Friday, September 08, 2017

September 08, 2017 at 08:29AM

#Whatsapp വിശേഷങ്ങൾ #ജനാധിപത്യം #കമ്മ്യൂണിസം #ഫാസിസം ഒരിക്കല്‍ പഴയ സോവിയറ്റ് യൂണിയനിലെ ഒരു വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെ അദ്ധ്യാപികയോട് പറഞ്ഞു. 👭 'ടീച്ചര്‍, നടാഷയുടെ വീട്ടിലെ പൂച്ച പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങളുണ്ട്..' 👨‍🏫 'ആഹാ, സത്യമാണോ? അവരെങ്ങനെയുണ്ട്, നടാഷ?' 👭 'സത്യമാണ്, ടീച്ചര്‍.. അവയെല്ലാം കമ്യൂണിസ്റ്റുകളാണ്..' ടീച്ചര്‍ക്ക് വലിയ സന്തോഷമായി.. ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം വിദ്യാലയത്തിലേക്ക് ഒരു പരിശോധകന്‍ വന്നു. ആവേശത്തോടെ അദ്ധ്യാപിക, അദ്ദേഹത്തെയും കൂട്ടി നടാഷയുടെ അടുത്തെത്തി.. 👨‍🏫 'നടാഷ, നിന്‍റെ വീട്ടിലെ പൂച്ചയുടെ വിശേഷങ്ങള്‍ പറഞ്ഞു കൊടുക്കൂ..' 👩‍⚕ 'എന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങളുണ്ട്. എല്ലാം ജനാധിപത്യവാദികളാണ്.' വിളറിപ്പോയ ടീച്ചര്‍ ഒന്നും മിണ്ടാതെ പരിശോധനയ്ക്കെത്തിയ ഓഫീസറേയും കൂട്ടി അവിടെ നിന്നും മടങ്ങി. ഇത്തിരി നേരത്തിനു ശേഷം, പരിശോധകന്‍ തിരിച്ചു പോയി. ടീച്ചര്‍, നടാഷയുടെ അടുത്തേക്ക് ഓടി വന്നു.. 👨‍🏫 'നടാഷ, നീയല്ലേ പറഞ്ഞത്, നിന്‍റെ വീട്ടിലെ പൂച്ചക്കുട്ടികളെല്ലാം കമ്യൂണിസ്റ്റുകളാണെന്ന്!' 👩‍⚕ 'അതെ ടീച്ചറേ.. പക്ഷേ, ഇന്നലെ അവയെല്ലാം കണ്ണു തുറന്നു..' ---------------------------------------------------------- ചരിത്രാധ്യാപകനായ സുധാകരന്‍ മാസ്റ്ററുടെ കയ്യില്‍ ഇതു പോലെ നിരവധി തമാശകളുണ്ടായിരുന്നു.. അതുകൊണ്ട് ശശാങ്കന്‍, മാഷോട് പറഞ്ഞു.. 👨'മാഷ് ഇനി, ഫാസിസത്തെ കുറിച്ച് ഒരു തമാശ പറയൂ..' മാഷ് നിസ്സഹായതയോടെ പറഞ്ഞു: 👱🏽 'ഫാസിസത്തെ കുറിച്ച് ഫലിതങ്ങളൊന്നുമില്ല..'' 👨 'അതെന്താ അങ്ങനെ?' 👱🏽 'ഫാസിസത്തെ കുറിച്ച് ഫലിതം പറയാന്‍ തുടങ്ങിയവര്‍ക്കൊന്നും അത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല.. അതിനു മുന്‍പേ അവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായിരുന്നു..'


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License