#NoIdea
Tuesday, September 29, 2015
Monday, September 28, 2015
September 28, 2015 at 11:01AM
സുക്കറളിയൻ പണി പറ്റിച്ചൂന്ന് പറയാൻ പറഞ്ഞു!! എന്താല്ലേ!! #NetNeutrality #InternetOrg #DigitalIndia . .......... ........... . ........ ........ ........ ..... അമിത ദേശീയതയിൽ മുങ്ങി "I support digital India" എന്നു നിലവിളിച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് Digital India എന്ന കൺസപ്റ്റിനെ അല്ല. മറിച്ച് Free Basics അഥവാ Internet.org എന്ന ഫെയിസ്ബുക്ക് ഇനിഷ്യേറ്റിവിനെ ആണു. ഇതെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റർനെറ്റ് സമത്വ നിലപാടിനു എതിരെ നിൽക്കുന്നതാണ്. ദേശീയതയെന്നും പറഞ്ഞ് സ്വന്തം പ്രോഡക്റ്റ് വിൽക്കാനും Net neutrality യെ അട്ടിമറിക്കാനും ആണു സുക്കർബർഗ് ക്ഷണിക്കുന്നത്. പ്രൊഫൈൽ പിക്ചർമാറ്റുന്നവരുടെ പേരുകൾ internet.org യെ സപ്പോർട്ട് ചെയ്യുന്നവരുടെ പേരുകൾ ആയി സബ്മിറ്റ് ചെയ്യപ്പെടും.
Labels:
facebook,
Facebook Status,
RajeshOdayanchal
September 28, 2015 at 09:47AM
പ്രവീൺ പ്രഭാകർ, ആതിര, ചിന്നു പിന്നെ ഞാനും ഇന്നലെ വൈകിട്ടൊരു ചെറു മീറ്റ് & ഈറ്റ്
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 27, 2015
September 27, 2015 at 03:49PM
കറക്കം - കറകറക്കം - വീണ്ടും ഗോപാലൻ മാളിൽ!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 25, 2015
September 25, 2015 at 07:44AM
#galacticYear #GY #കോസ്മിക്‌വർഷം സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥമായ ക്ഷീരപഥത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് (galactic year, GY) വർഷം എന്ന് പറയുന്നത്. ഇത് 250 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്. സൂര്യൻ ക്ഷീരപഥത്തെ ഒന്നു ചുറ്റിവരാൻ 150 ദശലക്ഷം നമ്മുടെ വർഷങ്ങൾ എടുക്കും എന്നർത്ഥം. അത് സൂര്യന്റെ ഒരു വർഷമായി കണക്കാക്കിയാൽ സൂര്യന് ഇപ്പോൾ 20 വയസ്സു പ്രായം! ഇനി ഈ കനക്കു നോക്കൂ: 0 GY: സൂര്യന്റെ ജനനം 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു. 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു 10 GY: സ്ഥിര വൻകരകൾ രൂപപ്പെടുന്നു 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം) 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു 19.6 GY: കേ - ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ) 19.999 GY: മനുഷ്യന്റെ രംഗപ്രവേശം; ദൈവത്തിന്റേയും!! 20 GY: നിലവിവിൽ
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, September 24, 2015
September 24, 2015 at 02:28PM
Jikku ദേ ഒരു ബിരിയാണി ഇബിടേം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, September 23, 2015
September 23, 2015 at 04:04PM
ഇന്നു രാവിലെ മുതൽ കണ്ണൂർ യൂണിവേർസിറ്റിയിലേക്ക് വിളിക്കലായിരുന്നു പണി! വിളിച്ചാൽ ഫോൺ എടുക്കാൻ എൻക്വയറി സെക്ഷനിൽ ആളില്ലാന്നു തോന്നുന്നു. അവസാനം ഒരു സ്ത്രീ ഫോണെടുത്തു. മഞ്ജു മൂന്നു പ്രാവശ്യം അവളുടെ ഡിഗ്രി സർട്ടിഫിക്കേറ്റിന് കണ്ണൂർ യൂണിവേർസിറ്റിയിൽ അപ്ലേ ചെയ്തിട്ടുണ്ട്! ഓരോ തവണ പോയപ്പോളും അവിടാകെ അരിച്ചു പെറുക്കിയിട്ടും അവളുടെ ആപ്ലിക്കേഷൻ മാത്രം കാണാറില്ല! അവസാനം അപ്ലേ ചെയ്തത് 2012 നവമ്പർ 2 ആം തീയ്യതി ആയിരുന്നു. ഇപ്പം കിട്ടും ഇപ്പം കിട്ടും എന്നും പറഞ്ഞ് ഇത്രേം നാളും കാത്തിരുന്നു. ഇന്നു വിളിച്ചപ്പം എൻക്വയറിയിൽ നിന്നും നേരെ അനുബന്ധ ഡിപ്പാർട്ട്മെന്റിലേക്ക് കണക്റ്റ് ചെയ്യപ്പെട്ടു! അവിടുത്തെ മൂപ്പിലാൻ കാര്യമൊന്നും ചോദിക്കാൻ നിന്നില്ല; നിങ്ങൾ അതുമിതുമൊന്നും വിളിച്ചു ചോദിക്കേണ്ടത് ഇവിടേക്കല്ല.. ലാസ്റ്റ് നമ്പർ 335, അതിലേക്ക് വിളിക്ക് എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. "സാർ ഞാൻ പറയുന്നതൊന്ന് കേൾക്കാമോ" എന്ന് ചോദിച്ചപ്പോൾ; മൂപ്പിലാൻ വീണ്ടും പഴയ പല്ലവി തന്നെ!! എന്ത് മൈര് യൂണിവേഴ്സിറ്റിയാണോ!! തിരിച്ച് പെണ്ണുമ്പിള്ളയെ വിളിച്ചപ്പം അവരു പറയുന്നു, ഇവിടെ വന്ന് വീണ്ടും അപ്ലേ ചെയ്യ് എന്ന്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, September 22, 2015
September 22, 2015 at 03:54PM
#കാലം മാറുന്നു : ആ മെസേജ് നീ എന്തു ചെയ്തു? : യേത് മെസേജ്!! : വാട്സാപ്പിൽ ഞാനയച്ച, കണ്ണിരുപ്പുകലർന്ന പ്രണയാർദ്രമായ ആ മെസേജ്! : ഓ ലതോ? : ആ, അതുതന്നെ! : തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന് ? : മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്തോ എന്നറിയാൻ! :ഫോർവേഡ് ചെയ്തെങ്കിലെന്ത്? :ഒന്നുമില്ല, അതെന്റെ ഹൃദയമായിരുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
