Saturday, September 24, 2016

September 24, 2016 at 08:12AM

ഇന്ന് തിലകന്റെ ഓർമ്മദിവസം! മലയാളചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 - 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.

Friday, September 23, 2016

September 23, 2016 at 08:49AM

വിപ്ലവനക്ഷത്രത്തിന്റെ ഓർമ്മ ദിവസം! http://ift.tt/2dlDhdW

September 23, 2016 at 08:44AM

ഒരു കലാപരിപാടിയായി ഇന്നും തുടരുന്ന കാര്യം! കണ്ണൂർ യൂണിവേഴ്സിറ്റി കാര്യം ................................ ഇന്നു രാവിലെ മുതൽ കണ്ണൂർ യൂണിവേർസിറ്റിയിലേക്ക് വിളിക്കലായിരുന്നു പണി! വിളിച്ചാൽ ഫോൺ എടുക്കാൻ എൻക്വയറി സെക്ഷനിൽ ആളില്ലാന്നു തോന്നുന്നു. അവസാനം ഒരു സ്ത്രീ ഫോണെടുത്തു. മഞ്ജു മൂന്നു പ്രാവശ്യം അവളുടെ ഡിഗ്രി സർട്ടിഫിക്കേറ്റിന് കണ്ണൂർ യൂണിവേർസിറ്റിയിൽ അപ്ലേ ചെയ്തിട്ടുണ്ട്! ഓരോ തവണ പോയപ്പോളും അവിടാകെ അരിച്ചു പെറുക്കിയിട്ടും അവളുടെ ആപ്ലിക്കേഷൻ മാത്രം കാണാറില്ല! അവസാനം അപ്ലേ ചെയ്തത് 2012 നവമ്പർ 2 ആം തീയ്യതി ആയിരുന്നു. ഇപ്പം കിട്ടും ഇപ്പം കിട്ടും എന്നും പറഞ്ഞ് ഇത്രേം നാളും കാത്തിരുന്നു. ഇന്നു വിളിച്ചപ്പം എൻക്വയറിയിൽ നിന്നും നേരെ അനുബന്ധ ഡിപ്പാർട്ട്മെന്റിലേക്ക് കണക്റ്റ് ചെയ്യപ്പെട്ടു! അവിടുത്തെ മൂപ്പിലാൻ കാര്യമൊന്നും ചോദിക്കാൻ നിന്നില്ല; നിങ്ങൾ അതുമിതുമൊന്നും വിളിച്ചു ചോദിക്കേണ്ടത് ഇവിടേക്കല്ല.. ലാസ്റ്റ് നമ്പർ 335, അതിലേക്ക് വിളിക്ക് എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. "സാർ ഞാൻ പറയുന്നതൊന്ന് കേൾക്കാമോ" എന്ന് ചോദിച്ചപ്പോൾ; മൂപ്പിലാൻ വീണ്ടും പഴയ പല്ലവി തന്നെ!! എന്ത് മൈര് യൂണിവേഴ്സിറ്റിയാണോ!! തിരിച്ച് പെണ്ണുമ്പിള്ളയെ വിളിച്ചപ്പം അവരു പറയുന്നു, ഇവിടെ വന്ന് വീണ്ടും അപ്ലേ ചെയ്യ് എന്ന്!!

