Monday, May 25, 2015
May 25, 2015 at 08:59AM
#കവിത കേട്ടിരിക്കുന്നു :( മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ- കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന് ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി ചെവികള്‍ നിന് സ്വര മുദ്രയാല്‍ മൂടുവാന്‍ അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന് ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ അധരമാം ചുംബനത്തിന്റെ മുറിവു നിന് മധുരനാമ ജപത്തിനാല്‍ കൂടുവാന്‍ പ്രണയമേ, നിന്നിലേയ്ക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന് അതുമതി ഈ ഉടല് മൂടിയ മണ്ണില്‍ നിന്നി- വന്‍ പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ... ഉണ്ണിമേനോൻ + റഫീക്ക് അഹമ്മദ്
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment