Wednesday, January 28, 2015

January 28, 2015 at 09:44AM

from Facebook



മാള അരവിന്ദന് അന്ത്യാഞ്ജലി!! http://ift.tt/1uzgDQg എറണാകുളം ജില്ലയിൽ വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റേയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. പിതാവ് പോലീസ് എക്സ്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സ്കൂൾ അദ്ധ്യാപികയും. ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയിരുന്നു . അദ്ധ്യാപികയായ മാതാവിൻറെ ഒപ്പം മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു. 2015, ജനുവരി 28 നു രാവിലെ 6.20 നു കോയമ്പത്തൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

January 28, 2015 at 09:26AM

from Facebook



ജനിതകൌതുകം സംഭവസഞ്ചയം ജയപതാക പറപ്പിച്ചു പോകവേ; ചകിതചിത്തങ്ങൾ തേങ്ങിക്കരകിലും നിയതി നോക്കിച്ചിരിക്കയാണദ്ഭുതം. പിടയുകയാണു പിന്നെയും പിന്നെയും കൊടുനിരാശയിൽ ജീവിതമെന്തിനോ! ക്ഷണികഭാഗ്യങ്ങൾ പിന്നിട്ടറുതിയിൽ പ്രണയമയ്യോ, കരയുന്നു ദീനമായ്! ഇവിടെയെന്തിനീയാദർശകാഹളം; ഇവിടെയെന്തിനീമാതൃകാജീവിതം? ---------- ചങ്ങമ്പുഴ

Tuesday, January 27, 2015

January 27, 2015 at 09:30PM

from Facebook



ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? ഇലകള്‍ മൂളിയ മര്‍മ്മരം, കിളികൾ പാടിയ പാട്ടുകള്‍, ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി. നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം, നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം.

Thursday, January 22, 2015

January 22, 2015 at 10:18PM

from Facebook



ജനുവരി 8 നു ഞങ്ങളുടെ കല്യണനിശ്ചയത്തിന്റെ വാർഷകമായിരുന്നു... ഇന്നാ ഓർത്തത്...:p മഞ്ജൂസേ... ഹാപ്പീ കല്യാണനിശ്ച്യം ഡേ!! Manju

Tuesday, January 20, 2015

January 20, 2015 at 07:40PM

from Facebook



#entevaka500 ബജറ്റിൽ എല്ലാം പാലയിലേക്ക് വകയിരുത്തുന്ന ആ “സാറിന്” ഒരഞ്ചിന്റെ പൈസ ഞാൻ കൊടുക്കില്ല... പൊതുപ്രവർത്തനം നടത്തി മുടിഞ്ഞെങ്കിൽ വഴിയിലിറങ്ങി തെണ്ടട്ടേ...

Sunday, January 18, 2015

January 18, 2015 at 07:43AM

from Facebook



നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തായതെങ്ങനെ? ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. http://ift.tt/1yaSFj9

Saturday, January 17, 2015

January 17, 2015 at 05:44PM

Testing Status

by Rajesh Odayanchal



January 17, 2015 at 05:44PM

from Facebook

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License