Showing posts with label ഭാര്യ. Show all posts
Showing posts with label ഭാര്യ. Show all posts

Monday, April 09, 2012

ഭാര്യയും ഭർത്താവും

ഭാര്യ      : ചേട്ടാ ഞാനെന്റെ മുടി ബോബ് കട്ട് ചെയ്യട്ടേ?
ഭർത്താവ് : നിനക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ ഡാർലിങ്
ഭാര്യ      : ഞാൻ നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്...
ഭർത്താവ് : അല്ല, നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോളൂ...
ഭാര്യ      :പക്ഷേ, എനിക്കതല്ല അറീയേണ്ടത് നിങ്ങളുടെ അഭിപ്രായമാണ്..
ഭർത്താവ് : ശരി, അപ്പോ അങ്ങനെയാണെങ്കിൽ കട്ട് ചെയ്തോളൂ...
ഭാര്യ      : അപ്പോൾ ചേട്ടൻ പറയുന്നത് കട്ട് ചെയ്താൽ ഞാൻ കൂടുതൽ സുന്ദരിയാവും എന്നാണോ?
ഭർത്താവ് : അതേ..
ഭാര്യ      :പക്ഷേ, ഞാൻ കരുതുന്നത് എനിക്ക് നീളമുള്ള മുടീതന്നെയാ ഭംഗിയെന്നാണ്...
ഭർത്താവ് : ങാ.. അങ്ങനെയെങ്കിൽ മുറിക്കേണ്ട..
ഭാര്യ      :അപ്പോൾ ചേട്ടൻ തന്നെയല്ലേ കട്ട് ചെയ്യാൻ പറഞ്ഞത്??
ഭർത്താവ് : അത് നീ അഭിപ്രായം ചോദിച്ചതോണ്ടല്ലേ!!
ഭാര്യ      : അപ്പോ ചേട്ടനു സ്വന്തമായി അഭിപ്രായം ഒന്നുമില്ലേ?
ഭർത്താവ് : ഹോ!! പണ്ടാരം!! നീ പോയി ആ തലതന്നെ വെട്ടിക്കളയ് - തീരട്ടെ പ്രശ്നം :(
ഭാര്യ      :അപ്പോ ചേട്ടന് എന്നെ ഇഷ്ടമല്ല അല്ലേ?? എനിക്കറിയാം നിങ്ങൾക്കിപ്പോ എന്നെ ഇഷ്ടമല്ല...
             ഞാൻ നന്നായി നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും ... ഒന്നും ഇഷ്ടമല്ല... എത്രനാളായി എന്നെ
            നല്ലൊരു സിനിമയ്ക്ക് കൊണ്ടുപോയിട്ട്??
ഭർത്താവ് : ദൈവമേ!! പെട്ടുപോയി!! എന്നെ ഒന്നിതിൽ നിന്നും ഊരിത്തരണേ!!!

ഒരു മെയിലായി വന്ന കഥ!

Wednesday, November 02, 2011

ടിന്റുമോന്റെ ഭാര്യ മരിച്ചു!!

ടിന്റുമൊന്റെ ഭാര്യ മരിച്ചു.
കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം കാർമ്മികൻ ടിന്റുമോനോട്:
ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ചടങ്ങുകളും തീർത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?
ടിന്റുമോൻ:
ഉണ്ട്... ആ ലാപ്‌ടോപ്പ് ഇങ്ങു കൊണ്ടു വാ, ഫെയ്സ്‌ബുക്കിൽ കയറി സ്റ്റാറ്റസ് സിംഗിൾ എന്നാക്കണം!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License