പ്രപഞ്ചത്തിന്റെ ശരാശരി നിറത്തിന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ജ്യോതിഃശാസ്ത്രജ്ഞർ നൽകിയ പേരാണ് കോസ്മിക് ലാറ്റെ. പ്രപഞ്ചത്തിലെ എല്ലാ പ്രകാശകിരണങ്ങളുടെയും വർണ്ണരാജിയുടെ ശരാശരി മൂല്യമാണിത്. ആർ. ജി. ബി. മൂല്യം #FFF8E7 ഉള്ള ഇതിന് ഒരു പാൽകാപ്പിയുടെ നിറമാണ് അതുകൊണ്ടാണ് കോസ്മിക് ലാറ്റെ എന്ന പേര് ലഭിച്ചത്. 2001 ൽ കാൾ ഗ്ലേസ്ബ്രുക്കും, ഐവൻ ബാൽഡ്രിയും കൂടി നടത്തിയ നിറനിർണ്ണയം ഒരു വിളർത്ത പച്ചനിറമായിരുന്നു. 2002 ഇറങ്ങിയ റിസർച്ച് പേപ്പറിൽ അത് ഒരു സൊഫ്റ്റ്വെയർ ഗ്ലിച്ച് കാരണം തെറ്റിപ്പോയതാണെന്നും ശരിക്കുള്ളനിറം #FFF8E7 ആണെന്ന് അവർ അറിയിച്ചു. ഈ നിറത്തിന്റെ ഒരു സാമ്പിൾ വാഷിങ്ങ്ടൺ പോസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചു, വായനക്കാരിൽ നിന്ന് നിറത്തിന് ഇടേണ്ട പേരുകൾക്കുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചു. വായനക്കാരുടെയും ജ്യോതിഃശാസ്ത്രജ്ഞന്മാരുടെയും നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തത് പീറ്റർ ഡ്രം എന്ന ശാസ്ത്രജ്ഞന്റെ നിർദ്ദേശമായ കോസ്മിക് ലാറ്റെ ആയിരുന്നു. ഒരു ലാറ്റെ കുടിച്ചുകൊണ്ടിരുന്നപ്പോൾ പീറ്റർ ഡ്രമ്മിന് വാഷിങ്ങ്ടൺ പോസ്റ്റിൽ കണ്ട നിറവും, തന്റെ ലാറ്റെയുടെ നിറവും ഒരുപോലെയാണെന്ന് തോന്നി. ആ തോന്നലാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മലയാളം വിക്കിപീഡിയയിൽ നിന്നും...
മലയാളം വിക്കിപീഡിയയിൽ നിന്നും...
No comments:
Post a Comment