Thursday, September 15, 2016

September 15, 2016 at 01:58PM

ഓണത്തെ വിക്കിയിലാക്കാൻ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമൺസിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവർത്തകർ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ശബ്ദരേഖകൾ, ചലച്ചിത്രങ്ങൾ, ചിത്രീകരണങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസൻസോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങൾ 2016 സെപ്തംബർ 4 മുതൽ സെപ്തംബർ 16 വരെയുള്ള തീയതികളിൾ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ ആർക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസൻസോടെ വിക്കികോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റർനെറ്റ് ഉള്ളിടത്തോളം കാലം ആർക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. ചിത്രകാരർക്ക് അവർ വരച്ച ചിത്രങ്ങളും ഇതേപോലെ അപ്‍ലോഡ് ചെയ്യാവുന്നതാണ്. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടൻ, തൃക്കാക്കരയപ്പൻ, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കൾ, ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന പൂക്കൾ ലഭിക്കുന്ന സപുഷ്പി സസ്യങ്ങൾ, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങൾ, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License