Tuesday, August 23, 2016

August 23, 2016 at 03:24PM

ഓണത്തപ്പാ – കുടവയറാ! എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം. നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാ തിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറും കാടും പടലവുമെരിശ്ശേരി കാച്ചിയ മോര്, നാരങ്ങാക്കറി, പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാ എന്നാ പോലും തിരുവോണം?

Monday, August 22, 2016

August 22, 2016 at 12:23PM

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ...... ...... ........ ...... ........ ....... ..... ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു കൗശലമാര്‍ന്നൊരു വാമനനെ വിട്ടു ചതിച്ചവര്‍ മാബലിയെ ദാനം കൊടുത്ത സുമതിതന്റെ ശീര്‍ഷം ചവിട്ടിയാ യാചകനും. അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധര്‍മ്മം സ്ഥലം പിടിച്ചു. ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധനാക്കു- അയിത്ത പിശാചും കടന്നുകൂടി തന്നിലശക്തന്റെ മേലില്‍ക്കേറി തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും സ്‌നേഹവും നാണവും കെട്ട രീതി മാനവര്‍ക്കേകമാം ധര്‍മ്മമായി. സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തു നന്ദിയും ദീനകരുണ താനും തിന്നു കൊഴുത്തിവര്‍ക്കേതുമില്ല മുഴുവൻ വായിക്കാൻ: http://ift.tt/2bb4Sfu

Sunday, August 21, 2016

August 21, 2016 at 08:27AM

ഈശ്വരവിശ്വാസികളും വിശ്വാസികളല്ലാത്തവരും സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. പ്രാര്‍ത്ഥന എന്നത് മതനിരപേക്ഷമായ രാജ്യത്തെ സ്കൂളുകളില്‍ എന്തിനാണ്?

Saturday, August 20, 2016

August 20, 2016 at 05:12PM

ആഗസ്ത് 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. http://ift.tt/2b5Oa73

August 20, 2016 at 03:10PM

ജാതിയും മതവും നശിച്ച് നാറാണക്കല്ലു തപ്പുന്നവരാണ് രാജ്യസ്നേഹവും പറഞ്ഞ് ആദരിക്കാൻ നടക്കുന്നത്!! കാണുമ്പോൾ തന്നെ അത്ഭുതം തോന്നി. http://ift.tt/2buGbi3

August 20, 2016 at 08:13AM

രാജീവ് രത്ന ഗാന്ധി ഓഗസ്റ്റ് 20, 1944 രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984–1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ അന്റോണിയ അൽബിനാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനീകമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു. രാജീവിന്റെ വിധവ സോണിയാ ഗാന്ധി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, മകൻ രാഹുൽ ഗാന്ധി പാർലിമെന്റംഗവും, കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റുമാണ്.

Friday, August 19, 2016

August 19, 2016 at 08:58AM

ഇന്ന് സ: പി. കൃഷ്ണപ്പിള്ള ദിനം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു പി. കൃഷ്ണപിള്ള (1906 വൈക്കം,കോട്ടയം - ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ).ഈ.എം.എസ്സിനും ഏ.കെ.ജീക്കുമൊപ്പം കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായി രാഷ്ട്രീയ രംഗത്തു പ്രവേശിച്ച കൃഷ്ണപിള്ള, കോണ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലെത്തിയത്. 1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണു അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ.

Thursday, August 18, 2016

August 18, 2016 at 02:09PM

പശുസ്നേഹം നാടു തകർക്കുകയാണ്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആളറിയാതെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി!! ............ അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലാണ് പ്രവീണ്‍ പൂജാരി(28) എന്നയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പൂജാരിയും സുഹൃത്തായ അക്ഷയ് ദേവഡിഗയും ടെമ്പോ വാനില്‍ രണ്ട് പശുക്കളെ കടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്. പ്രദേശത്തെ ഹിന്ദുത്വ പ്രവര്‍ത്തകരെത്തി യുവാക്കളെ തടഞ്ഞു നിര്‍ത്തി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പ്രവീണിനെ കൊലപ്പെടുത്തിയതിന് ശേഷ മാത്രമാണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വിവരം പുറത്തറിയുന്നത്. http://ift.tt/2beX0xd

Wednesday, August 17, 2016

August 17, 2016 at 09:24AM

ഇന്ന് കർഷകദിനം - ഏവർക്കും ആശംസകൾ... ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ചിങ്ങം പുതുവര്‍ഷ പിറവി കൂടാതെ മലയാളിക്ക് കാര്‍ഷിക ദിനം കൂടിയാണ്. ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്. ഇതു മുന്‍ നിര്‍ത്തിയാണ് ചിങ്ങം ഒന്ന് വയലേലകളിലും തൊടികളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന കര്‍ഷകന്‍റെ ദിനമായി ആചരിക്കുന്നത്. കൊയ്ത്തിന്റെയും വിളവെടുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ അറിയിച്ചുകൊണ്ടാണ് കര്‍ഷക ദിനം ആചരിക്കപ്പെടുന്നത്. മ­നു­ഷ്യ­ന്റെ ഇ­ന്നോ­ള­മു­ള്ള ക­ണ്ടെ­ത്ത­ലു­ക­ളിൽ ഒ­ന്നൊ­ഴി­കെ മ­റ്റെ­ല്ലാം ഇ­ല്ലാ­താ­യാ­ലും ന­മു­ക്ക്‌ ജീ­വി­ക്കാ­നാ­കും. മ­ഹ­ത്താ­യ ഈ ക­ണ്ടു­പി­ടി­ത്ത­മാ­ണ്‌ കൃ­ഷി. മ­ല­യാ­ളി കൃ­ഷി­യിൽ നി­ന്നും അ­ക­ന്ന്‌ പോ­യെ­ങ്കി­ലും ന­മ്മൾ സു­ഖ­മാ­യി ജീ­വി­ച്ച്‌ പോ­കു­ന്ന­ത്‌ മ­റ്റു­ള്ള­വർ ന­മു­ക്ക്‌ വേ­ണ്ടി കൃ­ഷി ചെ­യ്യു­ന്ന­ത്‌ കൊ­ണ്ടാ­ണ്‌. മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ എല്ലാ മലയാളിയും ചിങ്ങം പിറക്കുന്നതോടെ ഒരുക്കം തുടങ്ങും. കർഷകദിനവും അങ്ങനെ വരുന്നു. കേരളത്തില്‍ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. വിളഞ്ഞുകിടക്കുന്ന നെല്‍ പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു.എല്ലാ വര്‍ഷവും സര്‍ക്കാരും കാര്‍ഷിക സംഘടനകളും സമുചിതമായി കാര്‍ഷിക ദിനം ആചരിക്കുമെങ്കിലും നമ്മുടെ കാര്‍ഷിക മേഖലദുരിതകയത്തില്‍ തന്നെ.കാര്‍ഷിക മേഘലയെ മാത്രം ആശ്രയിച്ചു ജീവിക്കാന്‍ പറ്റാത്ത അവസ്ഥ കര്‍ഷകര്‍ക്കിടയില്‍ ഉണ്ട്.ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ കൃഷി ആദായകരമല്ലാത്ത അവസ്ഥ ആയി മാറിയതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.പല കര്‍ഷകരും കടക്കെണിയിലാണ്.ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണി അവരെ കാത്തു നില്‍ക്കുന്നു.കര്‍ഷക ആത്മഹത്യ എന്ന ദുരന്തം ഇന്നും നമുക്ക് മുന്നില്‍ തുടരുന്നു.

