Sunday, March 15, 2015

March 15, 2015 at 10:36PM

from Facebook



ബിജി മോൾ എം.എൽ.എ. അവർകളേ ഇത്രയ്ക്ക് ധാർഷ്ഠ്യം പാടില്ല കേട്ടോ. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ആരായാലും പരമാവധി ചെറുത്ത് നിൽക്കണം. അത് ഏത് സ്ത്രീയും ചെയ്യേണ്ടതാണു. അങ്ങനെ ചെറുത്ത് നിൽക്കുന്ന സ്ത്രീയുടെ ഭാഗത്ത് സമൂഹം മൊത്തം ഉണ്ടാകും. ഇപ്പോൾ ഇങ്ങനെ താനൊരു ഭയങ്കര സംഭവമാണെന്ന മട്ടിൽ കരണക്കുറ്റി പൊട്ടിക്കും എന്നൊക്കെ വീമ്പ് പറയാൻ എന്താ ഉണ്ടായേ? എന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ വന്നാൽ എന്നൊക്കെ മുൻ‌കൂർ ഭീഷണി മുഴക്കാൻ എന്തുണ്ടായി? ടിവി അന്ന് എല്ല്ലാവരും ഇമവെട്ടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മന്ത്രി ഷിബുവിനെ പതുക്കെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും , ഷിബു ബലമായി ഉറച്ച് നിൽക്കുന്നതും കൂടുതൽ ബലം പ്രയോഗിക്കാതെ ബിജിമോൾ സ്മൈൽ ചെയ്തുകൊണ്ട് ഒതുങ്ങി മന്ത്രിയുടെ അടുത്ത് നിൽക്കുന്നതും എല്ലാവരും കണ്ടതാണു. ആ ഒരു നിമിഷത്തിൽ മന്ത്രി ഷിബു എന്തോ പതുക്കെ പറയുന്നതും കാണാമായിരുന്നു. അപ്പറഞ്ഞത് തള്ളരുത് , എന്നെ തള്ളരുത് എന്നാണെന്ന് പിന്നിട് മന്ത്രി ഷിബു ചാനൽ ചർച്ചയിൽ വ്യക്തമാക്കുന്നതും കേട്ടു. ആ സന്ദർഭത്തിൽ തള്ളരുത് എന്ന് പറയാനേ സാധ്യതയുള്ളൂ എന്ന് ആർക്കും ബോധ്യമാകും. മന്ത്രിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. തള്ളരുത് എന്ന് മന്ത്രി പറയുന്നത് കേട്ടത് കൊണ്ടായിരിക്കുമല്ലൊ ബിജിമോളും സ്മൈൽ ചെയ്തുകൊണ്ട് ഒതുങ്ങി നിന്നത്. ഇപ്പോൾ ബിജിമോൾ പറയുന്നു, തല്ലരുത് എന്നെ തല്ലരുത് എന്നാണു ഷിബു പറഞ്ഞത് എന്ന്. തള്ള് വരുമ്പോൾ ആരെങ്കിലും തല്ലരുത് എന്ന് പറയുമോ ബിജിമോളേ? മാത്രമല്ല, തല്ലരുത് എന്നാണു പറഞ്ഞതും കേട്ടതുമെങ്കിൽ അതിനുള്ള റിയാൿഷൻ ആ സ്മൈലിങ്ങ് ആയിരിക്കുമോ? ഇതെല്ലാം മാലോകർ വ്യക്തമായി കളർഫുൾ ആയി കണ്ടുകൊണ്ടിരിക്കുകയല്ലേ. പണ്ടാണെങ്കിൽ ബൂർഷ്വാപ്രചരണം എന്ന് പറഞ്ഞ് പറ്റിക്കാമായിരുന്നു. ഈ ടിവി ശരിക്കും അന്തകനായത് കമ്മ്യൂണിസ്റ്റുകൾക്കാണു. ആളുകൾ എല്ലാം നേരിട്ട് ലൈവായി കാണുന്നു. അപ്പോൾ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ. അത്രയ്ക്ക് അഹങ്കാരം വേണ്ട കേട്ടോ. എം.എൽ.എ.ആയതല്ലേ ഉള്ളൂ. ഇനിയും എന്തെല്ലാം സ്ഥാനങ്ങൾ കിടക്കുന്നു. ഇനി എത്ര സ്ഥാനങ്ങൾ കിട്ടിയാലും മനുഷ്യരും ജീവിതവും നിസ്സാരമാണു കേട്ടോ. ഒരു മുള്ളോ ബാൿടീരിയയോ വൈറസ്സോ മതി സർവ്വ അഹങ്കാരവും അസ്തമിപ്പിക്കാൻ. എത്രയെത്ര മഹാചക്രവർത്തിമാർ വെറും മണ്ണായി അലിഞ്ഞു പോയി. അല്പം ഫിലോസഫിയും ഗ്രഹിക്കുക. നല്ലത് വരട്ടെ.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License