Showing posts with label വിപ്ലവം. Show all posts
Showing posts with label വിപ്ലവം. Show all posts

Sunday, September 18, 2011

രാഷ്ട്ര പുനർ-നിർമ്മാണത്തിന്റെ നൂതനവഴികൾ...

ഷിജു അലക്സിന്റെ ബസ്സിലേക്ക്...
ഗുണ്ടകൾ രാഷ്ട്രീയക്കാർ ആകുമ്പോൾ

ഇങ്ങനേയും രാഷ്ട്ര നിർമ്മാണത്തിൽ പങ്കു ചേരാം.

:) സകലതും തകർത്തു തന്നെ വേണമല്ലോ ഗവൺമെന്റിന്റെ കണ്ണു തുറപ്പിക്കാൻ... പൊതുമുതലും പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം തകർക്കട്ടെ... സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ വാഹനങ്ങളും ഒറ്റദിവസം കൊണ്ട് കത്തിച്ച് കളയാൻ ആഹ്വാനം ചെയ്യണം... കുത്തകമൂരാച്ചികളെ അകറ്റി നിർത്താൻ ഇതിൽ പരം മറ്റൊരു സമരമാർഗമുണ്ടോ സഖാക്കൾക്ക്. നാളെ ഹർത്താലാണ്. കൂടുതൽ അക്രമപ്രവർത്തനങ്ങൾ നടത്താൻ മുട്ടിനിൽക്കുന്നവർക്കിതൊരു സുവർണാവസരം!!


മാന്യമായ രീതിയിൽ പ്രതിഷേധിക്കാൻ വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്? അക്രമസമരത്തെ പിന്താങ്ങാതെ ഇവർക്ക് അണ്ണാഹസാരെയെപോലെ നിരാഹാരമിരിക്കാമല്ലോ!! അതൊക്കെ സമയമേറെയുള്ള പരിപാടികളല്ലേ... അഭിനവഗാന്ധിമാരെന്നു വിളിച്ച് ലോകം കളിയാക്കുകയും ചെയ്യും... ഇതാവുമ്പോൾ അന്യന്റെ മുതൽ നശിപ്പിക്കുന്നതിലുള്ള ഒരു ഗൂഡസുഖം ഉണ്ടുതാനും... എന്തായാലും വിപ്ലവം ജയിക്കട്ടെ!!



ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License