ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് തലമുണ്ഡനം ചെയ്യാം. വൈശ്യര്‍ക്ക്
തുല്യമായി ശുദ്ധികര്‍മങ്ങള്‍ ചെയ്യാം. അങ്ങനെയുള്ള ശൂദ്രന് ബ്രാഹ്മണന്റെ
ഉച്ഛിഷ്ടം ഭക്ഷണമാക്കാം എന്നു മനുസ്മൃതിയില്‍ ബ്രാഹ്മണന് സേവ ചെയ്യുന്ന
ശൂദ്രന് വിധിച്ചിട്ടുണ്ടത്രേ! ദക്ഷിണ കര്‍ണാകയിലെ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഒരു
ആചാരത്തിന് ഉണ്ടായ ഹൈക്കോടതി സ്റ്റേ സുപ്രീം കോടതി നീക്കിയിരിക്കുന്നു.
ആചാരത്തിന്റെ പേര് 'മദെസ്നാന'
.ബ്രാഹ്മണര്‍ ആഹാരം കഴിച്ച ശേഷം ബാക്കി വരുന്ന എച്ചില്‍ ഇലയില്‍ കൂടി ആഗ്രഹ
സഫലീകരണത്തിനായി കീഴ്‌ജാതിക്കാര്‍ ഉരുളുന്ന ആചാരമാണ് മദെസ്നാന. ഷഷ്ടി ഉത്സവത്തിനു
നടക്കുന്ന ഈ ശയനപ്രദിക്ഷണം നടത്തിയാല്‍ ചര്‍മരോഗ ശമനം വരുമത്രേ !!! കഴിഞ്ഞ
ദിവസം 350 കുടുംബങ്ങളില്‍ നിന്നെത്തിയവര്‍ ഇതില്‍ പങ്കെടുത്തു. ഈ ദുരാചാരത്തിനെതിരെ സമരം ചെയ്തതിന് സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ എംഎ ബേബിക്കെതിരെ കേസ് എടുക്കുകയുണ്ടായി കർണാടക പൊലീസ്.
കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമുൾപ്പെടെ കർണാടകത്തിലെ വിവിധ ക്ഷേത്രങ്ങളിൽ മടേ സ്നാനയും പന്തി ഭോജനവും ആചരിച്ചു വരുന്നു. ക്ഷേത്രങ്ങളിൽ ഉയർന്നജാതിക്കാർക്കും കീഴ്ജാതിക്കാർക്കും വ്യത്യസ്ത പന്തിയിൽ ഭക്ഷണം വിളമ്പുന്ന പന്തി ഭോജനം കർണാടകത്തിലെ ഇരുനൂറ്റി അമ്പതോളം ക്ഷേത്രങ്ങളിൽ നടക്കുന്ന ദുരാചാരമാണ്.
ആചാരങ്ങളാവാം. അവ പരിധിവിട്ട് ഇത്ര നീചമായി അധഃപതിച്ചു പോകുമ്പോൾ ഒരു പർഷ്കൃത സമൂഹത്തിൽ കോടതി തന്നെ ഇടപെട്ട് അത് തിരിച്ചുകൊണ്ടുവന്നു എന്നു പറയുന്നത് വല്ലാത്തൊരു വൈരുധ്യമാണ്. ഇതിൽ മറ്റൊരു വിരോധാഭാസമുള്ളത്, നിരോധനം മാറി കിട്ടാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത് ഒരു പ്രാദേശിക 'ദളിത്' നേതാവാണ് എന്നതാണ്. അദ്ദേഹം ആവിശ്യപ്പെടുന്നത് "പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മദെസ്നാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല" എന്നാണ്. കോടതി അത് രണ്ടു കൈയുകെട്ടി അംഗീകരിച്ചു കൊടുത്തു!!. ദളിത് നേതാവിന്റെ അവകാശ ബോധം കണ്ടില്ലേ!!
മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം. പുരോഗമിക്കപെടുന്ന ഒരു സമൂഹത്തില്‍ ഇത്തരം ആചാരങ്ങള്‍ അനുവര്‍ത്തിച്ച് നാണം കെട്ട ഏർപ്പാടുതന്നെയാണ്.

No comments:
Post a Comment