September 22, 2015 at 02:17PM
പേരു പലതാണെങ്കിലും വാട്സാപ്പിലെ എല്ലാ മോഡിഫാൻ ഗ്രൂപ്പിൽ നിന്നും എന്നെ പുറത്താക്കുകയോ ഗതികെട്ട് ഒഴിഞ്ഞ് പോരേണ്ടിവരികയോ ചെയ്തു!! ഇനിയും മറ്റുചില തീവ്രർ എന്നെ സഹിക്കുന്നുണ്ട്! #modifan #freemind
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 20, 2015
September 20, 2015 at 11:23AM
Baa Baa Black Sheep, Have You Any Wool? Dr. Deepa Chandran
Labels:
facebook,
Facebook Status,
RajeshOdayanchal
September 20, 2015 at 09:07AM
ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 18, 2015
September 18, 2015 at 08:00AM
#സഹായം #help #helpPlease ഒരു പേരുവേണം. സുഹൃത്ത് ഇവിടെ ബാംഗ്ലൂർ കേന്ദ്രമാക്കി തുടങ്ങിയ ഒരു സംരഭത്തിന് ഒരു പേരുവേണം. വർഷം ഒന്നായി തുടങ്ങിയിട്ട്. സംഗതി നന്നായി ഓടിത്തുടങ്ങി. അതിന്റെ അടുത്ത പടിയിലേക്ക് നീങ്ങാനാണുദ്ദേശ്യം. ദോശമാവ്, ഇഡ്ലിമാവ് ഇവയുണ്ടാക്കി വീടുകളിൽ സപ്ലേ ചെയ്തു തുടങ്ങിയതായിരുന്നു. ഇപ്പോൾ ആവശ്യക്കാർ കൂടി വന്നപ്പോൾ വാഹനങ്ങളിലായി സപ്ലേ; സപ്ലേ ചെയ്യാൻ ആളുകളായി, വീടുകളിൽ നിന്നും ചെറുകിട ഹോട്ടലുകളിലേക്കായി വളർന്നു. ഒരു പേരുവെച്ച് അത് രജിസ്റ്റർ ചെയ്തു മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യം കൂടി വരുന്നു. എല്ലാ മതസ്ഥർക്കും പറ്റിയ, ഒരു വിഭാഗക്കാർക്കും എതിർപ്പു തോന്നാത്ത എന്നാൽ സിമ്പിളും പവർഫുള്ളുമായൊരു പേരുവേണം. പെട്ടന്ന് ഓർത്തിരിക്കാവുന്നത്ര കോമണായിരിക്കണം. റോബസ്റ്റായിരിക്കണം :) സഹായിക്കുമല്ലോ.
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, September 15, 2015
September 15, 2015 at 04:21PM
#മാടായി #അക്ഷരസഞ്ചയം #madayi #font പ്രിയരേ, കഴിഞ്ഞ ദിവസം മാടായിപ്പാറയിൽ വെച്ച് ചേർന്ന പൂക്കാലസഹവാസ ക്യാമ്പിൽ വെച്ച് പുതിയൊരു ഫോണ്ട് പ്രകാശനം ചെയ്യുകയുണ്ടായി. സൊസൈറ്റി ഫോ എൻവയോണ്മെന്റൽ എജ്യുക്കേഷൻ ഇൻ കേരളയുടെ സെക്രട്ടറി ശ്രി. വിസി ബാലകൃഷ്ണൻ സാർ പ്രകാശനകർമ്മം നിർവ്വഹിച്ചു. മലയാളം അക്ഷരസഞ്ചയനിർമ്മാണത്തിലെ സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന ജനകീയ കൂട്ടായ്മയായ മലയാളം അക്ഷരവേദിയുടെ രണ്ടാമത് അക്ഷരസഞ്ചയമാണ് മാടായി. ഇതിന്റെ പ്രിവ്യു വെബ്സൈറ്റിൽ ലഭ്യമാണ്: http://ift.tt/1NtOJ49 ഡയറക്റ്റ് ഡൗൺലോഡ് ചെയ്യാൻ: http://bit.ly/madayifont
