Friday, September 16, 2016

September 16, 2016 at 08:50AM

ഇന്നു ശ്രീ നാരായണഗുരു ജയന്തി ദിനം! .................................................................. ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം; ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ. അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ നിൻപാവനപാദം ഗുരു നാരായണമൂർത്തേ. അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ; സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ. വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ. മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ. അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.” എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ. തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ- ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ. ................................................. http://ift.tt/2cbNaIV


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License