Showing posts with label ശബരിമല. Show all posts
Showing posts with label ശബരിമല. Show all posts

Monday, November 19, 2012

കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!

ശബരിമലയിലെ കരാറുകൾ തൊട്ടതിലൊക്കെ തട്ടിപ്പാണല്ലോ!!
  1. വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുന്ന കരാർ ലക്ഷങ്ങൾ കുറച്ചു കൊടുത്തു
  2. താൽകാലിക കടകൾ ഉണ്ടാക്കുന്നതിന് വ്യാപാരികൾക്ക് സ്ഥലങ്ങൾ കൊടുത്തതിൽ വൻ ക്രമക്കേട്
  3. വെടി വഴിപാട് കരാർ കാരന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും ലക്ഷങ്ങൾ കുറച്ചു കൊടുത്തു...
     വെടിവെക്കുന്നതാവട്ടെ 15 പേർ വഴിപാട് നടത്തുമ്പോൾ ഒന്നുവെച്ചും... 5 രൂപയിൽ കൂടുതൽ ഒരു വഴിപാടിനു വാങ്ങിക്കരുത് എന്ന വ്യവസ്ഥ കാറ്റിൽ പറത്തി 15 രൂപ വരെ വാങ്ങിക്കുന്നു.
  4. പടിപൂജ ചെയ്തു കിട്ടുന്ന തേങ്ങകൾ ശേഖരിക്കാനും വിൽക്കാനും മറ്റും കരാർ കൊടുത്തതിലും ലക്ഷങ്ങളുടെ കുറവ്!
  5. അരവണയെ കുറിച്ചും പരാതി. ഗുണമേന്മയില്ലാത്ത അരവണയിൽ പൂപ്പൽ.കരാറുകാൽ സുരക്ഷാ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്നു, നിയങ്ങളെ നോക്കുകുത്തിയാക്കുന്നു, ഇതിനൊക്കെ ഒത്താശയോടെ ദേവസ്വം ബോർഡ്.
  6. മിക്ക കരാറുകൾക്കും പിന്നിൽ കോൺഗ്രസ്സിലെ സചിവോത്തമ ബന്ധുക്കൾ തന്നെ!!
ഇത്ര വലിയ തട്ടിപ്പുക്കൾ കണ്ട് മൂകസാക്ഷിയായി അയ്യപ്പൻ മലമുകളിൽ നിന്നും പൊട്ടിക്കരയുന്നുണ്ടാവണം. പണ്ട്, പന്തളരാജാവോ ശിവനോ മറ്റോ കെട്ടിയ ആ ബെൽറ്റ് പൊട്ടിച്ചു കിട്ടിയാൽ മാളികപുറത്തമ്മയേയും കൂട്ടി പുള്ളിക്കാരൻ മലയിറങ്ങി രക്ഷപ്പെട്ടേനെ!!

Saturday, July 21, 2012

അയ്യപ്പസ്തുതി

അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം
സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥം

ശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം
പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ

മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍
അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍
നിഹന്തം കിരാതാവതാരം ചരന്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License