Tuesday, November 01, 2016
November 01, 2016 at 12:55PM
അമ്മമലയാളം / കുരീപ്പുഴ ശ്രീകുമാർ ---------------------------------------------------------- കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിത്തൊരാൾ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ? ചിഞ്ചിലം നിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീയെന്റെ കേരളഭാഷയെ? വീണപൂവിന്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീതതപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സുചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കളിയച്ഛനെയ്ത കിനാവു ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു എവിടെ എവിടെ സഹൃപുത്രിമലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം മലിന വസ്ത്രം ധരിച്ച്, ഓടയിൽനിന്നെണീറ്റ് അരുതരുത് മക്കളേ എന്നു കേഴുന്നു ശരണഗതിയില്ലാതെ അമ്മ മലയാളം ഹൃദയത്തിൽ നിന്നും പിറന്ന മലയാളം. ആരുടെ മുദ്ര? ഇതാരുടെ ചോര? ആരുടെ അനാഥമാം മുറവിളി? ആരുടെ നിലയ്ക്കാത്ത നിലവിളി? അച്ഛന്റെ തീമൊഴി അമ്മയുടെ തേൻമൊഴി ആരോമൽച്ചേകോന്റെ അങ്കത്തിരുമൊഴി ആർച്ചയുടെ ഉറുമിമൊഴി ചെറുമന്റെ കനൽമൊഴി പഴശ്ശിപ്പെരുമ്പടപ്പോരിൽ നിറമൊഴി കുഞ്ഞാലിവാൾമൊഴി തച്ചോളിത്തുടിമൊഴി തോരാതെ പെയ്യുന്ന മാരിത്തെറി മൊഴി തേകുവാൻ, ഊഞ്ഞാലിലാടുവാൻ പൂനുള്ളിയോടുവാൻ വിളകൊയ്തു കേറുവാൻ, വിത്തിടാൻ സന്താപസന്തോഷമൊക്കെയറിയിക്കുവാൻ തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ പാടുവാൻ പഞ്ചാരക്കയ്പേറെയിഷ്ടമെന്നോതുവാൻ കരയുവാൻ പൊരുതുവാൻ ചേരുവാൻ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന - നന്മയാണമ്മമലയാളം. ജന്മ മലയാളം. അന്യമായ് പോകുന്ന ജീവമലയാളം. ഓർക്കുക, അച്ഛനും അമ്മയും പ്രണയിച്ച ഭാഷ മലയാളം കുമ്പിളിൽ കഞ്ഞി, വിശപ്പാറ്റുവാൻ വാക്കു തന്ന മലയാളം. പെങ്ങളോടൊപ്പം പറഞ്ഞു തളിർക്കുവാൻ വന്ന മലയാളം. കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാൻ ആയുധം തന്ന മലയാളം. ഉപ്പു കർപ്പൂരം ഉമിക്കരി ഉപ്പേരി തൊട്ടു കാണിച്ച മലയാളം പുള്ളുവൻ വീണ, പുല്ലാങ്കുഴൽ, നന്തുണി - ച്ചൊല്ലു കേൾപ്പിച്ച മലയാളം. പൊട്ടിക്കരഞ്ഞുകൊണ്ടോടിവീഴുന്നു കഷ്ടകാലത്തിൻ കയത്തിൽ രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോൾ ശിക്ഷിച്ചു തൃപ്തരാവുമ്പോൾ ഓമനത്തിങ്കൾക്കിടാവു ചോദിക്കുന്നു ഓണമലയാളത്തെ എന്തുചെയ്തു? ഓമൽ മലയാളത്തെ എന്തുചെയ്തു? ...... രാവിലെ വാട്സാപ്പിൽ കിട്ടിയൊരു കവിത.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
യാദൃശ്ചികമായ പല സംഭവങ്ങള് ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര് അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment