Showing posts with label ടിന്റുമോൻ. Show all posts
Showing posts with label ടിന്റുമോൻ. Show all posts

Thursday, September 13, 2012

വിഡ്ഢിച്ചോദ്യം - ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?
ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!
ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!
ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

Friday, November 04, 2011

പ്രണയം കണ്ടുപിടിച്ചതാര്??

ടുണ്ടുമോൾ: പ്രണയം കണ്ടുപിടിച്ചതാരാണ്?
ടിന്റുമോൻ: ചൈനാക്കാർ!!
ടുണ്ടുമോൾ: അതെന്താ?
ടിന്റുമോൻ: യാതൊരു ഗ്യാരണ്ടിയോ ഉറപ്പോ ഗുണമേന്മയോ ഉണ്ടാവില്ലല്ലോ..

Wednesday, November 02, 2011

ടിന്റുമോന്റെ ഭാര്യ മരിച്ചു!!

ടിന്റുമൊന്റെ ഭാര്യ മരിച്ചു.
കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം കാർമ്മികൻ ടിന്റുമോനോട്:
ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ചടങ്ങുകളും തീർത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?
ടിന്റുമോൻ:
ഉണ്ട്... ആ ലാപ്‌ടോപ്പ് ഇങ്ങു കൊണ്ടു വാ, ഫെയ്സ്‌ബുക്കിൽ കയറി സ്റ്റാറ്റസ് സിംഗിൾ എന്നാക്കണം!!

Tuesday, September 27, 2011

ടിന്റുമോൻ വീണ്ടും

നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?
ടിന്റുമോൻ: ഇല്ല
നടൻ: അതെന്താ?
ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!!

പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്

Friday, September 23, 2011

ടിന്റുമോന്റെ ഒരു കാര്യം!



ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.
ടിന്റുമോൻ:
ഡ്റ്‌റ് …പീ... പീ.. പോം പോം..
സ്റ്റോപ്പ്!
പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ...
ഇനി കേറാനുള്ള കഴുതകൾ കേറ് - വേഗം വേഗം...
പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..
ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്...
പീ... പീ.. പോം പോം...
....................................
ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.
ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി.

ടിന്റുമോൻ:
ഡ്റ്‌റ് …പീ... പീ.. പോം പോം..
സ്റ്റോപ്പ്!
വേഗം ഇറങ്ങെടാ നക്കികളേ...
അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി...
പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..

മെയിൽ ആയി കിട്ടിയത്

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License