Thursday, August 04, 2016
August 04, 2016 at 09:31AM
മലയാളം നന്നായി കൈകാര്യം ചെയ്യുന്നവർ ഒന്നു പരീക്ഷിച്ചു നോക്കുക. എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഉരുളീലൊരുരുള ആന അലറലോടലറി തെങ്ങടരും മുരടടരൂല പെരുവിരലൊരെരടലിടറി റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് വരൾച്ച വളരെ വിരളമാണ് പേരു മണി പണി മണ്ണു പണി അറയിലെയുറിയില്‍ ഉരിതൈര് അരമുറം താള് ഒരു മുറം പൂള് പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ അലറലൊടലറലാനാലയില്‍ കാലികൾ വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍ തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി തച്ചന് തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത് പച്ചപ്പച്ച തെച്ചിക്കോല് പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ! ഉരുളയുരുട്ടിയുരുളിയിലിട്ടാല് ഉരുളയുരുളുമോയുരുളിയുരുളുമോ ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരു ചെറുതരികുരുമുളകുരുളും ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ അരുതരുതുകുതിരേ മുതിരരുത് കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ http://ift.tt/2aOS9D2
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ജന്മദിനം
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment