Tuesday, April 02, 2019

#ടാഗോർ - #ഗീതാഞ്ജലി മഹാകവി ജി ശങ്കരക്കുറുപ്പ് ഭജനം പൂജനമാരാധനയും സാധനയും ഹേ, നിർത്തുക സാധോ നിജ ദേവാലയ മൂലയിലെന്തി- നിരിക്കുന്നൂ നീ രുദ്ധകവാടം? നിഭൃതമിരുട്ടിൽ നിഗൂഢമിരുന്നു നീ ധ്യാനിക്കും ദൈവമതെവിടെ നില കൊൾവീല; നിമീലിത ലോചന- മൊന്നു തുറക്കൂ നന്നായ് നോക്കൂ... കരിനിലമുഴുമാക്കർഷകരോടും വർഷം മുഴുവൻ വഴി നന്നാക്കാൻ പെരിയ കരിങ്കൽപ്പാറ നുറുക്കി നുറുക്കിയെടുക്കും പണിയാളരോടും എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നു ദൈവം മണ്ണാ- ർന്നിരു കൈകളിലും; കൂടെച്ചെളിയി- ലിറങ്ങൂ, കളയൂ ശുഭ്രം വസ്ത്രം! കൊതിയോ, മുക്തിയിൽ മുക്തിയിരിക്കു- വതെവിടെ, നിനക്കെങ്ങതു കിട്ടും സം- സൃതിയൊടു സാക്ഷാൽ പ്രഭുവും സർഗ- ത്തുടലാൽ കെട്ടു പിണഞ്ഞു കിടപ്പൂ... മതി നിൻ ധ്യാനം, മാറ്റൂ പൂജാപാത്രം, വസ്ത്രം കീറി മുഷിഞ്ഞതു മതി, നീയദ്ദേഹത്തൊടു കർമ്മവതിയായി ചേരൂ, വേർപ്പൊഴുകട്ടെ!

2019-04-02T03:37:11.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License