2019-04-25T04:42:39.000Z
Thursday, April 25, 2019
#പെണ്ണായിപ്പിറന്നാൽ ഇന്നലെ പറഞ്ഞ കഥയിലൊരു വരിയുണ്ട്, << അവിടെ മുമ്പു താമസിച്ചവർ തമിഴരായിരുന്നു>> എന്ന്. അതിലൊരു തമിഴ് ഫാമിലിയുടെ കഥ പറയാം. തമിഴർ എന്നു പറയുമ്പോൾ നമുക്കുള്ളിൽ ഉണർന്നെണീക്കുന്നൊരു രൂപമുണ്ട്, നാട്ടിൽ, നമ്മൾ കണ്ടുശീലിച്ചവരെ മനസ്സിൽ വെച്ചു നോക്കുന്നതിനാൽ, ആ ഡ്രസ്സ് കോഡും മറ്റും നമ്മിൽ വളർത്തുന്ന വികാരമായിരിക്കണം അത്. ഇവർ അങ്ങനെയല്ല. നല്ല വെളുത്ത നിറവും “ലുക്കും“ ഒക്കെയുള്ള സുന്ദരരൂപികൾ തന്നെയാണ് രണ്ടുപേരും. സൗന്ദര്യത്തിൽ ഭർത്താവിനെ വെല്ലാൻ ആളില്ലാതെ വരും. രണ്ടു മക്കൾ ഉണ്ടവർക്ക്. മൂത്ത കുഞ്ഞിന് ആമീസിനോളം പ്രായം വരും. ആമീസിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു ഇവിടം വിട്ടു പോകും വരെ അവൾ. ഭർത്താവിന്റെ പെങ്ങൾക്ക് (ടീച്ചറാണവൾ) രണ്ടു പെണ്മക്കളാണുള്ളത്. രണ്ടാമത്തേതിനെ ഗർഭിണിയായപ്പോൾ തന്നെ ആ പെങ്ങളുടെ ഭർത്തൃവീട്ടുകാർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. “നീ പ്രസവിക്കുന്നത് പെണ്ണായാൽ സ്വന്തം വീട്ടിൽ പോയി നിന്നോണം, പെൺ കുട്ടികളെ എന്തായാലും ഞങ്ങൾക്കു വേണ്ട“. ഇങ്ങനെ പറയാനും അവർക്ക് കാരണം ഉണ്ട്. കാരണം, ആ വീട്ടിലെ ഒരു മകൾ പെണ്ണിനെ പ്രസവിച്ചതിനാൽ തമിഴൻ അവളെ ഡിവേർസ് ചെയ്തിരുന്നു. മകന്റെ ഭാര്യ ആദ്യത്തേതിനെ പെണ്ണായിട്ടു തന്നെ പെറ്റു, രണ്ടാമത്തേതും പെണ്ണാവരുത് എന്നവർ കരുതിവെച്ചു. ആ ടീച്ചർ പെണ്ണു വീണ്ടും പെറ്റത് പെണ്ണുതന്നെ. ഭർത്താവ് ഡിവേർസ് ചെയ്തില്ല, പക്ഷേ, അവളെ ഗർഭകാലത്തു മൂന്നാം മാസത്തിൽ തന്നെ അവളുടെ വീട്ടിൽ കൊണ്ടു വിട്ടതിനാൽ പെറ്റ ശേഷം കുഞ്ഞു പെണ്ണാണെന്ന് അറിഞ്ഞിട്ട് ഒന്നു കാണാൻ പോലും പോകാതെ മനസ്സുകൊണ്ട് ഡിവേർസ് ചെയ്ത് ഒഴിഞ്ഞു മാറി അവൻ. അങ്ങനെ കഥാ നായികയുടെ ഭർത്താവിന്റെ പെങ്ങളു ടീച്ചർ വീട്ടിലായി! നമ്മുടെ കഥാനായിക രേവതി ഇടയ്ക്ക് രണ്ടാമതും ഗർഭിണിയായി. ഭർത്താവിന്റെ അമ്മ ഇവളേയും ഭീഷണിപ്പെടുത്തി. സ്വന്തം മോളെപോലെ നീയും ഇനിയൊരു പെണ്ണിനെ പ്രസവിക്കരുത് എന്നായിരുന്നു. നല്ല വിദ്യാഭ്യാസയോഗ്യത ഉള്ള അവൾക്കറിയാം, പെറുന്നത് പെണ്ണാണോ ആണോണോ എന്നു തീരുമാനിക്കുന്നത് താനല്ല, ഭർത്താവിൽ നിന്നും എത്തുന്നു x ഉം y ഉം തന്നെയാണു കാരണക്കാരെന്ന്. ഭർത്താവിനോടു പറഞ്ഞിട്ടും യാതൊരു ഫലവും ഇല്ലാതായി. ഭയപ്പാടോടെ അവളിരുന്നു. രണ്ടു വർഷം മുമ്പ് അവളും പെറ്റൂ. ഭാഗ്യത്തിന് ആ കുഞ്ഞ് ആണായിരുന്നു. അതിനപ്പുറം സന്തോഷവും മറ്റും അവൾക്ക് പറഞ്ഞറിയിക്കാവുന്നതിലും ഏറെയായിരുന്നു. അന്നവർ ഇവിടം വിട്ട് സ്വന്തം നാടായാ കൃഷ്ണഗിരിക്കു പോയി. ഒരുവർഷം മുമ്പ് അവർ വീണ്ടും ബാംഗ്ലൂരിൽ തിരികെ വന്നു. രണ്ടുപേർക്കും ജോലിയുണ്ട്. ഇവരുടെ പെൺ കുട്ടിയെ അവളുടെ അമ്മയുടെ അടുത്തും ആൺ കുട്ടിയെ ഭർത്താവിന്റെ അമ്മയുടെ അടുത്തും നിർത്തിയാണ് ഈ ഭാര്യാഭർത്താവ് ഇവിടെ താമസ്സിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ പഴയ പെങ്ങൾ ടീച്ചറുടെ കാര്യം ഏകദേശം ഓക്കെയായി വന്നിരുന്നു. ഒത്തിരിപ്പേരോടു സംസാരിച്ചും മറ്റും പെങ്ങൾ ടീച്ചറുടെ ഭർത്താവ് ടീച്ചറേയും രണ്ടു പെൺ മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. അപ്പോൾ അമ്മച്ചിക്ക് ബാംഗ്ലൂരിലേക്കു വരാൻ മോഹം. അങ്ങനെ ഇവർ വീടുമാറി ഒരു രണ്ടു റൂമുകൾ ഉള്ള 2BHK വാടകയ്ക്കെടുത്തു, ഭർത്താവിന്റെ അമ്മ കൂടെ താമസം തുടങ്ങി. അവൾ ഞാൻ വർക്ക് ചെയ്യുന്ന കരിയർനെറ്റിലും ഇന്റെർവ്യൂവിനു വന്നിരുന്നുവത്രേ, തോറ്റുപോയി! പിന്നെയവൾ മറ്റൊരു ജോലിയിൽ ഉറച്ചു. അവളുടെ സാലറി മുഴുവനും വീടിനു വാടക കൊടുക്കണം എന്നതൊഴിച്ചാൽ മറ്റ് അല്ലലുകളില്ലാതെ പോവുമ്പോൾ അതാ വരുന്നു അടുത്ത ഭീകരത. ഏകദേശം ആറേഴുമാസം കഴിഞ്ഞതേ ഉള്ളൂ. ഭർത്താവിന്റെ പെങ്ങൾ ടീച്ചർ മൂന്നാമതും ഗർഭിണിയായി. പോയിട്ട് ആറുമാസം ആയതേ ഉള്ളൂ അവൾ!! പെണ്ണാണെങ്കിൽ.... എന്ന ഭീഷണി അവളുടെ ഭർത്തൃവീട്ടുകാർ വീണ്ടും തുടങ്ങി. പെങ്ങളുടെ ഭർത്താവ് അപ്പോൾ തന്നെ അവളെ വീട്ടിൽ കൊണ്ടുവിട്ടു. അമ്മ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പോയി. അമ്മച്ചി ഉടനേതന്നെ പോയി ഡോകടറെ കാണിച്ചു. അബോർഷൻ ചെയ്യാൻ പറ്റില്ല. കാരണം 5 മാസം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം പെങ്ങൾ താൻ ഗർഭിണിയായ കാര്യം അമ്മച്ചിയെ അറിയിക്കാതെ ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. മൂന്നാമത് ജനിക്കുന്ന കുഞ്ഞ് ആരായിരിക്കും എന്നതിലുള്ള അങ്കലാപ്പിലാണിപ്പോൾ അവർ. പെണ്ണാവരുതേ എന്ന ഉള്ളുറഞ്ഞ പ്രാർത്ഥനയും ഉണ്ട്. 2BHK വീടിനുള്ള അമിതമായ വാടകയും എവിടെയൊക്കെയോ ആയി വളരുന്ന രണ്ടുമക്കളും സുന്ദരനും സൂത്രക്കാരനും ആയ ഭർത്താവും ഒക്കെയുമായി മെലിഞ്ഞുണങ്ങി രേവതി കോലം കെട്ടിരിക്കുന്നു. വിഷുവിനു ഞങ്ങൾ വീട്ടിൽ പോയിരുന്ന അവസരത്തിൽ അവൾ, അറിയാതെ ഞങ്ങളെ കാണുവാനായി വന്നിരുന്നത്രേ. ഇടയ്ക്കൊക്കെ വഴിയിൽ വെച്ച് രേവതിയെ കാണാറുണ്ട്. ശോകമൂകമാണവളുടെ ഉള്ളം. ഈ ലോകത്ത് ഏതൊക്കെ തരത്തിലുള്ള മനുഷ്യരാണല്ലേ ഉള്ളത്!!

Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License

No comments:
Post a Comment