Friday, November 18, 2016
November 18, 2016 at 06:44AM
ഒരു സംശയം.... ഇത് ആരു രചിച്ച കവിത ആണെന്ന് അറിയുമോ? കവിതയുമായി ബന്ധപ്പെട്ട വിവരം തേടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി, ഒന്നും കിട്ടിയില്ല. കവിത ഇതാണ്... ...... ........... ......... .......... പത്തിരിയും പിന്നെ പേറുമായി പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം കടല കൊറിച്ചും കിടപ്പറ പങ്കിട്ടും നസ്രാണിപിള്ളേരു വാണ കാലം പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ പാട്ടിലാക്കാൻ പുറപ്പെട്ട കാലം നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ് അച്ചിക്കു സംബന്ധം ചെയ്ത കാലം കാത്തിരിപ്പ് മടുത്തു അന്തർജനം ചെറുമനെ കൂട്ടു വിളിച്ചകാലം പാടെ മറന്നുനാം നാടിന്റെ മക്കളെ പാടെ തുരത്തി ആ കാടുകേറ്റി വേടനും അരയനും പണ്ടാരവും ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ നാട്ടു മുതലോനെ കാടുകേറ്റി വെട്ടിപിടിച്ചു ഈ പുണ്യഭൂമി ആദിവാസി എന്നാ നാമമോതി ആദ്യത്തെ വാസിയെ കാടുകേറ്റി പിന്നെ പറങ്കികൾ പിന്നാലെ വന്നവർ വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും ഭീതിയില്ലാതെ ഭോഗിച്ച കാലം ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു സങ്കരചിന്തകൾ ജ്വലിച്ചു സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും സംഘടനകളായി പിരിഞ്ഞു എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ? സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ സംഘമായ് കൂട്ടകൊല നടത്തി വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ ഓതി പരസ്പരം മൂന്നു നാല് പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം കണ്മുൻപിൽ കാണ്മതു താൻ ചരിതം ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം ഇല്ല നമുക്കുള്ളിൽ ക്ര്യിസ്തവ രക്തം ഉള്ളതോ സങ്കീർണ മാനവരക്തം കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ ---------------------------------------------- നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും കണ്ടു നമുക്കിനി യാത്രയാവാം
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
കൊല്ലൂരിൽ
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment