Wednesday, February 08, 2012

ഇതാണു കടം കടം എന്നു പറയുന്നത്!!!



'ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും' എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്.

ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ 'ആത്മഹത്യ' ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്ത മാതൃഭൂമിയിൽ നിന്ന്


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License