Showing posts with label അഴിമതി. Show all posts
Showing posts with label അഴിമതി. Show all posts

Tuesday, October 11, 2011

കുഴലൂത്തുകാർ

ബെർളിച്ചന്റെ വേവലാതി കണ്ടപ്പോൾ അന്നേ ചൊറിഞ്ഞു വന്നതായിരുന്നു...
മാധ്യമധർമ്മവും മണ്ണാങ്കട്ടയും ഒന്നും അറിയാത്തതു കൊണ്ട് മിണ്ടാതിരുന്നതാ...
ഇതു കലക്കി..

­ഒന്നു­റ­ക്കെ­ച്ചി­രി­ക്കാ­നു­ള്ള ഇട­വേ­ള­യി­ല്ലാ­തെ തു­ടര്‍­ന്നു­ള്ള വാ­യന അസാ­ധ്യം. "നി­യ­മം­", "മൂ­ല്യം­", "മാ­ന്യ­ത", "വി­ശ്വാ­സ്യ­ത" എന്നി­ങ്ങ­നെ എത്ര ഗു­ണ­ങ്ങള്‍ ... അതും പത്ര­പ്ര­വര്‍­ത്ത­ക­ന്... മു­ട­ങ്ങാ­തെ പത്രം വാ­യി­ക്കു­ന്ന­വ­രെ­യും വാ­യി­ച്ച വാര്‍­ത്ത­കള്‍ ഓര്‍­മ്മ­യു­ള്ള­വ­രെ­യും പൊ­ട്ടി­ച്ചി­രി­പ്പി­ക്കു­ന്ന ഒരു ന്യാ­യം ഡി­ക്ല­റേ­റ്റീ­വാ­യി സ്ഥാ­പി­ച്ച­ശേ­ഷ­മേ  പി­ള്ള­യു­ടെ ഫോണ്‍ സം­ഭാ­ഷ­ണം പു­റ­ത്തു­വി­ട്ട റി­പ്പോര്‍­ട്ടര്‍ ടി­വി­യെ­യും അതി­നെ അനു­കൂ­ലി­ക്കു­ന്ന­വ­രെ­യും ചൊ­റി­യാ­നാ­വൂ എന്നു വരു­ന്ന­ത് ഒരു ഗതി­കേ­ടാ­ണ്. വര­ദാ­ചാ­രി­യെ ഓര്‍­മ്മ­യു­ള്ള­വ­രു­ടെ മു­ന്നില്‍­ത്ത­ന്നെ വേ­ണം പത്ര­പ്ര­വര്‍­ത്ത­ക­ന്റെ മൂ­ല്യ­ബോ­ധ­ത്തെ­യും മാ­ന്യ­ത­യെ­യും കു­റി­ച്ച് ഉപ­ന്യ­സി­ക്കാന്‍... ­സോ­ഴ്സി­നെ ഒറ്റി­ക്കൊ­ടു­ക്ക­രു­ത് എന്ന, പത്ര­ലോ­കം അലി­ഖി­ത­മാ­യി പി­ന്തു­ട­രു­ന്ന ഒരു കീ­ഴ്‌­വ­ഴ­ക്ക­ത്തി­ന്മേ­ലാ­ണ­ല്ലോ പ്ര­ശ്ന­വി­ചാ­രം­.  വാര്‍­ത്താ ഉറ­വി­ട­ത്തി­ന്റെ സ്വ­കാ­ര്യത സം­ര­ക്ഷി­ക്കാന്‍ പത്ര­ലേ­ഖ­ക­നു ബാ­ധ്യ­ത­യു­മു­ണ്ട്. പക്ഷേ, ബാ­ല­കൃ­ഷ്ണ­പി­ള്ള - റി­പ്പോര്‍­ട്ടര്‍ പ്ര­ശ്ന­ത്തില്‍ ഈ ന്യാ­യ­വു­മാ­യി രം­ഗ­ത്തി­റ­ങ്ങു­ന്ന­വ­രെ വി­ഡ്ഢി­കള്‍ എന്നു­പോ­ലും വി­ളി­ക്കാ­നാ­വി­ല്ല.
 വാർത്തയിലേക്ക്...

Saturday, September 17, 2011

അഭിനവ കോപ്പൻമാർ

അണ്ണാഹസാരേയ്‌ക്ക് പിന്തുണ കൊടുത്തു എന്നത് കൊണ്ട് ലോകത്ത് നടക്കുന്ന സകലമാന സമരങ്ങളോടും ഐക്യദാർഡ്യം പ്രകടിപ്പിക്കണം എന്നു പറയുന്നതിൽ എന്തു യുക്തിയാണാവോ ഉള്ളത്!! നമുക്ക് അറിയാവുന്ന/പരിചിതമായ ഒരു കാര്യത്തിൽ പ്രതികരിച്ചു എന്നു വരും... ചിലപ്പോൾ വളരെ ശക്തമായി തന്നെ പ്രതികരിക്കും - അത് അനുകൂലമാവാം പ്രതികൂലമാവാം... അതുകണ്ട് കലിതുള്ളി എല്ലാറ്റിനേയും അടച്ചാക്ഷേപിച്ചു നടന്നതുകൊണ്ട് ഇവർക്കു കിട്ടുന്ന സംതൃപ്തി എന്തായിരിക്കുംമോ എന്തോ!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License