1678-1703 കാലത്ത് ആംസ്റ്റര്‍ഡാമില്‍ വെച്ച് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പന്ത്രണ്ടുവാല്യങ്ങളുള്ള കൃതിയിലാണ് ആദ്യമായി മലയാളം അച്ചടിക്കുന്നത്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന ചെടികള്‍ക്കു താഴെ മലയാളത്തില്‍ പേരുകള്‍ നല്‍കിയിരിക്കുന്നു. തടിക്കട്ടയില്‍ നിര്‍മ്മിച്ച അച്ചുകളായിരുന്നു അതിനു ഉപയോഗിച്ചിരുന്നത്. എന്നാല്‍ മലയാളം അച്ചടിയുടെ പ്രാംരംഭമായി ഇതിനെ കണക്കാനാവില്ല. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിനു വേണ്ടിയാണ് എന്നുപറയാം. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്തെടുത്താണു് അച്ചടിച്ചതു്.
മലയാളത്തിൽ അച്ചടിച്ച ഒന്നാമത്തെ പുസ്തകമാണ് സംക്ഷേപവേദാർത്ഥം (संक्षेपवेदार्थ)! ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമൻറ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചതാണിത്. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്. ഗുരുശിഷ്യ സംവാദ രൂപത്തിലാണ് ഗ്രന്ഥരചന. ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയ കർമ്മങ്ങളുമാണ് പ്രതിപാദ്യവിഷയം. ക്രിസ്തീയ വേദസാരങ്ങളെ സമഗ്രമായും ലളിതമായും ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നു. ഒരു ദൈവശാസ്ത്രാധ്യാപകന്റെ വിശകലന പാടവം ഗ്രന്ഥത്തിലുടനീളം കാണാം. ചതുര വടിവിൽ ഐകരൂപ്യമുള്ള ലിപികൾ ഉപയോഗിച്ചാണ് സംക്ഷേപവേദാർത്ഥം അച്ചടിച്ചിരിക്കുന്നത്.
മലയാളം വിക്കിപീഡീയരായ ഷിജു അലക്സും ജെഫ് ഷോണും മുൻകൈ എടുത്താണ് ഈ പുസ്തകത്തെ ഓൺലൈനിൽ എത്തിച്ചിരിക്കുന്നത്. അതിനെ പറ്റി കൂടുതലറിയാൻ ഷിജു അലക്സിന്റെ ബ്ലോഗിലേക്ക് പോവുക.
പുസ്തകത്തിന്റെ പിഡിഎഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment