#ഇവിടെ ഇവിടെ എന്ന ശ്യാമപ്രസാദ് സിനിമ കണ്ട്. ആദ്യപകുതിയിൽ നന്നായി ഇരുന്നു ബോറടിച്ചു... ഇന്റെർവെൽ കഴിഞ്ഞ ശേഷം പെട്ടന്ന് തീർന്നതായി തോന്നി... വ്യത്യസ്തവും സമകാലിക പ്രസക്തിയും ഒക്കെയുള്ള ഒട്ടനവധി കാര്യങ്ങൾ ഉണ്ടെങ്കിലും സിനിമ നിരാശാജനകമായിരുന്നു. എടുത്തെഴുതാൻ തോന്നുന്നത് (1) അമേരിക്കൻ ദത്തുപുത്രൻ അനുഭവിക്കുന്ന അസ്ഥിത്വദുഃഖവും, (2) പുറകിൽ നിന്നും ചവിട്ടിത്തെറിപ്പിക്കുന്ന കോർപ്പറേറ്റ് തന്ത്രങ്ങളും (3) പിന്നെയൊരു സുന്ദരപ്രണയവും ആണ്. ഇതൊക്കെയുണ്ടെങ്കിലും സിനിമ നല്ല ബോറടിയാ...
Sunday, May 31, 2015
Saturday, May 30, 2015
May 30, 2015 at 07:49AM
ദൈവത്തോടു സംസാരിക്കുമ്പോൾ, സങ്കടങ്ങൾ പറയുമ്പോൾ നിർത്തി നിർത്തി സംസാരിക്കണം...
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, May 25, 2015
May 25, 2015 at 08:59AM
#കവിത കേട്ടിരിക്കുന്നു :( മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ- കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍ ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍ അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ അധരമാം ചുംബനത്തിന്റെ മുറിവു നിന്‍ മധുരനാമ ജപത്തിനാല്‍ കൂടുവാന്‍ പ്രണയമേ, നിന്നിലേയ്ക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍ അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി- വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ... ഉണ്ണിമേനോൻ + റഫീക്ക് അഹമ്മദ്
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 22, 2015
May 22, 2015 at 06:25AM
നഴ്സസ് ലൈൻ ചാരിറ്റി എന്ന സംഘടനയുടെ ചെയർമാൻ സിജു മുല്ലപ്പള്ളി രാവിലെ തന്നെ വിളിച്ച് കാണിച്ചുതന്ന ഒരു വീഡിയോ ആണിത്! എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. പെണ്ണ് മലയാളിയും അടികൊടുക്കുന്ന ആണ് തമിഴനുമാണെന്ന് സംഭാഷണത്തിൽ നിന്നും മനസ്സിലാവുന്നു. അവൻ പറഞ്ഞ ഏതോ ഒരു മോശപ്പെട്ട പണി അവൾ ചെയ്യാൻ മടിച്ചതാണ് അടിക്കുകാരണം എന്നും മനസ്സിലാക്കുന്നു! ബ്കക്കൂസിലിട്ടാണ് അടി! ആ പെൺകുട്ടിയുടെ അവസ്ഥ പരിതാപകരമായി തോന്നി. അവൾ അവിടുന്ന് എന്തു പറഞ്ഞാവും രക്ഷപ്പെട്ടിട്ടുണ്ടാവുക? ഇത് വല്ല വിദേശത്തോ ആണെങ്കിൽ അവളിപ്പോഴും ഇതൊക്കെ സഹിച്ച് അവിടെ കയിയുന്നുണ്ടാവില്ലേ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, May 21, 2015
May 21, 2015 at 09:01AM
മായം മുക്കി 300 കമ്പനികൾ; ശീതള പാനീയങ്ങളിലും രാസവസ്തുക്കൾ #ഞാൻ കഴിക്കില്ല എന്റെ #കുടുംബം കഴിക്കില്ല എന്നു നമ്മൾ തീരുമാനിച്ചാൽ മാത്രം മതി! ...................... ............ ............ ........... കേരളത്തിൽ കുട്ടികൾ കഴിക്കുന്ന ചില ശീതള പാനീയങ്ങളിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളുള്ളതായി കണ്ടെത്തൽ. ചില കമ്പനികളുടെ പാനീയങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്, ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നു മാഗി ന്യൂഡിൽസ് നിരോധിക്കാൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം. ഇതേത്തുടർന്ന്, സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 300 കമ്പനികളുടെ ഉത്പന്നങ്ങളിൽ മായം ചേർത്തതായി കണ്ടെത്തി. പലതും ദേശീയ, അന്തർദേശീയ കമ്പനികളായതിനാൽ നടപടിയെടുക്കാൻ നിയമപരമായ അധികാരം കേന്ദ്രസർക്കാരിനാണ്. ഇക്കാരണത്താൽ ഫയൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. കമ്പികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുട്ടികൾ ഉപയോഗിക്കുന്ന ഗുളികകളിലും ഐസ്ക്രീം അടക്കമുള്ള ഭക്ഷ്യപദാർഥങ്ങളിലും മായം ചേർക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങളും അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. http://ift.tt/1eh1i5b
Labels:
facebook,
Facebook Status,
RajeshOdayanchal
May 21, 2015 at 06:38AM
#whatsapp #rocks കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി വിജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി... :( ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി.... ഒരു വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, *പെട്രോളിന് 40 രൂപയാവുമല്ലേ? *എന്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ?? *ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ?അതോ തൂങ്ങി ചത്തോ??? *ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ = 10 ഡോളറാണോ, അതോ അതിലും കുറവോ???? *നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ പരിചിതമായോ? അതിന്റെ വർക്കൊക്കെ എങ്ങനെ പോകുന്നു? *അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ? *റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ,സോണിയയോ? *ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ? എന്നെ മോദി ഫാൻ ,ചങ്കീ എന്ന് വിളിച്ച് കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം" അമേരിക്കയിൽ പഠിച്ച് വളർന്ന 'ജുംല' എന്തെന്നറിയാത്ത ഡോക്ടര്‍ പുറത്ത് വന്ന് അവന്റെ അമ്മയോട് പറഞ്ഞു.... "ഭാഗ്യത്തിന് കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം അങ്ങോട്ട് തിരിച്ചുകിട്ടീട്ടില്ല. പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ സംസാരിക്കുന്നു!"
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, May 17, 2015
May 17, 2015 at 02:57PM
ഇപ്പം ആർക്കും വിദേശത്തുള്ള #കള്ളപ്പണം നാട്ടിലെത്തിക്കണം എന്ന ആഗ്രഹമൊന്നുമില്ല; വിദേശത്തുള്ള #പ്രധാനമന്ത്രി യെ എങ്കിലും നാട്ടിൽ എത്തിച്ചാൽ മതിയായിരുന്നു എന്നായി...! എന്നാലും ഇങ്ങേരൊരു സംഭവം തന്നെ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, May 12, 2015
May 12, 2015 at 09:54PM
http://udyogkerala.com/ എല്ലാരും ഒന്ന് ഷെയർ ചെയ്തേക്കണേ...... ഒരു നല്ല അവസരമാണ്. ഒത്തിരി നല്ല അവസരങ്ങൾ ഉണ്ട്. ഇപ്പോഴത്തെ കണക്കുപ്രകാരം പതിനായിരത്തിലധികം അവസരങ്ങൾ ലഭ്യമാണ്. ജൂൺ 5, 6, 7 തിയതികളിലായി എറണാകുളം നോർത്ത് പറവൂർ ശ്രീ നാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് മെഗാ ജോബ് ഫെയർ ഉദ്യോഗ് 2015 നടക്കുന്നത് തൊഴിലന്വേഷകർക്ക് ഒരു തവണത്തെ രെജിസ്റ്റ്രേഷനിലൂടെ അപേക്ഷകന്റെ ഇഷ്ടാനുസരണമുള്ള അഞ്ച് വ്യത്യസ്ത ഒഴിവുകളിലേക്ക്/ കമ്പനികളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ഇന്റർവ്യൂവിനുവരുന്നതിനു മുൻപ് താൻ ഏതൊക്കെ കമ്പനികളിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാനും അതിനനുസരിച്ച് തയാറെടുപ്പുകൾ നടത്താനും സാധിക്കും. മെയ് ഇരുപത്തഞ്ച് വരെയാണ് അപേക്ഷിക്കാൻ അവസരം. തൊഴിലന്വേഷകർക്ക് രെജിസ്റ്റ്രേഷനുവേണ്ടി ഉദ്യോഗ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫീൽഡ് ഓഫീസർ/ ഫീൽഡ് എക്സിക്യൂട്ടീവ്മാരുടെ നമ്പറിൽ ബന്ധപ്പെടാവുന്നതും ആവശ്യമായ സാങ്കേതിക സഹായങ്ങൾ തേടാവുന്നതുമാണ്
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 08, 2015
May 08, 2015 at 04:02PM
ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍ കനിവുണങ്ങിയ മിഴിത്തടങ്ങളില്‍ കുനുകുനെ കൊത്തിപ്പറിച്ചെടുക്കുകെന്‍ തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും.
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, May 07, 2015
May 07, 2015 at 06:33AM
I personally would suggest government; they never go to jail.
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, May 06, 2015
May 06, 2015 at 10:15AM
തലയിലെ താരനും മുടി പൊഴിച്ചിലും കളയാൻ ഒരു സൂത്രം. #താരൻ, #മുടികൊഴിച്ചിൽ വേണ്ടത്: 1) ഗൾഫിൽ വർക്ക് ചെയ്യുന്ന ഒരു അളിയൻ/കൂട്ടുകാരൻ 2) ഒരു ഉള്ളി (സവാള) 3) അളിയൻ/കൂട്ടുകാരൻ കൊടുത്തുവിട്ട ശുദ്ധമായ ഒലീവ് ഓയിൽ 4) ഒരു മിക്സി 5) സ്നേഹ സമ്പന്നയായ ഒരു ഭാര്യ. ചെയ്യേണ്ടത്: ആദ്യമായി അളിയനോട് (കൂട്ടുകാരനോട്) ഗൾഫിൽ നിന്നും ശുദ്ധമായ ഒലീവ് ഓയിൽ വങ്ങിച്ച് അയക്കാൻ പറയണം. എന്നിട്ട് ഉള്ളി ചെറുതായി അരിഞ്ഞ് മിക്സിയിൽ അല്പം ഒന്ന് അരച്ചെടുക്കുക, പേസ്റ്റ് പരുവത്തിൽ ആയാലും കുഴപ്പമില്ല. ഇനി അതിൽ കുഴമ്പു പരുവത്തിൽ ആവും വിധം ഒലീവോയിൽ ഒഴിക്കുക... അതുകഴിഞ്ഞ് അത് സ്നേഹസമ്പന്നയായ ഭാര്യയെ ഏൽപ്പിക്കുക. അവളത് നമ്മുടെ തലയിൽ നന്നായി തേച്ചു പിടിപ്പിക്കും... അരമണിക്കൂർ ശേഷം കഴുകി കളയുക. മുൻ കരുതലുകൾ: ഷാമ്പു പൂർണമായും ഉപേക്ഷിക്കണം. ആദ്യം ഒന്നിടവിട്ട ദിവസങ്ങളിലും, പിന്നിട് ആ ഗ്യാപ്പ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എന്ന തോതിൽ ഇതു ചെയ്യുക. കെമിക്കൽസ് കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കുക. ഞാൻ ചന്ദ്രിക സോപ്പിന്റെ ആളാണ്. തണുത്ത വെള്ളത്തിൽ മാത്രം തല കഴുകുക.
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, May 02, 2015
May 02, 2015 at 08:06PM
ഭാസ്കർ ദ് റാസ്കൽ കണ്ടു. #bhaskarTheRascal വിചാരിച്ചത്ര കുഴപ്പമില്ലായിരുന്നു. അങ്ങനെ വിശദമായി നിരൂപണം അടത്തേണ്ട കാര്യമൊന്നുമില്ല. ഇന്റെർവെൽ വരെയും അതു കഴിഞ്ഞും അല്പസമയം നന്നായി തന്നെ ചിരിക്കാനുള്ള വകയുണ്ട്. പിന്നെ ഒരു സിനിമയല്ലേ എല്ലാമങ്ങ് ശരിയായീന്ന് വരില്ലല്ലോ... നല്ല പാട്ടുണ്ട്, അത്യാവശ്യം നല്ല നർമ്മമുണ്ട്... ക്ലൈമാക്സും കോപ്പുമൊക്കെ വിട്ടേക്ക്. പോയി എല്ലാരും കണ്ടു നോക്ക്... എന്തായാലും ഇത് സിനിമാ ബുജികൾക്കു വേണ്ടിയുള്ള സിനിമയല്ല... സാധാരണ പ്രേക്ഷകർക്ക് രസിക്കാനുള്ള വക ഇതിലുണ്ട്...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 01, 2015
May 01, 2015 at 08:56PM
നാളെ ഭാസ്കർ ദ് റാസ്ക്കളിനു തലവെക്കാൻ പോകുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License