Wednesday, December 30, 2015

December 30, 2015 at 04:06AM

പാലക്കാട് > വേഗതയുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന അഭിജിത്തിന്റെ ആഗ്രഹം സഫലമാകുന്നു. അഭിജിത്തിന്റെ വീടുള്‍പ്പെടുന്ന പരിധിയില്‍ വൈമാക്സ് ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും വീട്ടില്‍ കണക്ഷന്‍ നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. വയര്‍ലെസ്സ് ലോക്കല്‍ ലൂപ്പ് WLL ഡയല്‍ അപ് കണക്ഷനില്‍നിന്ന് മോചനം വേണമെന്ന അഭിജിത്തിന്റെ നാളുകളായുള്ള അപേക്ഷയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. വിക്കീപീഡിയയിലെ ലേഖനങ്ങളിലൂടെയും വരകളിലൂടെയും ഹ്രസ്വ ദൃശ്യങ്ങളിലൂടെയും നമ്മെ അതിശയിപ്പിച്ച പത്താം ക്ളാസുകാരന്‍ അഭിജിത്താണ് വേഗതയുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി കാത്തിരുന്നത്. നിലവില്‍ ഡയല്‍ അപ് കണക്ഷനാണ് അഭിജിത്ത് ഉപയോഗിക്കുന്നത്. അഭിജിത്തിനായി ബ്രോഡ്ബാന്റ് കണക്ഷന്‍ എത്തിക്കുന്നതിന് ദൂരക്കൂടുതല്‍ തടസമാണെന്നായിരുന്നു ബിഎസ്എന്‍എല്‍ നിലപാട്. അതിനാലാണ് വൈമാക്സ് കണക്ഷന്‍ എന്ന സാധ്യതതേടിയത്. അതിനും അനുകൂലമായ മറുപടിയായിരുന്നില്ല ലഭിച്ചിരുന്നത്. അന്നുമുതല്‍ തുടരുന്ന കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമാകുന്നത്. വിക്കിപീഡിയയിലും ആനുകാലികങ്ങളിലും നിരന്തരം ലേഖനങ്ങള്‍ എഴുതുന്നുണ്ട് അഭിജിത്ത്. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ശൈലജ കെ പിയുടെ “'ഹുസ്യാമി ബോത്സ്വന' എന്ന ബാലസാഹിത്യ നോവലിനായി ചിത്രം വരയ്ക്കുന്നത് അഭിജിത്താണ്. ക്യാന്‍വാസിലും അഭിജിത്ത് ചിത്രങ്ങള്‍ ഒരുക്കുന്നു. സ്വയം നിര്‍മ്മിച്ച ഒന്നിലേറെ ഹ്രസ്വചിത്രങ്ങള്‍ യൂടൂബിലെത്തിച്ചിട്ടുണ്ട് പാലക്കാട് ജില്ലയിലെ കാവശ്ശേരി കെ സി പി ഹയര്‍ സെക്കറി സ്കൂളിലെ ഈ വിദ്യാര്‍ഥി. ശബ്ദതാരാവലിയുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളിലും അഭിജിത്ത് സജീവമായിരുന്നു. ഏഴാം വയസുമുതല്‍ ബ്ളോഗെഴുതുന്ന അഭിജിത്ത് ഇതിനകം നാലു ഹ്രസ്വചിത്രങ്ങള്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. Read more: http://ift.tt/1IC8BT9


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License