Wednesday, July 12, 2017

July 12, 2017 at 10:09AM

#മണിനാദം #ഇടപ്പള്ളി മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! വരുന്നു ഞാന്‍! അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യ #യാത്രാമൊഴി: മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍- മരണഭേരിയടിക്കും #സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാം #കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍ മദതരളമാം മാമരക്കൂട്ടമേ! പിരികയാണിതാ, ഞാനൊരധഃകൃതന്‍ കരയുവാനായ്പ്പിറന്നൊരു #കാമുകന്‍! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മണ്‍പ്രദീപകം! അഴകൊഴുകുന്ന #ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട! https://goo.gl/sCmnaq


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License