Tuesday, August 16, 2016

August 16, 2016 at 02:21PM

ഭരണം മാത്രം മുഖവിലയ്ക്കെടുത്ത് ഓടിനടക്കുന്ന വിലമതിക്കാനാവത്ത ഒരു ജനതയായി രാഷ്ട്രീയക്കാർ മാറിയിരിക്കുന്നു. അവരെ സൂചിപ്പിക്കാൻ ഇതിനേക്കാൾ അർത്ഥവത്തായ കവിതാശകലം ഉണ്ടോ എന്നറിയില്ല. മാണിക്കു പുറകേ പാട്ടുപാടി നടക്കുന്ന സി. പി. ഐ. എമ്മിനെ വരെ കാണേണ്ടിവന്നിരിക്കുന്നു നമുക്ക്. വയലാറിന്റെ പ്രൊക്രുസ്റ്റസ് എന്ന കവിത കേൾക്കുകയായിരുന്നു ഇതുവരെ ഞാൻ. #കവിത അന്നേഥന്‍സിലെ ഗുഹയില്‍ വീണോരവന്റെ അസ്ഥികള്‍ പൂത്തു അസ്ഥികള്‍ പൂത്തു ശവനാറിപൂമൊട്ടുകള്‍ നീളെ വിരിഞ്ഞു ഓരോ പൂവിലുമോരോ പൂവിലുമോരോ ശക്തിവിടര്‍ന്നു പ്രൊക്രൂസ്റ്റസ്സുകളൊന്നല്ലനവധി പ്രൊക്രൂസ്റ്റസ്സുകള്‍ വന്നു പ്രത്യയശാസ്ത്രശതങ്ങളുരുക്കി പ്രകടനപത്രിക നീട്ടി ഇരുണ്ട ഗുഹകളിലിവിടെ ഒരായിരം ഇരുമ്പുകട്ടിലുകൂട്ടി പ്രൊക്രൂസ്റ്റസ്സുകള്‍ രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍ പച്ചമനുഷ്യനെ വിളിച്ചിരുത്തി പ്രശ്നശതങ്ങള്‍ നിരത്തി പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍ പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍ അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്റെ ആത്മാവെങ്കില്‍ അരിഞ്ഞു ദൂരെത്തളും കത്തിക്കവന്റെ കയ്യും കാലും അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍ വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും http://ift.tt/2be8ldY http://ift.tt/2bBvhsy

August 16, 2016 at 08:29AM

ഫെയ്സ്ബുക്കിലെ എന്റെ ലൈക്ക് ബട്ടൻ കാണുന്നില്ലല്ലോ... കാണുന്ന നല്ല പോസ്റ്റുകൾക്കൊക്കെ ലൈക്കടിച്ചു വരികയായിരുന്നു. എവിടെ പോയോ എന്തോ! #facebook #like

Monday, August 15, 2016

August 15, 2016 at 07:22AM

ഇന്നേദിവസം കഴിഞ്ഞവർഷം മലയാളം ഫോണ്ട് വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട് എറണാകുളം കതൃക്കടവിലായിരുന്നു. ആമീസിന്റെ രണ്ടാമത് ജന്മദിനം അവിടെ വെച്ച് അഘോഷിച്ചു. ഇന്ന് മൂന്നാമത് ജന്മദിനം എത്തിയിരിക്കുന്നു. അത് ബാംഗ്ലൂരിൽ വെച്ചു തന്നെ ആഘോഷിക്കപ്പെടുന്നു.

Saturday, August 13, 2016

August 13, 2016 at 09:25AM

ആഗസ്റ്റ് 15 ന് ആമിക്കുട്ടിയുടെ മൂന്നാമത് ജന്മദിനമാണ്. ആമീസിന്റെ പേരിൽ മുമ്പുണ്ടാക്കിയ വെബ്സൈറ്റ് അല്പം മാറ്റങ്ങളോടുകൂടി ഇന്നു വീണ്ടും അപ്ലോഡ് ചെയ്തു. കഴിഞ്ഞ രണ്ടുദിവസം അതിന്റെ പണിയിൽ ആയിരുന്നു. സൈറ്റ് ഇവിടെ കാണാം: http://ift.tt/1pKmumh

Thursday, August 11, 2016

August 11, 2016 at 09:16AM

ബി എസ് എൻ എൽ ലാന്റ്ലൈൻ കോളുകൾ ഇനി ഞായറാഴ്ചകളിൽ ഫ്രീ ആണെന്ന്... ............. പ്രിയപ്പെട്ടവരോടു വാ തോരാതെ സംസാരിക്കാൻ ഇനി ഞായറാഴ്ചകൾ തിര‍ഞ്ഞെടുക്കാം. ലാൻഡ് ഫോണുകളിൽ 24 മണിക്കൂർ ... Read more at: http://ift.tt/2b9t47d

Wednesday, August 10, 2016

August 10, 2016 at 08:51PM

http://ift.tt/2aMnK6i

August 10, 2016 at 07:27PM

സി.പി. എമ്മിന്റെയൊക്കെ ഒരു ഗതികേട് നോക്കണേ. കാശെണ്ണാനുള്ള മെഷ്യനോടൊപ്പം വരുന്ന മാണി സാറിനെ സ്വീകരിക്കാൻ സി പി ഐ എം തയ്യാറാണെന്ന്!! http://ift.tt/2aOsn1a

August 10, 2016 at 02:56PM

പ്രതിമ കണ്ടാൽ ഉടനേതന്നെ കണ്ണടച്ച് നമിച്ചോളണം. അതല്ലേ വിശ്വാസം!! http://ift.tt/2aUV9uc

August 10, 2016 at 08:49AM

ഞാന്‍ ബിനേഷ് ബാലന്‍. സവര്‍ണ ബോധം നിറഞ്ഞ പൊതു സമൂഹം ആദിവാസി എന്ന ഓമനപ്പേരില്‍ മാത്രം വിളിക്കാന്‍ താത്പര്യപ്പെടുന്ന ഒരു ആദിവാസി യുവാവ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കോളിച്ചാല്‍ സ്വദേശി. കുട്ടിക്കാലം മുതല്‍ ഉപജീവനമാര്‍ഗമായിരുന്നു ലക്ഷ്യം. അതുകൊണ്ട് ക്വാറിപ്പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെറിയ പ്രായം മുതല്‍ക്കേ ചെയ്യേണ്ടി വന്നു. രണ്ടായിരത്തി ഏഴില്‍ പത്താം ക്ലാസ് പാസായപ്പോള്‍ കമ്പ്യൂട്ടറിനോട് തോന്നിയ താത്പര്യം പ്ലസ് ടു കൊമേഴ്സ്(കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. സാങ്കേതിക വിദ്യയോടുള്ള താത്പര്യം പിന്നീട് ബിഎസ്സി നെറ്റ്വര്‍ക്കിംഗ് എഞ്ചിനീയറിംഗിലേക്ക് ആകര്‍ഷിച്ചു. അന്ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അഡ്മിഷന്‍ ലഭിച്ചത്. കോഴ്സ് ഫീസും ജീവിതചെലവുമായി നാല് ലക്ഷം രൂപ വേണം. അന്നത്തെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തോമസ് സഖാവിന്റെ വീട്ടില്‍ കാസര്‍ഗോഡ് ജില്ലാ എംപി പി കരുണാകരന്‍ വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയും കടുത്ത ഇടതുപക്ഷ അനുഭാവികളാണ്. എംപി അനുകൂലമായി പ്രതികരിച്ചെങ്കിലും ആ കോഴ്സ് ഇവിടെ ഉണ്ടെന്ന് പറഞ്ഞ് അന്ന് തടസ്സം നിന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അതോടെ ആ ആഗ്രഹം പൊലിഞ്ഞു. പിന്നീട് സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരത്ത് ബിഎ ഡെവലപ്മെന്റ് ഇക്കണോമിക്സിന് ചേര്‍ന്നു. http://ift.tt/2az2JP7

Monday, August 08, 2016

August 08, 2016 at 08:55AM

ഇയാളെയൊക്കെയാണ് ആദ്യം വെടിവെച്ച് കൊല്ലേണ്ടത്!! ......... .............. .............. ............ .......... ............ .............. ആരോഗ്യത്തിന് ദോഷകരമായ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഇല്ലാതാക്കാന്‍ ഫോണില്‍ ചാണകം തളിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. ആഗ്ര മഥുര സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. ‘ശുദ്ധമായ പശുവിന്‍ ചാണകമാണ് എന്റെ ഫോണിലുള്ളത്. സെല്‍ഫോണിന്റെ ദോഷകരമായ റേഡിയേഷനില്‍ നിന്നും രക്ഷനേടാനാണ് ഇത് ഉപയോഗിക്കുന്നത്’ അദ്ദേഹം പറയുന്നു. ‘ പശു ഞങ്ങളുടെ മാതാവാണ്. അതിന്റെ വിസര്‍ജ്യങ്ങളായ ചാണകത്തിനും മൂത്രത്തിനും മനുഷ്യനെ ഏതു രോഗത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. ചാണകം കൊണ്ട് ക്യാന്‍സര്‍ മാറ്റാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സെല്‍ഫോണിന്റെ വികിരണങ്ങളില്‍ നിന്നും സംരക്ഷിച്ചുകൂടാ?.’ അദ്ദേഹം ചോദിക്കുന്നു. ഗോമൂത്രത്തില്‍ നിന്നും ഗുജറാത്തിലെ ചില ശാസ്ത്രജ്ഞര്‍ സ്വര്‍ണം കണ്ടെത്തിയെന്ന കാര്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ വിശദീകരണം. - See more at: http://ift.tt/2ay7vrQ

Friday, August 05, 2016

August 05, 2016 at 09:04AM

ഹമ്പിയിലേക്ക് പോയിട്ട് നാലുവർഷങ്ങൾ തികഞ്ഞു. ഇന്നലെ കഴിഞ്ഞതുപോലെ ഒക്കെ ഓർക്കുന്നു. ഏവരും കണ്ടിരിക്കേണ്ട ഒരു ചരിത്രാവശിഷ്ടമാണ് ഹം‌പി. ഇനിയും പോകാൻ തോന്നുന്നു. ഹം‌പിയെ പറ്റി കൂടുതലായി ചായില്യത്തിൽ കൊടുത്തിട്ടുണ്ട്. ഹം‌പി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌; ഒരു അത്ഭുതമാണ്‌! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ! കൂടുതൽ വായനയ്ക്ക്: http://ift.tt/2ayZoRo

Thursday, August 04, 2016

August 04, 2016 at 09:31AM

മലയാളം നന്നായി കൈകാര്യം ചെയ്യുന്നവർ ഒന്നു പരീക്ഷിച്ചു നോക്കുക. എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഉരുളീലൊരുരുള ആന അലറലോടലറി തെങ്ങടരും മുരടടരൂല പെരുവിരലൊരെരടലിടറി റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് വരൾച്ച വളരെ വിരളമാണ് പേരു മണി പണി മണ്ണു പണി അറയിലെയുറിയില്‍ ഉരിതൈര് അരമുറം താള്‌ ഒരു മുറം പൂള്‌ പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ അലറലൊടലറലാനാലയില്‍ കാലികൾ വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍ തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത് പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ! ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ അരുതരുതുകുതിരേ മുതിരരുത് കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ http://ift.tt/2aOS9D2

Tuesday, August 02, 2016

August 02, 2016 at 04:02PM

കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരിനു വരുന്നവർക്ക് ഇനി ടിക്കറ്റ് ഓൺലൈനിൽ ബുക്കുചെയ്യാവുന്നതാണ്. നിലേശ്വരം മുതൽ മഡിവാള വരെ ബസ്സിൽ വരാവുന്നതാണ്. http://ift.tt/2aM2P6m

August 02, 2016 at 08:52AM

അതിവേഗ റെയില്‍പാത കാസര്‍കോട്ടേക്ക് നീട്ടുന്നത് ലാഭകരമല്ല-ഡോ. ഇ. ശ്രീധരന്‍ ....................... 120 ലക്ഷം കോടി രൂപ ചെലവിടുന്ന അതിവേ ഗ റെയില്‍പാതയില്‍ കാസര്‍കോടിനെ ഒഴിവാക്കുന്നത് 14,400 കോടി രൂപയുടെ അധിക പറ്റുകാര്‍ എന്ന രീതിയില്‍. കാസര്‍കോടിനെ തഴയുന്നതിനെതിരെ കാസര്‍കോടിനൊരിടം ഫേസ് കൂട്ടായ്മ നല്‍കിയ ഓണ്‍ലൈന്‍ പരാതിക്ക് മറുപടിയായി മെട്രോ റെയില്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ http://ift.tt/2arGNnc

Monday, August 01, 2016

August 01, 2016 at 07:22PM

2 വര്‍ഷത്തെ നേട്ടങ്ങള്‍ പത്രപരസ്യം നല്‍കാന്‍ മോദി സര്‍ക്കാര്‍ ചിലവാക്കിയത് 35 കോടി - ............................................ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ മോദി സര്‍ക്കാര്‍ ചിലവാക്കിയത് 35.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. ആര്‍.ടി.ഐ ആക്ടിവിസ്റ്റായ അനില്‍ ഗല്‍ഗാലിയുടെ ചോദ്യത്തിനാണ് ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി വകുപ്പ് മറുപടി നല്‍കിയത്. - http://ift.tt/2aWKJLq

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License