Wednesday, September 21, 2016

September 21, 2016 at 08:39AM

ഇതിപ്പോഴും ചെറുതായി തുടരുന്നുണ്ട്.... എല്ലാവർക്കും ആവശ്യം ഫെയ്സ്ബുക്ക് ലൈക്കാണെന്നു തോന്നുന്നു!! ........ ........... ............. ......... ഫെയ്സ്‌ബുക്കിന് അഡിക്റ്റാവുന്നതിന്റെ ലക്ഷണമാണോ ഈ ലൈക്കിനു വേണ്ടിയുള്ള മുറവിളി? അടുത്ത കാലത്ത് നിരവധിപേർ എന്റെ പ്രൊഫൈൽ പിക്ചർ ലൈക്ക് ചെയ്യൂ, എന്റെ സ്റ്റാറ്റസ് ലൈക്ക് ചെയ്യൂ, എന്റെ കവിത ലൈക്ക് ചെയ്യൂ, അത് ഷെയർ ചെയ്യൂ ഇത് ഷെയർ ചെയ്യൂ എന്നും പറഞ്ഞ് ചാറ്റിൽ വന്നു കരയുന്നു ചിലർ. ഇഷ്ടപ്പെട്ടതെന്തായാലും ലൈക്കും ഷെയറും വാരിക്കോരിക്കൊടുക്കാറുണ്ട് ഞാൻ. പ്രിയപ്പെട്ടവരുടെ ഫോട്ടോസ് എന്തുതന്നെയായാലും കണ്ണിൽ പെട്ടാൽ ലൈക്കാറുണ്ട്. പക്ഷേ ചാറ്റിൽ വന്ന്, മെസേജ് അയച്ചുള്ള ഈ കരച്ചിൽ അരോചകം തന്നെ :( ഇപ്പോൾ ഒരുത്തൻ വന്ന് എന്നോടു പറഞ്ഞു അവന്റെ ഒരു ഫോട്ടോ ലൈക്ക് ചെയ്യണമെന്ന്. അവന്റെ ആൽബത്തിൽ കയറി നോക്കിയപ്പോൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനിവിടെ അപ്ലോഡ് ചെയ്ത ചിത്രങ്ങളൊക്കെ ഡൗൺലോഡ് ചെയ്തെടുത്ത് അങ്ങോട്ട് അപ്ലോഡ് ചെയ്തു വെച്ചിരിക്കുന്നു!! ഇനി ഞാൻ പോയി അതിനു ലൈക്കും കൊടുക്കണം എന്ന്!! മൂപ്പന് റീഷെയർ എന്തെന്ന് അറിയില്ലാന്നു തോന്നുന്നു!

Sunday, September 18, 2016

September 18, 2016 at 11:37AM

ജമ്മുകശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആസ്ഥാനത്ത് പ്രവേശിച്ച നാലു ഭീകരരെയും സൈന്യം വധി... Read more at: http://ift.tt/2cSK93h http://ift.tt/2cSK93h

Friday, September 16, 2016

September 16, 2016 at 08:50AM

ഇന്നു ശ്രീ നാരായണഗുരു ജയന്തി ദിനം! .................................................................. ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം; ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ. അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ നിൻപാവനപാദം ഗുരു നാരായണമൂർത്തേ. അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ; സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ. വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ. മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ. അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.” എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ. തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ- ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ. ................................................. http://ift.tt/2cbNaIV

Thursday, September 15, 2016

September 15, 2016 at 01:58PM

ഓണത്തെ വിക്കിയിലാക്കാൻ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമൺസിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവർത്തകർ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ശബ്ദരേഖകൾ, ചലച്ചിത്രങ്ങൾ, ചിത്രീകരണങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസൻസോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങൾ 2016 സെപ്തംബർ 4 മുതൽ സെപ്തംബർ 16 വരെയുള്ള തീയതികളിൾ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ ആർക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസൻസോടെ വിക്കികോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റർനെറ്റ് ഉള്ളിടത്തോളം കാലം ആർക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. ചിത്രകാരർക്ക് അവർ വരച്ച ചിത്രങ്ങളും ഇതേപോലെ അപ്‍ലോഡ് ചെയ്യാവുന്നതാണ്. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടൻ, തൃക്കാക്കരയപ്പൻ, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കൾ, ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന പൂക്കൾ ലഭിക്കുന്ന സപുഷ്പി സസ്യങ്ങൾ, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങൾ, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്.

Sunday, September 11, 2016

September 11, 2016 at 08:51AM

ഇതിന്റെയൊക്കെ വല്ല കഥയും ബാക്കിയുണ്ടോ!!

