കാഞ്ഞങ്ങാട് ഒത്തിരി മാറിപ്പോയി!!
Monday, October 31, 2016
Sunday, October 30, 2016
October 30, 2016 at 01:59PM
ഇന്നും ഇതൊക്കെ തന്നെയാ വിശേഷങ്ങൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 29, 2016
October 29, 2016 at 05:47AM
ഡിസംബർ 26,27, 28 തീയ്യതികളിൽ നടക്കുന്ന വിക്കിസംഗമോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ ആരംഭയോഗം ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് പരിഷദ് ഭവനിൽ ചേരുന്നു. #wikipedia #wikisangamotsavam
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 26, 2016
October 26, 2016 at 07:50AM
ആമീസിന്റെ കുശലാന്വേഷണം
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 25, 2016
October 25, 2016 at 03:30PM
പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ !!! Pablo Diego José Francisco de Paula Juan Nepomuceno María de los Remedios Cipriano de la Santísima Trinidad Ruiz y Picasso! .............................................. പേരിടുമ്പോൾ ഇങ്ങനെ ഇടണം!! :) .............................................. ഇന്ന് പിക്കാസോയുടെ ജന്മദിനം!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 23, 2016
October 23, 2016 at 01:27PM
സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡ് വിക്കിപീഡിയർ ഒന്നിക്കുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 22, 2016
October 22, 2016 at 07:12AM
ബാദാമിയിലേക്ക് പോകുംവഴി - സൂര്യകാന്തി പൂക്കൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
October 22, 2016 at 07:11AM
അഞ്ചുകൊല്ലങ്ങൾക്ക് മുമ്പ്, ചാലൂക്യരാജസംസ്കാരം കുടികൊണ്ട ബാദാമി, പട്ടടക്കൽ മേഖലയിലൂടെ കറങ്ങി നടന്നപ്പോൾ എടുത്ത ചിത്രം. ബാദാമിയിലെ മ്യൂസിയം ആണിത്. ലജ്ജാഗൗരി എന്ന ദേവതയുടെ വിഗ്രഹം ഇപ്പോഴും കേടുകൂടാതെ സ്ഥിതി ചെയ്യുന്ന സ്ഥലം...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 21, 2016
October 21, 2016 at 11:04AM
ഒരാക്സിഡന്റ് കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷമായി. ഒരു മാസം കഴിഞ്ഞ ഫീലിങ്ങ് മാത്രമേ ഇപ്പോൾ ഉള്ളൂ. ഓർക്കാൻ ഒത്തിരിപ്പേരുണ്ട്... പ്രിയപ്പെട്ട കൂട്ടുകാർ, ഗൂഗിൾ പ്ലസ്സിലെ വേണ്ടപ്പെട്ടവർ, വിക്കിപീഡിയ സുഹൃത്തുക്കൾ, ബാംഗ്ലൂരിലെ സുഹൃത്ത്ബന്ധങ്ങൾ, മുമ്പ് SSLC ക്കു ഒന്നിച്ചു പഠിച്ച കൂട്ടുകാർ, വർക്ക് ചെയ്യുന്ന കമ്പനിയും കൂട്ടുകാരും... അങ്ങനെ നീണ്ടു കിടക്കുന്നു അത്. നോർമ്മൽ ആയിട്ട് ഇപ്പോൾ രണ്ടുമാസം ആവുന്നു. അതിന്റെ സന്തോഷ്ത്തിലാണിന്ന്... :)
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 20, 2016
October 20, 2016 at 05:33AM
#വിക്കിസംഗമോത്സവം #കാഞ്ഞങ്ങാട് #കാസർഗോഡ് ആരാണു മലയാളം വിക്കിപീഡിയ തുടങ്ങിയത്!! ചോദ്യങ്ങൾ വിരാമമിടാൻ ഇതാ സമയമായിരിക്കുന്നു.. ഒരു പേരിനപ്പുറം ഒന്നുമറിയാതിരുന്ന ആ അജ്ഞാത വ്യക്തിത്വം ഇന്നിതാ നമ്മുടെ തൊട്ടുമുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്നു... ജോസഫ് ആന്റണി സാറിന്റെ ലേഖനം വായിക്കുക... http://ift.tt/2e9kO9t
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 19, 2016
October 19, 2016 at 04:31PM
രാഘവൻ മാഷ് മരിച്ച ദിവസം...
