Friday, April 12, 2019

അനിവാര്യമായ #മരണം ബസ്സിൽ ബാംഗ്ലൂരിലെ മെയിൻ ബസ്സ് സ്റ്റേഷനായ മജസ്റ്റിക്കിലേക്കു പോകുകയായിരുന്നു. ബസ്സിൽ പുറകിലായി വിന്റോസൈഡിൽ എനിക്ക് സീറ്റു മഡിവാള എത്തുമ്പോൾ കിട്ടിയിരുന്നു. 20, 22 വയസ്സു പ്രായം തോന്നിക്കുന്ന ആറേഴു കൂട്ടുകാർ ഉണ്ടായിരുന്നു. രണ്ടുപേർ എന്റെ സമീപം ഒരുത്തന്റെ മടിയിലായിട്ട് ഇരുന്നിരുന്നു. നല്ല ബഹളമായിരുന്നു ഇവർ. തമാശയാണ് ഒരുത്തന്റെ ക്ലാസ്സിൽ പഠിക്കുന്ന അവന്റെ കാമുകി പെണ്ണുതന്നെ വിഷയം. കന്നഡ ആയതിനാൽ ഒന്നും മനസ്സിലായില്ലെനിക്ക്. ഇടയിലെപ്പോഴോ നിൽക്കുന്നൊരു പയ്യൻ കാമുകന്റെ ഫോൺ തട്ടിപ്പറിച്ച് എന്റെ സമീപത്ത് ഇരിക്കുന്നവനു കൊടുത്തു. ഫോൺ വിലകൂടിയതാണ്, വിരലടയാളം വെച്ചു മാത്രമേ ഫോണിന്റെ ലോക്കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. അവൻ ഫിംഗർ പ്രിന്റ് കൊടുക്കുന്നില്ല. ഫോൺ തരില്ലെന്ന് മറ്റുള്ളവരും. അവൻ കൊടുക്കാതിരുന്നപ്പോൾ "ഞാനിപ്പം ഫോൺ കളയും" എന്നോ മറ്റോ പറഞ്ഞ് ബസ്സിന്റെ വിന്റോ ഗ്ലാസ് തുറന്ന് കളയാൻ ശ്രമിച്ചു. കളഞ്ഞോളൂ എന്നായി കാമുകൻ. അത്ര വില കൂടിയ സാംസങ് ഫോൺ കളയില്ല, തമാശയ്ക്കാണ് എന്നവനുറപ്പുണ്ടായിരിക്കണം. നാലഞ്ചു പ്രാവശ്യം ശ്രമിച്ചപ്പോൾ സൈഡിൽ ഇരിക്കുന്ന എനിക്കു നല്ല ബുദ്ധിമുട്ടായി തോന്നി. മറ്റവന്റെ മടിയിൽ ഇരിക്കുന്നവനാണ് ഫോണും പിടിച്ച് ഭരതനാട്യം കളിക്കുന്നത്. നല്ല ട്രാഫിക്കുണ്ട്. ഇടയിലൂടെ തട്ടിയും മുട്ടിയും ബസ്സു നീങ്ങുന്നു. ഡ്രൈവർ പെട്ടന്നു ബ്രെയ്ക്ക് ചവിട്ടിയപ്പോൾ ആ പയ്യൻ ഫോൺ കളയുന്നതായി അഭിനയിച്ചതായിരുന്നു. ബസ്സിന്റെ സൈഡിൽ തട്ടി ഫോൺ താഴെ വീണു! അതുവരെ എങ്ങനെയെങ്കിലും ആ ഫോൺ ഒന്നു താഴെ വീണിരുന്നെങ്കിൽ എന്നു വിചാരിച്ചിരുന്ന എനിക്കുപോലും വിലയേറിയ ആ ഫോൺ താഴെ വീണ് ചിതറുന്നതും സൈഡിലൂടെ വന്ന കാർ അതിൽ കേറുന്നതും കണ്ടപ്പോൾ സങ്കടമായിപ്പോയി. ആകെ ഒരടി ഗ്യാപ്പുള്ള ഗ്ലാസ് വിടവിലൂടെ ഈ ഏഴു ഫ്രണ്ടസും തല പുറത്തിട്ട് ഫോണിന്റെ മരണവെപ്രാളം കാണാൻ ആക്രാന്തം പിടിച്ചു. കാമുകൻ ഡോറിന്റെ അടുത്തേക്ക് ഓടി. അടച്ചിട്ടിരുന്നു. തുറക്കാനായി കണ്ടക്റ്ററോട് ആക്രോശിച്ചു. സ്റ്റോപ്പല്ല എന്നയാൾ മറുപടി പറഞ്ഞു. ഫോൺ പോയതും പിന്നെ മറ്റെന്തൊക്കെയോ പറഞ്ഞപ്പോൾ എല്ലാവരും കൂടി ഇറങ്ങി. നിംഹാൻസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. പൊതുവേ അപ്പോൾ ട്രാഫിക്ക് കുറവായിരുന്നു. ഇത്രയേറെ വിലയേറിയ ഫോൺ വെച്ച് തമാശയ്ക്കു പോലും വേണ്ടാതീനം കാണിക്കരുത് എന്ന വലിയൊരു പാഠം പിള്ളേർ പഠിച്ചിരിക്കും. അനുഭവങ്ങളാണല്ലോ ഏതൊരാൾക്കും ഗുരു.

2019-04-12T12:42:46.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License