Wednesday, September 07, 2016

September 07, 2016 at 09:05AM

ഇനിയും കഴിയാത്ത ഗണേശ ചതുർത്ഥി! ഗണേശ ചതുർത്ഥിക്കാരെ കൊണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. മൈക്ക് സെറ്റ് കേരളത്തിലൊക്കെ നിരോധിച്ചതാണെന്നു തോന്നുന്നു; അവിടെ ബോക്സല്ലേ ഉപയോഗിക്കുന്നത്. ചെവി പൊട്ടിപ്പോകുന്ന ഉച്ചത്തിലാണിവർ പാട്ടു വെയ്ക്കുന്നത്. രാത്രിയെന്നോ പകലെന്നോ വേർതിരിവ് അതിനില്ല. ആരേയും വെറുതേ വിടില്ലാന്നുള്ള ധാരണ തന്നെ. ഇനി ആ ഗണേശപ്രതിമ അവർ നശിപ്പിച്ചു കളയും വരെ ഇതു സഹിക്കേണ്ടി വരും. ആദ്യം കരുതിയത് ഈ ശല്യം ഒരു ദിവസം മാത്രമേ ഉണ്ടാവൂ എന്നായിരുന്നു. വീടിനോട് ചേർന്ന് ഗണേശനെ സ്ഥാപിക്കുന്ന ഏർപ്പാട് കഴിഞ്ഞ വർഷം വരെ കണ്ടിരുന്നില്ല; ഈ വർഷം അതും തുടങ്ങി. ആരു തുടങ്ങിയെന്നോ എന്തിനു വേണ്ടി തുടങ്ങിയെന്നോ ഒന്നും അവർക്കറിയേണ്ട; ഇതിന്റെ പേരിൽ കാശ് പിരിക്കണം കൈക്കലാക്കണം - അതു തന്നെ മുഖ്യം!

Monday, September 05, 2016

September 05, 2016 at 07:21AM

ഇന്ന് അദ്ധ്യാപകദിനം - വഴിതെളിച്ച് മുന്നിൽ നടന്ന ഗുരുഭൂതരെയും മാർഗദീപമായി എന്നും കൂടെയുള്ള അദ്ധ്യാപകസുഹൃത്തുക്കളേയും നന്ദിയോടെ സ്മരിക്കുന്നു!! ----------- അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. വിവിധരാജ്യങ്ങളിൽ വെവ്വേറെ ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ. സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്. .............. http://ift.tt/2cAmCXM

September 05, 2016 at 07:18AM

കറിപ്പൊടികളില്‍ മായം; 'നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിച്ചു; മുമ്പ് പിടിക്കപ്പെട്ടത് 34 തവണ; അന്നെല്ലാം രക്ഷപ്പെട്ടത് പിഴയൊടുക്കി; വിപണിയില്‍നിന്ന് ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണം... ഒഎഉ വർഷമായി... ഉത്പന്നങ്ങൾ പിൻവലിച്ചോ എന്തോ. എന്തായാലും വാങ്ങിക്കാൻ ആളു കാണുമല്ലോ!

September 05, 2016 at 07:11AM

ഗുരുഭൂതർക്കു പ്രണാമം... ഒത്തിരിപ്പേരുണ്ട്... എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ... പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ... ഒട്ടേറെപ്പേർ... അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ... എല്ലാവരേയും ഓർക്കുന്നു - പ്രണമിക്കുന്നു - നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ...

Saturday, September 03, 2016

September 03, 2016 at 09:21PM

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു... ഓണത്തെ വിക്കിയിലാക്കാന്‍ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവര്‍ത്തകര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ശബ്ദരേഖകള്‍, ചലച്ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, മറ്റു രേഖകള്‍ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസന്‍സോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള്‍ 2016 സെപ്തംബര്‍ 4 മുതല്‍ സെപ്തംബര്‍ 16 വരെയുള്ള തീയതികളിള്‍ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമണ്‍സിലോ ആര്‍ക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസന്‍സോടെ വിക്കികോമണ്‍സില്‍ ചേര്‍ക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റര്‍നെറ്റ് ഉള്ളിടത്തോളം കാലം ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടന്‍, തൃക്കാക്കരയപ്പന്‍, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കള്‍, ഓണപ്പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍ ലഭിക്കുന്ന സപുഷ്പി സസ്യങ്ങള്‍, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങള്‍, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ചിത്രങ്ങള്‍ മാധ്യമങ്ങളുള്‍പ്പെട ആര്‍ക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ എടുത്തയാള്‍ക്ക് കൃത്യമായ കടപ്പാട് നല്‍കണമെന്നും വിക്കിപീഡിയ പ്രവര്‍ത്തകര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങള്‍ തീര്‍ക്കാന്‍ http://ift.tt/2cn3UyI എന്ന പേജും ഒരുക്കിയിട്ടുണ്ട്.

September 03, 2016 at 03:05PM

ആ കള്ളപ്പണത്തിന്റെ കഥ എന്തായി? വല്ല അറിവും ഉണ്ടോ?

Friday, September 02, 2016

September 02, 2016 at 03:21PM

എല്ലാ വർഷവും സെപ്റ്റബർ 2 ഭാരത ബന്ദ് പതിവാണെന്നു തോന്നുന്നു!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License