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 18, 2016
October 18, 2016 at 04:36PM
:( ഓർത്തതേ ഇല്ലായിരുന്നു...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 16, 2016
October 16, 2016 at 12:00PM
തൃക്കൊടിത്താനം സച്ചിദാനന്ദൻ
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 15, 2016
October 15, 2016 at 01:04PM
മലയാളം വിക്കിപീഡിയരുടെ ഈ വർഷത്തെ കൂട്ടായ്മ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ച് നടത്തുന്നു. ഡിസംബർ 26, 27, 28 തീയ്യതികളിലയാണ് ഇതിപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് വന്നുചേരാവുന്നതാണ്. വിക്കിപീഡിയയെ അറിയാനും തുടർന്നങ്ങോട്ട് ഉപയോഗിക്കാനും ഈ കൂടിക്കാഴ്ച വിനയൊരുക്കും എന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. #WS2016 http://ift.tt/2dUWbgC
Labels:
facebook,
Facebook Status,
RajeshOdayanchal
October 15, 2016 at 07:18AM
ഗ്രാമീണ സ്ത്രീകൾക്കായി ഒരു ദിനം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 14, 2016
October 14, 2016 at 08:07PM
ഒരു ഫ്രണ്ട് ഈ കവിത ആവശ്യപ്പെട്ടിരുന്നതിൻ പ്രകാരം ഇന്ന് സിസ്റ്റത്തിൽ നിന്നും തപ്പി കണ്ടുപിടിച്ചു. ആക്സിഡന്റ് നടന്നേപ്പിന്നെ ഒരുവർഷമായി സൈറ്റിൽ ആർട്ടിക്കിൾ ഒന്നും ഇടാതെ. രാഷ്ട്രീയക്കാരുടെ പിന്തിരിപ്പൻ ന്യായങ്ങൾ ഉയർന്നു നിൽക്കുന്ന ഈ സമയത്ത് ഏറെ പ്രസക്തമാണ് മധുസൂദനൻ നായരുടെ "ഒരു കിളിയും അഞ്ചു വേടന്മാരും" എന്ന കവിത. ------------------------------ കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. ------------------------------ കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട് കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം ... കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍ വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ് ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം പൈങ്കിളി താനേ മറന്നേ പോയ്... പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള് പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ് തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍ കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ് തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക് വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും #കവിത #poem http://ift.tt/2e77VYt

Thursday, October 13, 2016
October 13, 2016 at 07:58AM
#muthappan #theyyam ഉദിച്ച സൂര്യന്‍ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാല്‍ എളങ്കാറ്റായി വീശി കാര്‍മേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എല്ലാവര്‍ക്കും ഒരുപോലെ നല്‍കുമാറാകും… അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാല്പത്തിനാലില്ലം … ആറുനാട്ടില് നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയില് വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാന്ന് കരകേറിയത്... ആ വാഴത്തട തന്നെ വേണം വേറൊരു നദിയില് വീഴുമ്പോ... അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!? കൂടുതൽ വായനയ്ക്ക് : http://goo.gl/MC4KfO
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 11, 2016
October 11, 2016 at 07:34AM
#കവിത #diaspora ശ്യാമവർണമോഹിനീ കഠോരഭാഷിണീ പ്രിയേ, പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ... മാറ്റിനിക്കു പോകുവാൻ നിനക്കു വേണ്ടിയിന്നലെ കാത്തു നിന്നു കാത്തു നിന്നു ഷോ തുടങ്ങിടും വരെ, വന്നതില്ല കണ്മണീ വരുന്നുവോ വരുന്നുവോ എന്നു നോക്കി. നോക്കി ഞാൻ തിരിച്ചു പോയ് നിരാശനായ്... പൈസയെത്രയോ മുടക്കി പദ്ധതി ഒരുക്കി നിന്റെ ഫെയ്സ് കാണുവാൻ കൊതിച്ചു സൈക്കിളേറി വന്നു ഞാൻ... പുള്ളിയുള്ള ബ്ലൗസുവേണമെന്നു നീ പറഞ്ഞുടൻ കള്ളടിച്ച പോലെ ഞാൻ കറങ്ങി സിറ്റി മൊത്തമേ... അന്നു ഞാനൊളിച്ചൊളിച്ച് നിന്റെ വീട്ടിൽ വന്നതും നിന്റെ ജന്നലിന്റെ കമ്പി മാറ്റുവാൻ ശ്രമിച്ചതും; നിന്റെ ഫാദർ കണ്ടതും; പുളീടെ കമ്പൊടിച്ചതും ഞാനെടുത്ത് ഗേറ്റു ചാടി ഓടി രക്ഷപെട്ടതും... ഇത്ര വേഗം നീ മറന്നതെന്തു ശാരദേ പ്രിയേ ഹാർട്ടു പഞ്ചറായി ഞാൻ മരിക്കുവാൻ കിടക്കുകിൽ രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..!
