കുവെയ്ക്കുന്നു. #ടെക്നോളജി ഏറെ മാറിപ്പോയിട്ടുണ്ട് കാമുകരേ... അടച്ചിട്ടു കിടക്കുന്ന ചുവരിനേപോലും വിശ്വസിക്കാനാവാത്ത കാലമാണിത്. പ്രണയകേളികൾ സ്വകാര്യമാക്കുക. വില്ലനായി കടന്നുവന്ന ബോധി ബുക്ക്സ്റ്റാൾ ഉടമയുടെ കൈ ഒന്നരമാസം കൊണ്ട് ഓക്കെയാവും; വിട്ടുകള “പരസ്യമായി ഉമ്മവെയ്ക്കുമ്പോൾ ശ്രദ്ധിക്കണം“ എന്നു ചെറു ചിരിയാൽ നിർദ്ദേശിച്ചാൽ മതിയായിരുന്നു ആ മനുഷ്യന് - പ്രായമേറിയാൽ പൊട്ടിപ്പോയ എല്ലുകൾ മസ്സിലും പിടിച്ച് കൂടിച്ചേരാൻ വിമുഖത കാണിച്ചിരുന്നേക്കും. എത്രയും പെട്ടന്നാ കൈകൾ നന്നാവട്ടെ! മേലിൽ ഇത്തരം കാര്യങ്ങൾ കണ്ടാൽ വേണമെന്നു തോന്നിയാൽ മാത്രം സൗഹൃദഭാവത്തിൽ വരുംവരായ്കകൾ അവരെ നിർദ്ദേശിക്കുക!

2019-05-01T01:48:17.000Z

Tuesday, April 30, 2019

സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ‍; സ്നേഹത്തിൻ‍ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവർ‍ത്തിയായ്‌ ജ്വലിച്ചാവൂ!

2019-04-29T23:19:18.000Z

Monday, April 29, 2019

കള്ളവോട്ട് ചെയ്തവരെയൊക്കെ തൂക്കിക്കൊല്ലണം. നിയമം ശക്തമാവണം. മേലിൽ ഒരാളിത് ചെയ്യരുത്! ഒരു രാജ്യത്തിന്റെ വിധിയാണിവർ തിരുത്തുന്നത്!

2019-04-29T15:07:07.000Z

പഴയ കഥയല്ലിത്...

പഴയ കഥയല്ലിത്...
2019-04-29T00:26:20.000Z

കേൾക്കാമെനിക്കു നിൻ ഹൃത്തിൻ മിടിപ്പുകൾ; നിൻ നെടുവീർപ്പുകൾ, കേൾക്കാമെനിക്കു നിന്നുള്ളിലെയോർമ്മ തൻ കുത്തൊഴുക്കിന്റെ ഗർഗളം കൂടിയും

2019-04-29T00:22:01.000Z

Sunday, April 28, 2019

🤔 തെരഞ്ഞെടുപ്പു കമ്മീഷൻ ഈ വോട്ടെടുപ്പ് പല സമയത്തായി, 7 ഘട്ടമായി നടത്തുന്നത് എന്തിന്? ഒന്നിച്ചോ രണ്ടോ മൂന്നോ ഒക്കെ പോരേ? 🤔

2019-04-28T11:40:10.000Z

Saturday, April 27, 2019

#കള്ളവോട്ട് ഓപ്പൺ വോട്ടാണെങ്കിൽ, പത്രങ്ങൾ പറഞ്ഞതൊക്കെ കള്ളമെങ്കിൽ മാതൃഭൂമി ശിക്ഷിക്കപ്പെടണം, മേലിൽ ഈ പണി മാതൃഭൂമിയോ മനോരമയോ മറുനാടനോ മറ്റു മാധ്യമങ്ങളോ പറയരുത്! ലക്ഷക്കണക്കിന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്ലിക്കും വാങ്ങി കാശുണ്ടാക്കുന്ന പരിപാടി ഇതോടെ നിർത്താനാവണം. തെറ്റിദ്ധാരണ വളർത്തി സമൂഹത്തെ ദുഷിപ്പിക്കാനല്ല നമ്മൾ പത്രം വായിക്കുന്നത്. സത്യമെന്നു കരുതി കാര്യങ്ങളെ അപ്പപ്പോൾ ഗ്രഹിക്കാനാണെന്ന ബോധ്യം അതു പ്രസിദ്ധീകരിക്കുന്നവർക്ക് ആവശ്യമാണ്. പത്രങ്ങളുടെ ഭാഗത്താണു തെറ്റെങ്കിൽ ഇനിയിത് ആവർത്താൻ പാടില്ലാത്ത വിധം അവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. #കാസർഗോഡ് #പിലാത്തറ

2019-04-27T15:32:23.000Z

കള്ളവോട്ടു സത്യമാണെങ്കിൽ തെരഞ്ഞെടുപ്പ് ക്യാൻസൽ ചെയ്തിട്ട്, പാർട്ടിയോട് കാശു വാങ്ങി ആദ്യേ നടത്തണം, ഇല്ലെങ്കിൽ പാർട്ടിയെ നിരോധിക്കണം

2019-04-27T07:57:47.000Z

#അയ്യപ്പൻ #പ്രണയം നിനക്ക് വിശന്നപ്പോൾ എന്റെ ഹൃദയത്തിന്റെ പകുതി തന്നു എന്റെ വിശപ്പിന് നിന്റെ ഹൃദയത്തിന്റെ പകുതി തന്നു ഒരാപ്പിളിന്റെ വിലയും രുചിയുമേ ഹൃദയത്തിനുണ്ടായിരുന്നുള്ളൂ നമ്മൾ‍ വിശപ്പിനാൽ കാമുകരായിത്തീർന്നു... നമ്മൾ‍ വിശപ്പിനാൽ കാമുകരായിത്തീർന്നു...

2019-04-27T02:14:02.000Z

Friday, April 26, 2019

🥰 എൻ ചുണ്ടിൽ ഒട്ടിടയ്ക്കൂറിയ മാധുര്യം നിൻ ചുണ്ടിനുള്ളതോ ലിപ്‌സിറ്റിക്കിനുള്ളതോ...! 😽

2019-04-26T01:04:11.000Z

ഓർമ്മകൾ ഉണ്ടായിരിക്കണം!! #ഫ്ലോപ്പിഡിസ്ക്

2019-04-26T00:50:49.000Z

Thursday, April 25, 2019

#പ്രണയം #love എരിയും പകലുകൾ, തുടുത്ത സായാഹ്നങ്ങൾ, ഉറക്കം ചുംബിക്കാത്ത രാത്രികൾ, പുലരികൾ, നിനക്കായ് നൽകാം പെണ്ണേ ഇവയൊക്കെയും പിന്നെ, തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും... കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും, വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും, നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

2019-04-25T04:49:23.000Z

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License