Friday, October 14, 2016
October 14, 2016 at 08:07PM
ഒരു ഫ്രണ്ട് ഈ കവിത ആവശ്യപ്പെട്ടിരുന്നതിൻ പ്രകാരം ഇന്ന് സിസ്റ്റത്തിൽ നിന്നും തപ്പി കണ്ടുപിടിച്ചു. ആക്സിഡന്റ് നടന്നേപ്പിന്നെ ഒരുവർഷമായി സൈറ്റിൽ ആർട്ടിക്കിൾ ഒന്നും ഇടാതെ. രാഷ്ട്രീയക്കാരുടെ പിന്തിരിപ്പൻ ന്യായങ്ങൾ ഉയർന്നു നിൽക്കുന്ന ഈ സമയത്ത് ഏറെ പ്രസക്തമാണ് മധുസൂദനൻ നായരുടെ "ഒരു കിളിയും അഞ്ചു വേടന്മാരും" എന്ന കവിത. ------------------------------ കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര് വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. ------------------------------ കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട് കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു കണ്ണിനു കാണാ തോഴന് കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം ... കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്മാര് വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ തോഴന് ചൊല്ലിയതോരാതെ കിളി വേടന്മാരുടെ കൂടെപോയ് ഒന്നാം വേടന് കണ്‍നിറയും നിറമായിരം അവളെ കാണിച്ചു രണ്ടാം വേടന് മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു മൂന്നാമത്തവന് എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന് ഉടുപ്പിച്ചു അഞ്ചാം വേടന് കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം പൈങ്കിളി താനേ മറന്നേ പോയ്... പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള് പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ് തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് അമ്പും വില്ലും എടുത്തേ നില്പ്പൂ അഞ്ചാകും കരി വേടന്മാര് കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി കണ്ണിനു കാണാ തോഴന് മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു കണ്ണിനു കാണാ തോഴന് മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു നാവിനു വാക്കിന് വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം നാവിനു വാക്കിന് വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം നന്മകള് പൂത്ത മണം ചൊരിയാം നേര് വെണ്മകള് കൊണ്ട് പുതച്ചു തരാം കൊത്തികീറുക വേടന്മാരുടെ കത്തിപടരും ക്രൂരതയെ ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ് തുള്ളി കാറ്റിനു നൂറു കുടം കുളിര് തള്ളി നിറയ്ക്കും തേനരുവി തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക് വേടന്മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്ന്നവള് പാടി പോയ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്ന്നവള് പാടി പോയ് കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്ക്കും കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്ക്കും #കവിത #poem http://ift.tt/2e77VYt
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
കൊല്ലൂരിൽ
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാ...
-
എം. എ. യ്ക്ക് ഫോക്ക്ലോർ പഠിച്ചപ്പോൾ കക്കൂസ് സാഹിത്യത്തെ പറ്റി പഠിക്കാനുണ്ടായിരുന്നു. കക്കൂസിന്റെ നാലു ഭിത്തികൾ നൽകുന്ന സുരക്ഷിതത്ത്വത്തി...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment