Showing posts with label emerging kerala. Show all posts
Showing posts with label emerging kerala. Show all posts

Saturday, September 15, 2012

ഇവർക്ക് എത്രനാൾ ഓടാനാവും?

എമേർജിങ് കേരളയുടെ വകയായി രണ്ടരലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത്  എന്ന് കെ. എം. മാണി....
എന്നാൽ എല്ലാം കൂടി നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് മുഖ്യമന്ത്രി.

എല്ലാം കഴിഞ്ഞ് പത്രക്കാർക്ക് കൊടുത്ത എമേർജിങ് കേരളാ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രോജക്റ്റുകൾ എല്ലാം വളരെ മുമ്പുതന്നെ വർക്ക് തുടങ്ങിയവയത്രേ... ഇതേകുറിച്ച് പത്രക്കാരുടെ ചോദ്യങ്ങൾ കൂടിവന്നപ്പോൾ പത്രക്കാർക്ക് വ്യക്തമായ മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മച്ചനും ഓടിക്കളഞ്ഞു!!

#ശുംഭന്മാർ

Friday, September 14, 2012

എമേർജിങ് കേരളം! - ഉച്ചക്കഞ്ഞിക്ക് 5 രൂപ!!

പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചിരിക്കുന്ന തുക ഒരു കുഞ്ഞിന് 5 രൂപയാണത്രേ!!

ചോറിനും പയറിനും പുറമേ ഇതിൽ നിന്നും മിച്ചം പിടിച്ച് കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും കൂടി കൊടുക്കണമത്രേ!!  ഭക്ഷണം തയ്യാറാക്കനുള്ള പാചകവാതകം കൂടി ഇന്നത്തെ നിലയ്ക്ക് ഈ തുകകൊണ്ട് വാങ്ങിക്കാവതല്ല എന്നിരിക്കെ സംസ്ഥാനസർക്കാർ ഭൂമി വിദേശിയനും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും തീറെഴുതിക്കൊടുത്ത് കേരളത്തെ ഉദ്ധരിക്കാൻ പോകുന്നു! ഇപ്പോൾ തന്നെ അദ്ധ്യാപകർ അവർക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണു പലയിടത്തും ഉച്ചക്കഞ്ഞി സമ്പ്രദായം നിലനിർത്തിപ്പോരുന്നത്. അവർക്ക് അവരുടെ ജോലിസ്ഥിരത കുടി നോക്കണമല്ലോ, ഇല്ലെങ്കിൽ നാളെ പഠിക്കാൻ കുട്ടികളില്ല എന്നും പറഞ്ഞ് സർക്കാർ ആ സ്കൂൾ എടുത്തു കളയില്ലേ!

ഒരു പക്ഷേ കേരളം എമേർജ് ചെയ്യുമ്പോൾ ഒക്കെ ശരിയാവുമായിരിക്കും... കാത്തിരുന്നു കാണാം..

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License