Labels:
facebook,
Facebook Status,
RajeshOdayanchal
September 15, 2015 at 01:31PM
ഓരോ കുഞ്ഞു കൂട്ടായ്മകളും ജീവിതത്തോടു ചേർത്തുവെയ്ക്കുന്ന സന്തോഷത്തിന് അതിരുകളില്ല; അതിലേറെ, ചില അത്ഭുതങ്ങളും അവ നൽകുന്നുണ്ട്. നമുക്കുള്ള അതേ സമയം മാത്രം ലഭിക്കുന്ന മറ്റുചിലരും ഈ ലോകത്തു തന്നെയുണ്ട്, പൂക്കളെ സ്നേഹിക്കുന്ന, പൂമ്പാറ്റകളെ സ്നേഹിക്കുന്ന, മരത്തിനെ സ്നേഹിക്കുന്ന, മഴയെ സ്നേഹിക്കുന്ന ചിലർ... സ്നേഹിക്കുന്നവർ എന്നു പറയുമ്പോൾ ചുമ്മാ അങ്ങ് ഞാനും സ്നേഹിക്കുന്നുണ്ട് എന്നു പറയുകയല്ല... അവരുടെ ജീവിതങ്ങൾ അതിനായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. അവരവരുടെ ജോലികളിൽ വ്യാപൃതരായിരിക്കുമ്പോൾ തന്നെയും തന്റെ ചുറ്റുപാടുകളെ തൊടാനും തൊട്ടുതലോടാനും അവർ സമയം കണ്ടെത്തുന്നു - സമയമില്ലായ്മയെ പറ്റി വിലപിക്കാതെ, ആരോടും കലഹത്തിനില്ലാതെ സമാന്തരമായി അവരും നടക്കുന്നു! കണ്ടറിയേണ്ട ജീവിതങ്ങൾ ഏറെയുണ്ട്; നമ്മുടെ വിഫലജീവിതത്തിൽ അവസാനം ഓർത്തിരിക്കാനെങ്കിലും ഇത്തരം ചിലരുടെ ജീവിതം ഓർമ്മയിലിരിക്കുന്നതു നല്ലതു തന്നെ! ആരേയും പേരെടുത്തു പറയുന്നില്ല - അവർ നമുക്കിടയിൽ തന്നെയുണ്ട്... മാടായിപ്പാറയിൽ പരിചയപ്പെട്ട ഓരോ സുമനസ്സുകൾക്കും അഭിവാദ്യങ്ങൾ...നിങ്ങൾ പങ്കുവെച്ച അറിവുകൾക്ക്, നിങ്ങൾ കാണിച്ചു തന്ന ജീവിതത്തിന്... നന്ദി!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, September 14, 2015
Thursday, September 10, 2015
September 10, 2015 at 08:16PM
#train #illution നിർത്തിയിട്ട ട്രൈനിലിരുന്നിട്ട് എതിർ വശത്തൂടെ വേറേ ട്രൈൻ പോകുമ്പോൾ നമുക്കുണ്ടാകുന്ന ഇല്യൂഷനാണു മോനേ ഇല്യൂഷൻ!! സമ്മതിക്കണം എന്റെ കണ്ണിനെ!!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, September 09, 2015
September 09, 2015 at 06:32PM
അമ്മൂസേ ഇതിന്റെ ഐഡി എന്താന്ന് ആ വിനയൻ വല്യച്ചനോട് ചോദിച്ചേ...!
Labels:
facebook,
Facebook Status,
RajeshOdayanchal
September 09, 2015 at 06:31PM
അമ്മൂസേ ഇതിന്റെ ഐഡി എന്താന്ന് ആ വിനയൻ വല്യച്ചനോട് ചോദിച്ചേ...!
Labels:
facebook,
Facebook Status,
RajeshOdayanchal
September 09, 2015 at 05:33PM
#മാടായി മാടിവിളിക്കുമ്പോൾ... സുഗീഷിനോടൊപ്പം ആമി - ഒരുവർഷം മുമ്പ്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, September 08, 2015
September 08, 2015 at 11:39AM
നാട്ടിൽ #RSS, #BJP ക്കാർ വർഗീയവിഷം കോരിയൊഴിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇവരോട് ചായ്‌വുള്ളവർ ഇവിടേയും ഏറെയുള്ളതിനാൽ പറയട്ടെ, അല്പം സമചിത്തതയോടെ കാര്യങ്ങൾ കാണണം; കേൾക്കണം... നമ്മളൊക്കെ ഒന്നെന്ന ബോധം എന്നും ഉള്ളിൽ വേണം. മിനിയാന്ന് സിപിഎമ്മും ആർ എസ്സ് എസ്സുകാരും മത്സരിച്ചു നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ സിപിഎം നടത്തിയ ഒരു നിശ്ചലദൃശ്യം കുറിക്കുകൊണ്ടു. വോട്ടുബാങ്കു തേടിയുള്ള ആക്രാന്തപ്പാച്ചിലാണു രണ്ടുപേർക്കും... എന്തായാലും അത് ആർ എസ് എസ്സുകാരെ വല്ലാതെ നോവിച്ചു... അവർ അതിനുള്ള പ്രതികാരം അപ്പം തന്നെ വീട്ടി. ഗുരുദേവന്റെ പ്രതിമ അടിച്ചുടച്ച് റോട്ടിലിട്ടു... എന്നിട്ട് അത് സിപിഎം നടത്തിയതെന്ന പേരിൽ കേരളം ഒട്ടുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്... കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വ്യാപകമായി പ്രകടനങ്ങളും പ്രതിക്ഷേധങ്ങളും RSS, BJP കേന്ദ്രങ്ങൾ നടത്തി... സിപിഎം പകച്ചിരിക്കുകയാണെന്ന് പത്രവാർത്തകൾ സൂചിപ്പിക്കുന്നു... ഇക്കൂട്ടർ ആയിരക്കണക്കിനാളുകളുടെ ഉള്ളിലേക്ക് വിഷം കയറ്റി വിട്ടിരിക്കുകയാണ്.. വാട്സാപ്പിലൊക്കെ അത്തരം മെസേജുകൾ വന്നുതുടങ്ങി.... ആ വിഷം അവരുടെ വീടുകളിലൂടെ, സൗഹൃദവലയങ്ങളിലൂടെ പടരും... ഭാഗ്യത്തിന് പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തു വന്നു... സിപിഎം കാരല്ല; RSS, BJP കാരുതന്നെയാണെന്ന് അവർ കണ്ടെത്തി - അറസ്റ്റു ചെയ്തിട്ടുണ്ട്... ഇതു പക്ഷേ പ്രതിഷേധപ്രകടനം കണ്ടവരോ കേട്ടവരോ അറീയാൻ പോവുന്നില്ല - നമ്മൾ അറിയണം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, September 07, 2015
September 07, 2015 at 12:32PM
#KSRTC #BUS #PrivateBus #Bangalore ഈ വെള്ളിയും ഞായറും അതുപോലെ തെരക്കുള്ള ദിവസങ്ങളിലും ദീർഘദൂരയാത്രകൾക്ക് അമിതലാഭം ഉണ്ടാക്കാൻ വേണ്ടി നടത്തുന്ന ഇരട്ടിവിലടൽ പരിപാടി ഇനിമുതൽ നമ്മുടെ കെ എസ് ആർ ടി സി യും നടപ്പിലാക്കാൻ പോവുന്നു എന്ന് ഇന്ന് പത്രത്തിൽ കണ്ടു. അതായത് ഇപ്പോൾ കാസർഗോഡ് ജില്ല ഒഴികെ ബാക്കിയെല്ലാ ജില്ലകളിലേക്കും പോകുന്ന കർണാടക ആർ ടി സി, പ്രൈവറ്റ് ബസ്സുകൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ സാധാരണ ബസ് ചാർജിനേക്കാൾ അധികമായി ഇരട്ടിയോ അതിലധികമോ വരെ ചാർജ് ചെയ്തു വരുന്നു. അതനുസരിച്ച് ബസ്സിന്റെ ഗുണനിലവാരമൊന്നും കൂടുകയില്ല. മറ്റു ദിവസങ്ങളിൽ 900 രൂപയ്ക്ക് എറണാകുളം പോകാൻ പറ്റുമെങ്കിൽ ഈ ദിവസങ്ങളിൽ പോകാൻ 2500, 3000 വരെയൊക്കെ ആവുന്നു!! വരുമാനം കൂട്ടാനുള്ള മാർഗമായി കെ എസ് ആർ ടി സിയും ഈ മാർഗം നടപ്പിലാക്കാൻ പോകുന്നു! എന്തൊരു വെള്ളരിക്കാ പട്ടണമാണിത്!! പ്രൈവറ്റ് ബസ്സ് ലോബിയെ നിയമം മൂലം നിലയ്ക്ക് നിർത്തേണ്ടതിനു പകരം അവരുടെ വക്കാലത്തും പൊക്കിപ്പിടിച്ച് ഗവന്മെന്റും ആ വഴിക്കു തിരിക്കുന്നതു കാണുമ്പോൾ ഒരു സങ്കടം! സംഘടിക്കാനാവാത്തവർക്ക് ഇങ്ങനെ സങ്കടിക്കാനേ നിവൃത്തിയുള്ളൂ!
