Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

Sunday, June 23, 2013

ദൈവങ്ങൾക്കാരുണ്ട്!!

ദൈവങ്ങൾക്ക് രക്ഷയുണ്ടായിട്ട് വേണ്ടേ ദൈവവിളി കിട്ടിയവർ രക്ഷപ്പെടാൻ!!
----------------------------------
ജഗദ്‌ഗുരു ശങ്കരാചാര്യരുടെ സമാധിസ്ഥലവും പ്രതിമകളും സ്ഫടികലിംഗവും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്രേ!!
----------------------------------
ഒരു ലിറ്റർ വെള്ളത്തിന് 250 രൂപ!!
ഒരു ചെറു പാക്കറ്റ് ബിസ്കറ്റിന് 300 രൂപ!!
----------------------------------
മഴ പൂർവ്വാധികം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ!
----------------------------------
മലവെള്ളപ്പാച്ചിലിൽ മസിലും പെരുപ്പിച്ച് യോഗനിദ്രവിട്ടുണരാതെ നിൽക്കുന്ന ഈ ശിവപ്രതിമ അനത്യയമാവും!! ശേഷിക്കുന്ന ഭക്തർക്ക് പരലോകപ്രാപ്തിക്കായി നെഞ്ചമുരുകി പ്രാർത്ഥിക്കാൻ ഒരു സ്വയഭൂവെങ്കിലും നല്ലതുതന്നെ!



----------------------------------
ഒലിച്ചിറങ്ങിയതൊക്കെയും ഒരു യുഗത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ആശാകേന്ദ്രങ്ങളും ആയിരിക്കും... ഓരോ പ്രളയവും ഓരോ വലിയ തിരിച്ചറിവുകളാവുന്നു. 
----------------------------------
മൂന്ന് ഹെലികോപ്റ്ററുകളും നിറയെ ഡോക്ടർമാരുമായ് പഴയ കൊലയാളി നരേന്ദ്രമോഡി രംഗത്ത്!! ക്ഷീരമുള്ളോരകിടിൻ പുറത്ത്...
----------------------------------
വോട്ടാണ് വോട്ടുബാങ്കുകളാണ് ഒലിച്ചിറങ്ങുന്നത്!! ഉമ്മച്ചൻ പെൺകുട്ടികൾക്ക് 16 ആം വയസ്സിൽ ഗർഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതും ഇതേ ക്ഷീരം ചുരത്താൻ വേണ്ടിതന്നെയാണ്.

Friday, October 21, 2011

ഇതു ജീവിതം!

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളിൽ,
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന സൂനങ്ങള്‍ നമ്മൾ...
ഇതു ജീവിതം; മണ്ണിലിതു ജീവിതം...


അഹങ്കാരവും അഹംഭാവവും ഒക്കെ ഇല്ലാതാക്കുന്നു ഈ ചിത്രം :(

Monday, September 26, 2011

ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

പ്രണയലോലുപർ

ദുഃഖങ്ങൾ ഏതുവരെ
ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം
നിർണ്ണയിക്കാൻ ആർക്കു കഴിയും
അതു നിരന്തരം മാറിവരും

എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ
ചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നു
മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു
മരണംവരെ ഞാൻ നടന്നോട്ടെ...
മരണംവരെ ഞാൻ നടന്നോട്ടെ...

എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു
ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...
ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും
പകരം നൽകിയില്ലേ മനുഷ്യാ നീ...
പകരം നൽകിയില്ലേ മനുഷ്യാ നീ...

Saturday, September 17, 2011

ഒന്നൊന്നര തിരിച്ചറിവ്

 വിനീതയുടെ പോസ്റ്റിലേക്ക്...
Death is not the Biggest loss in Life,
The Biggest loss is ...
The Death of Relationship among us when we are alive.

ഇതിലൊന്നും വല്യ കാര്യമില്ലെടോ....
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വിചാരിച്ചിരുന്നു അന്നു തോളിൽ കൈയിട്ടു നടന്നവരൊക്കെ ജീവിതകാലം മുഴുവൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നെന്ന്...
അഞ്ചിൽ പഠിക്കുമ്പോഴും പത്തിലായപ്പോഴും പ്രിഡിഗ്രിക്കു പഠിക്കുമ്പോഴും ഡിഗ്രിക്കു പഠിക്കുമ്പോഴും ഒക്കെ ഇതൊക്കെ തന്നെയായിരുന്നു ആഗ്രഹം..
 എന്നാൽ ഇന്നു കൂടെ ഉള്ള പ്രിയപെട്ടവരാവട്ടെ  ഇവരാരുമല്ല എന്നുള്ള തിരിച്ചറിവ് ഒരുൊന്നൊന്നര തിരിച്ചറിവാണ്... കാലദേശങ്ങൾക്കനുസരിച്ച് എല്ലാറ്റിലും മാറ്റങ്ങൾ വരുന്നു...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License