Labels:
facebook,
Facebook Status,
RajeshOdayanchal
October 11, 2016 at 07:31AM
ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പന്ത്രണ്ടു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! http://ift.tt/1PnCWWb
Labels:
facebook,
Facebook Status,
RajeshOdayanchal
October 11, 2016 at 07:27AM
ഇതിപ്പോൾ എന്തായോ എന്തോ... ചാത്തൻ അനുഗ്രഹിച്ചിരിക്കും...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 09, 2016
October 09, 2016 at 09:13AM
ഇന്ന് ലോക തപാൽ ദിനം!!! ഒരു കത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന യവ്വനതീഷ്ണതയുടെ ഓർമ്മദിവസം കൂടിയാണിത്!! .............................................. ഒക്ടോബര്‍ 9 ലോക തപാല്‍ ദിനം ..ഒക്ടോബര്‍ 9 ലോകമെങ്ങും തപപാല്‍ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍പാ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്.
Labels:
facebook,
Facebook Status,
RajeshOdayanchal
October 09, 2016 at 08:55AM
ചെഗുവേരയെ വധിച്ച ദിവസം`ഇന്ന്!! ............ .............. ................ നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ... ... ... ... വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്...
Labels:
facebook,
Facebook Status,
RajeshOdayanchal
October 09, 2016 at 08:52AM
#thiyya #ezhava #തീയ്യർ #ഈഴവർ വെള്ളാപ്പള്ളി തുള്ളുന്നതു കണ്ട് നാട്ടിലെ തീയ്യന്മാർ എന്തിനാണു തുള്ളുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈഴവരും തീയ്യരും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്!! ഒരു ഈഴവൻ തീയ്യത്തിപ്പെണ്ണിനെ കല്യാണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല; നേരെ പോയി വാലു തെക്കോട്ടാണോ എന്നു നോക്കിയാണു പെണ്ണാലോചിക്കാറുള്ളത്; ഇനി അഥവാ ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ ഊരും പേരുമില്ലാതെ തെക്കുനിന്നും തെണ്ടിത്തിരിഞ്ഞു വന്ന ഏതെങ്കിലും ഒരുത്തനായിരിക്കും അത്. അവന്റെ സൂക്കേട് തീരുമ്പോൾ പെണ്ണിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സുന്ദരമായൊരു ഏർപ്പാടായിരുന്നു കുറച്ചുകാലം മുമ്പു വരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈഴവർക്ക് പെണ്ണുകൊടുക്കാനും മടിച്ചിരുന്നു തീയ്യന്മാർ. നാടൊട്ടുക്ക് ഗുരുമന്ദിരം കെട്ടി ഈഴവർ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട് - ചെറുതെങ്കിലും തീയ്യന്മാരുടെ ഒഴുക്കങ്ങോട്ട് കണ്ടു വരുന്നുമുണ്ട്. ഇന്ന് ഈഴവരും തീയ്യരും ഒന്നെന്ന് ആരെങ്കിലും വിചാരിക്കുണ്ടെങ്കിൽ അത് സർക്കാരിന്റെ വിജയമാണ്... ജാതിയിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നുള്ളതിനുള്ള പ്രത്യക്ഷ തെളിവാണ്. ഏതു ജാതിയേയും ഇതുപോലെ ഇല്ലാതാക്കാവുന്നതുമാണ്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ സംസ്കാരം കളഞ്ഞുകുളിച്ച് തൊണ്ടച്ഛനെ മാറ്റി നാരായണഗുരുവിനെ ദൈവമാക്കി വിളക്കുവെയ്ക്കുന്നത് ചരിത്രനിഷേധമാണ് - തെറ്റാണ്. വേരും നേരും അറുത്ത് മറ്റുള്ളവരുടെ വിടുവായിത്തത്തിനു കൂട്ടുനിൽക്കുന്നതിലൂടെ വഞ്ചിക്കപ്പെടുകയേ ഉള്ളൂ. തീയ്യന്മാരെ വിറ്റ് കാശാക്കുകയേ ഉള്ളൂ ഈഴവപ്രമാണിമാർ...
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 03, 2016
October 03, 2016 at 08:38AM
പഴയൊരു ഗോമാതാ... വീടിനടുത്തുനിന്നും എടുത്ത ഫോട്ടോയാണ്..
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 02, 2016
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License