Labels:
facebook,
Facebook Status,
RajeshOdayanchal
September 07, 2015 at 09:02AM
#രാവിലത്തെ #കവിത കവിതകൾ കാലാതിവർത്തികൾ എന്നു പറയുന്നത് വെറുതേയല്ല.... രാവിലത്തെ ബാംഗ്ലൂർ ട്രാഫിക്കിൽ കവിതകേട്ട് ബസ്സിലിരിക്കുമ്പോൾ ഈ വരികൾക്ക് എന്തെന്നില്ലാത്ത മൂർച്ച തോന്നി! ഇന്ദ്രിയം കൊണ്ടേ ചവക്കുന്ന താംബൂലം ഇന്നലത്തെ ഭ്രാതൃഭാവം... തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും.. പിണ്ഡം പിതൃക്കൾക്കു വെയ്ക്കാതെ കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും... പിന്നെ, അന്നത്തെ അന്നത്തിനന്ന്യന്റെ ഭാണ്ഡങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും... ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ ചാത്തിരാങ്കം നടത്തുന്നു... ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കതിനാളു കൂട്ടുന്നു... ചാത്തിരാങ്കം നടത്തി ചാത്തനെ കൂറുചേർക്കാൻ #CPIM #RSS ടീമുകൾ ചുങ്കം കൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കതിനാളുകൂട്ടുന്ന മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പത്രത്തിലും നിറയുന്ന ഈ സന്ദർഭത്തിൽ മധുസൂദനൻ നായരുടെ നാറാണത്തുഭ്രാന്തനു പ്രസക്തി ഏറുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 06, 2015
September 06, 2015 at 08:43AM
#rss #cpim #ശ്രീകൃഷ്ണജയന്തി രാമക്ഷേത്രം ആരു പണിയും എന്നാ ഇപ്പം ഡൗട്ട്! ആർ എസ് എസ്സുകാരായിരിക്കുമോ! അതോ, അതിനു മുമ്പേ സിപിഎം പണി ആരംഭിക്കുമോ? പറയാൻ കാരണമുണ്ട്; മുമ്പൊരിക്കൽ നാട്ടിലെ സകലമാന ജനകീയ കമ്മിറ്റികളിലും (ക്ലബ്, അമ്പലക്കമ്മിറ്റി, പള്ളിക്കമ്മിറ്റി, കൂട്ടായ്മകൾ, ...) സഖാക്കൾ കയറണമെന്നും ഭൂരിപക്ഷം പിടിച്ചെടുക്കണമെന്നും എന്നാൽ ഒരു സംശയവും തോന്നാതെ അവരിലൊരാളായി മാത്രം പ്രർവർത്തിക്കണമെന്നുമൊക്കെ പറഞ്ഞ് വിവിധ കമ്മിറ്റികളിൽ കയറിക്കൂടിയവർ, പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാൻ പോലും കൂട്ടാക്കാതെ അതാത് വിശ്വാസങ്ങളുടെ ഭാഗമായി പോകുന്ന ദയനീയ കാഴ്ചയായിരുന്നു കണ്ടത്! ചരിത്രത്തിൽ നിന്നും ചിലതൊക്കെ പഠിക്കാനുണ്ട്... ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും പൊങ്കാലമഹോത്സവും രാഖിയും ഒക്കെയായി എന്റെ കോണകം ഇപ്പോഴും ചോപ്പുതന്നെ എന്ന് വിടുവായിത്തം പറഞ്ഞു നടക്കുന്നവർ പെരുകുന്നുണ്ട്.
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, September 05, 2015
September 05, 2015 at 07:15AM
ഗുരുഭൂതർക്കു പ്രണാമം... ഒത്തിരിപ്പേരുണ്ട്... ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ... പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ... ഒട്ടേറെപ്പേർ... അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ... എല്ലാവരേയും ഓർക്കുന്നു - പ്രണമിക്കുന്നു - നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
September 05, 2015 at 07:06AM
ശ്രീകൃഷ്ണജയന്തി ആയതിനാൽ അരിഭക്ഷണം കഴിക്കാതെ നൂഡിൽസ് വാങ്ങി പുഴുങ്ങി മൂക്കുമുട്ടെ തട്ടിയിട്ട് ഒരുത്തിയിവിടെ അഷ്ടമിവ്രതം ആഘോഷിക്കുന്നുണ്ട്... ഉച്ചയ്ക്ക് വയറു നിറച്ച് കഴിക്കാമത്രേ!! വൈകുന്നേരത്തേക്കുള്ള നൂഡിൽസ് പാക്കറ്റും വാങ്ങി വെച്ചിട്ടുണ്ട്!! ഇങ്ങനെ വ്രതമെടുക്കുന്നതിന്റെ പുറകിൽ വമ്പൻ സയൻസ് തത്ത്വങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് അച്ചാച്ഛൻ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടെന്നും പറയാൻ പറഞ്ഞു! ശരിക്കും പകച്ചുപോയി എന്റെ വാർദ്ധക്യം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 04, 2015
September 04, 2015 at 08:51AM
കുഞ്ഞേ മാപ്പ്!! മണൽത്തരികളെ പുണർന്നുകൊണ്ടുള്ള ആ കുഞ്ഞിന്റെ മയക്കം സഹിക്കാവുന്നതിലും അപ്പുറത്താണ്... ആമീസിന്റെ ഉച്ചയുറക്കം അതുപോലെയാണ്... ആ കുഞ്ഞ് എന്തറിഞ്ഞു!! മണൽത്തീരത്ത് ഓടിച്ചാടിക്കളിക്കേണ്ടവനായിരുന്നു!! ഈ നൂറ്റാണ്ടിന്റെ ദുഃഖമായി അവൻ മാറും... ദൈവത്തിന്റെ കരുണയെപറ്റി, മതങ്ങളുടുടെ കാരുണ്യത്തെ പറ്റി ഇനി ഒരാളും മിണ്ടിപ്പോകരുത്! നിങ്ങളുണ്ടാക്കിയ ദൈവങ്ങളേയും മതങ്ങളേയും വിചാരണ ചെയ്യാൻ ഇനിയും വൈകരുത്. ആ കുഞ്ഞിന്റെ നൈർമ്മല്യത്തിനെങ്കിലും ലോകത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു! ഇനിയും ആരും ആ ചിത്രം ടാഗ് ചെയ്യാതിരിക്കുക...
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, September 02, 2015
September 02, 2015 at 09:26AM
#sayNoToHarthal #Harthal ഭാരത ബന്ദിന്റെ ഫോട്ടോസൊന്നും ആരും പോസ്റ്റ് ചെയ്യണം എന്നില്ല; ഇന്നലെ രാത്രി 11 മണിക്കു തന്നെ ദേശാഭിമാനി പത്രം കണ്ടിരുന്നു!! നേരൊക്കെ നേരത്തേയങ്ങ് അറിഞ്ഞു കഴിഞ്ഞു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License